രചന – അരുന്ധതി
“”എന്റെ ഭാമേ,,,
നീ ഇന്ന് രാത്രി അടുക്കളയിൽ വരും എന്ന് ഇവിടെ ആർക്കാ അറിയാത്തത് “”
അവൻ ചോദിച്ചതും അവള് അവനെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു.
“”ചിരിയ്ക്കുന്നോ,,, “”
എന്നും പറഞ്ഞവൻ അവളുടെ ചെവിയ്ക്ക് പിടിച്ചു.
“‘വിച്ചുവേട്ടാ,,,
ശല്യപ്പെടുത്താതെ.
ഞാനിതൊന്ന് കഴിച്ചോട്ടെ””.
“”എന്റെ ഭാമേ നിന്റെ ഒരു കാര്യം “”
എന്നും പറഞ്ഞവൻ അവളെ തന്നെ നോക്കിയിരുന്നു.
“” അല്ല വിച്ചുവേട്ടാ,,,
ഇതെങ്ങനെ ഒപ്പിച്ചു. ഞാൻ തീരെ പ്രതീക്ഷിച്ചില്ല. അടിപൊളി ആയിട്ടുണ്ട്.
ഇനിയൊരു സത്യം പറയട്ടെ,,,
വൈകിട്ട് ഞാൻ എങ്ങനെയാ അവിടെ നിന്ന് എഴുന്നേറ്റു പോയതെന്ന് എനിക്ക് മാത്രമേ അറിയൂ. ഹയ്യോ എന്തായിരുന്നു ഒരു വാസന. ഇവിടുന്ന് എഴുന്നേറ്റ് പോയപ്പോഴേ തീരുമാനിച്ചതാ രാത്രിയിലെ ഈ വരവ്. ഇത് നിങ്ങൾക്ക് മനസ്സിലാകുമെന്നും, കൈയ്യോടെ പൊക്കുമെന്നും എനിയ്ക്ക് ഉറപ്പായിരുന്നു.
പക്ഷെ വിച്ചുവേട്ടനെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല. ഞാൻ കണ്ണനെയാ പ്രതീക്ഷിച്ചേ. അവനാണല്ലോ എന്റെ കള്ളത്തരം മുഴുവൻ കൈയ്യോടെ പൊക്കുന്ന ആശാൻ. “”
അതും പറഞ്ഞ്, കഴിച്ച് കഴിഞ്ഞ് ഒരേമ്പക്കവും വിട്ട് അവള് വിഷ്ണുവിനെ നോക്കി.
“”അവൻ തന്നെയാ വരാൻ ഉദ്ദേശിച്ചത്. പിന്നെ ഞാൻ അവനോട് സ്വകാര്യമായി
ഒരു കാര്യം പറഞ്ഞു. അപ്പോൾ അവൻ വരുന്നില്ലാന്ന് പറഞ്ഞു. “”
“”എന്ത് കാര്യം??? “”
പാത്രവും, കൈയ്യും കഴുകി, മുഖവും തുടച്ച് അവള് അവനെ നോക്കി ചോദിച്ചു.
അപ്പോഴേയ്ക്കും അവൻ അവളുടെ ഒരു നെഞ്ചിടിപ്പിനപ്പുറം എത്തിയിരുന്നു.
അവൻ അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി. അവള് മാറാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്നും അവളുടെ ഇടുപ്പിൽ അവന്റെ കൈ മുറുകിയിരുന്നു.
“”വിച്ചുവേട്ടാ,,,
ദേ വിടുന്നുണ്ടോ. ആരെങ്കിലും അറിഞ്ഞാൽ എന്താ വിചാരിക്ക്യ?? വിട്… “”
അവന്റെ കൈയ്ക്കുള്ളിൽ കിടന്ന് പിടഞ്ഞു കൊണ്ട് ഭാമ അവനെ നോക്കി.
“”പേടിയാണോ അതോ,,, നാണമാണോ എന്റെ ഭാമക്കുട്ടിയ്ക്ക്. മ്മ്മ്മ്?? “”
അവളുടെ മുഖത്തേയ്ക്കൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് വിഷ്ണു ചോദിച്ചു.
