രചന : ജിഫ്ന നിസാർ ❣️
“പെങ്ങളെ….”ടേബിളിലിരുന്ന് കൊണ്ട് സഞ്ജു നീട്ടി വിളിക്കുമ്പോൾ ആദി പല്ല് കടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.സമ്മതിക്കൂല… തെണ്ടി..”അവൻ പിറുപിറുത്തു..അവളെ കാണാതിരിക്കാനാണ് ആദി ശ്രമിക്കുന്നതെങ്കിൽ.. കൂടെയുള്ളവൻ അവളെ വിളിച്ചു വരുത്താനുള്ള ശ്രമത്തിലാണ്.”എന്താടാ..?”
അവന്റെ ഭാവം കണ്ടതും സഞ്ജു ചോദിച്ചു.”കുന്തം ..”ആദി അവന് നേരെ ചീറി.”ഇവനിത് ന്തോ പറ്റി..?”പാത്രമെടുത്തു വെച്ച് അതിലേക്ക് പുട്ട് എടുത്തിട്ട് കൊണ്ട് സഞ്ജു ആത്മഗതം പോലെ പറഞ്ഞു.
“നീയിപ്പോ എന്തിനാടാ ആ മരം കേറിയേ ഇങ്ങോട്ട് വിളിക്കുന്നത്..””ദേ.. എന്റെ പെങ്ങളെ കുറിച്ച് വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ.. ഞാനെന്ന ആങ്ങള പിന്നെ ഹിറ്റ്‌ലറാ..ഹിറ്റ്‌ലർ .. അത് മറക്കരുത്.. ”
സഞ്ജു ചാടി എഴുന്നേറ്റു കൊണ്ടുറക്കെ പറഞ്ഞു കേട്ടതും ആദിയൊന്നു പകച്ചു.പിന്നെയാണ് വാതിൽക്കൽ വന്നു പാതി മറഞ്ഞു നിൽക്കുന്ന പ്രിയ അവന്റെ കണ്ണിൽ പെട്ടത്.അവളെ കാണിക്കാനുള്ള ഷോയാണ്.. ചെറ്റ. “പിറപിറുത്തു കൊണ്ടവൻ പാത്രത്തിലേക്ക് മൂക്ക് മുട്ടും പോലെ മുഖം താഴ്ത്തി.
“പെങ്ങള് കഴിച്ചായിരുന്നോ..?”സഞ്ജു പ്രിയക്ക് നേരെ നോക്കി ചോദിക്കുന്നത് അവൻ കേൾക്കുന്നുണ്ട്.
എന്നിട്ടും ആദിമുഖമുയർത്തിനോക്കിയില്ല.”മിക്കവാറും ഈ ആങ്ങള എന്റെ കൈ കൊണ്ട് ച്ചാവും..”പല്ല് കടിച്ചു കൊണ്ട് ആദി പുച്ഛത്തോടെ പതിയെ പറഞ്ഞു.സഞ്ജു ചോദിക്കുന്നതിന്നൊക്കെ പ്രിയ മൂളിയും വിക്കിയുമാണ് ഉത്തരം പറയുന്നത്..
അത് താനവിടെ നിൽക്കുന്നത് കൊണ്ടാണെന്ന് ആദിക്കും മനസ്സിലായി.വാരി വിഴുങ്ങി കൊണ്ടവൻ പെട്ടന്ന് എഴുന്നേറ്റു കൈ കഴുകി.. പാത്രമെടുത്തു കൊണ്ട് അടുക്കളയിലേക്ക് ധൃതിയിൽ പോകുന്നത് കണ്ടു.
