രചന – ആതിര
“ഗൗരി യദുവേട്ടന്റെ കുഞ്ഞല്ല.. മറക്കാനാവാത്ത ആ രാത്രിയിൽ ആരിൽ നിന്നോ എനിക്ക് കിട്ടിയ സമ്മാനം..കീഴ്പ്പെടുത്തലിന്റെ ഫലമായി എന്നിൽ കുരുത്ത ജീവൻ.. അതാണെന്റെ മോള്…” അവളുടെ വെളിപ്പെടുത്തലുകൾ ഒരു ഞെട്ടലൊടെയാണ് എല്ലാവരും കേട്ടത്..മുന്നിൽ നിൽക്കുന്നവളിൽ തങ്ങളാരും അറിയാത്തൊരു സങ്കടക്കടൽ ഇരമ്പുന്നുണ്ടെന്നവർക്ക് തോന്നിയവർക്ക്..ആദ്യമായി അവളോട് അവർക്കെല്ലാം അലിവ് തോന്നി.. അപ്പോഴും രാധികയുടെ നോട്ടം ഇതൊന്നുമറിയാതെ ഭാഗിയുടെ മടിയിൽ ഇരിക്കുന്ന ഗൗരിയിലായിരുന്നു..കണ്ടനാൾ മുതൽ മനസ്സിൽ പതിഞ്ഞതാണാ കുഞ്ഞുമുഖം.. സ്വന്തം പേരക്കുട്ടിയെന്ന് മനസ്സിൽ ഒരായിരം തവണ ഉരുവിട്ടതാണ്.. ആർക്കാണ് കുഞ്ഞുങ്ങളെ വെറുക്കാൻ കഴിയുക.. ഇപ്പോൾ ഈ കുഞ്ഞോളിൽ ഒരാധിക്കാരവും അവകാശവും ഇല്ലെന്നു ബോധ്യമാകുമ്പോൾ എന്തുകൊണ്ടോ മനസ്സ് അംഗീകരിക്കാൻ കൂടാക്കുന്നില്ല..
കുഞ്ഞ് യദുവിന്റെയാകണമെന്നോ ആകരുതെന്നോ ചിന്തിക്കാൻ വയ്യാത്ത അവസ്ഥ.. അച്ഛനും അമ്മയും ഇല്ലാതെ അനാഥരായിരുന്നു ഞാനും വരുണേട്ടനും.. വരുണേട്ടന് ജോലികിട്ടിക്കഴിഞ്ഞാണ് ഞങ്ങൾ ബാഗ്ലൂരിൽ താമസം തുടങ്ങിയത്.. അങ്ങനെ യദുവേട്ടനും ഞങ്ങൾക്കൊപ്പം എത്തി..അന്ന് എനിക്കൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു.. അകലെയാണെന്ന് പറഞ്ഞപ്പോൾ പോകേണ്ടെന്ന് പറഞ്ഞതായിരുന്നു വരുണേട്ടൻ,, എന്റെ ചേട്ടൻ..യദുവേട്ടനോ വരുണേട്ടനോ കൊണ്ടുവിടാൻ വയ്യാത്ത സിറ്റുവേഷനിൽ ആയിരുന്നു അവരും.. ചാരുവിന്റെ ഓർമ്മകൾ അന്നേ ദിവസത്തിലേയ്ക്ക് മടങ്ങിപ്പോയി…ഒരു ചുവരിനപ്പുറം അവളുടെ വാക്കുകൾക്ക് കാതോർത്തുകൊണ്ടൊരുവനും… റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കാമെന്നാണ് മിലി പറഞ്ഞത്. എന്നാൽ സമയം കടന്നുപോയിട്ടും അവളെ കാണാഞ്ഞ് ഫോൺ വിളിച്ചപ്പോഴായിരുന്നു അവള് വരുന്നില്ലെന്ന് അറിഞ്ഞത്..