ഒന്നും പറയാനാവാതെ അവള് മുഖം താഴ്ത്തി നിന്നു.
“”രാവിലെ എന്തായിരുന്നു ഒരു ജാട.
എന്നെ കണ്ടിട്ട് പോലുമില്ലാത്ത പോലെയല്ലേ അഭിനയം. അപ്പോഴേ ഞാൻ വിചാരിച്ചതാ ഇത്. “”
അവൻ പറഞ്ഞതും അവള് ചിറി കോട്ടി അവന്റെ മുഖത്തേയ്ക്ക് നോക്കി.
അവളുടെ ആ ഭാവം അവനിൽ അവളോടുള്ള സ്നേഹത്തിനെ മറ്റൊരു ലോകത്തെത്തിച്ചു.
അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് അവൻ അവളുടെ കവിളിൽ മെല്ലെ മുത്തി.
“”ഇപ്പോഴത്തേയ്ക്ക് ഇത് മതി. ഇനി പൊക്കോ,,, “”
അവളുടെ മുഖത്തേയ്ക്ക് നോക്കി ഒരു കുസൃതി ചിരിയോടെ അവൻ അത് പറഞ്ഞു തിരിഞ്ഞതും അവള് അവനെ തിരിച്ച് പിടിച്ച് അവന്റെ കവിളിൽ അമർത്തി കടിച്ചു.
“”അയ്യോ,,,
വിടെടി പട്ടിക്കുഞ്ഞെ,,,
എന്റെ കവിള് “”
കവിള് തിരുമ്മിക്കൊണ്ട് അവൻ അവളെ നോക്കി പറഞ്ഞുകൊണ്ട് അവൾക്കടുത്തേയ്ക്ക് നടന്നു.
“”ഇനി ഇത് തിരിച്ചു തരാനോ മറ്റോ വിചാരമുണ്ടെങ്കിൽ ഞാനിപ്പോൾ കിടന്ന് കാറും. “”
അവൻ അടുത്ത് വരുന്നതനുസരിച്ച് അവള് പിന്നിലേയ്ക്ക് നടന്നുകൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി വിരൽ ചൂണ്ടി പറഞ്ഞു.
“”ഞാനിപ്പോൾ ഒന്നും ചെയ്യില്ല. പക്ഷേ എപ്പോഴും നീ ഇങ്ങനെ രക്ഷപ്പെടാം എന്ന് വിചാരിയ്ക്കണ്ട. എല്ലാം ഞാൻ ഓർത്തു വെച്ചിട്ടുണ്ട്. കേട്ടോ “”
അവളുടെ മൂക്കിൻ തുമ്പിലേയ്ക്ക് തട്ടിക്കൊണ്ട് വിച്ചു പറഞ്ഞു.
മറുപടിയൊന്നും പറയാനാവാതെ അവള് മുഖം കുനിച്ച് നിന്നു.
“”അല്ല നീ ഇന്ന് ഇവിടെ തന്നെ കിടന്നുറങ്ങാനാണോ പരുപാടി. “”
“”അല്ലായെ,,,
ഈ ബിരിയാണി എടുത്ത് ഫ്രിഡ്ജിൽ വെക്കട്ടെ. നാളെ രാവിലെ എഴുന്നേൽക്കുമ്പോഴേ എനിയ്ക്ക് പരുപാടി തുടങ്ങാനുള്ളതാ. “”
“”എന്റെ ഈശ്വരാ ഇങ്ങനെയൊരു തീറ്റപ്രാന്തി. “”
അവൻ പറഞ്ഞതിന് അവള് അവനെ നോക്കി എപ്പോഴത്തെയും പോലെ നന്നായിട്ടൊന്ന് ഇളിച്ച് കാണിച്ചു.
❤️❤️❤️
“”ഹലോ,,,,
അച്ഛാ,,, എവിടെ വരെയായി?? “”
രാവിലെ തന്നെ അർജുൻ ദേവിയുടെ അച്ചനെ വിളിച്ചു.
