രചന : ജിഫ്ന നിസാർ
തുടരെയുള്ള ഇരിപ്പുകാരണം സഞ്ജുവിന്റെ കാല് തരിച്ചു പോയിരുന്നു.എന്നിട്ടും എന്തോ വാശി പോലെ അവൻ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിച്ചു.ഇപ്രാവശ്യം എല്ലാ വിഷയങ്ങളുടെയും സപ്ലൈ എഴുതി തീർത്തു മെയിൻ പരീക്ഷയെ നേരിടണമെന്ന് അവൻ അവന് തന്നെ കൊടുത്ത വാക്കാണ്.എന്തൊക്കെ സഹിച്ചിട്ടായാലും അത് പാലിക്കപ്പെടുക തന്നെ ചെയ്യുമെന്ന് അവനൊരു വാശിയുണ്ടായിരുന്നു.എല്ലാവരെയും പോലെ രാത്രി പഠിക്കാനിരിക്കുമ്പോൾ രാവിലെ പഠിച്ചാൽ കൂടുതൽ മനസ്സിലാവും നാളെ ഞാൻ നേരത്തെ എഴുന്നേറ്റ് പഠിക്കുമെന്നൊക്കെ കരുതി കേറി കിടന്നുറങ്ങി… കോളേജിലേക്ക് പോകാനുള്ള 10 മിനിറ്റ് മുന്നേ ചാടി എഴുന്നേൽക്കുന്ന ശീലം സഞ്ജുവിനും ഉണ്ടായിരുന്നു.
തൽക്കാലം അതെല്ലാം നിർത്തിവെക്കാൻ അവനും തീരുമാനിച്ചു.ഒരു തിരസ്കാരത്തിന്റെ ഓർമ അവന്റെയുള്ളം വീണ്ടും വീണ്ടും വേദനിപ്പിച്ചു കൊണ്ടേയിരുന്നു..ഫോൺ പോലും സൈലന്റ് ചെയ്തിട്ട് ദൂരേക്ക് മാറ്റി വച്ചിട്ടാണ് അവൻ പുസ്തകങ്ങളിലേക്ക് അലിഞ്ഞുചേർന്നത്.
വായിക്കുന്നതെന്നും തനിക്ക് മനസ്സിലാവുന്നില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.പക്ഷേ അത് തീർത്തും തെറ്റായിരുന്നു.മനസ്സിലാക്കാവുന്ന രീതിയിൽ താൻ ഇതുവരെയും ആ പുസ്തകങ്ങളെ വായിച്ചു പഠിച്ചിട്ടില്ലെന്ന് അവന് ആ ഇത്തിരി നേരം കൊണ്ട് തന്നെ മനസ്സിലായി.
അലസ മനോഭാവത്തോടെ കോളേജിനെയും പുസ്തകങ്ങളെയും കണ്ടതുകൊണ്ടുതന്നെ തനിക്ക് മുന്നിലെ കടമ്പ ഇനി അല്പം ദുഷ്കരമായിരിക്കുമെന്ന് സഞ്ജുവിന് തന്നെ ഉറപ്പായിരുന്നു.എന്നിട്ടും തോറ്റുകൊടുക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.
ഒരുപാട് വൈകിപ്പോയെന്ന് മനസ്സിലായിട്ടും അവൻ അത്രമേൽ ആവശത്തോടെ ആ പുസ്തകങ്ങളിലേക്ക് അലിഞ്ഞിറങ്ങി.തോന്നുമ്പോൾ മാത്രം ക്ലാസ്സിൽ കയറിയിരുന്ന് ശീലങ്ങളിൽ നിന്നെല്ലാം ബൈ കഴിഞ്ഞു.ആദിയോടുള്ള ആത്മബന്ധം ഇല്ലെങ്കിലും നിറയെ കൂട്ടുകാരുണ്ട് അവന്.
