10/02/2026

പ്രണയകാലം 20

വിച്ചുവേട്ടന്റെ മുറി  പണ്ടൊക്കെ ഇവിടെ വരുമ്പോൾ  ഈ മുറിയിൽ കയറി വെറുതെ ആഗ്രഹിക്കുമായിരുന്നു ഇത് വിവാഹശേഷം തങ്ങളുടെ മുറിയാകുമല്ലോ എന്ന്.!  ഇവിടെ സന്തോഷത്തോടെ തങ്ങൾ കഴിയുമല്ലോ എന്ന്.

ആദ്യമായി കാണുന്നതുപോലെ അവളാ മുറിയോന്നു നോക്കി .

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഈ മുറിക്ക് അവകാശിയായി മറ്റൊരാൾ വരും..!

വിച്ചുവേട്ടന് ഒപ്പം ഇവിടെ സന്തോഷപൂർവ്വം ജീവിക്കുന്നതും ഇവിടെ കളിചിരികളും ആയി നിൽക്കുന്നതും ഒക്കെ തന്റെ മനസ്സിലെ വെറും സ്വപ്നമായി അവശേഷിക്കും.  ആലോചിച്ചപ്പോൾ അവൾക്ക് കരച്ചിൽ തികട്ടി വന്നു.!

അവന്റെ മുഖത്തേക്ക് തന്നെ അവൾ നോക്കി.!

അലസമായി കിടക്കുന്ന മുടിയിഴകൾ നെറ്റിയിലേക്ക് പാറി വീണിരിക്കുന്നു   അത് കൈകൾ കൊണ്ട് ഒതുക്കി വയ്ക്കാൻ കൊതി തോന്നിയവൾക്ക്..

ഒപ്പം ആ താടിയിൽ വിരൽ ഓടിക്കാൻ ആ നെഞ്ചിൽ ചാഞ്ഞു കിടക്കാൻ ആ കര വലയങ്ങളിൽ വിശ്രമം കൊള്ളാൻ .!

ഈശ്വരാ എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്.  മറ്റൊരാളുടേതായതാണ്   ആ കൈവിരലിൽ കിടക്കുന്ന മോതിരം അത് തന്നെ ഓർമിപ്പിച്ചു..

പക്ഷേ മുൻപിലിരിക്കുന്നത് തന്റെ പ്രണയമാണ്   താൻ ജീവനുതുല്യം സ്നേഹിച്ച മനുഷ്യൻ. ഇപ്പോഴും സ്നേഹിക്കുന്ന വ്യക്തി. അവൻ അരികിൽ ഇരിക്കുമ്പോൾ പ്രണയം വല്ലാതെ പുറത്തുവരാൻ വെമ്പൽ കൊള്ളും.! 

നിനക്ക് ഞാൻ കുറച്ചു സാധനങ്ങൾ കൊണ്ടു വന്നായിരുന്നു..!  അത് ഇന്നലെ അനുവിന്റെ കൈ കൊടുത്തു വിടണം എന്ന് വിചാരിച്ചത് ആണ്. പറ്റിയില്ല അവൻ അലമാര തുറന്ന് ഒരു വലിയ കവർ എടുത്തു അത് അവൾക്ക് നേരെ നീട്ടി.!  ചിരിയോടെ അവൾ അത് വാങ്ങി.  

വിച്ചുവേട്ടൻ വിഷമിക്കരുത് , ഒക്കെ നല്ലതിന്  ആവും

അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ വാടിയ ഒരു പുഞ്ചിരി അവൾക്ക് അവൻ സമ്മാനിച്ചു .!

ഇനിയെല്ലാം വരുന്നതിന്റെ ബാക്കി അങ്ങനെ വിചാരിച്ചിട്ടുള്ളൂ .

അവൻ പറഞ്ഞപ്പോൾ അവൾ മനോഹരമായി ഒന്ന് ചിരിച്ചു 

പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പർ ആണെങ്കിലും അവൻ ഉടനെ തന്നെ ഫോൺ എടുത്തു.

വിഷ്ണുവേട്ടാ..! 

