രചന – ഷംസിയ ഫൈസൽ
”ചേച്ചി ദേ നവനീതേട്ടന്‍ വിളിക്കുന്നു.,,
ശില്‌പ ഫോണ്‍ കൊണ്ട് തന്നതും ശാലിനിയുടെ കൈയ്യൊന്ന് വിറച്ചു
ശാലിനി ഫോണെടുത്ത് ചെവിയില്‍ വെച്ചു
”ഹലോ..,,
നവിയുടെ ശബ്ദം കേട്ടതും എന്തോ ഇത്രക്കാലം ഇല്ലാത്തൊരു വിറയല്‍ അവള്‍ക്കനുഭവപ്പെട്ടു
”ഹലോ..,,ശാലിനി കേള്‍ക്കുന്നില്ലെ..,,
”ഹാ..,,നവീ..,,പറ.,,
ശാലിനി ചിരിയോടെ ചോദിച്ചു
”നാട്ടിലെത്തിയോ?.,,
”ഇന്നലെ എത്തിയല്ലോ.,
നവി കൊച്ചിയിലല്ലെ.,,
അവള്‍ തിരിച്ച് ചോദിച്ചു
”ഞാന്‍ ഡല്‍ഹിയിലെത്തി.,
ഷോപ്പിന്‍റെ കുറച്ച് കണക്ക് ശെരിയാക്കാന്‍ ഉണ്ടായിരുന്നു.,
”ആണോ..,,നീ നാട്ടിലേക്ക് വരുന്നോ?.,,
ശാലിനി നവിയുടെ തീരുമാനം അറിയാനായി ചോദിച്ചു
”ഇല്ലഡാ..,,ഞാന്‍ കുറച്ച് ദിവസം ബിസിയായിരിക്കും.,
ഞാന്‍ വിളിക്കാട്ടോ.,
അവന്‍ പെട്ടന്ന് ഫോണ്‍ വെച്ചതും അവളെ മുഖത്ത് നിരാശ പടര്‍ന്നു
ഇതിനാണോ തിരക്കിട്ട് വിളിച്ചത് ദുഷ്ടന്‍.,
ഇനിയിപ്പോ കല്ല്യാണത്തിന് സമ്മതമാവില്ലെ.,,
ആയില്ലെങ്കില്‍ എങ്ങനെ സമ്മതിപ്പിക്കും..,,
ഒാ..ഹ് ഒലക്ക.,നവിയെ കൈയ്യില്‍ കിട്ടിയാ കൊല്ലും ഞാന്‍.,
അവനെ പ്രേമിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എനിക്ക്.,,
ശാലിനി ദേഷ്യത്തോടെ കൈയ്യിലിരുന്ന പേരക്ക വലിച്ചെറിഞ്ഞ് ചവിട്ടി തുള്ളി അകത്തേക്ക് പോയി
ദിവസങ്ങള്‍ കടന്ന് പോയി
നവി പിന്നെ വിളിച്ചതേയില്ല.,
ശാലിനി ക്ഷമകെട്ട് വിളിച്ച് തീരുമാനം ചോദിച്ചെങ്കിലും അവന്‍ ഒാരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും
ഇനി രണ്ട് ദിവസം കൂടെ ലീവ് കഴിയാനൊള്ളു.,
അത് കഴിഞ്ഞ് വീണ്ടും കൊച്ചിയിലേക്ക്
”’ഞാന്‍ കവല വരെ പോകാണ് നിനക്കെന്തേലും വാങ്ങാനുണ്ടോ..,,
അച്ഛന്‍ പുറത്തേക്കിറങ്ങുമ്പോ ശാലിനിയോടായ് ചോദിച്ചു
”പരിപ്പ് വട കൊണ്ട് വരണം.,,
വേറൊന്നും വേണ്ട.,
അച്ഛന്‍ പോയതും ശാലിനി വാതിലടച്ച് അകത്തേക്ക് കയറിയതും കോളിംങ് ബെല്ലടിച്ചു
”ഒാ..ഹ് ഈ അച്ഛന്‍.,,
അവള്‍ വാതില്‍ തുറന്നതും മുന്നില്‍ നവനീതിനെ കണ്ടൊന്ന് ഞെട്ടി
വിശ്വാസം വരാതെ സ്വയം നുള്ളി നോക്കി