“”ഞങ്ങള്,,,
ഒരു മണിക്കൂറിനടുത്ത് ഷോപ്പിംഗ് മാളിലെത്തും മോനേ “”
“”ശെരി അച്ഛാ,,,
ഞങ്ങളും അപ്പോഴേക്കും അങ്ങെത്തിക്കോളാം. “”
“”ശെരി മോനേ,,, “”
“”അച്ഛനെന്ത് പറഞ്ഞു അച്ചുവേട്ടാ,,,,?? “”
ദേവി ഒന്ന് കൂടി സാരിയുടെ പ്ലീറ്റ് നേരെയിട്ട് കൊണ്ട് ചോദിച്ചു.
“”അവര് ഏകദേശം ഒരുമണിക്കൂറിനടുത്ത് എത്തും എന്നാ പറഞ്ഞെ. “”
പെട്ടെന്ന് ഫോൺ ബെല്ലടിയ്ക്കുന്നത് കേട്ട് അർജുൻ ഫോണിലേയ്ക്ക് നോക്കി.
“”ആഹാ,,,
അച്ചായനാണല്ലോ,,,
ഹലോ അച്ചായാ,,, നിങ്ങളിറങ്ങിയോ “”
“”ഇല്ലടാ ഉവ്വേ,,,
എന്റെ അച്ചായത്തിക്കൊച്ചിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ല. “”
ഐസക് പറഞ്ഞത് കേട്ടത് ആനി ഫോൺ പിടിച്ച് മേടിച്ചു.
“”ചുമ്മാതാടാ,,,
ഞാൻ ദേ ഒരുങ്ങി ഇറങ്ങി.””
“”ആഹാ എന്നിട്ടാണോ””
“”അത് പിന്നെ നിന്റെ അച്ചായൻ
ഇങ്ങനെ ഇറങ്ങി നിൽക്കത്തല്ലേ ഉള്ളു.
ഷൂ പോളിഷ് ചെയ്യാൻ എന്റെ കൈയ്യിൽ തന്നിട്ട്, ഞാൻ ഒരുക്കമാണെന്ന് പറഞ്ഞിരിയ്ക്കുന്നു. “”
ഐസക്കിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ആനി പറഞ്ഞു.
“” എന്നിട്ട് കഴിഞ്ഞോ ആനിചേച്ചി?? “”
“”പിന്നേ,,,
അത് കഴിഞ്ഞ് ദേ വന്നപ്പോഴല്ലേ,,, ഇവിടത്തെ പ്രസംഗം കേട്ടത്. “”
“”അയ്യോ എന്റെ പൊന്ന് ആനിചേച്ചിയല്ലേ,, ഇനി ഇതിന്റെ പേരിൽ തുടങ്ങരുതേ.
നമുക്ക് ഡ്രസ്സ് എടുക്കാൻ പോകണ്ടേ “”
“”നീ പറഞ്ഞത് കൊണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല.
ദേ ഞങ്ങളിറങ്ങുവാ. “”
ആനി പറഞ്ഞതെല്ലാം കേട്ട് ഐസക് അവളെ നോക്കി ഒന്നും അറിയാത്ത ഭാവത്തിൽ,,
“”എന്ത് പറ്റി ആനിക്കൊച്ചേ,,, “”
“”ഹ്മ്മ്,,, ഒന്നുവില്ല “”
“”ആ ഫോണിങ് തന്നെ എന്റെ ആനിക്കൊച്ചേ “”
“”മ്മ്മ്,,,, ഇന്നാ,,, “”
അതും പറഞ്ഞ് ഐസക്കിന്റെ കൈയ്യിലേയ്ക്ക് ഫോൺ കൊടുത്ത് ആനി താക്കോലെടുക്കാൻ അകത്തേയ്ക്ക് കയറി പോയി.
