12/02/2026

നിയതി :ഭാഗം 53

രചന : കണ്ണൻ്റെമാത്രം

ജോ…. വിൻസെന്റ് പതിയെ വിളിച്ചു…അല്പം മുൻപാണ് അയാളെ റൂമിലേക്ക് മാറ്റിയത്.. ഗ്രേസിയമ്മയുടെ കരച്ചിലും പിഴച്ചിലും ഒക്കെ കഴിഞ്ഞതിന് ശേഷമാണ് വിൻസെന്റ് ഒന്നും മിണ്ടാതെ മുറിയുടെ മൂലയിലായി നിൽക്കുന്ന ജോയെ  വിളിക്കുന്നത്… ജോ അയാളുടെ അടുത്തേക്ക് ചെന്ന് ജോ… മോനേ.. പപ്പയോട് ക്ഷമിക്കെടാ… ഞാൻ ഒരാള് കാരണം ആണ് നിനക്ക് നിന്റെ അമ്മയെ നഷ്ടമായത്… എന്റെ ശ്രദ്ധയില്ലായ്മ അല്ലെങ്കിൽ എന്റെ അനിയനിൽ ഉള്ള അന്ധമായ വിശ്വാസം.. അതാണ് എന്റെ ആഗ്നസിന്റെ ജീവൻ എടുത്തത്.. ഇപ്പൊ നിന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ നടക്കാനും കാരണം..

അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട.. നടക്കണ്ടതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ നടന്നു കഴിഞ്ഞില്ലേ.. ഇനി അതൊന്നും ആലോചിച്ചിട്ടോ പറഞ്ഞിട്ടോ കാര്യമില്ലല്ലോ… റസ്റ്റ്‌ എടുക്ക്.. ആവശ്യമില്ലാത്തതൊന്നും ആലോചിച്ച് ടെൻഷൻ ആവണ്ട… ജോ അയാളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു…അയാളും ജോ തന്നോട് ദേഷ്യമൊന്നും കാട്ടാതെ സംസാരിച്ചല്ലോ എന്നൊരു സമാധാനത്തിൽ കണ്ണുകൾ അടച്ച് കിടന്നു.. ആൽബിയും ഗ്രേസിയമ്മയും ജോയുടെ സംസാരം കേട്ട സമാധാനത്തിൽ തന്നെയായിരുന്നു… നിധിയുടെ മുഖം മാത്രം സംശയത്താൽ ചുരുങ്ങി ഇരിപ്പായിരുന്നു…

ഞങ്ങൾ പുറത്തുണ്ടാവും.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… വിൻസെന്റ് ഒന്ന് മയങ്ങി എന്ന് തോന്നിയതും ജോ ആൽബിയെ നോക്കി അത്രയും പറഞ്ഞുകൊണ്ട് നിധിയേയും കൂട്ടി പുറത്തേക്ക് പോയി.. അവന്റെ ഒരു നോട്ടം പോലും തനിക്ക് നേരെ വന്നില്ല എന്നുള്ളത് ഗ്രേസിയമ്മയെ സങ്കടത്തിൽ ആഴ്ത്തി….ഇച്ചായാ… റൂമിന് പുറത്തുള്ള കസേരകളിൽ ഇരുന്നതും നിധി അവനെ വിളിച്ചു..എന്താ നിധി….ഇച്ചായന്.. അങ്കിളിനോട് ക്ഷമിക്കാൻ പറ്റിയിട്ടില്ല അല്ലേ…