അപ്പുറത്തെ വിളി കേട്ടപ്പോൾ തന്നെ ആരാണ് വിളിക്കുന്നതെന്ന് വിച്ചുവിന് മനസ്സിലായി.  അവൻ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

വർഷയല്ലേ…?  അവൻ ചോദിച്ചപ്പോൾ ഭാമ ശക്തമായി ഒന്ന് ഞെട്ടി.

ഇത്രയും സമയം മറന്നത് എന്തോ അത് അവളെ ഓർമിപ്പിക്കുന്നത് പോലെ ഒരു ഫോൺ . അവന്റെ ചൊടിയുടെ പുഞ്ചിരിയുടെ കാരണം മനസ്സിലായതും അവളുടെ ഉള്ളു നീറി ..!

വിച്ചുവേട്ടാ ഞാൻ പോവാ..! എനിക്ക് കോളേജിലെ പോകണം.

അവന്റെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞിട്ട് അവൾ നടന്നു..! അവൻ തലയാട്ടി കാണിച്ച് കയ്യും കാണിച്ചു.! ശേഷം ഫോണുമായി ബാൽക്കണിയിലേക്ക് ഇറങ്ങി 

ആരാ അവിടെ…?

വർഷയുടെ സ്വരം അല്പം ഗൗരവത്തിൽ ആയി.!  

അത് , അനൂപിന്റെ പെങ്ങള് ,
ചിരിയോടെ പറഞ്ഞവൻ 

വാതിലോളം നിന്ന് അവനെ ഒന്ന് തിരിഞ്ഞുനോക്കി ഭാമ..!  നിറപുഞ്ചിരിയോടെ സംസാരിക്കുന്നവനെ കണ്ടപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു  

ആർക്കൊപ്പം ആണെങ്കിലും വിച്ചുവേട്ടൻ സന്തോഷമായി ഇരുന്നാൽ മതി.  നമ്മൾ സ്നേഹിക്കുന്ന ആള് സന്തോഷത്തോടെ ജീവിക്കുമ്പോഴല്ലേ നമുക്കും സന്തോഷം ഉണ്ടാകുന്നത് 

  അവനെയൊന്നു നോക്കി ഉള്ളിൽ വന്ന വേദന പുറത്തുകാണിക്കാതെ അവൾ മെല്ലെ നടന്നകുന്നു.  

അവളെന്തിനാ ഈ രാവിലെ വിഷ്ണുവേട്ടനെ കാണാൻ വന്നത്.

വർഷയുടെ സംസാരത്തിൽ നീരസം നിറഞ്ഞതുപോലെ തോന്നി..

അവൾ അമ്പലത്തിൽ പോയിട്ട് വന്നതാ പ്രസാദം തരാൻ .

എന്നിട്ട് കിട്ടിയോ പ്രസാദം..? താല്പര്യമില്ലാതെ വർഷ ചോദിച്ചു

അതവിടെ കൊണ്ട് വച്ചിട്ടുണ്ട്. വിഷ്ണു പറഞ്ഞു

എന്തെ ഇന്നലെ വിളിക്കാഞ്ഞത്.?  ഞാൻ വിചാരിച്ചു താൻ ഇന്നലെ വിളിക്കുന്നു..

അവൻ ബാൽക്കണിയിലുള്ള ഹാങ്ങിങ് ചെടിയിൽ വെറുതെ പിടിച്ചു കൊണ്ട് ചോദിച്ചു   

ഇന്നലെ ക്ഷീണമായിപ്പോയി വിഷ്ണു ഏട്ടാ,  ഉറങ്ങിപ്പോയി രാവിലെയാ വിളിക്കുന്ന കാര്യം ഓർത്തത് .

മ്മ്…

അവനൊന്നും മൂളി വിഷ്ണുവേട്ടന് എന്നെ വിളിക്കണം എന്നൊന്നും ഇല്ലല്ലോ..

പരിഭവം പറഞ്ഞവൾ.

ഞാനല്ലേ നമ്പർ അങ്ങോട്ട് ചോദിച്ചത്

എനിക്കെന്തോ അങ്ങനെ ചോദിക്കാൻ ഒക്കെ ഒരു മടിയ വർഷ… ഞാൻ കുറച്ച് ഇൻട്രോവേർട്ടാണ് തനിക്കത് മനസ്സിലായിട്ടുണ്ടാവും.  

