14/02/2026

പ്രിയേ.. പ്രാണനെ : ഭാഗം 89

രചന : ജിഫ്ന നിസാർ

അവരെയൊന്നു നോക്കിയിട്ട് രമണി വീണ്ടും പുറത്തേക്കിറങ്ങി പോയതോടെ പ്രിയ ആശ്വാസത്തോടെ ശ്വാസമെടുത്തു.അവളെ നോക്കി നിൽക്കുന്നആദിക്കപ്പോഴുമൊരുചിരിയുണ്ട്.കൃഷ്ണ… ഇയാളെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ?”പുരികം പൊക്കി അതേ ചിരിയോടെ ആദി ചോദിച്ചു.ചോദ്യം മനസ്സിലാവാഞ്ഞത് കൊണ്ട് തന്നെ പ്രിയയുടെ നെറ്റി ചുളിഞ്ഞു.”ഞാനോ…?”അവളവനെ നോക്കി കണ്ണുരുട്ടി.ആഹ്.. രമണി ചേച്ചിയെ കണ്ടപ്പോൾ പിന്നെ താനെന്തിനാ ശ്വാസം നിലച്ചത് പോലെ നിന്ന് പോയത്..?”കയ്യിലുള്ള ചോറ് പാത്രം തിരികെ വെച്ച് കൊണ്ടവൻ നെഞ്ചിൽ കൈ കെട്ടി നിന്നിട്ടവളെ നോക്കി.

“അത്.. അതൊന്നൂല്ല “പ്രിയ ചമ്മലോടെ മുഖം കുനിച്ചു കളഞ്ഞു.”കൃഷ്ണക്ക് നല്ല ഭയമുണ്ടല്ലേ..?”
ആദി വീണ്ടും ചിരിയോടെ അവളെ നോക്കി.
“തോന്നലാ.. അങ്ങനിപ്പോ എനിക്ക് ഭയപ്പെടാൻ മാത്രമുള്ള പവറൊന്നും ആദിത് മഹാ ദേവിനില്ല ”
അവന്റെ മുഖത്തുള്ള അതേ ചിരിയോടെ അവളും പറഞ്ഞു.”അതിനെന്നെ ഭയമെന്നല്ലല്ലോ കൃഷ്ണ ഞാൻ പറഞ്ഞത്..”ആദി കവിളിൽ നാവ് മുഴപ്പിച്ചു കൊണ്ടവളെനോക്കി.”പിന്നെ…മുത്തച്ഛനെയോ..?”പ്രിയയുടെ നെറ്റി ചുളിഞ്ഞു.മ്മ്ഹ്ഹ്..”ആദി അല്ലെന്ന് തലയാട്ടി.”രമണി ചേച്ചിയെയോ..?”
പ്രിയയുടെ മുഖം ചുളിഞ്ഞു.. കണ്ണുകൾ ചുരുങ്ങി.
മ്മ്ഹ്ഹ് …”

അതിനും ആദി കണ്ണടച്ച് കവിൾ വീർപ്പിച്ചു കൊണ്ട് അല്ലെന്ന് തലയാട്ടി.”എന്നാ പിന്നെ ആദിയേട്ടൻ തന്നെ പറ..”അവനു മുന്നിൽ തോൽവി സമ്മതിച്ചതിന്റെ മുഖം വീർപ്പിക്കലോടെ പ്രിയ ആദിയെ നോക്കി.”നിന്നെ…”കണ്ണുകൾ കൊണ്ടവളെ കാണിച്ചു കൊണ്ട് പറയുമ്പോൾ പ്രിയ അവനെ തുറിച്ചു നോക്കി.എന്നെയോ “”ആഹ്. നിന്നെ തന്നെ.. എന്താ..സത്യമല്ലേ…?”ആദി ചിരിയോടെ പ്രിയയെ നോക്കി.”പിന്നെ… വളരെ വലിയൊരു സത്യം പറഞ്ഞിരിക്കുന്നു ആദി സർ ”
പ്രിയയും ചിരിയോടെ അവനെ നോക്കി.തുടക്കത്തിൽ അവനോട് സംസാരിക്കാനുള്ള ആ ബുദ്ധിമുട്ട് മാറിയതും അവളും ഉഷാറായിരുന്നു.

