രചന: കണ്ണൻ്റെ മാത്രം
വിച്ചുവിന്റെ കാൾ പ്രതീക്ഷിച്ചിരിപ്പായിരുന്നു രുദ്രനും പിയയും അഭിയും. രാവിലെ തന്നെ അവർ രുദ്രന്റെ ഫ്ലാറ്റിൽ എത്തിയിരുന്നു.. പെട്ടന്നാണ് അഭിയുടെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ വിച്ചുവാണ്…എന്തായി വിച്ചു കാര്യങ്ങൾ.. അഭി ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടുകൊണ്ട് ചോദിച്ചു..സ്‌കറിയ ഡോക്ടറെ കണ്ടു അഭി… പരിശോധിച്ചിട്ട് ചിലപ്പോ കിഡ്നി സ്റ്റോൺ ആവും അല്ലെങ്കിൽ ആപ്പെന്റിസ് ആവും എന്നൊക്കെ പറഞ്ഞു.. പിന്നെ പറഞ്ഞു എന്തായാലും പോയി ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്ത് X – ray യും എടുത്തിട്ട് വരാൻ… ഞാൻ ഓക്കേ പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയിട്ടാണ് ഇപ്പൊ വിളിക്കുന്നത്.. ഇനി എന്താ ഞാൻ ചെയ്യേണ്ടത്…
വിച്ചു താൻ ഇപ്പൊ അവര് പറഞ്ഞ ടെസ്റ്റുകൾ എല്ലാം ചെയ്യാൻ കൊടുക്ക്. എന്നിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്ക് മറ്റൊരു സ്ഥലത്ത് നിന്ന് ഇതൊക്കെ ഒന്നുകൂടി ചെയ്യണം x-ray അടക്കം… രുദ്രൻ പറഞ്ഞു…ചെയ്യാം രുദ്രേട്ടാ… ഇതിൽ ഒന്ന് രണ്ട് ടെസ്റ്റ് ഒഴികെ ബാക്കി എല്ലാം അരമണിക്കൂറിൽ റിസൾട്ട് കിട്ടും എന്നാ പറഞ്ഞത്… അത് കഴിഞ്ഞ് ഡോക്ടറെ കാണാൻ പറഞ്ഞിട്ടുണ്ട്…മ്മ്… ബ്ലഡ് ഗ്രൂപ്പ് അറിയാൻ അരമണിക്കൂർ മതി. അത് അറിഞ്ഞാൽ തന്നെ അവർ സർജറിക്ക് വേണ്ട എന്തെങ്കിലും അസുഖം പറഞ്ഞോളും… എന്തായി പെൻ ക്യാമറയുടെ കാര്യം അത് വച്ചോ അവിടെ..
ഉവ്വ് രുദ്രേട്ടാ.. ഡോക്ടറുടെ പെൻ സ്റ്റാൻഡിനുള്ളിൽ മറ്റു പേനകളുടെ കൂട്ടത്തിൽ വച്ചിട്ടുണ്ട്…ഗുഡ്.. ആഗ്നസ് സിസ്റ്ററിന് കൊടുത്ത ക്യാമറയും ദത്തൻ ഡോക്ടറുടെ റൂമിൽ സെറ്റ് ചെയ്തിട്ടുണ്ട്… അല്ല വിച്ചു ആർക്കും ഒരു സംശയവും ഇല്ലല്ലോ…ഏയ്യ്… ഇല്ല രുദ്രേട്ടാ… ആ റിസപ്ഷനിൽ ഇരുന്ന പെണ്ണ് എന്തിനാ ഒരു വയറുവേദനക്ക് നേഫ്റോളജിസ്റ്റിനെ കാണിക്കുന്നേ ഫിസിഷ്യനെ പോരെ എന്നൊക്കെ ചോദിച്ചു.. സ്‌കറിയ ഡോക്ടർക്ക് തിരക്കാണ് പോലും.. പിന്നെ ഞാൻ ഒരുവിധം എന്തൊക്കെയോ മുട്ടുന്യായങ്ങൾ പറഞ്ഞ് ടോക്കൺ ഒപ്പിച്ചെടുത്തു…
എങ്കിൽ വിച്ചു പോയി ടെസ്റ്റുകൾക്കും x-ray ക്കും കൊടുത്തിട്ട് വായോ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ… രുദ്രൻ പറഞ്ഞു..
