രചന – നേത്ര നാഥ്
അവസാന കിതപ്പോടെ തന്നിൽനിന്നവൻ അകന്നുമാറുമ്പോൾ കിതപ്പടക്കാൻ നന്നേ പ്രയാസംതോന്നി.. കണ്ണുകളടച്ചു കിടന്ന തന്നെയാ രോമക്കാടുകൾ നിറഞ്ഞയാവിരിഞ്ഞ നെഞ്ചിലേക്ക് ചേർത്തു കിടത്തുമ്പോൾ കണ്ണുകൾ പെയ്യ്തുകൊണ്ടേയിരുന്നു…സന്തോഷത്താൽ ഉള്ളിൽനിറഞ്ഞ പ്രണയതാൽ. ആ അധാരങ്ങളാൽ തന്റെ കണ്ണീർത്തുള്ളികൾ ഒപ്പുമ്പോൾ…. ആ കൈകളുടെ തലോടലെറ്റുവാങ്ങുമ്പോൾ.. താൻ കത്തിച്ചുതീർത്ത തിരിനാളങ്ങൾ നിറശോഭ പൊലിയുംപോലെ മിന്നി ആ വെളിച്ചം നെഞ്ചാകെ പാടരും പോൽ
എന്നോ മനസ്സിൽകയറിക്കൂടിയൊരു രൂപം… ഏട്ടന്റെ സുഹൃത്ത്… ഒരു വിളിപ്പാടകലെ കൂടെയുള്ള ഏട്ടന്റെ അനന്തു എന്ന അനന്തനാരായണൻ എന്നോ ഒരു ഹൃദയമിടിപ്പിനപ്പുറം തന്നിലും വേരുറപ്പിച്ചു….. ആരുമറിയാതെ ഒരു മയിൽപ്പീലി പോലെ താൻ മുടങ്ങാതെ തെളിയിക്കുന്ന കൽവിളക്കിന്നും തന്റെ കള്ളക്കണ്ണനോടുമപ്പുറം ആരോടും പറയാതെ ഒളിപ്പിച്ചു വച്ചൊരു രഹസ്യം… ഒരു കുളിർ സ്വപ്നം
നാട്ടിലും വീട്ടിലും ഒരേപോലെ പ്രിയങ്കരനായിരുന്ന അനന്തേട്ടൻ… ഒരു ചിരിക്കപ്പുറം ഇന്നോളം ഒന്നും തന്നിക്കായി ആ ഭാഗത്തുനിന്നും ഉയർന്നിട്ടില്ല.. ഒരു വാക്കുപോലും… അറിയാതെ പോലും തന്റെ പേര് ആ ചുണ്ടുകൾ ഉരുവിട്ടിട്ടില്ല.. എന്നിട്ടും തന്നിൽ ഒരു വൃക്ഷമായി ചില്ലകൾവിരിച്ചു വേരുറപ്പിച്ചു അനന്തേട്ടൻ
ഏട്ടനോളം തുല്യനായിരുന്നു അച്ഛനു അനന്തേട്ടൻ…. അവരോടൊപ്പമുള്ള വേളയിൽ അച്ഛനുമവരിൽ ഒരാളായിമാറി.. തമാശ പറഞ്ഞു… കുസൃതികാട്ടി…
ആ മുഖം കാണുമ്പോൽ തന്റെ കണ്ണുകളിലെ തിളക്കം…. കാണാതാപ്പോളുള്ള നിരാശയെല്ലാം താഴ്ത്തിപിടിച്ച മിഴികളാൽ താൻ മൂടാൻ ശ്രെമിച്ചിട്ടും തന്റെ വിരലുകളുടെ ചലനം പോലും മനസിലാക്കിയിരുന്നു അച്ഛന് മറ നീക്കി തന്റെ കണ്ണുകളേയും മനസ്സിലാക്കിയിരിക്കണം…. പ്രായത്തിന്റെ തോന്നലാവുമെന്നു തലയിൽ തഴുകി പറയുമ്പോൾ തന്റെ പ്രാണനാണെന്നു പറയാൻ എന്തുകൊണ്ടോ നാവു ചലിചില്ല… അപ്പോഴും നിറഞ്ഞൊഴുകിയ കണ്ണുനീർ പറയാതെ പറഞ്ഞു തന്റെ ഉള്ളിൽ മറ്റെന്തിനേക്കാളും ഉദിച്ചുനിൽക്കുന്ന അനന്തേട്ടനെ
ഒരുനാൾ ചുമരിൽ മറഞ്ഞുനിന്നാ ശബ്ദമൊന്നു കേൾക്കാൻ ചെവികോർക്കുമ്പോളാണ് ‘ആരതി’ എന്ന നാമം കേട്ടത്… അനന്തേട്ടനോട് ചേര്ത്തു ആ പേരു പറഞ്ഞു കളിയാക്കി ചിരിക്കുന്ന ഏട്ടന്റെ ശബദം കേൾക്കെ ചെവി കൊട്ടി അടയപെട്ടപോലെ തോന്നി… അനന്തേട്ടനോട് ഇഷ്ടമാണത്രേ… ജോലിചെയ്യുന്ന സ്ഥലത്തു ഉള്ളതാണ്… ഒരു വിധം വീഴാതെ പിടിച്ചുനിന്നു. അനന്തേട്ടന്റെ വാക്കുകൾക്കായി കാതോർത്തു…. ഏട്ടനോട് നിർത്താൻ പറയുന്നുണ്ട്… അതൊന്നും കൂട്ടാക്കാതെ പിന്നെയും കളിയാക്കൽ തുടരുന്നുണ്ട്….