പ്രിയ സഞ്ജുവിനെ നോക്കിയപ്പോൾ അവനൊന്ന് കണ്ണടച്ചു കാണിച്ചു.പോയത് പോലെ തന്നെ കൈ തുടച്ചു ധൃതിയിൽ തിരികെ വരുന്നുണ്ട്.”കഴിച്ചു കഴിഞ്ഞ് നീ മുറിയിലേക്ക് വാ..”സഞ്ജുവിനോടായി പറഞ്ഞിട്ട്..ആദിമുന്നോട്ട്നടന്നു.എന്നോടാണോ..?”സഞ്ജുവിന്റെ കുസൃതി നിറഞ്ഞ ചോദ്യം.. ആദി അവനെ ചിറഞ്ഞു നോക്കി.”അല്ല.. ഇവിടിപ്പോ നിന്റെ ഭാര്യകൂടെയുണ്ടല്ലോ..പ്രതേകിച്ചു ഇന്നലെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ആരായാലും തെറ്റ് ധരിച്ചു പോകും മിഷ്ടർ..അതെന്റെ കുറ്റമല്ല ”
സഞ്ജു യാതൊരു കൂസലുമില്ലാതെ കഴിക്കുന്നത് തുടർന്ന് കൊണ്ട് പറഞ്ഞു.
“ഞാൻ നിന്നോടാ പറഞ്ഞത്..”ആദിയുടെ കടുപ്പമുള്ള വാക്കുകൾ.ആണോ.. എങ്കിൽ റിയലി സോറി. മിസ്റ്റർ ആദിത് മഹാ ദേവ്.. എനിക്ക് പോയിട്ട് വേറെയും ജോലിയുള്ളതാ..”സഞ്ജു അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു.”ഇനി ആരെയെങ്കിലും കൂടെ കിട്ടിയേ മതിയാവൂ എങ്കിൽ.. തന്റെ കെട്ട്യോളെ വിളിച്ചിട്ട് പോടോ… രണ്ടാളും ഇവിടിപ്പോ ഫ്രീ ആയിട്ട് നിൽപ്പല്ലേ..”ഒറ്റ കണ്ണിറുക്കി സഞ്ജു പറയുമ്പോൾ പ്രിയ വിളറി പോയിരുന്നു.
അവന് നേരെ ആദി കലിപ്പോടെ വരും മുന്നേ…കഴിച്ചു തീർത്തു കൊണ്ട് സഞ്ജുവിറങ്ങി പുറത്തേക്കോടിയിരുന്നു.”നിന്നെയെന്റെ കയ്യിൽ കിട്ടുമെടാ.. അപ്പൊ പലിശ സഹിതം ഞാൻ കൂട്ടി എടുത്തോളാം കേട്ടോ ..”
വാതിലിൽക്കൽ നിന്ന് കൊണ്ട് സഞ്ജു ഓടിയാ വഴി നോക്കി ആദി വിളിച്ചു പറഞ്ഞു.”നീ ഒലത്തും.. പോഡെർക്കാ… പെങ്ങളെ സൂക്ഷിച്ചും കണ്ടും നിന്നെക്കണേ ബോധോം വിവരോം ഇല്ലാത്തവനാ കൂടെയുള്ളത് …”ഓടുന്ന വഴിയേ തന്നെ സഞ്ജു വിളിച്ചു പറയുന്നത് കേട്ടതും പ്രിയക്ക് ചിരി വന്നു.
പക്ഷേ വെട്ടിതിരിഞ്ഞു നോക്കിയ ആദിയെ കണ്ടതും പിടിച്ചു കെട്ടിയത് പോലെ ചിരി അമർത്തി കൊണ്ടവൾ വേഗം തിരിഞ്ഞു നിന്നു.അവളെയൊന്നു കലിപ്പിച്ചു നോക്കിയിട്ടാണ് ആദി അകത്തേക്ക് പോയതും.പ്രിയക്ക് കൂടിയുള്ള മറുപടിയായിട്ടാ മുറിയുടെ വാതിൽ വലിച്ചടച്ചതും കിടുങ്ങി നെഞ്ചിൽ കൈ ചേർത്ത് കൊണ്ട് പ്രിയ ഒരു നിമിഷം അവിടെ തന്നെ നിന്നു.