ശരി രുദ്രേട്ടാ..അതും പറഞ്ഞ് ഫോൺ വച്ചിട്ട് വിച്ചു ലാബ് ലക്ഷ്യമാക്കി പോയി…രുദ്രനും അഭിയും പിയയും രുദ്രന്റെ മൊബൈലിൽ തന്നെ കണ്ണും നട്ടിരിപ്പായിരുന്നു.. അതിൽ ദത്തൻ ഡോക്ടറുടെയും സ്‌കറിയ ഡോക്ടറുടെയും കാബിനിലെ വിഷ്വൽസ് ആണ് പ്ലേ ആയി കൊണ്ടിരിക്കുന്നത്..ഒരു 20 – 25 മിനിറ്റ് കഴിഞ്ഞ സമയത്താണ് സ്‌കറിയ ഡോക്ടറുടെ റൂമിലെ ഫോൺ ബെല്ലടിച്ചത്. അതോടെ അവരുടെ ശ്രദ്ധ അങ്ങോട്ട് ആയി..എന്താടോ.. ഫോൺ എടുത്തതും സ്‌കറിയ ഡോക്ടർ ചോദിച്ചു..
*********
ആണോ.. ഏത് പേഷ്യന്റിന്റെ ആണെന്നാ പറഞ്ഞത്…
*********
ഓഹ്.. അയാളോ…. മ്മ്… ബാക്കി ടെസ്റ്റുകൾ എല്ലാം ഓക്കേ അല്ലേ.. ആള് ഹെൽത്തി അല്ലേ..
**********
എങ്കിൽ ശരിയെടോ…. അയാൾ അതും പറഞ്ഞ് കാൾ കട്ട് ചെയ്തിട്ട് നേരെ അടുത്ത കാൾ വിളിച്ചു…ദത്തൻ ഡോക്ടറെ ഒരു ബി നെഗറ്റീവ് വന്നിട്ടുണ്ട്…
*******
ഏയ്യ് ചെറുപ്പക്കാരൻ ആണ്.. ബാക്കി ടെസ്റ്റുകളിൽ ആള് ഹെൽത്തി ആണ്. പിന്നെ അധികം പഠിപ്പും വിവരവും ഒന്നും ഉള്ളതായിട്ട് തോന്നുന്നില്ല കണ്ടിട്ട്. അല്ലെങ്കിൽ ഒരു അസിഡിറ്റിയുടെ വയറുവേദനക്ക് പേടിച്ചിട്ട് നേഫ്റോളജിസ്റ്റിനെ കാണാൻ വരുമോ.. ഞാൻ സ്റ്റോണിന്റെ പ്രോബ്ലമോ അപ്പെന്റിസോ ഒക്കെ ആകും ചിലപ്പോൾ എന്നും പറഞ്ഞിട്ടാണ് ടെസ്റ്റുകൾ ചെയ്യാൻ വിട്ടത്…എന്തായാലും 5 മിനിറ്റ് കൂടി കഴിഞ്ഞാൽ ആള് വരും ഇങ്ങോട്ട്.. സർജറി വേണം എന്ന് തന്നെ പറയാം അല്ലേ…
********
മ്മ്… അത് ഞാനും ആലോചിച്ചതാണ്…. സ്റ്റോണിന്റെ തന്നെ പറയാം. നമ്മുടെ ആവശ്യത്തിന് അതാവും കുറച്ചുകൂടി നല്ലത്.. ഡോക്ടർ സാറിനോടും കൂടി സംസാരിക്ക്… ഞാൻ ആ റേഡിയോളജിയിലേക്ക് ഒന്ന് വിളിക്കട്ടെ… അയാൾ അതും പറഞ്ഞ് ഫോൺ വച്ചിട്ട് നേരെ റേഡിയോളജിയിലേക്ക് വിളിച്ചു..എടോ… ഒരു വിഷ്ണു മാധവൻ x-ray ക്ക് വന്നിട്ടുണ്ട് സ്റ്റോണിന്റെ പ്രോബ്ലം ഉള്ള ഏതെങ്കിലും x-ray കൊടുത്താൽ മതി കേട്ടോ…. റെഡിയോളജിയിൽ ഫോൺ എടുത്തതും സ്‌കറിയ ഡോക്ടർ പറഞ്ഞു.