നല്ലത് ചെയ്താലും തെറ്റ് ചെയ്താലും കൂടെ നിൽക്കുന്ന നല്ല ഒന്നാന്തരം കൂട്ടുകാർ.തിരിഞ്ഞു നടക്കാൻ തുടങ്ങിയവനെ ആദ്യം കളിയാക്കിയതും പിന്തുണച്ചതും അവരിൽ നിന്നുള്ളവർ തന്നെയായിരുന്നു.പക്ഷേ ഇനിയൊരു വാക്കുകൾക്കും ഒരു വ്യക്തികൾക്കും തകർക്കാനാവാത്ത വിധം ഒരു ദാർഢ്യം സഞ്ജുവിനുള്ളിൽ അവൻ രൂപപ്പെടുത്തിയെടുത്തിരുന്നു. മാറ്റം വേണമെന്ന് നമ്മൾ ആഗ്രഹിക്കാത്ത കാലം ഒരു മാറ്റത്തിനും നമ്മളിൽ ഒരു മാറ്റവും വരുത്തനാവില്ലെന്ന് അനുഭവങ്ങൾ കൊണ്ട് സഞ്ജു പഠിച്ചിരുന്നു.
പിന്നെയും ഏറെനേരം അവൻ പുസ്തകങ്ങളിൽ കൂടി മനസ്സുകൊണ്ട്അലഞ്ഞുതിരിഞ്ഞു.പുസ്തകങ്ങളെല്ലാം തിരികെ ബാഗിലേക്ക് അടക്കികൊണ്ട് ഒന്ന് കൈകൾ ഉയർത്തി വിട്ട് അവനെഴുന്നേറ്റു.സൈലന്റ് മോടിലുള്ള ഫോണെടുത്തു നോക്കുമ്പോൾ ആദ്യയുടേതടക്കം കോളുകൾ വന്നു കിടപ്പുണ്ട്.ഏറ്റവും കൂടുതൽ മിസ്കോളായി കിടക്കുന്നത് ആദിയുടെ നമ്പറായതിനാൽ സഞ്ജു ആദ്യം ആദിയുടെ നമ്പർ കോളിലിട്ടു.”എവിടെയായിരുന്നു…എന്നീറ്റില്ലായിരുന്നോ.?”ആദി ഫോണെടുത്തയുടനെ ആദ്യം ചോദിച്ചതതാണ്.” ഞാൻ പഠിക്കാൻ ഇരിക്കുകയായിരുന്നെടാ. എന്തേ നീ വിളിച്ചേ..? ”
സഞ്ജുവിന്റെ മറുപടി കേട്ടതും ആദി ഫോൺ ചെവിയിൽ നിന്നെടുത്ത് നമ്പറ് മാറിയിട്ടുണ്ടോയെന്ന് പരിശോധിച്ചു തിരികെ വച്ചു.
“ഏഹ്..എന്താ നീ പറഞ്ഞേ..”താൻ കേട്ടതിലെ വല്ല പിഴവാണെന്ന് കരുതി ആദി ഒരിക്കൽ കൂടി അത് ചോദിച്ചു.പക്ഷേ അത് തനിക്കുള്ള ഒരു കൊട്ടാണെന്ന് വ്യക്തമായി മനസ്സിലായിരുന്നതിനാൽ ഒന്ന് ചിരിച്ചതല്ലാതെ സഞ്ജു മറുപടിയൊന്നും പറഞ്ഞില്ല.
” നീ വിളിച്ച കാര്യം പറയെട..ഞാൻ കുളിച്ചിട്ടൊന്നുമില്ല.കോളേജിലേക്ക് പോകാനായി. ”
സഞ്ജു വീണ്ടും.” ഞാൻ നിന്നെ വിളിച്ചത് രണ്ടു മണിക്കൂർ മുമ്പല്ലേ? ആ കാര്യം ഇനി പറഞ്ഞിട്ട് കാര്യമില്ല.. ജോഗ്ഗിങ്ങിന് ഇറങ്ങിയപ്പോൾ വിളിച്ചതായിരുന്നു നിന്നെ ഞാൻ.ഏതായാലും തിരികെ വീട്ടിലെത്തി. അതിനി വിട്ടേക്ക്..”
കയ്യിലുള്ള ടവൽ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുക്കുന്നതിനിടെ ആദി പറഞ്ഞു.
അവന്റെ കുളി കഴിഞ്ഞിറങ്ങുമ്പോഴാണ് സഞ്ജുവിന്റെ വിളിയെത്തുന്നത്.