ഒരു ഹോസ്പിറ്റൽ എമർജൻസി കേസ്..വീട്ടിൽ ആർക്കോ വയ്യാണ്ടായെന്ന്.. എന്നെ വിളിച്ചു പറയുന്ന കാര്യം ആ തിരക്കിൽ അവള് മറന്നു പോയി.. വരുണേട്ടനെയോ യദുവേട്ടനെയോ വിളിച്ചാൽ പോവണ്ടെന്ന് തന്നെ പറയും.. അതുകൊണ്ട് മിലി കൂടെ ഉണ്ടെന്ന് പറഞ്ഞ് ഞാൻ തന്നെ പുറപ്പെട്ടു.. ഹോട്ടൽ ഗോൾഡൻ പ്ലാസയിൽ വെച്ചായിരുന്നു ഇന്റർവ്യൂ.. എന്നെപോലെ ഒരുപാട് പെൺകുട്ടികൾ ഇന്റർവ്യൂവിന് വന്നിരുന്നു.. പെൺകുട്ടികൾക്ക് മാത്രമുള്ള പോസ്റ്റിലേയ്ക്ക് ആയിരുന്നു ഇന്റർവ്യൂ നടക്കുന്നത്.. അടുത്തിരുന്ന കുട്ടിയുമായി പരിചയപെട്ടു.. അവളുടെ കഴിഞ്ഞിട്ടായിരുന്നു എന്റെ ഊഴം..ഫസ്റ്റ് റൗണ്ട് ഇന്റർവ്യു കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയും എന്റെയൊപ്പം സെക്കന്റ് റൗണ്ടിന് ഉണ്ടായിരുന്നു.. അത് ഡയറക്റ്റ് എം. ഡി യുമായി ജസ്റ്റ് ഒരു സംസാരം മാത്രേ ഉള്ളെന്നാണ് എച്ച്. ആർ. പറഞ്ഞത്..
അതിന് മറ്റൊരു റൂമിലേയ്ക്കാണ് പോകേണ്ടിയിരുന്നത്.. ഒരേ സമയം രണ്ടുപേരെ വീതം വിളിച്ചു.. ഞാനും മറ്റേ ആ പെൺകുട്ടിയും.. ഞങ്ങളെ ഒരു സ്റ്റാഫ് അങ്ങോട്ട് കൊണ്ടുപോയി..വലിയൊരു ഹാളും അതിനോട് ചേർന്നൊരു ക്യാബിൻ പോലൊരു മുറിയും.. ചെന്നപ്പോഴേ കുടിക്കാൻ ജ്യൂസ് തന്നിരുന്നു.. അല്പസമയത്തിന് ശേഷമാണ് അവളെ വിളിച്ചത്.. ഞങ്ങളെ റൂമിൽ കയറ്റി ജ്യൂസും തന്നിട്ട് മറ്റുള്ളവർക്ക് ഇൻസ്ട്രക്ഷൻ കൊടുക്കാനുണ്ടെന്ന് പറഞ്ഞാ സ്റ്റാഫ് പോയിരുന്നു.. എനിക്ക് തലച്ചുറ്റുന്നപോലെ തോന്നി.. ചുറ്റുമുള്ളതൊക്കെ ആകെ മങ്ങുന്ന പോലെ.. രാവിലെ കഴിക്കാതെ ഇറങ്ങിയതാകാമെന്നെ വിചാരിച്ചുള്ളൂ..