*********
ഓക്കേ… സ്‌കറിയ ഡോക്ടർ ഫോൺ വച്ചു…
ഇതെല്ലാം ഫോണിലൂടെ കണ്ട രുദ്രന്റെയും പിയയുടെയും അഭിയുടെയും ഉള്ളിൽ ദേഷ്യം നിറഞ്ഞു…എന്ത് അക്രമം ആണ് അല്ലേ അവർ ചെയ്യുന്നത്.. അഭി അതിലേക്ക് നോക്കികൊണ്ട് പറഞ്ഞു..നമുക്കല്ലേ ഇതൊക്കെ അക്രമം അവർക്ക് ഇതൊന്നും വലിയ സംഭവമേ അല്ല.. കുട്ടികളുടെ വരെ കിഡ്നി എടുക്കാൻ തയ്യാറായവർക്ക് മനസ്സാക്ഷി എന്നത് ഇല്ല എന്ന് ഉറപ്പല്ലേ… രുദ്രൻ പറഞ്ഞു…വെറുതെ വിടരുത് രുദ്രേട്ടാ ഇവരെ ഒന്നും.. പിയ അമർഷത്തോടെ പറഞ്ഞു..നിയമത്തിന് മുന്നിൽ എത്തിച്ചിട്ടും എന്താ കാര്യം… ജയിൽ ഇവനെ പോലുള്ളവർക്ക് സുഖവാസകേന്ദ്രങ്ങൾ അല്ലേ… കാശുണ്ടല്ലോ കയ്യിൽ എല്ലാ വിധ സുഖസൗകര്യങ്ങളും കിട്ടും ഇവനൊക്കെ അവിടെ… അഭി പറഞ്ഞു..
ഇവനൊക്കെ ജയിലിൽ നല്ല സമ്മാനം കൊടുക്കേണ്ട കാര്യം ഞാൻ ചെയ്തുകൊള്ളാം… അത് നിങ്ങൾ വിഷമിക്കേണ്ട.. ഒരു രീതിയിലും രക്ഷപ്പെടാൻ പറ്റാത്ത രീതിയിൽ ഇവനെ ഒക്കെ പൂട്ടണം.. ബാക്കി കാര്യം ഞാൻ ഏറ്റു.. പക്ഷെ ഇവന്റെ ഒക്കെ തലതൊട്ടപ്പൻ ഇല്ലേ എന്റെ കാശിയുടെ മരണത്തിനുത്തരവാദി അവനെ ഞാൻ ഒരു നിയമത്തിനും വിട്ട് കൊടുക്കില്ല. അതിപ്പോ എത്ര വലിയ കൊലകൊമ്പൻ ആണെങ്കിലും… രുദ്രൻ ദേഷ്യത്തോടെ എന്നാൽ നിശ്ചയ ദാർഢ്യത്തോടെ പറഞ്ഞു…ഒരുനിമിഷം കാശിയുടെയും മിത്രയുടെയും മുഖം അവരുടെ ഉള്ളിൽ തെളിഞ്ഞു..