“ഈ സാധനത്തിന്റെ കൂടെയെങ്ങനെ ഞാനൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കയെടുക്കുമെന്റെ ദൈവമേ..”
സഞ്ജു കഴിച്ച പാത്രവുമെടുത്തു തിരിഞ്ഞു നടക്കുമ്പോൾ പ്രിയ ഓർത്തത് മുഴുവൻ അതായിരുന്നു.മാഷേന്തായാലും തന്നെ രക്ഷപ്പെടുത്താൻ ചെയ്തതിപ്പോ വലിയൊരു ശിക്ഷ പോലായി തീർന്നിരിക്കുന്നു.വീടിനകത്തൊരു മടുപ്പിക്കുന്ന നിശബ്ദതയായത് കൊണ്ട് പ്രിയ പുറത്തേക്കിറങ്ങി.അപ്പോഴാണ് ആ വീടിന്റെ വലുപ്പം അവള് ശെരിക്കും കാണുന്നതും.നാല് സൈഡിലും ഉരുളൻ തൂണുകൾ നിറഞ്ഞ നീണ്ട വരാന്തയാണ് അവിടുത്തെ ഭംഗി മുഴുവൻ.റോഡിൽ നിന്ന് വീട്ടിലേക്ക് കയറാവുന്ന വഴി ഒഴികെ ബാക്കി രണ്ടു സൈഡിലും നിറയെ ചെടികളാണ്.
പൂവിട്ടു നിൽക്കുന്നതും ഇലകൾ കൊണ്ട് മാത്രം ഭംഗിയായി പടർന്നു കയറി നിൽക്കുന്നതുമെല്ലാം ആ കൂട്ടത്തിലുണ്ട്.വരാന്തയിലും ഓരോ തൂണിന്റെ അരികെയും ചട്ടിയിലാക്കി വെച്ച പൂച്ചട്ടികൾ വേറെ..
തൂണിൽ പറ്റി പിടിച്ചു കയറി ഭംഗിയായി നിൽക്കുന്നത് വേറെ..മുല്ലയും പിച്ചിയും ചെമ്പകവുമെല്ലാം കൂട്ടത്തിൽ തലയെടുപ്പോടെ നിൽപ്പുണ്ട്.പ്രിയക്ക് വല്ലാത്തൊരു സന്തോഷം തോന്നി.അവയോരൊന്നും തൊട്ടും തലോടിയും നടക്കുമ്പോൾ മറ്റെല്ലാം അവൾ മറന്നു പോയി..
💞💞
“എങ്ങനെയാണ് ദൈവമേ ഞാനാ മരം കേറിയോട് സൗമ്യമായി സംസാരിക്കാൻ ശ്രമിക്കേണ്ടത്. അവളെ കാണുമ്പോൾ തന്നെ എത്രയൊതുക്കി പിടിച്ചാലും തനിക്കിത്രേം ദേഷ്യം വരുന്നതെന്താവോ..?”
ജനൽ കമ്പിൽ മുറുകെ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്ന ആദിയുടെയും ചിന്ത അത് തന്നെയായിരുന്നു.ചിന്തകൾക്ക് വീണ്ടും തീ പിടിച്ചു തുടങ്ങിയെന്ന് തോന്നിയപ്പോൾ ആദി തിരിഞ്ഞ് നടക്കാനാഞ്ഞു..പക്ഷേ അതിനിടയിൽ… മുറ്റത്തെ റോസാ ചെടിയുടെ അരികിൽ പൂവിനെ തൊട്ട് തലോടി നിൽക്കുന്ന പ്രിയയുടെ രൂപത്തിൽ അവന്റെ കണ്ണുകളുടക്കി പോയിരുന്നു.