ഇനിയും വയ്യാ കേട്ടുനിൽക്കാൻ…
കൽവിളക്കിനോടും കണ്ണനോടും നെഞ്ചുനുറുങ്ങുന്ന വേദനയോടെ പരിഭവം പറഞ്ഞു…ഏട്ടന്റെ ഫോണിൽ ആ കുട്ടിയോട് ചേർന്നു നിൽക്കുന്ന അനന്തേട്ടനെ കണ്ട് കുത്തിവലിയും പോലെ നീറി…. ഇത്രമാത്രം തന്നിൽ പടർന്നുവെന്നു താൻപോലും മനസ്സിലാക്കിയ ദിനങ്ങൾ. അനന്തേട്ടന്റെ സന്തോഷങ്ങൾക്കിടയിൽ ഒരിക്കലും ഒരു കരിനിഴലായി മാറരുതെന്ന് സ്വയം പഠിപ്പിച്ചു ഉൾവലിഞ്ഞു ….. ആരെയും അറിയിക്കാത്തെ പെയ്തു തീർത്ത കൺപോളകൾ.. ഏതോ ഒരു ദിവസം എട്ടൻപറഞ്ഞറിഞ്ഞു അനന്തേട്ടന്റെ കല്യാണം ആണെന്ന്….. പൊട്ടിപോകും പോലെ തോന്നി…. എങ്കിലും അനന്തേട്ടൻ ആഗ്രഹിച്ചജീവിതം കിട്ടിയാലോ എന്നോർത്തു സമാദാനിക്കാൻ ശ്രെമിച്ചു
പതിവില്ലാത്ത അമ്മയോടൊപ്പം വന്നു കേറിയ അനന്തേട്ടനു നേരെ ഒരു നോക്കുനോക്കി..
കല്യാണകാര്യം പറയാനാണെന്നു കേട്ടതും പിടിച്ചുനിൽക്കാനാവില്ലന് ബോധ്യമുള്ളത് കൊണ്ടു ഉൽവലിയാൻ നിന്ന തന്റെ കൈകളിൽ പിടിച്ചു കൊണ്ട് തന്നെ അനന്തേട്ടനായി ചോദിക്കുമ്പോൾ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നുപോയി.. അച്ചന്റെയും ഏട്ടന്റെയും നിറഞ്ഞ ചിരിയിൽനിന്നു അവർക്കുമെല്ലാം നേരത്തെ അറിയാമെന്നു മനസിലായി
ഒരു മായികലോകത്തു നിന്ന തനിക്കു നേരെ നീളുന്ന അനന്തേട്ടന്റെ കണ്ണുകളിൽ താൻ കാണാൻ ഏറെ കൊതിച്ച തിളക്കം കണ്ടപ്പോൾ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണുനിറഞ്ഞതെന്നു അറിയാതെ നിൽക്കാനേ തനിക്കായുള്ളൂ. അഗ്നിസാക്ഷിയായി ആ പേരുകൊത്തിയ ആലിലത്താലി കഴുത്തിൽ വീഴുമ്പോൾ ആ വിരലുകലാൽ സീമന്തരേഖ ചുമകുമ്പോളും നിറമിഴികളോടെ കള്ളകണ്ണനോട് ഒരായിരംനന്ദി പറഞ്ഞികൊണ്ടേയിരുന്നു
രാത്രിയിൽ ഒരു വിറയലോടെ ആ മുറിയിലേക്കു ചെന്ന തന്നെ… താൻ മസ്സിൽകൊണ്ടു നടക്കും മുമ്പേ തന്നോളം അല്ലങ്കിൽ തന്നെക്കാൾ കൂടുതൽ ആഴത്തിൽ ആ നെഞ്ചിൽ താനുണ്ടെന്നറിഞ്ഞതും പൊട്ടികരഞ്ഞുപോയി. നെറുകയിൽ കിട്ടിയ ചുംബനമാണ് ഓർമകളിൽ നിന്നുണർത്തിയത്. നീ എന്താ ഈ ആലോചിച്ചു കൂട്ടന്നെ..
“ആരതി ആരാ .”..കൂർപ്പിച്ചുകൊണ്ടുള്ള തന്റെ ചോദ്യം കേട്ട് പൊട്ടി ചരിച്ചു കൊണ്ട് അനന്തേട്ടൻ പറയുന്നുണ്ടായിരുന്നു… തന്നിൽ നിന്നുസത്യമറിയാനുള്ള സ്വന്തം ഏട്ടന്റെ കുരുട്ടുബുദ്ധി… ഒന്നുകൂടി ആ മാറിലേക്ക് പറ്റിചേർന്നു ….ഗിഫ്റ്റ് തന്ന , ചായകുട്ടിൽ തീർത്ത തന്റെയും അനന്തേട്ടന്റെയും ചിത്രത്തിൽ എഴുതിരിക്കുന്ന അക്ഷരങ്ങളിൽ കണ്ണുടക്കി ശിവദ അനന്തനാരായണൻ. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഒന്നുകൂടി പറ്റിചേർന്നു കിടന്നു

by