“”എന്റെ പൊന്ന് അച്ചായനല്ലേ,,,
ഇനി ആ വായ തുറക്കരുത്… പ്ലീസ്…
രണ്ടാളും പെട്ടെന്നിറങ്ങാൻ നോക്ക്. “”
“”ആ ദേ ഇറങ്ങി.. “”
അർജുൻ ഫോൺ വെച്ച് തിരിഞ്ഞതും,,,
“”ഞാനും ഒരുങ്ങി കഴിഞ്ഞു അച്ചുവേട്ടാ,,,
വാ നമുക്കിറങ്ങാം. “”
“”മ്മ്,,, ഒരുങ്ങി കഴിഞ്ഞു പോലും. നേരം വെളുക്കും മുന്നേ ഒരുങ്ങി ഒരാളവിടെ താഴെ നിൽപ്പുണ്ട് എന്റെ അളിയൻ . താഴേയ്ക്ക് ചെല്ലുമ്പോൾ ഇന്ന് അവനവിടെ താണ്ഡവ നൃത്തം തന്നെ ആടും നോക്കിക്കോ. . “”
“”അത് ഞാൻ നോക്കിക്കോളാം. “”
“”എങ്കിലേ ഞാൻ താഴോട്ട് ചെല്ലാം. “”
പിന്നെ പെട്ടെന്ന് തന്നെ എല്ലാവരും ഒരുങ്ങി ഇറങ്ങി. അവര് ചെല്ലുമ്പോഴേയ്ക്കും ഐസക്കും, ആനിയും ദേവിയുടെ അച്ഛന്റെ അടുത്ത് നിൽക്കുന്നു. ബാക്കി ഉള്ളവരെല്ലാം അവരുടെ അടുത്തായി ഓരോന്ന് സംസാരിച്ചും.
“”ആഹാ,,,
നിങ്ങള് ഇതെങ്ങനെ കണ്ടുമുട്ടി?? “”
“”ഓ ഞങ്ങള് വന്നപ്പോൾ ദേ കൃത്യായിട്ട് ഇവരും ഇവിടെ ഉണ്ട്. “”
അർജുന്റെ ചോദ്യത്തിന് ഐസക് മറുപടി പറഞ്ഞു.
അപ്പോഴേയ്ക്കും ദേവിയെ കണ്ട് സൂര്യൻ ഭദ്രയുടെ കൈ വിടുവിച്ച് ദേവിയുടെ അടുത്തേയ്ക്ക് ഓടി വന്നു.
“”ദേവിമ്മേ,,, “”
“”ദേവിമ്മേടെ പൊന്നേ,,, “”
ദേവി അവനടുത്തേയ്ക്ക് പതിയെ കുനിഞ്ഞിരുന്ന് അവന്റെ നെറുകിൽ ഒരു മുത്തം കൊടുത്തു.
“”എവിദെ ദേവിമ്മേ കുഞ്ഞാവ?? “”
പെട്ടെന്ന് അവൻ അങ്ങനെ ചോദിച്ചപ്പോൾ എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു.
“””എവിദെ??? “”
“”കുഞ്ഞാവ ഇപ്പോൾ വരില്ല. കുറച്ച് നാളും കൂടി കഴിയുമ്പോൾ വരും “”
“”അപ്പോൾ എനിച്ച് തരുവോ കുഞ്ഞാവയെ?? “”
സൂര്യന്റെ ചോദ്യം കേട്ട് എല്ലാവരും അവനെ തന്നെ നോക്കി നിന്നു.
“”തരാല്ലോ,,,
ദേവീമ്മേടെ പൊന്നിന് തന്നെ തരാട്ടോ “”
“”അതേ ഇങ്ങനെ നിന്നാൽ ഒന്നും നടക്കില്ല ദേവി. നിങ്ങള് നടക്ക്. സൂര്യാ,,, വാ അമ്മയെടുക്കാം. “”
ഭദ്ര അവരുടെ അടുത്തേയ്ക്ക് വന്ന് പറഞ്ഞു.
“മേണ്ട,,,
ദേവിമ്മ എടുത്താൽ മതി. “”
സൂര്യന്റെ വാശി കണ്ട് ഭദ്രയും മറ്റുള്ളവരും എന്ത് ചെയ്യും എന്നറിയാതെ നിന്നു. അപ്പോഴാണ് അർജുൻ,,
“”ഞാനെടുക്കാം.