ഇളം മഞ്ഞ കളറിലുള്ള ഒരു സാധാരണ ചുരിദാർ.. മുടി വിടർത്തിയിട്ട്..കഴുത്തിൽ കൂടി ഷാൾ പുറകിലേക്ക് ഇട്ടിരിക്കുന്ന.അവനവിടെ നിൽക്കുന്നതും നോക്കുന്നതുമൊന്നും പ്രിയ അറിഞ്ഞിട്ടില്ല.
അവളാ റോസാ പൂവിനെ തൊട്ടും തലോടിയും ചിരിയോടെ നിൽപ്പുണ്ട്.അവളെറിയാതെ ആദി അവളുട ഓരോ ഭാവങ്ങളും ശ്രദ്ധിക്കുന്നുണ്ട്.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും.. പ്രിയക്കൊപ്പം ആദിയുടെ കണ്ണുകൾ കൂടി അങ്ങോട്ട് നീണ്ടു.
ഗേറ്റ് ചാരി കൊണ്ട് നടന്നു വരുന്നത് രമണിചേച്ചിയാണെന്ന് ആദിക്ക് മനസ്സിലായിയെങ്കിലും.. ആരാണെന്നുള്ള ചോദ്യം പ്രിയയുടെ മുഖത്തുണ്ടെന്ന് അവന് തോന്നി.
ആളറിയില്ലേലും നിറഞ്ഞ ചിരിയോടെ അവരുടെ അരികിലേക്ക് ചെന്ന പ്രിയക്ക് നേരെ ഒരു പുച്ഛത്തോടെ നോക്കി തല വെട്ടിച്ചു കൊണ്ട് രമണി ചേച്ചി കയറി പോകുന്നത് കണ്ടതും ആദി ഞെട്ടി പോയിരുന്നു.ആ നാട്ടുകാരിയായ രമണി ചേച്ചിക്ക് പ്രിയയെ കുറിച്ചെന്തോ അറിയാമെന്നു ആദിക്കുറപ്പായി.പക്ഷേ അവരാ ചെയ്തതൊട്ടും ശെരിയായില്ലെന്നവന് നല്ല ഉറപ്പുണ്ടായിരുന്നു.
പ്രിയയുടെ മുഖം ശ്രദ്ധിച്ചപ്പോൾ നേരിയൊരു സങ്കടമുണ്ട്. പക്ഷേ അതവൾ മനോഹരമായൊരു ചിരിയോടെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.അത് വരെയും അവളിലുണ്ടായിരുന്ന പ്രസരിപ്പ് പിന്നെയങ്ങോട്ട് പ്രിയക്കില്ലായിരുന്നുവെന്ന് ആദി മനസ്സിലാക്കി.വെറുമൊരു വീട്ടുജോലികാരി വരെയും അവളെ എത്ര മാത്രം അവഹേളിച്ചു വേദനിപ്പിച്ചു കൊണ്ടിരിപ്പുണ്ടെന്ന് ആദി മനസ്സിലാക്കിയ നിമിഷം കൂടിയായിരുന്നു അത്.
💞💞
വെറുതെ അകത്തിരിക്കാൻ വയ്യെന്ന് തോന്നിയിട്ടാണ് പ്രിയ ആ മുറിയിൽ നിന്നും പുറത്തേക്കറങ്ങിയത്.
തലേന്ന് അവൾ കയറിയ മുറിയായിരുന്നു അത്.
മാഷിന്റെയും ആദിയുടെയും മുറിയല്ലാതെ തന്നെ ആറോ ഏഴോ മുറികൾ ആ വീട്ടിൽ അടഞ്ഞു കിടപ്പുണ്ട്.ഒരുപാട് നേരം പുറത്തും വീടിനകത്തു കൂടിയും ചുറ്റി കറങ്ങി വീണ്ടും അവളാ മുറിയിൽ കയറി ഇരുന്നകായിരുന്നു.l4ആദി വന്നപ്പോൾ കതകടച്ചു പോയതാണ്. പിന്നെയത് തുറന്നിട്ടില്ല.