ആ മുറിയിൽ ഞങ്ങൾ അല്ലാതെ ആരും ഉണ്ടായിരുന്നില്ല.. കുറച്ചു സമയത്തിന് ശേഷം ആ പെൺകുട്ടി കീറിപ്പറിഞ്ഞ ഡ്രെസ്സുമായി വാതിൽ തള്ളി തുറന്ന് ഓടിവന്നു. പാതിയും നഗ്നയാണാവൾ.. അവളുടെ കാലുകൾ നിലത്ത് ഉറയ്ക്കുന്നില്ല.. വേച്ചു വീഴുകയാണവൾ..എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.. രക്ഷപെട്ടോളൂ എന്നവൾ എന്നെ നോക്കി കുഴഞ്ഞ ശബ്ദത്തിൽ പറയുന്നുണ്ട്.. അവൾക് പുറകെ ആ മുറിതുറന്ന് ഒരാൾ വന്നു.. പാന്റ്സ് മാത്രം ധരിച്ച അയാൾ അവളെ വന്ന് പൊക്കിയെടുത്തു ആ മുറിയിലേയ്ക്ക് തള്ളിയിട്ട് പുറത്ത് നിന്ന് പൂട്ടി… അപ്പോഴേക്കും വാതിൽ തുറന്ന് മറ്റൊരാളും അങ്ങോട്ടേക്ക് കയറി വന്നു..അയാളെക്കണ്ട് ചിരിച്ചുകൊണ്ട് രണ്ടാമൻ അവളെ പൂട്ടിയിട്ട മുറി തുറന്ന് അകത്ത് കയറി.. മറ്റേയാൾ എന്നെപ്പിടിക്കാനായി വന്നു.. കയ്യും കാലും കുഴയുന്നുണ്ടെങ്കിലും തളർന്ന് പോയാൽ നഷ്ടപ്പെടുന്നത് മാനമണെന്ന് മനസ്സിലായതും സർവശക്തിയും എടുത്ത് വെളിയിലേയ്ക്കുള്ള ഡോറിന് നേരെ ഓടി.. എന്നാൽ ഉടൻ തന്നെ അയാൾ എന്നെ വട്ടം ചുറ്റി പിടിച്ചു..
ആ കൈകളിൽ നിന്ന് രക്ഷപെടാൻ പാടായിരുന്നു.. ഞാൻ കാലുകൊണ്ട് അയ്യാളുടെ കാലിൽ ആഞ്ഞ് ചവിട്ടിയപ്പോൾ പിടി അയഞ്ഞു..ആ തക്കത്തിന് വാതിൽ തുറന്ന് പുറത്തേയ്ക്ക് ഞാൻ ഓടി.. അയാൾ പുറകെയുണ്ടെന്ന് അറിഞ്ഞ് തന്നെ.. ലിഫ്റ്റ് മറു സൈഡിൽ ആണ്.. അതുവരെ ഓടാൻ തന്നെക്കൊണ്ട് ആവാതില്ലെന്ന് എനിക്ക് മനസ്സിലായി.. അടുത്തുള്ള മുറികളിൽ ലോക്ക് ചെയ്യാത്തതുണ്ടോ എന്ന് ഞാൻ നോക്കിയാണ് ഓടുന്നത്.. അങ്ങനെ നോക്കിയ ഒരു മുറി ലോക്ക് അല്ലായിരുന്നു.. തുറന്ന് കിട്ടിയതും ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി.. അയാൾ ഓടിവരുന്നേ ഉണ്ടായിരുന്നുള്ളൂ.. മറ്റൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലാരുന്നു ഞാൻ.. തുറന്ന് കിട്ടിയ റൂമിലേക്ക് ഓടിക്കയറി വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്ത് വാതിലിൽ ചാരി കണ്ണടച്ച് നിന്നു.. എന്നാൽ കണ്ണ് തുറന്ന് നോക്കിയതും മുന്നിൽ നിൽക്കുന്നയാളെ കൺകെ ന്റെ ഉള്ള് തണുക്കുന്നത് ഞാനറിഞ്ഞു. ദൈവം എന്നെ എത്തിച്ചത് ശരിയായ കരങ്ങളിൽ എന്ന് തോന്നി..