അപ്പോഴാണ് ദത്തൻ അയാളുടെ ഫോണിൽ നിന്ന് ആർക്കോ മിസ്സ് കാൾ ചെയ്യുന്നത് അവർ കണ്ടത്.. ഒരു 5 മിനിറ്റ് കഴിഞ്ഞതും അയാളുടെ നമ്പറിലേക്ക് ഒരു കാൾ വന്നു…സാർ.. ഒരു ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവൻ വന്നിട്ടുണ്ട്…
********
ഓക്കേ സാർ.. എപ്പോഴാണ് വരുന്നത്.. അവരും ഉണ്ടാകുമോ…
*****
ഓക്കേ സാർ.. എന്നാൽ വൈകീട്ട് കാണാം… അയാൾ ഫോൺ വച്ച് അടുത്ത സെക്കൻഡിൽ രുദ്രന്റെ ഫോൺ ബെല്ലടിച്ചു.. നോക്കിയപ്പോൾ അഷ്‌റഫ് ആണ്…എന്താ അഷ്റഫെ… ഫോൺ എടുത്തുകൊണ്ടു രുദ്രൻ ചോദിച്ചു…
**********
മ്മ്.. ഓക്കേ.. നിങ്ങൾ ആ നമ്പറുകൾ മോണിറ്റർ ചെയ്തുകൊണ്ടിരിക്കണം.. എന്തേലും ന്യൂ അപ്ഡേഷൻസ് വന്നാൽ എന്നെ അറിയിക്കണം…
*********
ഓക്കേ…എന്താ രുദ്രേട്ടാ വിളിച്ചത്… രുദ്രൻ ഫോൺ വച്ചതും പിയ ചോദിച്ചു..ആ ലോനപ്പന്റെ പേരിൽ ഉള്ള അമേരിക്കൻ നമ്പർ ആക്റ്റീവ് ആയിട്ടുണ്ടായിരുന്നു എന്ന്.. ദത്തൻ ഡോക്ടർ വിളിച്ചത് മിക്കവാറും അയാളെ ആയിരിക്കും.. എനിക്ക് ഏകദേശം ഒരു ധാരണ ഉണ്ട് ആരായിരിക്കും എന്ന്.. നമുക്ക് വൈകീട്ട് നോക്കാം… ഇന്നത്തോടെ ചിലപ്പോ ഈ കേസ് നമുക്ക് അവസാനിപ്പിക്കാൻ പറ്റുമായിരിക്കും… രുദ്രൻ പറഞ്ഞു…ആരും രക്ഷപ്പെടരുത്.. ഇതിന് പിന്നിൽ ഉള്ള ഓരോരുത്തർക്കും അവർ അർഹിക്കുന്ന ശിക്ഷ കിട്ടണം അത്രേ ഉള്ളൂ…. പിയ പറഞ്ഞു..ആ നേരത്താണ് സ്‌കറിയ ഡോക്ടറുടെ റൂമിൽ നിന്ന് വിച്ചുവിന്റെ ശബ്ദം അവർ കേൾക്കുന്നത്.. അതോടെ അവരുടെ ശ്രദ്ധ അങ്ങോട്ട് ആയി..ആ വിഷ്ണു.. എന്തായി റിസൾട്ട് എല്ലാം കിട്ടിയില്ലേ.. സ്‌കറിയ ഡോക്ടർ വിച്ചുവിനെ കണ്ടതും ചോദിച്ചു..
ഉവ്വ്.. ഡോക്ടർ.. ഇതാ… വിച്ചു റിസൾട്ട് അയാൾക്ക് നൽകികൊണ്ട് പറഞ്ഞു.. അയാൾ അത് വാങ്ങി ഓരോന്നും വിശദമായി നോക്കി.. പിന്നെ വിച്ചുവിനെ നോക്കികൊണ്ട് പറഞ്ഞു..