അതെന്താ.. നീ അങ്ങനെ ചോദിച്ചത്….ഇച്ചായൻ അദ്ദേഹത്തോട് സംസാരിച്ചു എന്നത് ശരിയാണ്.. പക്ഷേ… ഒരിക്കൽ പോലും പപ്പ എന്നൊരു അഭിസംബോധന ഇച്ചായന്റെ വായിൽ നിന്ന് വന്നില്ല… അതാ എനിക്കങ്ങനെ തോന്നിയത്..
എന്തോ പണ്ടത്തെ പോലെ ആത്മാർഥമായി പപ്പ എന്ന് വിളിക്കാൻ തോന്നുന്നില്ല പെണ്ണേ… അറിയില്ല എന്തുകൊണ്ടാണെന്ന്… വെറുപ്പോ ദേഷ്യമോ ഒന്നും എനിക്ക് തോന്നുന്നില്ല ആളോട്.. പക്ഷേ എന്തോ വല്ലാത്ത ഒരു അകൽച്ച തോന്നുന്നുണ്ട്… ഞാൻ പപ്പ എന്ന് വിളിക്കുമായിരിക്കും ഇനിയും സംസാരിക്കുമ്പോൾ.. പക്ഷേ അതൊരിക്കലും പണ്ടത്തെ പോലെ ഉള്ളിൽ നിറയുന്ന സ്നേഹത്തോടെ ആവില്ല… പപ്പയുടെ മൗനവും വിശ്വാസമില്ലായ്മയും എന്റെ മനസ്സിൽ തന്ന മുറിവുകൾ ഉണങ്ങുമ്പോൾ ശരിയാകുമായിരിക്കും… അവൻ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി…

ഇച്ചായാ.. വിഷമിക്കല്ലേ…നിധി അവനെ ആശ്വസിപ്പിച്ചു…വിഷമം ഒന്നുമില്ല പെണ്ണേ.. നീയും നമ്മുടെ മക്കളും ഇല്ലേ എന്റെ കൂടെ.. അതുമതി എനിക്ക്… അവൻ അവളെ ചേർത്തുപ്പിടിച്ചുകൊണ്ട് പറഞ്ഞു…മക്കളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലേ ഇച്ചായാ… ഞാൻ സിവിൽ സർവീസ് ട്രെയിനിങ് ക്യാമ്പിൽ പോയ സമയത്താണ് അവരെ ഇത്രയും നാൾ പിരിഞ്ഞു നിന്നിട്ടുള്ളത് അല്ലെങ്കിൽ മാക്സിമം രണ്ടു ദിവസം അതിലും അധികം അവരെ പിരിയാറില്ല…മ്മ്.. മക്കളെ കൊഞ്ചിച്ച് കൊതി തീർന്നില്ല അതിലും മുൻപ് ഇങ്ങനെ ഒരു അകൽച്ച വേണ്ടി വന്നില്ലേ.. സാരമില്ല എല്ലാം അവസാനിച്ചില്ലേ.. നാളെ അവർ വരികയും ചെയ്യും…

മ്മ്… നിധി മൂളി..ഇച്ചായാ…  ഞാനൊരു കാര്യം ചോദിക്കട്ടെ… എന്താ പെണ്ണേ…നമുക്ക് നമ്മുടെ ഗസ്റ്റ് ഹൗസിലേക്ക് മാറിയാലോ… ആ.. ഈ ചോദ്യം എന്താ വരാത്തെ എന്നാലോചിച്ച് നിൽപ്പായിരുന്നു ഞാൻ.. ഇച്ചു അതിന്റെ അടുത്ത് വീട് വാങ്ങിയപ്പോൾ തൊട്ട് ഈ ഒരു ആവശ്യം ഞാൻ നിന്നിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു.. ജോ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…ദേ.. ഇച്ചായാ.. എന്നെ ചുമ്മാ കളിയാക്കല്ലേ.. ഞാൻ സീരിയസ് ആയിട്ടാ ചോദിച്ചത്…നിധി ഒന്ന് ചമ്മിയെങ്കിലും മുഖത്ത് കള്ള പിണക്കം നിറച്ചുകൊണ്ട് പറഞ്ഞു…
ഓഹ്.. ഇനിയിപ്പോ അതിന് പിണക്കം കാണിക്കണ്ട.. ഇച്ചു ആ വീട് വാങ്ങിയത്  നിനക്ക് അടുത്ത് തന്നെ ഉണ്ടാകാൻ വേണ്ടിയാ.. ഉപ്പയുടെയും ഉമ്മയുടെയും സ്ട്രിക്ട് ഇൻസ്‌ട്രക്ഷൻ ഉണ്ടായിരുന്നുപോലും നിന്റെ അടുത്ത് തന്നെ അവർക്കും താമസിക്കണം എന്ന്… അതല്ലേ അവരുടെ തറവാട് വീട് ഉണ്ടായിട്ടും ഇച്ചു ഈ വീട് വാങ്ങിയത്..