“ഞാൻ പറഞ്ഞത് സത്യമാണ് കൃഷ്ണ.. നീയത് മനസ്സിലാക്കാഞ്ഞിട്ടാ “ആദി അവളുടെ ചിരി കണ്ടതും പറഞ്ഞു.ശെരി.. ഞാനും സമ്മതിച്ചു തരാം.. പക്ഷേ.. ആദിയേട്ടൻ പറഞ്ഞു തരണമെനിക്ക്.. ഞാനെന്തിന് എന്നെ ഭയക്കണമെന്നുള്ളത് “പ്രിയയും അവന്റെ നേരെ നോക്കി കൈ കെട്ടി നിന്നു.”ഭയം.. ഭയമെന്തിനെന്ന് ഞാൻ പറഞ്ഞു തരണം. അല്ലേ..?”ആദി വെല്ലുവിളി നിറഞ്ഞൊരു ചിരിയോടെ പ്രിയയെ നോക്കി.”മ്മ്.. വേണം. കാരണം എനിക്ക് ഭയമാണെന്ന് പറഞ്ഞതും ആദി സാറാണ് “പ്രിയ തലയാട്ടി കൊണ്ട് പറഞ്ഞു.”ശരി… പറഞ്ഞു തരാം..”ആദി പതിയെ കൈകൾ നെഞ്ചിൽ നിന്നും അഴിച്ചു മാറ്റി അവൾക്ക് നേരെ നടന്നു… ചെന്നു.

അവന്റെകണ്ണുകൾഅവളുടെനേരെയാണ്..’കൃഷ്ണക്ക് ഭയമാണ്. ഞാനരികിലേക്ക് വരുമ്പോൾ.. ഇയാളെ നോക്കുമ്പോൾ.. ഇയാളോട് ചിരിക്കുമ്പോൾ… ഇയാൾക്ക് വേണ്ടി സംസാരിക്കുമ്പോഴൊക്കെയും… തനിക്കു ഭയമാണ് കൃഷ്ണ… “വളരെ… വളരെ അടുത്തേക്ക് നിന്നിട്ടവന്റെ ഹസ്ക്കി വോയിസ്‌..പ്രിയക്ക് വീണ്ടും ചിരി നിലച്ചു.. വിറച്ചു കൊണ്ടവൾ കൂടുതൽ സ്‌ലാബിലേക്ക് ചേർന്ന് കൊണ്ടവനെ പിടച്ചിലോടെ നോക്കി.”നീയെന്നെ സ്നേഹിച്ചു പോകുമോയെന്ന് നിനക്ക് ഭയമാണ് കൃഷ്ണ..ഗൗരവത്തിനും ഈ പൊട്ടിതെറിക്കുമപ്പുറം സ്നേഹിക്കാനും സ്നേഹിക്കപെടാനുമുള്ള നിന്റെ മനസ്സിനെ നിനക്ക് ഭയമാണ്.. അത് കൊണ്ടാണ് ഞാനരികിയ്ക്ക് വരുമ്പോൾ…”

വല്ലാത്തൊരു ചിരിയോടെ ആദിയവളെ നോട്ടം കൊണ്ട് വിവശയാക്കി.ഇല്ല… ഇല്ല..”വിറയലോടെ തന്നെ പ്രിയ അവനെ നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി.”ഇല്ലേ..”അവളെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിന്ന് കൊണ്ട് ആദി വീണ്ടും ചോദിച്ചു.
തമ്മിലൊരു ശ്വാസത്തിന്റെ ദൂരം മാത്രമായിരുന്നു.
ഇല്ലെന്ന് തലയാട്ടി കാണിച്ചെങ്കിലും പ്രിയ വേഗം മുഖം കുനിച്ചു കളഞ്ഞു.”ശരി… ഇല്ല.. ഞാനും വിശ്വസിച്ചു.. പക്ഷേ പിന്നെയും നീയെന്തിനാ നിന്ന് വിറക്കുന്നത്… കള്ളിയെ പോലെ മുഖം കുനിച്ചു നിൽക്കുന്നത്..?”ആദി ചിരിയോടെ അവളിൽ നിന്നുമൽപ്പം നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു.
“അത്….”പ്രിയ വിറക്കുന്ന കൈകൾ അവൻ കാണാതിരിക്കാൻ പിറകിലേക്ക് മടക്കി പിടിച്ചു കൊണ്ടവനെ നോക്കി.