”നവീ..,,നീ..,,നീയെന്താ ഇവിടെ?,,
അവള്‍ അത്ഭുതത്തോടെ ചോദിച്ചു
”എനിക്കൊരു കുഞ്ഞിനെ തരാന്‍ നീ ഒരുക്കമാണെങ്കില്‍ കല്ല്യാണം കഴിക്കാന്‍ സമ്മതമാണ്.,,
ശാലിനിയുടെ കൈപിടിച്ച് അവളെ കണ്ണിലേക്ക് നോക്കിയവന്‍ പറഞ്ഞതും അവള്‍ വിശ്വാസം വരാതെ അവനെ നോക്കി
”ആരാ ശാലൂ പുറത്ത്..,,
അമ്മ അങ്ങോട്ട് വന്നതും നവനീതിനെ കണ്ടൊന്ന് സ്‌തംഭിച്ചു
”’ആന്‍റീ..,,സുഖാണോ..,,
നവി ചോദിച്ചതും അമ്മ അവനെ കെട്ടിപിടിച്ചു
”നീ ഞങ്ങളെ ഒക്കെ പേടിപ്പിച്ചല്ലോടാ.,
എത്രക്കാലമായി നീ പോയിട്ട്,
ഒരിക്കെ പോലും നിനക്ക് വരാന്‍ തോന്നിയില്ലല്ലോ..,,
അമ്മേടെ കണ്ണ് നിറഞ്ഞു
”സാഹചര്യം അങ്ങനെയായിരുന്നു ആന്‍റി .,
വരുന്ന വഴി നാട്ടുക്കാരെയല്ലാം കണ്ടു,
എല്ലാവരിം കണ്ട് സംസാരിച്ചോ എന്തോ മനസ്സ് നിറഞ്ഞു.,,
ഞാന്‍ വീട്ടില്‍ കയറി അച്ഛനേം അമ്മയേയും കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത്.,
വീടെല്ലാം പഴയ പോലെ തന്നെ ഉണ്ടല്ലോ.,
അവിടൊക്കെ ആരാ വൃത്തിയാക്കാറ്.,,
”ശാലിനി വൃത്തിയാക്കിയിട്ടതാ.,
മോനിരിക്ക് ഞാന്‍ കുടിക്കാനെന്തേലുമെടുക്കാം.,,
അമ്മ അകത്തേക്ക് പോയതും നവി മുന്നിലെ ചാരു കസേരയിലിരുന്നു
രണ്ട് പേര്‍ക്കും എന്താ സംസാരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു
ഇടക്കിടെ മുഖത്തോട് മുഖം നോക്കി ചിരിക്കും.,
അപ്പോള്‍ തന്നെ രണ്ട് പേരും മുഖം വെട്ടിക്കും
”ന്നാ മോനെ സംഭാരം.,,
അമ്മ അവന് നേരെ ഗ്ലാസ് നീട്ടി
”അങ്കിളെവിടെ എനിക്കൊന്ന് സംസാരിക്കണമായിരുന്നു.,,
അവന്‍ സംഭാരം വാങ്ങി കുടിച്ചു
”അങ്ങേര് കവല വരെ പോയതാ.,
സന്ധ്യയാകും വരാന്‍.,,
അമ്മ മറുപടി കൊടുത്തു
”’എന്നാ ഞാന്‍ അങ്കിള് വന്നിട്ട് കണ്ടോളാം.,
വീടിന്‍റെ കീ ഇവിടെയാണോ..,,
”അതേലോ.,
മോളെ അതെടുത്ത് കൊടുത്ത് മോന്‍റെ കൂടെ അവിടം വരെ പോയി വേണ്ടത് ചെയ്ത് കൊടുക്ക്.,,
അമ്മ പറഞ്ഞതും ശാലിനി ചാവിയും എടുത്ത് വന്നു
രണ്ട് പേരും നവനീതിന്‍റെ വീട്ടിലേക്ക് നടന്നു