വീട്ടിലേക്കൊന്ന് ഫോൺ ചെയ്യണമെന്നുണ്ടായിരുന്നു അവൾക്ക്.ഇന്നലെ പോന്നത് മുതലുള്ള വിശേഷങ്ങൾ അറിഞ്ഞിട്ടില്ല.തന്നെ പോലെ തന്നെ അവരും ഒരു വിളിക് കൊതിച്ചിരിപ്പുണ്ടാവും.ബാഗും ഫോണുമെല്ലാം സ്കൂളിൽ തന്നെയാവും.അതോർത്തതും വീണ്ടും അവൾക്കുള്ളിൽ വല്ലാത്തൊരു അസ്വസ്ഥത അടിച്ചു കയറി തുടങ്ങി.aഅതിൽ നിന്നും രക്ഷപ്പെടുവാനാണ് പുറത്തേക്കിറങ്ങിയത്.അടുക്കളയിൽ നിന്നും തട്ടും മുട്ടുമെല്ലാം കേൾക്കുന്നുണ്ട്പ്രിയക്കങ്ങോട്ട് പോവണമെന്നുണ്ടായിരുന്നു.പക്ഷേ രാവിലെ കിട്ടിയ ആ അവഗണനയുടെയും പുച്ഛത്തിന്റെയും കൈപ്പുനീർ തൊണ്ടയിൽ ചുവച്ചു..പിന്നെയങ്ങോട്ട് പോവാനും തോന്നിയില്ല.മാഷൊന്ന് പെട്ടന്ന് വന്നിരുന്നുവെങ്കിലെന്ന് അവളത്ര മേൽ ആഗ്രഹിക്കുന്നുണ്ടായിരുന്നുവപ്പോൾ..
💞💞
“പിള്ളേര് രണ്ടും കൂടി അടിച്ചു പിരിയുവോ മാഷേ..?”ഫയലുകൾ കൊണ്ട് വന്നു കൊടുക്കുമ്പോൾ മണിയുടെ ചോദ്യം കേട്ടതും മാഷൊന്ന് ചിരിച്ചു.”പ്രിയക്ക് നല്ലൊരു കോച്ചിങ് കൊടുത്തിട്ടുണ്ട് ഞാൻ രാവിലെ പോന്നപ്പോ… അവള് നോക്കികോളും..”മാഷിന്റെ മുഖത്തൊരു സംതൃപ്തിയുടെ ചിരിഉണ്ടായിരുന്നു.. അത് പറയുബോൾ.പ്രിയ അല്ലേലും മിടുക്കിയാണെന്ന് നമ്മുക്കറിയാലോ മാഷേ. ചന്ദ്രദാസിന്റെ മരണം ശേഷം ആ കുടുംബം ഭംഗിയായി മുന്നോട്ടു കൊണ്ട് പോയതാ കുട്ടിയാ.. എന്നിട്ടും അതിനെയാണ് “മണിയുടെ പല്ല് ഞെരിഞ്ഞു.മാഷിന്റെയും മുഖം വലിഞ്ഞു മുറുകി.”ആദിയോട് പറയണ്ടേ മാഷേ..?”
മണി മാഷിനെ നോക്കി.”വേണ്ട മണി.. ഇത്രേം വലിയൊരു ചതിയുടെ കഥ ഞാൻ പറഞ്ഞിട്ടല്ല അവനറിയേണ്ടത്…”മാഷിന്റെ ഗൗരവം നിറഞ്ഞ വാക്കുകൾ.