“മ്മ്.. പറയ്‌..”ആദി ആവിശ്യപെട്ടു.അതിപ്പോ… ആദിയേട്ടൻ.. ഇങ്ങനൊക്കെ നോക്കിയാ..പ്രിയ വിക്കി കൊണ്ട് പറഞ്ഞു.”അപ്പൊഴെന്റെ നോട്ടമാണോ പ്രശ്നം?”ആദി ചിരിയോടെ വീണ്ടും നെഞ്ചിൽ കൈ കെട്ടി നിന്നവളെ നോക്കി.”മ്മ്ഹ്ഹ്.. ഇങ്ങനെ വല്ലാത്തൊരു നോട്ടത്തോടെ ചിരിക്കുമ്പോൾ…”
അവൻ നോക്കുന്നത് കാണുമ്പോൾ പ്രിയക്ക് പറയുന്നത് മുഴുവനാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“അപ്പൊഴെന്റെചിരിയാണോപ്രശ്നം?””മ്മ്ഹ്ഹ്…”അല്ലെന്ന് പ്രിയ തലയാട്ടി.”ഇയാളിങ്ങനെ പോലീസുക്കാരെ പോലെ ചോദ്യം ചെയ്യുന്നതെന്തിനാ..?”അവന് മുന്നിൽ തോറ്റു പോകുമോയെന്നൊരു വേവലാതിയോടെ പ്രിയ അവനോട് ചൊടിയോടെ ചോദിച്ചു.

“അപ്പൊഴെന്റെ ചോദ്യമാണോ കൃഷ്ണ പ്രശ്നം?”
ആദിക്കപ്പോഴുമൊരു കള്ളചിരിയുണ്ട്.”ആദി സർ മൊത്തം പ്രശ്നമാണിപ്പോ..?”പ്രിയ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.”അത് ശരി… അപ്പൊ മുന്നേ ഞാൻ പ്രശ്നമായിരുന്നില്ലേ? അപ്പോഴല്ലേ ഞാനും നീയും കീരിയും പാമ്പും കണ്ടത് പോലെ കടിച്ചു കീറാൻ നടന്നിരുന്നത്.. അപ്പോഴൊന്നുമില്ലാത്ത എന്ത് പ്രശ്നമാണെടോ എനിക്കിപ്പോ?””അന്നായിരുന്നു ഇതിനേക്കാളെളുപ്പം. ആ കലിപ്പ് നേരിടാൻ എനിക്ക് കുറേക്കൂടി ഈസിയിരുന്നു. പക്ഷേ.. ഇപ്പോഴുള്ള ഈ ഭാവവും നോട്ടവും… ചിരിയുമെല്ലാം…”അത്രേം പറഞ്ഞു കൊണ്ട് പ്രിയ ആദിയെ നോക്കി.”നിനക്ക് ഭയമാണെന്ന്..”