എന്നിട്ട് നമുക്ക് രണ്ടാൾക്കും ദേവീമ്മേടെ കൂടെ തന്നെ നടക്കാം. “”
“”ആം അജു മതി. പോലീശ് എന്നെ എടുത്താൽ മതി. “”
ഭദ്ര സൂര്യനെ ഒന്ന് നോക്കി തിരിഞ്ഞ് ഹരിയുടെ അടുത്തേയ്ക്ക് വന്നു.
“”അച്ഛന്റെ അതേ വാശിയാണ് മകനും,, “”
“”അത് പിന്നെ എന്റെ മോന് എന്റെ സ്വഭാവ ഗുണങ്ങളല്ലാതെ വല്ലവരുടെയും കിട്ടുവോ ന്റെ ഭദ്രേ? “”
ഹരി ചോദിച്ചതും ഭദ്ര അവന്റെ വയറിനിട്ട് ഒരു ഇടി വെച്ച് കൊടുത്തു.
“”ഹരീ,,,
ഇതുങ്ങളെല്ലാം ഈ ഉപദ്രവിയ്ക്കുന്ന കാര്യത്തിൽ ഒറ്റ കെട്ടാ… “”
ഭദ്രയേയും, ദേവിയെയും ഒന്ന് നോക്കി അർജുൻ ഹരിയോടായി പറഞ്ഞു.
“”അതേ, അതേ..
ആ കാര്യത്തിൽ ആരും മോശല്ല.””
ഐസക് ആനിയെ നോക്കി പറഞ്ഞതും അർജുൻ ഐസക്കിനെ ഒന്ന് കടുപ്പിച്ച് നോക്കി.
“”അച്ചായാ,,, “”
“”ഓ ഇല്ലടാ മോനേ, അച്ചായൻ ഒന്നും മിണ്ടത്തില്ല “”
ആനി ഐസക്കിനെ നോക്കി ചിരി കടിച്ചു പിടിച്ച് നിന്നു.
ഈ സമയം കുറച്ചപ്പുറത്ത് മാറി,,, “”അതെന്തായാലും നന്നായി. ആ തീരുമാനം. എല്ലാം കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ എല്ലാവരോടും കൂടി പറയാം. “”
രേവതി ദേവിയുടെയും, ഭദ്രയുടെയും അമ്മമാരോടായി പതിയെ പറഞ്ഞു.
“”എന്തായാലും നല്ല തീരുമാനമാ ദേവി മോൾടെ അച്ഛൻ എടുത്തത്. “”
ദേവകിയും ആ തീരുമാനത്തെ അനുകൂലിച്ചു.
“”എന്നാൽ നമുക്കങ്ങോട്ട് ചെല്ലാം. അല്ലെങ്കിൽ പിന്നെ ഒന്നിനും സമയം തികയില്ല. “”
“”എങ്കിൽ ഞാനങ്ങോട്ട് മാറിയേക്കുവാ. “”
എല്ലാവരേയും നോക്കി ഐസക് പറഞ്ഞു.
ഐസക് പോയതും എല്ലാവരും ഷോപ്പിംഗ് മാളിനകത്തേയ്ക്ക് നടന്നു.
“”അതേ,,,
ഒന്ന് പതിയെ നോക്ക്. അവള് എങ്ങും പോവില്ല “”
കണ്ണന്റെ ചെവിയുടെ അടുത്തേയ്ക്ക് ചെന്ന് ഭാമ പറഞ്ഞു.
കണ്ണൻ ഭാമയെ ഒന്ന് നോക്കിയ ശേഷം തല വെട്ടിച്ച് വിഷ്ണുവിനെ ഒന്ന് നോക്കി.
നേരത്തേ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ വിഷ്ണു വന്ന് ഭാമയുടെ കൈ മുറുക്കി പിടിച്ച് മുൻപോട്ട് നടന്നു.
“”അല്ല,,,
ഇവരിതെന്താ ഇത്ര ധൃതിയിൽ പോകുന്നെ?””
അവരുടെ പോക്ക് കണ്ട് രേവതി ദേവകിയെ നോക്കി ചോദിച്ചു.