” ഇതെന്തായിരുന്നു. നീയിന്ന് ഇത്രയും നേരത്തെ ജോഗ്ഗിങ്ങിനിറങ്ങിയത്..?”സഞ്ജുവിന്റെ ആ ചോദ്യം വീണ്ടും ആദിയെ ആ സ്വപ്നങ്ങളിലെ നിലയിലാ കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.വീണ്ടും അതേ പരവേശം…അതേ നെഞ്ചിടിപ്പ്,അവൻ കൂടുതൽ തളർന്നു.” ഇതൊരു നടക്കു പോവൂല.. “കയ്യിൽ ഫോൺ ഉള്ളത് ഓർക്കാതെ ഒരു നെടിവീർപ്പോടുകൂടി ആദി തല കുടഞ്ഞു.” എന്താടാ ഇതെന്താ നീ ഇങ്ങനെ പറയുന്നത്.എന്തുപറ്റി വല്ല പ്രശ്നമുണ്ടോ..?”മറുവശം സഞ്ജു വേവലാതിയോടെ ചോദിക്കുന്നത് കേട്ടു.”ഏയ്.. പ്രശ്നമൊന്നുമില്ലടാ സഞ്ജു.ഒരു കാര്യം ചെയ്യൂ നീ, ഇന്ന് കോളേജിലേക്ക് നമുക്ക് ഒരുമിച്ചു പോകാം.. ഞാൻ ഒരു അരമണിക്കൂർ കൊണ്ട് റെഡിയാവും. ഞാൻ ആക്കി തരാം നിന്നെ..നടക്കുവോ..?
ആദി ചോദിച്ചു.അവന് തന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് സഞ്ജുവിന് അതോടുകൂടി മനസ്സിലായി.” മാഷ് വരുന്നില്ലെടാ ഇന്ന്..? ”
സഞ്ജു ചോദിച്ചു.” ഇല്ല. മുത്തശ്ശൻ എവിടെയോ പോകേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞു.ആ പാർക്കിന്റെ കാര്യത്തിൽ എന്തോ പേപ്പർ ശരിയാവാൻ ഉണ്ടെന്ന്.. “” ശരിയെന്നാ.ഞാൻ റെഡിയാവാൻ നോക്കട്ടെ.ഏതായാലും സ്കൂളിലൊന്ന് കേറി നിന്റെയാ പാർക്കും കണ്ടിട്ട് പോകാം. എന്റെ കൂട്ടുകാരന്റെ ഐഡിയ ആയിട്ട് കൂടി ഇത് വരെയും വന്നൊന്ന് കണ്ടില്ലെന്ന് പറഞ്ഞ എനിക്ക് തന്നെ മോശമല്ലേ.ഞാൻ ഇതുവരെയും കണ്ടിട്ടില്ലല്ലോ അത്..? “സഞ്ജു തീരുമാനം പറഞ്ഞതോടെ രണ്ടുപേരും ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
❣️❣️
ഒരു നിമിഷത്തെ മന്ദതക്ക് ശേഷം മാളു സ്വബോധത്തിലേക്ക് തിരികെ വരുമ്പോൾ അവൾക്കു മുകളിൽ ഒരു കറങ്ങുന്ന ഫാനുണ്ടായിരുന്നു.എഴുന്നേറ്റിരിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അതിനാവാതെ അവളാ കിടക്കയിലേക്ക് തന്നെ തളർന്നു വീണു.വലതു കൈയിൽ ഒരു ചെറിയ വേദന അരിച്ചു കയറുന്നു..നോക്കിയപ്പോൾ ഗ്ലൂക്കോസിന്റെ നീഡൽ കുത്തിയിട്ടിരിക്കുന്നത് കണ്ടു.താൻ ഇപ്പോഴുള്ളത് ഹോസ്പിറ്റലിലാണോ? അവളുടെ കണ്ണുകൾ മിഴിഞ്ഞു.മാളു അമ്പരപ്പോടെ ചുറ്റും നോക്കി.