വിഷ്ണു ഈ റിപ്പോർട്ടിലും x- ray യിലും കാണുന്നത് തനിക്ക് കിഡ്നി സ്റ്റോണിന്റെ പ്രോബ്ലം ഉണ്ടെന്നാണല്ലോ… എന്താ ചെയ്യേണ്ടേ…മരുന്നുകൊണ്ട് മാറുമോ സാർ.. വിച്ചു സംസാരത്തിൽ ടെൻഷൻ ഉള്ളതുപോലെ അഭിനയിച്ചുകൊണ്ട് ചോദിച്ചു…മരുന്നുകൊണ്ട് നമുക്ക് ശ്രമിക്കാം എന്നേ ഉള്ളൂ.. ഉറപ്പുപറയാൻ കഴിയില്ലെടോ…
പിന്നെ എന്താ ഡോക്ടർ ഇതിനൊരു പ്രതിവിധി…
ഒരു കീഹോൾ സർജറി ബെസ്റ്റ് ഓപ്ഷൻ ആണ്.. വലിയ വേദനയോ കാര്യങ്ങളോ ഉണ്ടാവുകയും ഇല്ല.. ഒറ്റയടിക്ക് പ്രോബ്ലെംസും സമാധാനം ആവും…
പക്ഷേ സാർ അതിന് ഒരുപാട് പൈസ ഒക്കെ ആവില്ലേ.. എനിക്ക് അതിനും മാത്രം വരുമാനം ഒന്നുമില്ല… വിച്ചുവിന്റെ സംസാരത്തിൽ ദയനീയത നിറഞ്ഞു..ചിലവുണ്ട്.. പക്ഷേ അത്ര ഭീമമായ തുക ഒന്നും ആവില്ല.. പിന്നെ തനിക്ക് എന്തെങ്കിലും ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത് അതിൽ ഒതുങ്ങി പൊക്കോളും.. പിന്നെ വേണമെങ്കിൽ ചെറിയ ചില ഡിസ്‌കൗണ്ടുകൾ ഞാനും ചെയ്തുതരാം… ഇനി തനിക്ക് വേറെ ഡോക്ടറെ കാണിക്കണമെങ്കിൽ അതുമാവാം… ഞാൻ എന്റെ സജഷൻ പറഞ്ഞുന്നേ ഉള്ളൂ.. ദത്തൻ വിച്ചുവിന്റെ വിമുഖത മനസിലാക്കി എന്നതുപോലെ തന്ത്രപരമായി പറഞ്ഞു…
ഏയ്യ്.. അങ്ങനെ ഒന്നുമില്ല സാർ.. നമുക്ക് സർജറി ചെയ്യാം.. എന്നേക്ക് ചെയ്യേണ്ടി വരും…എത്രയും പെട്ടന്ന് ചെയ്യുന്നോ അത്രയും നല്ലത്.. വേദന ഒഴിവായി കിട്ടുമല്ലോ.. അതുവരെ കഴിക്കാൻ ഒരു ടാബ്ലറ്റ് തരാം…ശരി സാർ.. ഞാൻ ആരെയാ വന്ന് കാണേണ്ടത് സർജറിക്ക് വേണ്ടി…താൻ എന്നെ വിളിച്ചാൽ മതിയാവും ഡേറ്റ് ഉറപ്പിച്ചതിന് ശേഷം… അന്ന് എനിക്കും കൂടി ഫ്രീ ആണെങ്കിൽ നമുക്ക് അന്ന് തന്നെ ചെയ്യാം.. ഇല്ലെങ്കിൽ ഫ്രീ ആകുന്ന ദിവസം ഞാൻ പറയാം…ഓക്കേ ഡോക്ടർ… എങ്കിൽ ഞാൻ പൊക്കോട്ടെ…മ്മ്.. ഒന്ന് രണ്ട് ടെസ്റ്റിന്റെ കൂടെ റിസൾട്ട് കിട്ടാനില്ലേ അതൊക്കെ തന്റെ ഫോൺ നമ്പറിലേക്ക് വരുംട്ടോ…ആ അത് ലാബിൽ നിന്ന് പറഞ്ഞു.. താങ്ക് യു സാർ.. വിച്ചു സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു..ഓക്കേ ഡോ…
……………………