ആണോ… അപ്പൊ നിങ്ങൾ ഇത് മുന്നേ പ്ലാൻ ചെയ്തതാണോ… എന്നിട്ട് രണ്ടാളും എന്നോട് ഒന്നും പറഞ്ഞില്ല… അവൾ കള്ള ദേഷ്യത്തോടെ പറഞ്ഞു..ഹാ… പിണങ്ങല്ലേ എന്റെ കളക്ടറെ…  എന്റെ കെട്ടിയോളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം പറയട്ടെ ഞാൻ… ജോ അവളുടെ താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു…

നിധി എന്താ എന്ന രീതിയിൽ അവനെ നോക്കി…
രഞ്ജുവിന്റെ നേതൃത്വത്തിൽ നമ്മുടെ വീടിന്റെ ഷിഫ്റ്റിംഗ് നടന്നുകൊണ്ടിരിക്കാണ് ഇപ്പോൾ.. ഇന്ന് രാത്രി നമ്മൾ നമ്മുടെ വീട്ടിൽ ആകും അന്തിയുറങ്ങുന്നത്…. ഏഹ്.. സത്യം… നിധി അതിശയത്തോടെ ചോദിച്ചു…അതേ പെണ്ണേ….
Thanks ഇച്ചായാ… നിധി അവനെ പുണർന്നുകൊണ്ട് പറഞ്ഞു…Thanks ഒന്നും വേണ്ട ഭാര്യേ… വീട്ടിൽ എത്തുമ്പോൾ എന്നെ കാണേണ്ട രീതിയിൽ ഒന്ന് കണ്ടാൽ മതി.. ഞാൻ ഹാപ്പി… അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു…

ച്ചീ… പോടാ.. കള്ള നസ്രാണി.. നിധിയുടെ മുഖം ചുവന്നു…ഇങ്ങനെ ചുവക്കല്ലേ പെണ്ണേ… എനിക്ക് പിടിച്ച് കടിക്കാൻ തോന്നുന്നുണ്ട്…ദേ.. ഇച്ചായാ.. ഹോസ്പിറ്റൽ ആണ്…അതിന് ഞാൻ വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ…വേണ്ട.. ഒന്നും പറയണ്ട.. മിണ്ടാതെ ഇരുന്നേ…. അവൾ മുഖം വീർപ്പിച്ചു…ജോ പിന്നെയും അവളെ ചുമ്മാ കളിയാക്കികൊണ്ടിരുന്നു.
…………………..
ചിട്ടു… കുഞ്ഞി ചിട്ടുവിനെയും വിളിച്ചുകൊണ്ട് അങ്ങോട്ട് വന്നു…എന്താ കുഞ്ഞി… പാക്കിങ് കഴിഞ്ഞോ നിന്റെ… ഉവ്വ്.. നിന്റെയോ…ഞാൻ നേരത്തേ തീർത്തു… എത്രയും പെട്ടന്ന് മമ്മയുടെയും പപ്പയുടെയും അടുത്തെത്താൻ തോന്നുന്നു… വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് അവരെ…എനിക്കും.. ഞാൻ ഒരു കാര്യം ഫിക്സ് ആക്കി.. ഇനി മമ്മ ഇല്ലാതെ  ഇത്രയും ഡേയ്‌സ് മാറിനിൽക്കുന്ന പരിപാടി ഇല്ലാ… ചിട്ടു തന്റെ തീരുമാനം പറഞ്ഞു..അത് ഞാനും തീരുമാനിച്ചിട്ടുണ്ട്.. മമ്മയും പപ്പയും ഇല്ലാതെ ഇനി ഇങ്ങനത്തെ യാത്രകൾ വേണ്ടേ വേണ്ട…ഓയ്.. മക്കൾസ്… അങ്ങോട്ട് വന്ന നിച്ചു അവരെ വിളിച്ചു..