സാരമില്ല ഈ ഇൻട്രോവേർട്ടിനേ ഞാൻ എക്സ്ട്രോവെർട്ട് ആക്കിക്കോളാം.   ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവനും ഒന്ന് ചിരിച്ചിരുന്നു

ഞാൻ ഇന്നലെ കുറച്ച് ടെൻഷനിൽ ആയി പോയി, അതാ വിളിക്കാതിരുന്നത്.

അതെന്താ..? അവൾ പെട്ടെന്ന് ചോദിച്ചു 

പറയാം,  പറയാനിരിക്കുകയായിരുന്നു ഞാൻ. 

തന്റെ നമ്പർ ഇല്ലാത്തതുകൊണ്ട് ആണ് ഇന്നലെ തന്നെ വിളിച്ചു പറയാതിരുന്നത്.  എന്താ വിഷ്ണുവേട്ടാ..?  അവള് അവനോട് ചോദിച്ചു.

ഞാനീ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ തനിക്ക് തീരുമാനിക്കാം നമ്മുടെ വിവാഹം വേണോ വേണ്ടയോ എന്ന്. 

ഞാൻ എന്താണെങ്കിലും ഈ വിവരം തന്റെ അച്ഛനെയും വിളിച്ചു പറയാൻ ഇരിക്കുകയാണ് . അവൾക്ക് ഭയം തോന്നി.  തന്റെ എന്തെങ്കിലും ചുറ്റിക്കളികളെ പറ്റി അവനറിഞ്ഞിട്ടുണ്ടാകുമോ.?

ആരെങ്കിലും അവന് മെസ്സേജ് അയച്ചതാണോ 

എന്താ വിഷ്ണു ഏട്ടാ..? അവൾക്ക് ആകാംക്ഷയായി 

എന്റെ ഗൾഫിലെ ജോലി നഷ്ടമായി.!

ശക്തമായ ഒരു ഞെട്ടാൽ ആ നിമിഷം വർഷയിൽ ഉണ്ടായി.

നഷ്ടമായെന്നോ..? അവൾ ഒന്നുകൂടി എടുത്തു ചോദിച്ചു.

അവൻ നടന്ന സംഭവങ്ങൾ എല്ലാം അവളോട് പറഞ്ഞു.!

അയ്യോ കഷ്ടമായല്ലോ വിഷ്ണു ഏട്ടാ .!
ഇനിയിപ്പോ എന്താ ചെയ്യാ

അവള് ചോദിച്ചു 

അവിടെ നിന്നും കുറച്ച് അധികം പണം കിട്ടാനുണ്ട് അത് വച്ച് എന്തെങ്കിലും ഒരു ബിസിനസ് ചെയ്യാമെന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നത്.

ഇനി തിരികെ പോകണ്ടാന്ന് അമ്മയും പറയുന്നു.

ഇവിടെ പിന്നെ എനിക്ക് അധികം ബാധ്യതകൾ ഒന്നുമില്ല. വിദ്യയുടെ കല്യാണം കൂടി കഴിയുന്നതോടെ എല്ലാ ബാധ്യതകളും തീരും . പിന്നെ നമ്മുടെ ജീവിതമാണ്.

കടമുറിയിൽ നിന്നും പുരയിടത്തിൽ നിന്നും ഒക്കെ അത്യാവശ്യം വരുമാനമുള്ളതുകൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോകാം.

എങ്കിലും അത് പോരല്ലോ, മുൻപോട്ട് എന്തെങ്കിലും ഒരു മാർഗം കൂടി വേണം.  അത് കണ്ടുപിടിക്കണം. എന്റെ ജോലി പോയതുകൊണ്ട് കല്യാണം മുടങ്ങുമോ എന്നാണ് അമ്മയൊക്കെ ചോദിക്കുന്നത്.

ഒരു ചിരിയോടെ അവളുടെ മനസ്സ് അറിയുവാൻ വേണ്ടി വിഷ്ണു പറഞ്ഞു.  മറുപുറത്തെ മൗനം അവനെ ഒന്ന് സംശയത്തിലാഴ്ത്തി.

💚