“”ആ,,, എനിയ്ക്കറിയില്ല. “”
ധൃതിയിൽ നടന്ന വിഷ്ണു അവര് പറഞ്ഞുറപ്പിച്ചത് പോലെ ഡ്രസ്സ് എടുക്കാൻ ഉദ്ദേശിച്ച ഷോപ്പിന് മുന്നിൽ എത്തിയപ്പോൾ ഭാമയുടെ കൈ വിട്ടു.
“”എന്തിനാ വിച്ചുവേട്ടാ ഇത്ര ധൃതിയിൽ എന്നെയും പിടിച്ച് ഇങ്ങോട്ട് വന്നത്? “”
കണ്ണുരുട്ടിക്കൊണ്ട് ഭാമ വിഷ്ണുവിനെ നോക്കി ചോദിച്ചു.
“”അത് ഞാനും എന്റെ അളിയനും തമ്മിലുള്ള രഹസ്യമാ. “”
“”എന്തോന്ന്,,,??? “”
വിഷ്ണു പറഞ്ഞത് കേട്ടതും ഭാമ ഒരു പ്രത്യേക സ്റ്റൈലിൽ അവനോട് ചോദിച്ചു.
“”അവന് ഉറപ്പായിരുന്നു. ഇവിടെ വന്ന് കഴിയുമ്പോൾ നീ എന്തെങ്കിലും പരുപാടി ഒപ്പിക്കും എന്ന്. അത് ഞങ്ങള് മുൻകൂട്ടി കണ്ട് ബ്ലോക്ക് ചെയ്തതാ “”
“”ഓഹോ,,,
അപ്പോൾ അങ്ങനെയാണല്ലേ,,,
ശെരിയാക്കിത്തരാം. ഇപ്പോൾ ശെരിയാക്കിത്തരാം. “”
“”എന്തിനാ എന്റെ ഭാമേ,,,
അവര് സന്തോഷിക്കട്ടെന്നെ… ഒപ്പം നമുക്കും””
വിഷ്ണു പറഞ്ഞ് തീർന്നതും ഭാമയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
“”എന്നാലും എന്റെ കണ്ണേട്ടാ,,,
ഭാമേച്ചിയേയും കൊണ്ടുള്ള വിച്ചുവേട്ടന്റെ പോക്ക്. അത് കണ്ടിട്ട് എനിയ്ക്ക് ചിരി വന്ന് പോയി. എല്ലാവരും പരസ്പരം കാരണം തിരക്കുന്നത് കേട്ടിട്ട് എനിയ്ക്ക് ചിരി വന്നു.
കാരണം നമുക്ക് മൂന്ന് പേർക്കുമല്ലേ അറിയൂ””
കണ്ണന്റെ കൈയ്യിൽ കൈ കോർത്ത് പിടിച്ച് ദേവു അത് പറഞ്ഞതും, കണ്ണനും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
കൈ കോർത്ത് പിടിച്ച് അവര് രണ്ടാളും എല്ലാവരുടെയും പിന്നിലായി മുന്നോട്ട് നടന്നു.
കുറച്ച് കഴിഞ്ഞതും അർജുനൊപ്പം നടന്ന് കൊണ്ട് ദേവി രണ്ടാളെയും തിരിഞ്ഞു നോക്കി. ആ നോട്ടം ഒട്ടും തെറ്റാതെ കണ്ണൻ കാണുകയും ചെയ്തു. അപ്പോഴേ അവൻ ദേവൂന്റെ കൈയ്യിലെ പിടി വിട്ടു.
“”എന്താ കണ്ണേട്ടാ,,, “”
അവന്റെ മുഖത്തേയ്ക്ക് നോക്കി ദേവു ചോദിച്ചു.
അവൻ അവളോട് നേരെ നോക്കാൻ മൂളി കാണിച്ചു. അപ്പോഴാണ് അവള് തങ്ങളെ തന്നെ നോക്കുന്ന ദേവിയെ കണ്ടത്. അത് കണ്ടപ്പോഴേ അവള് ഒറ്റ ചാട്ടത്തിന് ഭദ്രയുടെ അടുത്തെത്തി.