ട്രെയിനിൽ വാതിലിനരികിൽ തണുത്തുവിറച്ച് അനേകമാളുകളുടെ വല്ലാത്ത തുറിച്ചു നോട്ടത്തിനു മുന്നിൽ തണുത്ത് വിറച്ച് ചൂളിചുരുങ്ങിയിരുന്ന താനെങ്ങനെ ഈ ആശുപത്രി കിടക്കയിൽ എത്തിയെന്ന് അവൾ അത്ഭുതത്തോടെ ഓർത്തു.
ആ ഇരുത്തമല്ലാതെ അവസാനമായി ഓർമ്മയിൽലൊന്നും തെളിയുന്നില്ല.”ഉണർന്നോ..”
അകലെ എവിടെയാ നിന്ന് കേൾക്കുന്ന ഗാഭീര്യം നിറഞ്ഞോരു ശബ്ദം.ആവും പോലെ തല അൽപ്പം ഉയർത്തി നോക്കി..” പേടിക്കേണ്ട താനിപ്പോൾ ഹോസ്പിറ്റലിലാ ഉള്ളത്.. ”
ഹൃദ്യമായൊരു സുഗന്ധം പരത്തി മറുവശം അപരിചിതനായ ഒരുവൻ.അവന്റെ കൈവിരലിൽ തൂങ്ങി ഒരു കുഞ്ഞു പെൺകുട്ടി.മാളവിന്റെ കണ്ണുകൾ രണ്ടുപേരിലുംമാറിമാറിപതിഞ്ഞു.’നിങ്ങളാരാണെന്നും,എന്നെ എങ്ങനെ അറിയാമെന്നും താൻ എങ്ങനെ ഇവിടെ ഹോസ്പിറ്റലിലെത്തിയെന്നും അവരോട് ചോദിച്ചറിയണമെന്ന് മാളുവിന്റെ ഉള്ളിലുണ്ടായിരുന്നു.
പക്ഷേ ഒരക്ഷരം മിണ്ടാനാവാതെ അവൾ ആ കിടക്കയിൽ തന്നെ തളർന്നു കിടന്നു.” ഞാൻ ഷമീർ. ഇത് എന്റെ മകൾ.. ആയിഷ.. ”
കുഞ്ഞൊരു ചിരിയോടെ മുന്നിൽ നിൽക്കുന്നവൻ സ്വയം പരിചയപ്പെടുത്തുമ്പോൾ അങ്ങനെ ഒരാളെ വിദൂരമായ ഓർമ്മകളിൽ അവൾ വെറുതെ പരതി നോക്കി..ഇല്ല തനിക്കിങ്ങനെ ഒരാളെ അറിയില്ല.
ഈ പേരിൽ ഒരാൾ തന്റെ പരിചയത്തിലുമില്ല.
അവൾക്കത് ഉറപ്പായിരുന്നു.ഇനി ദീപുവിനെ അറിയുന്ന ആരെങ്കിലുമാണോ.?അവന് നിറയെ കൂട്ടുകാരുണ്ട്.നല്ലതും ചീത്തയുമായ ഒരുപാട് കൂട്ടുകാർ.അതിൽ പെട്ട ആരെങ്കിലുമാണോ ഇനി ഇവൻ.?ദീപുവിനെ അറിയുന്നവൻ എന്തായാലും അവന്റെ ഭാര്യയെയും അറിയാതിരിക്കില്ല.
അവൾക്കുറപ്പായിരുന്നു.ബന്ധങ്ങൾ ഉപേക്ഷിച്ചതും നാടുപേക്ഷിച്ചതുമെല്ലാം താൻ മാത്രമാണ്.