എന്താ ഇയാളുടെ ഒരു അഭിനയം അല്ലേ… ഇയാളുടെ സംസാരം കേട്ടപ്പോൾ എനിക്ക് തന്നെ ഡൌട്ട് അടിച്ചു വിച്ചുവിന് ഇനി കല്ലിന്റെ വല്ല പ്രോബ്ലെവും ഉണ്ടോ എന്ന്.. അത്രക്ക് നാച്ചുറൽ ആയിരുന്നു… രുദ്രന്റെ മൊബൈലിലൂടെ സ്‌കറിയ ഡോക്ടറുടെ കാബിനിൽ നടന്ന കാര്യങ്ങൾ കണ്ട അഭി പറഞ്ഞു…അതാണല്ലോ അയാളുടെ ഒക്കെ വിജയം. അത്രയും കോൺവീൻസിങ് ആയിട്ടല്ലേ ജനങ്ങളോട് പറയുന്നത്. അപ്പൊ പാവം ജനങ്ങൾ ഇവരുടെ ഒക്കെ പിടിയിൽ പെടുന്നതിന് കുറ്റം പറയാൻ പറ്റില്ല… രുദ്രൻ പറഞ്ഞു… അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് വിച്ചുവിന്റെ കാൾ അഭിക്ക് വരുന്നത്…എന്തായി ഡാ.. ഫോൺ എടുത്തതും അഭി ചോദിച്ചു…ഇവിടത്തെ കഴിഞ്ഞെടാ… ഞാൻ ദേ ഇറങ്ങാൻ നിൽക്കാണ്…വിച്ചു താൻ പോകുന്ന വഴിക്ക് ഏതെങ്കിലും റെപ്യൂട്ടഡ് ആയിട്ടുള്ള രണ്ട് ലാബിൽ കയറി x-ray അടക്കം എല്ലാ ടെസ്റ്റുകളും ചെയ്യണം.. അതിന്റെ റിസൾട്ട് അവന്മാരെ ജയിലിലാക്കാൻ നമുക്ക് ആവശ്യമുള്ളതാണ്..ശരി രുദ്രേട്ടാ.. വിച്ചു അതും പറഞ്ഞ് ഫോൺ വച്ചു…ഇനിയെന്താ രുദ്രേട്ടാ പ്ലാൻ… രുദ്രൻ ഫോൺ വച്ചതും പിയ ചോദിച്ചു..
ഇനി വൈകീട്ട് അവർ മീറ്റ് ചെയ്യുന്നത് വരെ വെയിറ്റ് ചെയ്യണം.. എങ്കിലേ നമുക്ക് വേണ്ട ആളെ നമ്മുടെ കൈയിൽ കിട്ടൂ.. നാളെ രാവിലെ തന്നെ ദത്തനും കൂട്ടർക്കും എതിരെ കേസെടുക്കും.. വിനായകന്റെയും ആഗ്നസ് സിസ്റ്ററിന്റെയും കോൺഫെഷനും കാശി ശേഖരിച്ച തെളിവുകളും നമ്മുടെ കൈയിൽ ഉള്ളതും ഒക്കെ കൂടി ആകുമ്പോൾ അവന്മാർ പുറത്തേക്ക് ഇറങ്ങാത്ത വിധം പൂട്ടാൻ പറ്റും.. പിന്നെ മെഡിക്കൽ ക്രൈം ഇപ്പൊ വലിയ കുറ്റം ആണ്.. ഒരിക്കൽ ജയിലിൽ എത്തി കഴിഞ്ഞാൽ പിന്നെ അവർ ഒരിക്കലും രക്ഷപ്പെടാതെ ഞാൻ നോക്കിക്കോളാം…
രുദ്രൻ പറഞ്ഞു നിർത്തി..അല്ല രുദ്രേട്ടാ.. ആ എക്സ് മന്ത്രിയുടെ കാര്യം എന്താക്കാണ്… അഭി ചോദിച്ചു..തല്ക്കാലം അയാളെ മാപ്പ് സാക്ഷി ആക്കാം എന്ന് വിചാരിക്കുന്നു .. അവിനാശ് വിളിച്ചിരുന്നു അയാൾ അയാളുടെ ഡാഡിയോട് സംസാരിച്ചിരുന്നു.. ഇനി ഒരിക്കലും അയാൾ ഒരു കള്ളത്തരത്തിനും കൂട്ട് നിൽക്കില്ല.. മാപ്പ് സാക്ഷി ആക്കാൻ പറ്റുമോ എന്ന് ചോദിച്ചിട്ട്.. അവിനാശ് നമുക്ക് ഇത്രയൊക്കെ ഹെല്പ് ചെയ്തതല്ലേ അപ്പൊ ഒരു കണ്ടിഷന്റെ പുറത്ത് മാപ്പ് സാക്ഷി ആക്കാം എന്ന് ഞാൻ സമ്മതിച്ചു…
അതെന്ത് കണ്ടിഷൻ… പിയ ആകാംഷയോടെ ചോദിച്ചു..