ഞാൻ കാണാൻ ഒരുപാട് മോഹിച്ച മുഖം.. അറിയാതെ മനസ്സിൽ പതിഞ്ഞ രൂപം.. എന്റെ പ്രണയം.. നേരിട്ട് ആദ്യമായി കാണുന്നതെങ്കിലും മനസ്സിൽ പതിഞ്ഞതല്ലേ.. തെറ്റില്ലെനിക്ക്.. അന്നേരത്തെ വെപ്രാളവും പേടിയും കാരണം ഓടി ആ നെഞ്ചിൽ ചേരാനാണ് തോന്നിയത്.. ന്റെ പേടിയെല്ലാം ആ നെഞ്ചിൽ ഇറക്കിവെയ്ക്കാൻ തോന്നിയെനിക്ക്..പേടിച്ച് ന്റെ ശരീരം വിറയ്ക്കുകയായിരുന്നു.. അതുകൊണ്ടാണ് അയാളെ ഞാൻ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്..അപ്പോൾ അതായിരുന്നു എന്റെ ശെരി..ആ നെഞ്ചിൽ ചുണ്ട് ചേർക്കുമ്പോൾ അഭയം കിട്ടിയെന്ന തിരിച്ചറിവല്ലാതെ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.. എന്നാൽ നിമിഷ നേരം കൊണ്ട് എന്നെ അയാൾക്ക് അറിയില്ലന്നൊരു ചിന്ത വന്നതും ഞാൻ അകന്ന് മാറാൻ ശ്രമിച്ചു. എന്റെ പ്രവൃത്തി അയാൾക്കുള്ള സമ്മതം ആയിരുന്നെന്ന് തെറ്റിദ്ധരിച്ചതാവാം അകന്നുമാരാൻ ശ്രമിച്ച എന്നെ അയാളെന്നെ ചുറ്റി വരിഞ്ഞത്..ചുണ്ടുകൾ ഇടതടവില്ലാതെ എന്റെ മുഖത്തും കഴുത്തിലും ഓടി നടന്നു..
തടയാൻപോലുമുള്ള കരുത്തെനിക്കുണ്ടായിരുന്നില്ല.. എന്നെയും കൈകളിൽ കോരിയെടുത്ത് കൊണ്ടാ ബെഡിൽ കിടത്തി എന്നിലേയ്ക്കമരുമ്പോൾ അയാൾ അന്യപുരുഷൻ ആണെന്ന് എന്റെ മനസ്സ് അലമുറയിട്ടു.. എന്റെ പ്രണയം ഒരിക്കലും അയാൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. അയാളെ സംബന്ധിച്ചിടത്തോളം ഞാൻ ഏതോ ഒരു പെൺശരീരം മാത്രമാണെന്ന ചിന്ത വന്നപ്പോഴേയ്ക്കും ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ വേർപ്പെട്ടിരുന്നു. എന്റെ വിഭലമായ എതിർപ്പുകളെ മറികടന്ന് ഒരുന്മാധിയെ പോലെ എന്റെ ശരീരം കീഴ്പെടുത്തി തുടങ്ങിയിരുന്നു..അപ്പോഴേയ്ക്കും എന്റെ ബോധം പൂർണമായും മറഞ്ഞ് കഴിഞ്ഞിരുന്നു.. ” ചാരൂ പൊട്ടിക്കരയാൻ തുടങ്ങി..ഇങ്ങനെയൊരു ഭൂതകാലം അവൾക്കുണ്ടെന്ന് ആരും കരുതിയിരുന്നില്ല.. കരയുന്നയാവളെ രാധികയും മാലിനിയും ചേർന്ന് പിടിച്ച് കസേരയിൽ ഇരുത്തി.. ഭാഗിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. തന്റെ മടിയിൽ കിടക്കുന്ന ഗൗരിയെ അവള് മാറോട് ചേർത്ത് പിടിച്ചു..
ആ കവിളിൽ ഉമ്മ വെച്ചു.. “ബോധം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.. കരഞ്ഞുകൊണ്ട് എന്റെയൊപ്പം യദുവേട്ടനും വരുണേട്ടനും ഉണ്ടായിരുന്നു..ആരൊക്കെയോ മൂന്നു പേര് ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെന്നും പിന്നെയവർ പോയെന്നും ന്റെ ബാഗിൽ നിന്നുമാണ് അഡ്രെസ്സ് കിട്ടിയെന്നും ഡോക്ടറിൽ നിന്നും അറിഞ്ഞു.. എന്നാൽ എന്റെ പേടിപോലെ ആ സത്യവും ഞാൻ അറിഞ്ഞു..എന്നെ എല്ലാത്തരത്തിലും ഒരു പുരുഷൻ അറിഞ്ഞിരിക്കുന്നു.. എന്റെ പവിത്രത കല്യാണത്തിനു മുൻപ് നഷ്ടമായിരിക്കുന്നു എന്ന ദുഃഖ സത്യം എനിക്ക് എങ്ങനെ അംഗീകരിക്കനാകും.. എന്റെ അവസ്ഥ ദുഖത്തോടെയാണെങ്കിലും വരുണേട്ടനും അംഗീകരിച്ചു.. കഴിഞ്ഞതെല്ലാം മറക്കണമെന്ന് പറഞ്ഞാശ്വസിപ്പിച്ചു.. എല്ലാത്തിനും താങ്ങായി യദുവേട്ടനും.. ഒരുമാസത്തതിനിപ്പുറം എന്റെ വയറ്റിൽ അതിന്റെ ഫലമെന്നോളം ഒരു ജീവൻ തുടിച്ചു തുടങ്ങി.. എന്റെട്ടൻ മാനസികമായി തകർന്ന് പോയി..