എന്താ മാമ…. എന്താ പരിപാടി രണ്ടാളും കൂടി…ഒന്നൂല്യ മാമ.. ഞങ്ങൾ പാക്കിങ് കഴിഞ്ഞ കാര്യം പറഞ്ഞതാ… ചിട്ടു പറഞ്ഞു..നിങ്ങടെ പാക്കിങ് എല്ലാം കഴിഞ്ഞോ.. എങ്കിൽ വായോ നമുക്ക് ഒന്ന് പുറത്തുപോയിട്ട് വരാം…എങ്ങോട്ടാ നിച്ചുമാമ… കുഞ്ഞി ചോദിച്ചു..നിങ്ങളുടെ മമ്മയുടെ ഫേവറൈറ്റ് സ്വീറ്റ്സ് വാങ്ങാൻ തന്നെ.. അതില്ലാതെ ചെന്നാ ആ പെണ്ണ് എന്നെ ഓടിക്കും… നിച്ചു കളിയോടെ പറഞ്ഞു…മാമയെ ഓടിക്കൊള്ളു.. ഞങ്ങളെ ഒന്നും പറയില്ല…ആഹ്.. അല്ലെങ്കിലും ഞാനാണല്ലോ നിങ്ങടെ മമ്മയുടെ ചെണ്ട… പാവം ഞാൻ…

അയ്യടാ… ഒരു പാവം വന്നിരിക്കുന്നു.. മാമ ചുമ്മാ മമ്മയെ ചൊറിയാൻ പോയിട്ടല്ലേ മമ്മയുടെ കൈയിൽ നിന്ന് വാങ്ങി വെക്കുന്നത്.. എന്തായാലും ഞാൻ സ്വീറ്റിന്റെ കാര്യം മാമയോട് പറയണം എന്ന് കരുതി ഇരുപ്പായിരുന്നു.. ചിട്ടു പറഞ്ഞു…കണ്ടാ… അതാണ് ഞാൻ.. നിങ്ങൾ മാനത്തുകണ്ടത് ഞാൻ മരത്തിൽ കണ്ടു…ഹോ.. എന്റെ മാമേ.. മാനത്തു കണ്ടത് മരത്തിൽ കണ്ടു എന്നല്ല മനസ്സിൽ കണ്ടത് മാനത്തു കണ്ടു എന്നാണ്… ചിട്ടു നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു…ഓഹ്.. നീ ഇപ്പൊ അതിന് ഇത്ര കളിയാക്കുകയൊന്നും വേണ്ടാ.. നിങ്ങൾക്ക് കാര്യം മനസിലായല്ലോ അത് മതി.. പിന്നെ നിങ്ങടെ മമ്മ നിങ്ങളെ മലയാളം പഠിപ്പിച്ച പോലെയൊന്നും എന്റെ ഉമ്മ എന്നെ മലയാളം പഠിപ്പിച്ചില്ലെന്നേ.. അതല്ലേ എനിക്ക് മലയാളം അത്ര അറിയാത്തത്… അവൻ വല്യ കാര്യം പറഞ്ഞു…