ഇനിയൊരിക്കലും പാർട്ടി അധികാരം എന്നും പറഞ്ഞ് അയാൾ ഒന്നിൽക്കും ഇറങ്ങില്ല എന്ന്.. അയാളെ സംബന്ധിച്ച് അത് ആത്‍മഹത്യക്ക് തുല്യം അല്ലേ.. അധികാരം എന്ന് വച്ചാൽ ഒരു വല്ലാത്ത കൊതി ആണ് അയാൾക്ക്. അതാ ഞാൻ ഇങ്ങനെ ഒരു കണ്ടിഷൻ വച്ചത്… അവിനാശ് അങ്ങനെ ഒരു ഉറപ്പ് പറഞ്ഞപ്പോൾ ആണ് അയാളെ മാപ്പ് സാക്ഷി ആക്കാൻ തീരുമാനിച്ചത്…ആ അതുമതി… അയാൾക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ ശിക്ഷ ആണ് ഇത്.. കാരണം അയാൾക്ക് അധികാരത്തോട് വല്ലാത്ത ഒരു കൊതിയും ലഹരിയും ഒക്കെ ആണ്.. ഇങ്ങനെ ഒരു അവസ്ഥയിൽ ഇനിയുള്ള ജീവിതം ജീവിക്കുക എന്ന് വച്ചാൽ തന്നെ അയാൾക്ക് ജയിൽ ശിക്ഷക്ക് തുല്യം ആണ്… പിയ ഒരു ചിരിയോടെപറഞ്ഞു..അഭിയുടെ മുഖത്തും ഒരു ചിരി വിരിഞ്ഞു. അവന്റെ ഉള്ളിൽ അയാളുടെ അധികാരത്തിന്റെ ബലത്തിൽ അവനെ ജയിലിൽ ആക്കിയ കാര്യങ്ങൾ ആയിരുന്നു ആ സമയം..
തുടരും…
കുറിപ്പ് :-
അതേ പിള്ളേരെ കമെന്റിന്റെ എണ്ണം നന്നായി കുറയുന്നുണ്ട് ട്ടോ.. നീട്ടോ ഇല്ല ഇപ്പൊ എണ്ണവും കുറയുന്നു.. ഇതൊന്നും ശരിയല്ല ട്ടോ… എന്റെ എല്ലാ കഥകളിലും എനിക്ക് അറിയാത്ത കാര്യങ്ങൾ ഒരുപാട് സെർച്ച് ചെയ്താണ് ഞാനെഴുതാറു.. ആദ്യമായിട്ടാണ് ഒരാള് എന്റെ ആ effortinu അഭിനന്ദനം തരുന്നത്.. Thank you so much ചേച്ചി ഷീജ തേൻമഠം.. This means a lot to me😘😘😘😘…

by