പലവട്ടം ആ വ്യക്തിയെക്കുറിച്ച് എന്നോട് ചോദിച്ചെങ്കിലും ഓർമയില്ല എന്ന മറുപടിയെ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ..അയാൾ ആരെന്ന് ഒരിക്കലും എനിക്ക് തുറന്ന് പറയാൻ കഴിയില്ല.. അതുണ്ടാക്കുന്ന പ്രത്യാഖ്യാതം അത്ര വലുതാണ്.. അവരുടെ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും അയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.. അബോർഷൻ എന്നൊരു ഓപ്ഷൻ മുന്നിൽ വെച്ചെങ്കിലും എനിക്ക് അതിന് പറ്റില്ലായിരുന്നു.. ആ ജീവനെ എനിക്ക് ഇല്ലാതാക്കാൻ പറ്റില്ലായിരുന്നു..ഒരു വിവാഹത്തെ കുറിച് പറഞ്ഞപ്പോഴിക്കെ ഞാൻ ഒഴിഞ്ഞുമാറി..എനിക്ക് കുഞ്ഞ് മാത്രം മതിയെന്ന വാശിയിൽ ഞാനിരുന്നു.. എന്നാൽ വിധി വീണ്ടും എന്നെ തോൽപ്പിച്ചു.. ഡ്രൈവിങ്ങിലെ അശ്രദ്ധ കാരണം ഉണ്ടായോരാക്സിഡന്റ്.. എനിക്ക് എന്നെന്നേക്കുമായി നഷ്ടമായത് എന്റെ വരുണേട്ടനെയാണ്.. അതും മോളെയെനിക്ക് നാലുമാസം ഉള്ളപ്പോൾ.. അവസാനമായി എന്നെ ഏൽപ്പിച്ചത് യദുവേട്ടനെയാണ്. എന്നെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞാണ് ന്റെ ഏട്ടൻ കണ്ണടച്ചത്..” കുറച്ചു നേരം ആ റൂമിൽ മൗനം തളം കെട്ടി നിന്നു..
എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥ “ന്റെ മോളേ.. മനസ്സുകൊണ്ടെങ്കിലും ഞങൾ നിന്നെ ഒത്തിരി തെറ്റിദ്ധരിച്ചിട്ടുണ്ട്..ഒരാൾക്കും ഇങ്ങനെയൊന്നും സംഭവിക്കരുത്.. ക്ഷമിക്കണേ.. യദു ഇതൊക്കെ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ എങ്ങനെയൊക്കെ ആകുമായിരുന്നോ..??” രാധിക നെടുവീർപ്പെട്ടുകൊണ്ട് ചോദിച്ചു.. മാലിനി അറിയാതെയെങ്കിലും ഭാഗിയുടെ അവസ്ഥയിൽ മനം നൊന്ത് എന്തൊക്കെയോ യദുവിനോപ്പം ചാരൂവിന് മേലേയും പഴിചാർത്തിയിരുന്നു. അതിനവർ മനസ്സാലെ അവളോട് മാപ്പ് ചോദിച്ചു..അവളുടെ തലയിലൂടെ തഴുകി..അമ്മയും അച്ഛനും ഇല്ലാതെ വളർന്ന അവളോട് മാലിനിയ്ക്ക് അലിവ് തോന്നി.. “ഇല്ലമ്മേ.. യദുവേട്ടന്റെ ഈ അവസ്‌ഥക്ക് കാരണം എന്റെ പിടിവാശിയായിരുന്നു.. മറ്റൊരു ജീവിതം എനിക്കാകാതേ എങ്ങനെയാണ് യദുവേട്ടൻ എന്നെ ഇട്ടിട്ട് പോകുക..