“എനിക്കൊരു ചെറിയ സംശയമുണ്ടായിരുന്നു. അതാണ് ഞാൻ നിന്നോട് അവനെയൊന്ന് വാച്ച് ചെയ്യാൻ പറഞ്ഞത്..”മാഷ് മണിയെ നോക്കി.”എല്ലാം മനസ്സിലാക്കിയിട്ട് തന്നെയാണ് ഞാൻ ആദിയെയും പ്രിയയെയും തമ്മിൽ ചേർത്ത് വെച്ചത്. ഒറ്റപ്പെടൽ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിൽ അറിഞ്ഞവനാണ്. അവനൊരു കൂട്ടാവാൻ പ്രിയക്ക് കഴിയും.. അതിനേക്കാലുപരി സ്വന്തം മോനെ അത്രേം ആൾക്കൂട്ടത്തിൽ വെച്ച് അപമാനിച്ചിട്ടായാലും സ്വന്തം താല്പര്യങ്ങൾ നടക്കണമെന്ന് കരുതി നടക്കുന്ന എന്റെ പ്രിയപ്പെട്ട പുത്രനുള്ള എന്റെ സമ്മാനം.. അതവൻ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.”നിറഞ്ഞൊരു ചിരിയോടെ മാഷത് പറയുമ്പോൾ അതേ ചിരി മണിയുടെ മുഖത്തുമുണ്ടായിരുന്നു.
“ഇപ്പോഴിത്തിരി വിഷമിച്ചാലും പ്രിയയെ കൂടുതലറിയുമ്പോൾ അവളെ പാതിയായി സ്വീകരിച്ചതെത്ര നല്ലൊരു കാര്യമായിരുന്നെന്ന് ആദി തിരിച്ചറിയും..”മാഷിന് നല്ല വിശ്വാസമുണ്ടായിരുന്നു ആ കാര്യത്തിൽ.”പക്ഷേ അതിനു മുന്നേ.. അവനറിയണം.. അവനത് ഒറ്റയ്ക്ക് കണ്ടു പിടിക്കണം മണി…ചതിയിലൂടെ അവനെ ഇവിടെ നിന്നും കൊണ്ട് പോവാനാഗ്രഹിച്ച അവന്റെ അച്ഛനെയും ദേവന്റെ നിഴൽ പറ്റി ചതി നെയ്തെടുക്കാൻ മുന്നിൽ നിന്ന രാജീവിനെയും.. അന്നവൻ തന്നെ കൊടുക്കണം രണ്ടു പേർക്കുമുള്ള ശിക്ഷ. അത് വരെയും നമ്മളിത് അറിഞ്ഞ കാര്യം ആരുമറിയരുത്.. രാജീവ് ഒട്ടുമറിയരുത്..”മണി സമ്മതിച്ചു കൊണ്ട് തലയാട്ടി..
💞💞
മൂന്നു മണിയോടെ മാഷ് തിരികെയെത്തിയത്തിൽ പിന്നെയാണ് പ്രിയക്ക് ശ്വാസം നേരെയായത്.ഇരുന്നും കിടന്നും അത്രയും നേരം മടുപ്പോടെ തള്ളി നീക്കുകയായിരുന്നു”ആഹാ..ഇവിടിരിപ്പാണോ..?”സ്കൂട്ടറിൽ നിന്നും ഇറങ്ങിയയുടനെ ഉമ്മറത്തിരിക്കുന്ന പ്രിയയെ നോക്കി മാഷ് ചിരിയോടെ ചോദിച്ചു.അവൾ ഉത്സാഹത്തോടെ ഓടിയിറങ്ങി ചെന്നിട്ട് മാഷിന്റെ കയ്യിലുള്ള ബാഗ് വാങ്ങി.”രമണി വന്നില്ലേ ഇന്ന്..?”അവൾക്കൊപ്പം നടക്കുന്നതിനിടെ മാഷ് ചോദിച്ചു.”മ്മ്മ്..പ്രസന്നമായ പ്രിയയുടെ മുഖം പെട്ടന്ന് വാടി.