അത് പറഞ്ഞു കൊണ്ട് ആദി പൊട്ടി ചിരിച്ചതും അന്ന് വരെയും കാണാത്ത അവന്റെയാ ചിരിയിലേക്ക് നോക്കി പ്രിയ സ്വയം മറന്ന് നിന്ന് പോയി.”ഉയ്യോ… ഇത് തന്നെയല്ലേ കൃഷ്ണ ഞാനാദ്യം പറഞ്ഞത്.. നിനക്ക് നിന്നെ ഭയമാണെന്ന് “ച്ചിരിയമർത്തി കൊണ്ട് ആദി കുസൃതിയോടെ പ്രിയയെ നോക്കി.”ആദി സർ ഞാൻ വിചാരിച്ചത് പോലല്ല “മുഖത്തെ ചമ്മൽ മറച്ചു പിടിച്ചു കൊണ്ട് പ്രിയ പറയുമ്പോൾ അവൻ വീണ്ടും ചിരിച്ചു.”അതിന് കൃഷ്ണയെന്താ എന്നെ കുറിച്ച് വിചാരിച്ചു വെച്ചിരുന്നത്.. ആദ്യം അത് പറ… എങ്കിലല്ലേ അങ്ങനാണോ അല്ലേ എന്നുള്ളതെനിക്ക് പറഞ്ഞു തരാനാവൂ “അവനിലേക്കൊരു സൗഹൃദതിന്റെ പാലം കൂടി ആ സംസാരത്തിലൂടെ പ്രകടമാവുന്നത് പ്രിയക്കറിയാൻ കഴിഞ്ഞിരുന്നു.

ഇത്രയും ഓപ്പണായി.. കുസൃതിയോടെ.. ചിരിയോടെ സംസാരിക്കുന്ന ആദിഅവളുടെവിദൂരസങ്കൽപ്പങ്ങളിൽ പോലുമുണ്ടായിരുന്നില്ല.അതിന്റെയൊരു അത്ഭുതം അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു.നിറയെ സംസാരിക്കുന്നത്.. ഒരാളിലേക്കുള്ള അകലം കുറക്കുമെന്ന് പറയുന്നതെത്ര നേരാണ്.!തനിക്കും അവനുമിടയിലുള്ള അകലത്തിന്റെ ആഴം നേർത്തു നേർത്തില്ലാതായി പോവുന്നുണ്ടെന്നുള്ളത് അവൾക്കും തോന്നി.പറയ്‌ കൃഷ്ണ..”ആദി വീണ്ടും ആവിശ്യപ്പെട്ടു.”അത്.. അതൊന്നൂല. ആദി സർ… ഭക്ഷണം കഴിച്ചിട്ട് പോവാൻ നോക്കിയേ.. രമണി ചേച്ചിക്ക് ഇവിടെ ഇനിയും ജോലിയുള്ളതാ.. നമ്മളിവിടെ നിന്നാൽ ആൾക്ക് സമയത്ത് ജോലി തീർത്തു പോവാനൊക്കില്ല..”

ചോറ് പാത്രം വീണ്ടും ആദിയുടെ കയ്യിലെക്കെടുത്തു കൊണ്ട് കൊണ്ട് പ്രിയ പറഞ്ഞു.ഓക്കേ..”
അത് വാങ്ങി ഹാളിലേക്ക് നടക്കുന്നവന്റെ പിറകെ കറികളുമായി പ്രിയയും ചെന്നു.”തനിക്കിപ്പോഴെന്റെ സ്വഭാവം ഇഷ്ടമല്ലെന്നാണോ കൃഷ്ണ പറഞ്ഞത്?”
ആദിയാ സംസാരം വിടാനുള്ള ഭാവമില്ലാത്തത് പോലെ വീണ്ടും പ്രിയയെ നോക്കി ചോദിച്ചു കൊണ്ടാണ് കസേരയിലേക്കിരുന്നത്.’അങ്ങനെ.. അങ്ങനെയല്ല.. ഞാൻ കംഫേർട്ടബ്ളല്ല.. അതാണ്‌ പറഞ്ഞത് ”
അവനരികിൽ നിന്നും കുറച്ചു മാറി നിന്ന് കൊണ്ട് പ്രിയ പറഞ്ഞു.”എന്നിട്ടുമെന്തെ നീയത് തടയാത്തത്.. എനിക്കറിയാവുന്ന കൃഷ്ണ പ്രിയ.. ഇഷ്ടമില്ലാത്തതിനെതിരെ കണ്ണും പൂട്ടി പ്രതികരിക്കുന്നവളാണ് ”