അമ്മേടെ മോൻ അമ്മേടെ ഭാഗ്യമാണ്.. അന്യപുരുഷൻ ആയിട്ട് പോലും എന്റെ വരുണേട്ടനേക്കാൾ ഒരു പക്ഷേ എന്നെ കൂടുതൽ സ്നേഹിച്ചത് യദുവേട്ടനാണ്.. യദുവേട്ടനിൽ നിന്നാണ് ഞാൻ ഭാഗിയെക്കുറിച്ചും നിങ്ങളുടെ ബന്ധത്തേക്കുറിച്ചും അറിഞ്ഞിരുന്നത്.. യദുവേട്ടൻ എന്ത് സംസാരിച്ചാലും അത് ചെന്നവസാനിക്കുന്നത് ഭാഗി എന്ന ഒറ്റപ്പേരിൽ ആയിരിക്കും.. യദുവേട്ടൻ പറഞ്ഞു ഓരോരുത്തരെയും എനിക്ക് പരിചയമാണ്.. ഏട്ടൻ ഞങ്ങളെ വിട്ട് പോയി കഴിഞ്ഞ് യദുവേട്ടനും ഞാനും ഒരേ ഫ്ലാറ്റിൽ ആയിരുന്നു.. ഞങ്ങളെ ചേർത്ത് പല കഥകളും ഉയർന്നെങ്കിലും യദുവേട്ടൻ അതൊന്നും ചെവിക്കൊണ്ടില്ല.. എന്നെ അത്ര ഇഷ്ടമായിരുന്നു.. ഭാഗി,, നീ ഇപ്പോൾ ചിന്തിക്കും ഇന്നലെ കണ്ട കൂട്ടുകാരനും പെങ്ങൾക്കും വേണ്ടി വർഷങ്ങളായുള്ള പ്രണയത്തെ വേണ്ടന്ന് വെയ്ക്കുമോന്ന്..
ഒരിക്കൽ ഇതേ ചോദ്യം ഞാനും ചോദിച്ചതാണ്.. എന്നെ ചിലപ്പോൾ വീട്ടിൽ അംഗീകരിച്ചില്ലേങ്കിൽ യദുവേട്ടന് ഉപേക്ഷിക്കാൻ കഴിയില്ലെന്ന്.. വരുണേട്ടൻ അവസാനമായി ആവശ്യപ്പെട്ടത് സാധിച്ചു കൊടിത്തിരിക്കുമെന്ന്.. വീട്ടിൽ അറിഞ്ഞാൽ ഉറപ്പായും ഭാഗിയുടെ പേരും പറഞ്ഞത് നിന്നെ ഹോസ്റ്റലിലോ മറ്റൊ ആക്കാൻ നിർബന്ധിക്കുമെന്നും അല്ലാതെ ഒരിക്കലും നിന്നെ വീട്ടിൽ തങ്ങാൻ അനുവദിക്കില്ലെന്നും ആയിരുന്നു യദുവേട്ടന്റെ വാദങ്ങൾ.. അല്ലെങ്കിൽ ന്റെ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് അറിയണമെന്ന്.. അതൊരിക്കലും എനിക്ക് പറയാൻ കഴിയില്ല… ഭാഗിയെ ഉപേക്ഷിക്കുക എന്നൊരു ഒറ്റ ചോയ്സ് മാത്ര യദുവേട്ടനുണ്ടായിരുന്നുളൂ.. നിന്നെ ഞാൻ കൈവിട്ട് കളഞ്ഞു ഭാഗിയുമായി സന്തോഷത്തോടെ ജീവിച്ചാൽ എനിക്ക് സമാധാനം കിട്ടുമോ എന്നായിരുന്നു യദുവേട്ടന്റെ മറുചോദ്യം.. നിനക്ക് ഈ ലോകത്ത് ഞാൻ മാത്രമേയുള്ളൂ.. വേറെ ആരും തുണയില്ല.. ഭാഗി എന്നെ വെറുത്തതിട്ടാണെങ്കിലും മറ്റൊരാളുടെ ആയിക്കോളും..
എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടെ എന്നാണ് പറഞ്ഞത്.. നിന്നെ മനസുകൊണ്ട് വേണ്ടന്ന് വെച്ചപ്പോൾ മരിച്ചതാണ് യദുവേട്ടൻ.. അത്രക്ക് ഇഷ്ടമാണ് ഭാഗി നിന്നെ.. നിന്നോട് പറയുന്ന ഓരോ വാക്കിലും ആ മനസ്സ് കരയുന്നത് ഞാൻ മാത്രേ കണ്ടിട്ടുള്ളൂ.. ഞാൻ കാരണം ഇനി നിങ്ങൾ പരസ്പരം നഷ്ടപ്പെടുത്തരുത്..ഞാനും ന്റെ കുഞ്ഞും ആർക്കും ഒരു ബാധ്യതയാകില്ല.. ” അവളിൽ നിന്നും അറിഞ്ഞതൊക്കെ വളരെയേറെ ഹൃദയ വേദനയോടെയാണ് ഭാഗി കേട്ടത്.. യദുവിനെ കാണാൻ അവളുടെ ഉള്ള് തുടിക്കുകയാണ്.. ഒഴികിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് ചാരൂ കുഞ്ഞിനെ ഭാഗിയുടെ കയ്യിൽ നിന്നും വാങ്ങി.. “മോളേ നിനക്ക് ആരും ഇല്ലന്ന് വിഷമിക്കണ്ട.. ഞങ്ങൾ എല്ലാരും ഇല്ലേ.. നിൻറെ എല്ലാ കാര്യവും അറിഞ്ഞു വരുന്നൊരാൾക്ക് അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത് നിന്ന് കൈപിടിച്ച് കൊടുക്കും വരെ നീ ഞങ്ങളുടെ മകളായി ആ വീട്ടിൽ കാണും..” മുരളി അവളുടെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു..
“വേണ്ട.. ഈ കുഞ്ഞ് ശ്രീയേട്ടന്റെയാണെന്ന് അറിയുന്ന നിമിഷം ചിലപ്പോൾ എന്നെ വെറുത്തേക്കാം..അവിടെ നിന്നും ആട്ടിപ്പായിക്കും.. ചിലപ്പോൾ യദുവേട്ടനും ശ്രീയേട്ടനും തമ്മിൽ വാക്ക് തർക്കം ഉണ്ടാകും പിണങ്ങും.മകന്റെ കൈപിഴ അറിഞ്ഞാൽ സ്നേഹിക്കാൻ മാത്രമറിഞ്ഞ നിങ്ങൾ തകർന്ന് പോകും..ഞാനും കുഞ്ഞും കാരണം രണ്ടുമക്കളും തമ്മിൽ തല്ലുന്നത് ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയില്ല.എനിക്ക് ഇറങ്ങിപോകേണ്ടി വരും.എനിക്കൊരിക്കലും ശ്രീയേട്ടനെ അംഗീകരിക്കാൻ ആവില്ല.സഹതാപത്തിന്റെ പുറത്തൊരു ചേർത്ത് നിർത്തൽ എനിക്കോ എന്റെ കുഞ്ഞിനോ വേണ്ട..എല്ലാം ഇന്നത്തെ കൊണ്ട് കലങ്ങി തെളിയട്ടെ.. (ചാരൂ ആത്മ ) “മോള് വീട്ടിലേക്ക് പൊയ്ക്കോ.. ഗൗരിമോളേയും കൊണ്ട് ആശുപത്രിയിൽ ഇങ്ങനെ നിൽക്കണ്ട.. ഉച്ചകഴിയുമ്പോഴേക്കും ഞങൾ അങ്ങ് എത്തും..ഒറ്റക്ക് പോകണ്ട നിൽക്ക്.. ഞാൻ ശ്രീയെ പറഞ്ഞ് വിടാം..” രാധിക അവളോട് പറഞ്ഞു..