“”എന്റെ ദൈവമേ,,,
ഒന്നിനെ അങ്ങോട്ട് ഒഴിപ്പിച്ച് വിട്ടപ്പോൾ ദേ അടുത്തത്. “”
കണ്ണൻ മനസ്സിൽ പറഞ്ഞു.
“”സാരമില്ലന്നെ,,,
ഇനി കുറച്ച് ദിവസം കൂടി മതിയല്ലോ. അതുവരെ അനിയാ നീ ഒന്ന് സമാധാനിയ്ക്ക് “”
ഹരി കണ്ണന്റെ അടുത്തേയ്ക്ക് നീങ്ങി നിന്ന് പറഞ്ഞു.
അങ്ങനെ കുറച്ച് കഴിഞ്ഞതും അവര് ഷോപ്പിന് മുന്നിലെത്തി.
“”അർജുൻ സാർ,,,. വരൂ,,, “”
അവര് കടയ്ക്ക് മുന്നിലേയ്ക്ക് ചെന്നതും അകത്തിരുന്ന ഒരാള് അവർക്കടുത്തേയ്ക്ക് വന്നു.
“”ആ വിമൽ,,, “”
അർജുൻ അയാൾക്കടുത്തേയ്ക്ക് ചെന്ന് കൈ കൊടുത്തു.
“”അല്ല വിമൽ,,, വിഷ്ണു?? “”
“”വിഷ്ണു സാർ,,, അൽപം മുൻപേ വന്നു. ദാ അവിടെ ഇരിപ്പുണ്ട്. “”
അയാള് ചൂണ്ടി കാട്ടിയ ഇടത്തേയ്ക്ക് നോക്കിയപ്പോൾ മര്യാദക്കാരിയായി ഭാമയും വിഷ്ണുവിനോടൊപ്പം ഇരിയ്ക്കുന്നുണ്ട്.
“”എങ്കിൽ സാർ,, വരൂ,, വെഡിങ്ങ് സെക്ഷൻ അങ്ങ് മൂന്നാം നിലയിലാ. “”
മുകളിൽ ചെന്ന് പെണ്ണുങ്ങളെല്ലാം സെലക്ട് ചെയ്യാൻ തുടങ്ങിയതും,
ആൺ പടകളെല്ലാം കൂടി ഒരു മൂലയിൽ വന്നിരുന്നു.
“”അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ കൂടെ തുണിയെടുക്കാൻ വന്നാൽ ഇതല്ലേ അവസ്ഥ. “”
കണ്ണൻ വലിയ ആളെന്ന ഭാവത്തിൽ അർജുനും, വിഷ്ണുവിനും, ഹരിയ്ക്കും നേരെ നോക്കി പറഞ്ഞു.
“”അയ്യോ,,,
അതിന് എന്റെ പുന്നാര അളിയന് ഏതൊക്കെ പെണ്ണുങ്ങളുടെ കൂടെ ഡ്രസ്സ് എടുക്കാൻ പോയി പരിചയമുണ്ട്.? “”
“”അല്ല,,,
പൊതുവെ അങ്ങനെയല്ലേ പറയാറ്. “”
“”ഹ്മ്മ്മ്,,,
ദേവൂനെ വിളിയ്ക്കണോ? “”
“”അയ്യോ വേണ്ടായേ,, “”
“”അല്ല അച്ഛന്മാര് രണ്ടാളും എവിടെ??? “”
“”ഞങ്ങളിവിടെയുണ്ട്. ഇതൊക്കെ ഇങ്ങനെ തന്നെയേ വരൂ എന്ന് ഞങ്ങൾക്കറിയാം. ഒന്നുമില്ലെങ്കിലും വർഷങ്ങളായില്ലേ?? “”
അവർക്ക് പിന്നിൽ തന്നെ ഇരുന്ന് കൊണ്ട് അവര് രണ്ടാളും പറഞ്ഞു.
ഇതേ സമയം,,,
ഭാമയും, ഭദ്രയും ഉള്ളത് മുഴുവൻ വലിച്ച് വാരി ഇടീച്ചു. ഒടുക്കം ദേവി തന്നെ ഭാമയ്ക്കും, ദേവൂനുമുള്ള കല്യാണ സാരിയും.