ആദി ഗൂഡമായൊരു ചിരിയോടെ പ്രിയയെ നോക്കി..
“ആദിയേട്ടനെന്താ പറഞ്ഞു വരുന്നത്?”
പ്രിയ നെറ്റി ചുളിച്ചു.ആദി സർ.. ആദിയേട്ടൻ.. ആദ്യം നീ ഇതേലേതെങ്കിലുമൊന്നിൽ ഉറച്ചു നിക്ക് കൃഷ്ണ “ആദി കണ്ണുരുട്ടി കൊണ്ട് പറയുമ്പോൾ കൃഷ്ണ അടക്കി ചിരിച്ചു.”കയ്യിലിരിപ്പ് പോലെ.. വിളിയും മാറിയും മറിഞ്ഞുമിരിക്കും “അവളവനെ നോക്കാതെ കുറുമ്പോടെ പറഞ്ഞു.ഉവ്വാ.. ”
ആദിയൊന്ന് തലയാട്ടി കൊണ്ട് ചോറ് വാരി തിന്ന് തുടങ്ങി.”നേരത്തേയുള്ള ചോദ്യത്തിന്റെ ഉത്തരം കിട്ടിയില്ല കേട്ടോ..”ഒന്നോ രണ്ടോ നിമിഷം കഴിഞ്ഞു പ്രിയ ചോദിച്ചു.

“അതിലിനിഎന്തോന്ന്പറയാൻ…കൃഷ്ണപ്രിയക്കെന്നോട് പ്രണയമാണ് “കഴിക്കുന്നതിനിടെ തന്നെ സ്വഭാവികമായെന്ന പോലെ ആദിയത് പറയുമ്പോൾ.. പ്രിയ വിറച്ചു കൊണ്ടവനെ നോക്കി.അന്ന് വരെയും അവൾക്ക് പോലും തീർച്ചയില്ലാത്തൊരു കാര്യമാണ് അവൻ വെട്ടി തുറന്നു പറഞ്ഞതെന്ന് അവളോർത്തു.
ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളും അവനരികിലെത്തുമ്പോഴുള്ള തന്റെ വിറയലും വെപ്രാളവുമെല്ലാം അവന്റെ മുന്നിലേക്ക് സാക്ഷികളായി നിരന്നേക്കും..”കൃഷ്ണ…”തല ചെരിച്ചു നോക്കി കുസൃതിചിരിയോടെ ആദി വിളിക്കുമ്പോൾ പ്രിയ പരവേശത്തോടെ അവനെ നോക്കി..”അല്ലേ…?”

അവൻ അവളുടെ കണ്ണുകളിലേക്കുറ്റു നോക്കി.
“അ.. അല്ല…”പ്രിയ നന്നായി വിറയലുണ്ടായിട്ടും തലവിലങ്ങനെയാട്ടി..”ഇപ്പോഴല്ലന്നോ..അതോ..ഇനിയുണ്ടാവില്ലെന്നോ?”ആദി വീണ്ടും കഴിക്കുന്നത് തുടർന്നു.”ആദിയേട്ടന് ഒരുപാട് സ്വപ്നങ്ങളില്ലേ..?”
പരിഭവം പോലെയാ ചോദ്യം കേട്ടതും ഒരു നിമിഷം അവൻ അനങ്ങാതിരുന്നു.”മ്മ്..”ചിരിയോടെ ഒന്ന് മൂളിയിട്ട് വീണ്ടും കഴിക്കുന്നത് തുടർന്നു.പഠിക്കാൻ പോണ്ടേ?”പ്രിയ വീണ്ടുംചോദിച്ചു.”മ്മ്..””സ്വപ്നങ്ങൾ നേടിയെടുക്കണ്ടേ?””മ്മ് “”അതിന്.. അതിന് ഞാനൊരു തടസ്സമാണെന്ന് ഭയമില്ലേ..?ഇപ്രാവശ്യം അവളുടെ സ്വരം നേർത്തു.”മ്മ്..”അതിനും മൂളുന്ന ആദിയെ അവളൊരു നിമിഷം നോക്കി..