അറിഞ്ഞും അറിയാതെയും ദീപു അപ്പോഴും വീട്ടുകാരുമായും കൂട്ടുകാരുമായും നല്ല ബന്ധം നിലനിർത്തി പോരുന്നുണ്ടായിരുന്നു.ഇടയ്ക്കിടെ തന്നോട് പറയാതെ അവൻ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞത് ഈയിടെയാണ്.വ്യക്തമായ തെളിവോടെ താൻ അത് ചോദിച്ചിട്ടും അവൻ എന്തോ നുണ പറഞ്ഞൊഴിഞ്ഞു.അതിനെപ്പറ്റി ചോദിച്ചപ്പോൾ.. “നിന്നെപ്പോലെ എനിക്കത്ര ഈസിയായി എന്റെ ബന്ധങ്ങളെ വലിച്ചെറിയാനാവില്ലെന്ന് “തന്റെ മുഖത്ത് നോക്കി പറഞ്ഞവനാണ്.സ്വർഗ്ഗം പോലുണ്ടായിരുന്ന തന്റെ കുടുംബത്തെയും നല്ലത് പോലെ കൊണ്ട് നടന്നിരുന്ന തന്റെ ബന്ധങ്ങളെയും ഉപേക്ഷിക്കാൻ തന്നോട് ആവശ്യപ്പെട്ടതും ഇതേ ദീപുവാണ്.
അന്നെല്ലാം തനിക്കവനോടും അവന് തന്നോടും മുടിഞ്ഞ പ്രേമമല്ലേ.കാര്യങ്ങൾ വീട്ടുക്കാരോട് തുറന്നു പറയാമെന്നും കുറച്ചുകൂടി കാത്തിരുന്നിട്ടായാലും അവരുടെ സമ്മതത്തോടുകൂടി ഒന്നിക്കാമെന്നും പറഞ്ഞ തന്നെ നിർബന്ധത്തോടെ സമ്മർദം ചെലുത്തി തന്റെ ബന്ധങ്ങളെ ഉപേക്ഷിപ്പിച്ചത് അവനായിരുന്നുവെന്നത് അന്നേ മാളു വെറുതെ ഓർത്തു വേദനിച്ചു പോയി…..ദീപുവിനെ അറിയുന്നവനാണെങ്കിൽ തീർച്ചയായിട്ടും തന്നെ കണ്ടെത്തിയ കാര്യം ഇവൻ ദീപുവിനെ അറിയിച്ചിട്ടുണ്ടാവുമോ..?മാളവികയുടെ കണ്ണിൽ ഭയം ഓളം വെട്ടി.
“ദയവു ചെയ്തു ഉപദ്രവിക്കരുത്.ഞാൻ.. ഞാനെങ്ങോട്ടെങ്കിലും പോയി കൊള്ളാം.നിങ്ങൾക്കാർക്കും ഒരു ഉപദ്രവവും ഞാനായിട്ട് ചെയ്യില്ല.ദയവുചെയ്ത് എന്നെ വെറുതെ വിടണം.നിറഞ്ഞ കണ്ണോടെ മാളവിക അവന് നേരെ കൈകൾ കുപ്പി. ഒരു നിമിഷം അവളുടെയാ ഭാവത്തിനു മുന്നിൽ അവനും പകച്ചു പോയി എന്നുള്ളത് അവന്റെ മുഖഭാവത്തിൽ നിന്നും തന്നെ വ്യക്തമാണ്.മാളുവിന്റെ കരയുന്ന മുഖം കണ്ടതും അവന്റെ മകൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആ കുട്ടി അവനിലേക്ക് കൂടുതൽ ഇറുകി ചേരുന്നത് മാളവിക നോക്കിയിരുന്നു.
“താൻ എന്താടോ ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ തനിക്കൊരു ഉപദ്രവവും ചെയ്തിട്ടില്ല. മറിച്ച് ട്രെയിനിൽ ബോധമില്ലാതെ കിടന്ന തന്നെ ഈ ഹോസ്പിറ്റലിലേക്ക് എത്തിക്കുക എന്നൊരു ഉപകാരം മാത്രമാണ് ഞാൻ ചെയ്തത്.താനാരാണെന്ന് പോലും എനിക്കറിയില്ല..”അവന്റെ ആ വെളിപ്പെടുത്തലുകൾ കേട്ടതുംമാളവികയുടെ ഉള്ളിലെ ആശ്വാസം ചെറുതല്ലായിരുന്നു..എന്നിട്ടും അവൾക്കപ്പോൾ കരച്ചിലാണ് വന്നത്.നിലവിട്ട് പൊട്ടിക്കരയുന്ന അവളെ നോക്കി എന്ത് ചെയ്യണം എന്നറിയാതെ ഷമീർ പകച്ചുനിന്നു പോയി..