അടുത്തനിമിഷം അവന്റെ ചെവിയിൽ പിടിത്തം വീണിരുന്നു…നിന്നെ ഞാൻ മലയാളം പഠിപ്പിച്ചില്ലെന്നോ… റസിയുമ്മ അവന്റെ ചെവി തിരുമ്പിക്കൊണ്ട് ചോദിച്ചു…ഉമ്മാ… വിട്.. എനക്ക് ചെവി വേദനിക്കുന്നു…ആ.. വേദന എടുക്കാൻ തന്നെയാണ് പിടിച്ചത്.. പറയെടാ.. നിന്നെ ഞാൻ മലയാളം പഠിപ്പിച്ചിട്ടില്ലേ… റസിയുമ്മ കലിപ്പിലായി…
പഠിപ്പിച്ചിട്ടുണ്ട് ഉമ്മാ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ മുത്ത് ഈ കൈ അങ്ങോട്ട് എടുത്തേ… നിച്ചൂന് വേദനിക്കുന്നു… അവൻ കൊഞ്ചി..അയ്യേ.. നാണമില്ലേ മാമക്ക് ഇത്രേം വലുതായിട്ടും ഇങ്ങനെ കൊഞ്ചാൻ… കുഞ്ഞി അവനെ കളിയാക്കി..
അയ്യടി.. ഞാൻ എന്തിനാ നാണിക്കുന്നത് എന്റെ ഉമ്മയുടെ അടുത്തല്ലേ കൊഞ്ചുന്നത്.. അവൻ കുഞ്ഞിയെ നോക്കി കോക്രിക്കാട്ടിക്കൊണ്ട് പറഞ്ഞു…

എന്തോന്നാടാ ചെക്കാ ഇത്.. ആ കുഞ്ഞിനോട് തല്ലുപ്പിടിക്കാൻ നിൽക്കാതെ പോകാൻ നോക്ക് നിങ്ങൾ.. ഇനിയും നിന്നാൽ വൈകും.. നാളെ രാവിലെ പോകേണ്ടതല്ലേ…. റസിയുമ്മ അവന്റെ കൈയിൽ ഒന്ന് തല്ലിക്കൊണ്ട് പറഞ്ഞു…ഞാൻ എന്താ ചെണ്ടയോ എപ്പോഴും ഇങ്ങനെ കൊട്ടിക്കൊണ്ടിരിക്കാൻ… ദേ പിള്ളേരെ വേഗം വന്നേ.. ഇല്ലെങ്കിൽ നിങ്ങടെ ഉമ്മുമ്മ എന്നെ തല്ലിക്കൊണ്ടിരിക്കും… നിച്ചു റസിയുമ്മയെ നോക്കി കെറുവോടെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി… മക്കളും അവരോട് യാത്ര പറഞ്ഞ് അവന്റെ പിന്നാലെ പോയി… റസിയുമ്മ മൂന്നാളും പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു….

……………….
നിധിയും ജോയും വിൻസെന്റിന്റെ മുറിയുടെ മുന്നിലായി ഇരുന്ന് സംസാരിക്കുമ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത്… നോക്കിയപ്പോൾ ബ്രഹ്മൻ ആണ്.. അവൾ ആ ഫോൺ ജോയ്ക്ക് കാണിച്ചു കൊടുത്തു…എടുക്ക്.. എന്തിനാ വിളിച്ചതെന്ന് അറിയാലോ.. ജോ പറഞ്ഞു…മ്മ്….. അവൾ ഫോൺ എടുത്ത് സ്പീക്കറിൽ ഇട്ടു..ഹലോ.. നിധി മോളെ…ആ.. അമ്മാവാ.. എന്താ വിളിച്ചത്…മോളെ…. അമൻ നിങ്ങളെ ഒന്ന് കാണണം എന്ന് പറയുന്നുണ്ട്.. മോൾക്ക് ഒന്ന് വരാൻ പറ്റുമോ…ഞങ്ങൾ വരാം അമ്മാവാ.. എന്തായാലും ഹോസ്പിറ്റലിൽ ഉണ്ട്… ശരി മോളെ… ബ്രഹ്മൻ ഫോൺ വച്ചു…എന്തിനായിരിക്കും അവൻ കാണണം എന്ന് പറഞ്ഞത്… ജോ ചോദിച്ചു…നോ ഐഡിയ ഇച്ചായാ.. എന്തായാലും പോയി നോക്കാം അല്ലേ… മ്മ്… ഞാൻ ആൽബിയോട് ഒന്ന് പറഞ്ഞിട്ട് വരാം… ജോ അതും പറഞ്ഞുകൊണ്ട് റൂമിന് ഉള്ളിലേക്ക് പോയി… അതികം വൈകാതെ അവർ അമന്റെ റൂം ലക്ഷ്യമാക്കി നടന്നു…

.തുടരും