10/02/2026

രാധാകൃഷ്ണ : ഭാഗം 36

രചന – മാതു

ഉറക്കത്തിൽ ലച്ചൂ ന്റെ കരച്ചിൽ കേട്ടാണ് കണ്ണൻ എഴുന്നേറ്റത് . അയ്യോ കണ്ണേട്ടാ എന്നെ ഇട്ടിട്ടു പോകല്ലേ . എന്തിനാ കുഴിയിൽ എടുത്തു ചാടിയെ ഞാനും ചാകാൻ പോകുവാ . അതു പറഞ്ഞു അവള് ഉറക്കെ വാവിട്ടു കരഞ്ഞു . ലച്ചൂ ലച്ചൂ ടി എന്ത് പറ്റി കണ്ണൻ അവളെ കുലിക്കി വിളിച്ചു . അവൻ നോക്കിയപ്പോ അവളെ നന്നായി പനിക്കുന്നുണ്ടായിരുന്നു അയ്യോ ഇവൾക്ക് നല്ല പനി ഉണ്ടെല്ലോ. ലച്ചൂ മോളെ കുഞ്ഞേ അവൻ അവളെ ചേർത്ത് പിടിച്ചു . അവളുടെ ദേഹത്തെ ചൂട് അവന്റെ ദേഹത്തും അനുഭവ പെട്ടു അവൻ അവളെ കിടത്താൻ നോക്കി . അയ്യോ കണ്ണേട്ടാ എന്നെ ഇട്ടിട്ടു പോകല്ലേ അവള് അവനെ ചുറ്റി പിടിച്ചു പറഞ്ഞു . ഇല്ലടാ നീ കിടന്നോ ഞാൻ എവിടെയും പോകില്ല നിന്റെ കൂടെ തന്നെ ഉണ്ട് . അത് പറഞ്ഞു അവൻ അവളെ കിടത്തി . ………

പെട്ടന്ന് തന്നെ നനഞ്ഞ തുണി ഉപോയോഗിച്ചു അവൻ അവളുടെ ദേഹം തുടച്ചു കൊടുത്തു . നെറ്റിയിൽ തുണി നനച്ചു ഇട്ടു കൊടുത്തു . അവനു അവളെ കണ്ടിട്ടു വല്ലാത്ത വേദന തോന്നി . പനിച്ചു വിറച്ചു കിടക്കുന്ന ലച്ചൂ നെ കാണുംതോറും . അവനു ഉറക്കം വരെ യും നഷ്ടം മായി എങ്ങെനെ ഒക്കെയോ അവൻ നേരം വെളുപ്പിച്ചു . പിറ്റേ ദിവസം അവൾക്ക് ചെറുതായ് പനി കുറഞ്ഞു അവൻ തന്നെ താഴെ പോയ്‌ അവൾക്ക് ഉള്ള ചുക്ക് കാപ്പി ഇട്ടു . ….

മുറിയിൽ എത്തിയപ്പോ അവള് സുഖം മായി ഉറങ്ങുന്നത് ആണ് കണ്ടത് . അവൻ അടുത്ത് പോയ്‌ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി പനി കുറവുള്ളതായി അവനു തോന്നി . ലച്ചൂ മോളെ കുഞ്ഞേ എഴുന്നേറ്റെ ഈ കാപ്പി കുടിച്ചേ അവൻ പറഞ്ഞു . മ് അവള് ഞരങ്ങി എന്നിട്ട് പതിയെ കണ്ണു തുറന്നു . അവൻ തന്നെ അവളെ നേരേ ഇരുത്തി കാപ്പി നൽകി അവള് കുറച്ചു കുടിച്ചു കഴിഞ്ഞു പറഞ്ഞു എനിക്ക് വേണ്ട കയ്പ്പ ആഹാ അതു പറഞ്ഞാൽ പറ്റില്ല . ഇതു മുഴുവൻ കുടിക്കണം . പനി ഒക്കെ പമ്പ കടക്കും അവൻ പറഞ്ഞു . അവൻ നിർബന്ധിച്ചു അതു മുഴുവൻ കുടിപ്പിച്ചു . …

ഇന്ന് നീ കോളേജിൽ വരണ്ട റസ്റ്റ്‌ എടുത്തോ അത് പറഞ്ഞു അവളുടെ കവിളിൽ അവൻ പതിയെ നുള്ളി . അവൾക്കും അതു തന്നെ യാണ് നല്ലതന്നു തോന്നി . എന്തോ കോളേജിൽ പോകാൻ മനസു അനുവദിച്ചില്ല . കണ്ണൻ റെഡി ആയി പോയ്‌ . ലച്ചൂ നു പനിക്ക് നല്ല കുറവ് തോന്നി യിരുന്നു . വൈകുന്നേരം അവള് ബാൽക്കണിയിൽ നിൽക്കുവായിരുന്നു . പെട്ടന്ന് അങ്ങോട്ട്‌ കണ്ണൻ വന്നു അവന്റെ ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന ആളെ കണ്ടു അവള് ഞെട്ടി . സച്ചു ഏട്ടൻ ഇയാള് എന്താ കണ്ണേട്ടന്റെ കൂടെ അവള് മനസിൽ ഓർത്തു . അവൾക്ക് വല്ലാത്ത പേടിയും വെപ്രാളം വും തോന്നി . …