💞💞
“നീയിന്ന്വളരെനേരത്തെഎഴുന്നേറ്റിരുന്നല്ലേ.ആദി..?”ഒരുങ്ങിയിറങ്ങി സ്കൂളിലേക്ക് പോകാൻ റെഡിയായി ഭക്ഷണം കഴിക്കാൻ വന്നിരുന്നവനെ നോക്കി മാഷ് ചോദിച്ചു.ആദി അതേയെന്ന് തലയാട്ടി.”സ്കൂളിലെ കാര്യവും സ്വപ്നം കണ്ടുകൊണ്ട് നടക്കുവാണോടാ.ഉറക്കമൊന്നുമില്ലേ…ഏഹ?”
അവന്റെ തലയിൽ ഒന്ന് തൊട്ടുകൊണ്ട് മാധവൻ മാഷ് ചോദിച്ചു.ആദി അതിനുത്തരം ഒന്നും പറയാതെ വെറുതെയൊന്ന് ചിരിക്കുക മാത്രം ചെയ്തു.
സ്വപ്നമായിരുന്നു.പക്ഷേ അത് സ്കൂളിനെ കുറിച്ചുള്ളതല്ല..ഓർക്കുമ്പോഴൊക്കെയും ഹൃദയതാളം പോലും പിഴപ്പിച്ചുകൊണ്ട് അന്ന് കണ്ട ഒരു സ്വപ്നം തന്നെ അന്നേരം വരെയും വേട്ടയാടുകയാണെന്ന് മുത്തച്ഛൻ അറിയുന്നില്ലല്ലോ എന്നാണ് ആദി ഓർത്തത്.
അവൻ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്ക് തന്നെയാണ് സഞ്ജു കയറി വന്നത്.’ വാടാ പുട്ടും കടലക്കറിയും ഉണ്ട്.. “ആദി സഞ്ജുവിനെ കണ്ടതും തൊട്ടരികിലുണ്ടായിരുന്ന പാത്രം എടുത്തുവച്ചുകൊണ്ട് അവനെ ക്ഷണിച്ചു.” എനിക്ക് വേണ്ടടാ.ഞാൻ വീട്ടീന്ന് നന്നായിട്ട് കഴിച്ചിട്ടാണ് ഇറങ്ങിയത്. ഇന്നിനി നടക്കൂല “കയ്യിലുള്ള ബാഗ് സോഫയിലേക്കിട്ട് വയറിൽ തടവി ഒന്ന് കണ്ണടച്ച് കാണിച്ചുകൊണ്ട് സഞ്ജു പറഞ്ഞു.ആദ്യം അവനെ ഒന്ന് തുറുപ്പിച്ചു നോക്കി.അവന്റെ നോട്ടം കണ്ടതും ചിരിയോടെ സഞ്ജു സത്യം എന്നൊന്നും കൂടി ആവർത്തിച്ചു പറഞ്ഞു.ആദി പിന്നെയും അവനെ നിർബന്ധിച്ചതുമില്ല.പെട്ടെന്ന് കഴിച്ച് എഴുന്നേറ്റ് രണ്ടുപേരും കൂടി ഒരുമിച്ചാണ് മുത്തശ്ശനോട് യാത്ര പറഞ്ഞിട്ട് കാറിലേക്ക് കയറിയത്..
” പറയ് എന്താ നിനക്കെന്നോട് പറയാനുള്ളത്..? ”
കാർ റോഡിലേക്കിറങ്ങിയതും സഞ്ജു ഒട്ടും ക്ഷമയില്ലാത്തതുപോലെ ആദിയോട് ചോദിച്ചു.
ആ ചോദ്യം കേട്ടതും വീണ്ടും ആദിയിലേക്ക് ഒരു പരവേശം പടർന്നു കയറി.അവൻ അറിയാതെ തന്നെ ചുണ്ടിലെക്കൊരു പുഞ്ചിരിയും….
തുടരും..
ഒറ്റ സ്വപ്നം കൊണ്ടൊരു മനുഷ്യൻ ഇത്രേം വെടക്കാവുമോ ഗയ്സ്…?This is raang…….
സ്നേഹത്തോടെ jiff❣️

by