വരണ്ടൊരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
അത് വരെയും തോന്നിയ സന്തോഷം ഒരൊറ്റ നിമിഷം കൊണ്ടില്ലാതായി പോയി.”പക്ഷേ… ഇതേനെയെല്ലാം മറന്നിട്ട് ഒരു ദിവസം കൃഷ്ണയെന്നെ സ്നേഹിക്കും ”
അനങ്ങാതെ നിൽക്കുന്നവളുടെ മൂക്കിൽ തുമ്പിലൊന്ന് തട്ടി.. കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറയുന്നവനെ പ്രിയ പകച്ചു നോക്കി.അവൻ പോയി കൈ കഴുകി തുടച്ചു കൊണ്ട് വന്നപ്പോഴും അവൾ ചുവരിൽ ചാരി അതേ നിൽപ്പ് തന്നെയാണ്.ആദി കഴിച്ചു തീർത്ത പാത്രങ്ങളുമായി അടുക്കളയിൽ പോയി തിരിച്ചു വന്നതൊന്നുമറിയാതെ.. അതേ നിൽപ്പ് തുടരുന്നവളെ അവൻ ഒരു നിമിഷം നോക്കി നിന്നു.

ഹൃദ്യമായൊരു ചിരിയുണ്ടായിരുന്നു.. അപ്പോഴവനിൽ.
ശൂയ്‌… “അരികിൽ ചെന്നിട്ടവൻ ചൂളമടിക്കുമ്പോൾ പ്രിയ ഞെട്ടി.”ഞാനിറങ്ങുവാ…”ആദി ചിരിയോടെ പറഞ്ഞു.മ്മ്.. പ്രിയ തലയാട്ടി കാണിച്ചു.ആദി മേശയിൽ വെച്ച ഫോണുമെടുത്ത് കൊണ്ട് പുറത്തേക്ക് നടന്നു.പിറകെ അവളും.”നീ വരുന്നോ കൃഷ്ണ…?”പെട്ടന്ന് തിരിഞ്ഞു നിന്ന് കൊണ്ടവൻ ചോദിക്കുമ്പോൾഅവൾപകച്ചുപോയി..”സ്കൂളിലേക്കോ..?”പ്രിയ പതിയെ ചോദിച്ചു.”മ്മ്ഹ്ഹ്… അവിടുന്ന് നേരെ… ഞാൻ നന്ദുവിനെ കാണാൻ പോകും…”ആദി അവൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു.”ആണോ… എങ്കിൽ ഞാനും വരട്ടെ..”പ്രിയ ആവേശത്തിൽ ചോദിച്ചു.

“ആങ്ങളക്ക് ക്ളീൻ ചീട്ട് എഴുതാനായിരിക്കും. അല്ലേ?”ആദി ചിരിയോടെ ചോദിച്ചത് കേട്ടവളുടെ മുഖം വീർത്തു.”എന്റെ ആങ്ങളക്കങ്ങനെ കഷ്ടപെട്ട് ക്ളീൻ ചീട്ടെഴുതിയുണ്ടാക്കേണ്ട കാര്യമൊന്നുമില്ല.. ഓൾ റെഡി അതൊരു മാണിക്യമാണ്..”പറഞ്ഞു തീരുമ്പോൾ പ്രിയ സഞ്ജുവിനോടുള്ള മുഴുവൻ സ്നേഹത്തോടെയുംചിരിക്കുന്നുണ്ടായിരുന്നു.’ഓഓഓ.ആയിക്കോട്ടെ.. പെങ്ങളിപ്പോ പെട്ടന്ന് പോയി റെഡിയായി വന്നാൽ ഞാൻ കൊണ്ട് പോകും… “തിരികെ കാറിന് നേരെ നടക്കുമ്പോൾ ആദി നേർത്തൊരു ചിരിയോടെ പറയുന്നുണ്ടായിരുന്നു.അത് കേട്ടതും പ്രിയ അകത്തേക്കോടിയതും പെട്ടന്നായിരുന്നു..

….തുടരും…..

ഇന്നിത്രേം മാത്രം മതി 🥰🥰ചിരിയോടെ.. സന്തോഷത്തോടെ.. സമാധാനത്തോടെ വായിച്ചു രസിക്കാനുള്ളത് മാത്രം.പ്രണയം മാത്രം…..❤️സ്നേഹത്തോടെ jiff💞