“ഞാൻ തനിയെ പൊയ്ക്കോളാം. ഇവിടെ ഇനി ഒരുപാട് ആവശ്യങ്ങൾ കാണില്ലേ.. ഡിസ്ച്ചാർജും മറ്റും..” ചാരൂ വീണ്ടും ഭാഗിയുടെ അടുത്തേയ്ക്ക് ചെന്നു.. “ഭാഗി.. എത്രയും വേഗം യദുവേട്ടനോടൊന്ന് തുറന്ന് സംസാരിക്ക്.നിന്റവസ്ഥയറിഞ്ഞ് ഓടിപിടഞ്ഞ് വന്നതാ ഇങ്ങോട്ട്..നീ കണ്ടാരുന്നോ..രണ്ടാൾക്കും പിരിയാൻ കഴിയില്ലെന്ന് ഉറപ്പല്ലേ.. നിന്റെ മാത്രമാ യദുവേട്ടൻ.. ഭാഗിയുടെ സ്വന്തം..നിന്നെ അത്രയ്ക്കിഷ്ടാ ഭാഗി.. കേട്ടിട്ടില്ലേ വിട്ടകൊടുക്കുന്നതും പ്രണയമാണെന്ന്.. ആ ഒരവസ്ഥയിൽ ആയിരുന്നു പാവം.. നിനക്കല്ലാതെ ആരാ ഭാഗി യദുവേട്ടനെ മനസ്സിലാക്കാൻ കഴിയുക..” അവളുടെ കവിളിൽ തട്ടി കുഞ്ഞുമായി ചാരൂ നടന്നകന്നു.. ഒരു ചുമരിനപ്പുറം എല്ലാം കേട്ടുകൊണ്ട് ശ്രീരാഗും കണ്ണീർ പൊഴിച്ചു..ചാരു തന്നെ പ്രണയിച്ചിരുന്നുവെന്നത് അവനൊരു പുതിയ അറിവായിരുന്നു..എന്തോ തീരുമാനിച്ച പോലെ ശ്രീരാഗ് തിരിഞ്ഞു നടന്നു..
“പാവം ആ പെങ്കൊച്ച്.. അച്ഛനും അമ്മയും ആദ്യമേ പോയി.. പിന്നെ അതിന്റെ ചേട്ടനും..എന്തൊക്കെ അനുഭവിച്ചു.. എങ്കിലും മാലിനി ആ കുഞ്ഞ് നമ്മുടെ ആരും അല്ലെന്ന് അറിഞ്ഞപ്പോൾ മുതൽ ഒരു വിങ്ങൽ..” “അവളെ പൊന്നുപോലെ നോക്കുന്ന ഒരാളുടെ കയ്യിൽ എത്രയും പെട്ടന്ന് ഏൽപ്പിക്കണം നമുക്ക്..” രാധിക മാലിനിയുടെ വാക്കുകളെ ശരിവെച്ചുകൊണ്ട് പറഞ്ഞു.. “അമ്മേ എനിക്കിപ്പോൾ എന്റേ യദുവേട്ടനെ കാണണം…” ഭാഗിയുടെ വാക്കുകളിൽ വീണ്ടും ആ പ്രണയം പൂവിട്ടു.. തന്റെ പ്രാണനെ കാണാൻ കൊതിച്ചു..എല്ലാ പരിഭവങ്ങളും പരാതികളും പറഞ്ഞു തീർക്കാൻ ഉള്ളം വെമ്പി.. അപ്പോഴും ഭാഗിയുടെ അവസ്ഥയിൽ മനം നൊന്ത് കേണിരുന്നു യദു..ചാരു വന്നതോ പറഞ്ഞതോ അറിയാതെ പാപഭാരത്താൽ ഭാഗിയോട് മനസ്സാലെ മാപ്പ് പറയുകയായിരുന്നു.. (തുടരും…) ചാരുവിന്റെ ഭാഗം കേട്ടില്ലേ.. ഇനി ശ്രീരാഗിന് പറയാനുള്ളത് അറിയാം…

by