പെട്ടന്ന് അങ്ങോട്ട്‌ കണ്ണൻ വന്നു ആഹ പനി ഉള്ള ആളു ഇവിടെ നിൽക്കുവാനോ . താഴോട്ട് ഒക്കെ ചെല്ല് അവിടെ നിന്നെ ഇന്ദു തിരക്കുന്നു . പെട്ടന്ന് അങ്ങോട്ട് സച്ചു കേറി വന്നു . അവനെ കണ്ടതും അവളുടെ ഹൃദയം ഇടുപ്പ് വർധിച്ചു . എനിക്കു അങ്ങോട്ട്‌ വരാമോ സച്ചിൻ ലച്ചു നോടും കണ്ണനോടും ചോദിച്ചു. അതിനു എന്താ സച്ചിൻ താൻ കേറി വാ അവൻ പറഞ്ഞു . താൻ തല്ക്കാലം ലച്ചൂ വും മായി സംസാരിക്കു ഞാൻ ഇപ്പൊ ഫ്രഷ് ആയി വരാം . അത് പറഞ്ഞു കണ്ണൻ അവിടെ നിന്നും പോയ്‌ . .

എന്താ ലച്ചൂ നിനക്ക് പനി ഇപ്പോൾ കുറവുണ്ടോ. അവൻ ചോദിച്ചു . അവള് ഒന്നും മിണ്ടാതെ തല കുനിച്ചു . എന്താ ലച്ചൂട്ടി എന്നോട് ഒന്നും മിണ്ടാതെ നിനക്ക് പനി ആണെന്നു അറിഞ്ഞപോ നിന്നെ കാണാൻ ഞാൻ ഓടി വന്നതാ. നീ എന്റെ മുഖം തെക്ക് നോക്കു . അവൻ പറഞ്ഞു . സച്ചു ഏട്ടാ പ്ലീസ് എനിക്ക് ഒന്നും കേൾക്കണ്ട ദയവു ചെയ്തു ഒന്ന് പോയ്‌ തരുമോ എന്റെ മനസു ഇപ്പൊ ശെരി അല്ല അവള് പറഞ്ഞു . നിന്റെ സമാധാന കേടു ഇപ്പൊ ആ കണ്ണൻ അല്ലെ അത് കൊണ്ട് അല്ലെ എന്നോടു ഇങ്ങെനെ പെരുമാറുന്നത് .അവൻ പറഞ്ഞു ഒന്ന് നിർത്തുന്നുണ്ടോ . എനിക്ക് ആരെയും വേണ്ട ഞാൻ ഒറ്റക്ക് മതി അവള് പറഞ്ഞു . ഞാൻ ആഗ്രഹിച്ച നേരത്തൊന്നും എന്റെ മുമ്പിൽ സച്ചു ഏട്ടാൻ വന്നിട്ടില്ല . പിന്നെ എന്തിനു ഇപ്പൊ വന്നു . ലച്ചൂ പ്ലീസ് നീ എന്നെ ഒന്ന് മനസിൽ ആക്കു. നിനക്ക് വേണ്ടിയാ ഇത്ര കഷ്ട്ട പെട്ടു ഈ ജോലി വാങ്ങിയേ നീ എന്താ അത് മനസിൽ ആക്കാതെ . സച്ചിൻ പറഞ്ഞു . .

ഞാൻ ഇപ്പൊ എന്ത വേണ്ടത് ഈ താലി ഊരി വെച്ചു എന്റെ വീട്ടുകാരെയും മറ്റുള്ളവരെയും ഉപേക്ഷിച്ചു ഏട്ടന്റെ ഒപ്പം വരണോ . അതു ഒരിക്കലും നടക്കില്ല ഞാൻ ഇപ്പൊ മറ്റൊരളളുടെ ഭാര്യ ആണ് എനിക്കു ഇപ്പൊ ഒരുപാട് പരിമിതികൾ ഉണ്ട്. അവള് പറഞ്ഞു . അതിനു അർത്ഥം നീ കണ്ണനെ ഇഷ്ട്ടപെട്ടു തുടങ്ങി എല്ലേ അവൻ പറഞ്ഞു . അവള് അതിനു മറുപടി പറഞ്ഞില്ല . അവനു എതിരെ മുഖം തിരിച്ചു . പെട്ടന്ന് അങ്ങോട്ട്‌ കണ്ണൻ ഫ്രഷ് ആയി വന്നു . അവനെ കണ്ടപ്പോ ലച്ചൂ അവിടെ നിന്നും പോയ്‌ . ..

അൽപ്പം നേരം കഴിഞ്ഞു സച്ചിൻ അവിടെ നിന്നും പോയ്‌ ലച്ചൂ നു വല്ലാതെ ബോഡി പെയിൻ തോന്നി അവള് മേശ തുറന്നു ഒരു ഗുളിക എടുത്തു കഴിക്കാൻ പോയ്‌ പക്ഷെ ആ കാഴ്ച കണ്ട് അവൾ ഞെട്ടി …………………..

തുടരും ❤️ ..