ഭദ്രയ്ക്കും, തനിയ്ക്കും ഉടുക്കാനുള്ള സാരിയും സെലക്ട് ചെയ്തു.
അത് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു.
ആനിയ്ക്ക് നല്ല ഗോൾഡൻ കസവ് വരുന്ന ഒരു സാരിയാണ് ദേവി തിരഞ്ഞെടുത്തത്.
ഭാമയ്ക്കും, ദേവൂനും പിങ്ക് നിറത്തിലുള്ള സാരിയാണ് എടുത്തത്. കാഴ്ച്ചയിൽ ഒരേപോലെയും എന്നാൽ വ്യത്യത ഡിസൈനിലും ഉള്ള സാരി. പിന്നെ അവർക്ക് തന്നെ രണ്ട് സെറ്റും, മുണ്ടും. മന്ത്രകോടിയായി മെറൂൺ നിറത്തിലുള്ള സാരികളും.
ദേവിയ്ക്ക് ഓറഞ്ച് നിറത്തിലെ സാരിയും, ഭദ്രയ്ക്ക് നീല നിറത്തിലുള്ള സാരിയും. ഒരേ ഡിസൈനിലും രണ്ട് നിറത്തിലുമുള്ളതാണ് അവരെടുത്തത്.
അമ്മമാർക്ക് നാല് പേർക്കും സാരിയും എടുത്ത് അവര് നേരെ ആണുങ്ങൾക്കുള്ള സെക്ഷനിലേയ്ക്ക് പോയി.
“”കണ്ണനും, വിഷ്ണുവിനും കസവ് മുണ്ടും, ഷർട്ടും.
അർജുന് ദേവിയുടെ സാരിയുടെ നിറത്തിലുള്ള ഓറഞ്ച് ഷർട്ടും,,,
ഹരിയ്ക്ക് നീല നിറത്തിലുള്ള ഷർട്ടും., ഒപ്പം സൂര്യനും നീല നിറത്തിലെ ഷർട്ടും, കുട്ടിക്കസവ് മുണ്ടും.
ഐസക്കിന് തനി അച്ചായൻ സ്റ്റൈൽ മുണ്ടും,വെള്ള കുർത്തയും.
അച്ഛന്മാർക്ക് രണ്ടാൾക്കും ഷർട്ടും, മുണ്ടും.
ഡ്രസ്സ് എല്ലാം എടുത്ത ശേഷം എല്ലാവരും അവിടുന്ന് പിന്നെ നേരെ പോയത് സ്വർണ്ണം എടുക്കാനാണ്.
എല്ലാം കഴിഞ്ഞ്പുറത്ത് നിന്ന് ഭക്ഷണവും കഴിച്ച് ആനിയെ വീട്ടിലും ആക്കി എല്ലാവരും ഒരു മൂന്ന് മണിയോടെ തറവാട്ടിലെത്തി.
ചെന്ന് കയറിയതും,,,
“”എന്നാൽ ഇനി ഇരിയ്ക്കുന്നില്ല. ഇറങ്ങിയേക്കുവാ … “”
“”അച്ഛാ,,,
കുറച്ച് കൂടി കഴിഞ്ഞിട്ട് ഇറങ്ങാം. ഇപ്പോൾ ഇത്രയും അലച്ചില് കഴിഞ്ഞ് വന്നതല്ലേ ഉള്ളു. “”
“”ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ ഇനി അങ്ങ് ചെല്ലുമ്പോൾ ഇരുട്ടും മോനേ “”
“”അതേ,,, അതാ നല്ലത്. വെറുതെ ഇരുന്ന് വൈകണ്ടല്ലോ “”
രേവതി ദേവിയുടെ അച്ചനെ നോക്കി പറഞ്ഞു.
“”അപ്പോൾ ഇറങ്ങും മുൻപ്,,,
ഒരത്യാവശ്യ കാര്യം എല്ലാവരോടുമായി പറയാനുണ്ട്. കല്യാണത്തെ സംബന്ധിച്ചാ””
ദേവിയുടെ അച്ഛന്റെ വാക്കുകൾക്ക് എല്ലാവരും കാതോർത്തു.
തുടരും,,,,

by