ഉച്ചയോടെ ജോലിയെല്ലാം തീർത്തിട്ട് അവർ മടങ്ങി പോവുന്നത് പ്രിയ കണ്ടിരുന്നു.രമണിയുടെ സ്വഭാവമറിയാവുന്ന മാഷ് പ്രിയയുടെ മുഖം മങ്ങി പോയതിനുള്ള കാരണം ഊഹിച്ചു കഴിഞ്ഞിരുന്നു.പക്ഷേ അതിനെ കുറിച്ചൊന്നും അവളോട് ചോദിച്ചില്ല.നിന്റെ ഭർത്താവെവിടെ പോയി”ചിരിയോടെ മാഷത് ചോദിച്ചു കേട്ടതും പ്രിയക്കൊരു ജാള്യത തോന്നി.”ഇന്നും മുറിയടച്ചിരിപ്പ് സത്യാഗ്രഹം തന്നെയാണോ?”കണ്ണ് ചിമ്മി ചിരിച്ച് കൊണ്ട് മാഷ് ചോദിച്ചത് കേട്ടതും പ്രിയക്കും ചിരി വന്നു.അവരോരുമിച്ച് കൊണ്ട് തന്നെയാണ് അകത്തേക്കു കയറിയത്.കയറി ചെന്നതും ഹാളിലെ മേശയിൽ ചായ കുടിച് കൊണ്ടിരിക്കുന്ന ആദിയെ കണ്ടിരുന്നു.പ്രിയ ഞെട്ടി പോയി.
ഇത്രേം നേരം മുറിയടച്ചു കൊണ്ടിരുന്നവൻ പെട്ടന്നെങ്ങനെ ഇവിടെ പൊട്ടി മുളച്ചുവെന്നാണ് അവളോർത്തത് .മാഷും കണ്ണുകൾ ചുരുക്കി അവളെ നോക്കുന്നത് കണ്ടതും പ്രിയ ചുണ്ട്കൂർപ്പിച്ചു.മാഷ് ചിരിയോടെ അവളുടെ കയിലുള്ള ബാഗിന് കൈ നീട്ടി.പരിഭവത്തോടെയാണ് പ്രിയ അത് തിരികെ കൊടുത്തതും.”മുത്തച്ഛൻ ഇന്ന് നേരത്തെയാണോ..?”ആദി യാതൊന്നും സംഭവിക്കാത്ത പോലെ സ്വാഭാവികതയോടെ മാഷിനോട് ചോദിച്ചു.”ഇച്ചിരി…”മാഷൊരു ചിരിയോടെ അവനെ നോക്കി പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.വീണ്ടും അവിടെ തനിച്ചായതും രണ്ടു പേരും പരസ്പരം നോക്കി.മുഖം കുനിച്ചു കൊണ്ട് ആദ്യമിറങ്ങി പോയത് പ്രിയയാണ്..
…തുടരും..
കഥയങ്ങോട്ട് നീങ്ങുന്നില്ലേ ഗയ്സ്..?ഒറ്റ ദിവസത്തെ കാര്യം തന്നെ പറഞ്ഞോണ്ടിരിക്കാതെ വേഗമങ്ങോട്ട് പറഞ്ഞു പോണം ന്നുണ്ട്..പക്ഷേ കുറേ പറയാനുള്ളത് കൊണ്ട് നീങ്ങുന്നില്ല..അതായതുത്തമാ .. ഞാനിത് വലിച്ചു നീട്ടുന്നില്ലാ..ന്ന്..
Skip ചെയ്ത് പോണേൽ അതും ഈ നിലയത്തിൽ ലഭ്യമാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു…
ജസ്റ്റ് ഒരു എന്റർടൈൻമെന്റ്…. അത്രേം ഒള്ളു ട്ടോ പ്രിയേ.. പ്രാണനെ..ആസ്വദിച്ചു വായിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ…. So haaaaaappy🥰🥰സ്നേഹത്തോടെ jiff❤️

by