പണ്ട് വഴക്ക് കൂടിയും കളിയാക്കിയും തമാശകള്‍ പറഞ്ഞും ഒരുമിച്ച് നടക്കുന്നിടത്തിന്ന് രണ്ട് പേര്‍ക്കിടയിലും മൗനം മാത്രമായിരുന്നു
നവി ആ രണ്ട് നില വീടിന്‍റെ വാതില്‍ ഒരു നെടുവീര്‍പ്പോടെ ലോക്ക് തുറന്നു
അച്ഛനും അമ്മയുമില്ലാതെ സ്വന്തം വീട്ടിലേക്ക് കയറിയതും അവന്‍റെ കാലൊന്ന് വിറച്ചു
നിറഞ്ഞ കണ്ണുകള്‍ ശാലിനി കാണാതിരിക്കാന്‍ അവന്‍ പാട് പെടുന്നുണ്ടായിരുന്നു
”നവീ..,,ഞാന്‍ പുറത്തുണ്ട്.,
അവനെ ഒറ്റക്ക് വിടണമെന്ന തോന്നലില്‍ ശാലിനി പുറത്തേക്കിറങ്ങി
വീടിന് മുറ്റത്തായുള്ള അവന്‍റെ അച്ഛന്‍റേയും അമ്മയുടേയും അസ്ഥി തറയിലേക്കൊന്ന് നോക്കി ശാലിനി ഹൃദയ വേദനയോടെ സിറ്റൗട്ടിലെ സ്റ്റെപ്പില്‍ വന്നിരുന്നു
കുറച്ച് സമയം കഴിഞ്ഞതും നവിയും അവളെ അടുത്ത് വന്നിരുന്നു
അവന്‍റെ കലങ്ങിയ കണ്ണ് കണ്ട് ശാലിനിയുടെ നൊഞ്ചൊന്ന് പിടഞ്ഞു
”’വിഷമിക്കേണ്ട അച്ഛനും അമ്മയും നവിയുടെ അടുത്ത് തന്നെയുണ്ടല്ലോ..,,
ശാലിനി അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
”വിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി വെച്ചേക്കായിരുന്നു ശാലൂ..,,
പക്ഷെ ഇൗ വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോ മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാത്ത പോലെ.,
എന്തോ തനിച്ചായ പോലെ തോന്നാ.,,
നവനീത് ദൂരേക്ക് നോക്കി കൊണ്ടാണത് പറഞ്ഞത്
”ആര് പറഞ്ഞു തനിച്ചാണെന്ന് ഞങ്ങളൊക്കെ ഇല്ലെ.,
പിന്നെ അച്ഛനും അമ്മയും എങ്ങും പോയില്ലല്ലോ ഇവിടെ തന്നെയല്ലെ.,,
അസ്ഥി തറയിലേക്ക് ചൂണ്ടികൊണ്ടവള്‍ പറഞ്ഞു
രണ്ട് പേര്‍ക്കിടയിലും വീണ്ടും നിശ്ശബ്ദത വന്ന് മൂടി
”നവീ..,,നീ ആലോചിച്ച് സന്തോഷത്തോടെയല്ലെ തീരുമാനം എടുത്തെ.,,
ശാലിനി മൗനത്തെ കീറി മുറിച്ചു
”ഇത് ഞാന്‍ അങ്ങോട്ട് ചോദിക്കേണ്ടതല്ലെ.,
നീ ശെരിക്കും ആലോചിച്ചിട്ടാണോ തീരുമാനിച്ചെ.,
എനിക്കൊരു കുഞ്ഞിന് വേണ്ടി നീ നിന്‍റെ ജീവിതം വെച്ച് റിസ്കെടുക്കണോ.,,
”നവീ..,,എന്‍റെ തീരുമാനത്തിലൊരിക്കലും മാറ്റമുണ്ടാകില്ല.,
ഈ തീരുമാനം ഒരിക്കലും തെറ്റായി എനിക്ക് തോന്നുന്നുമില്ല.,
നീ സമ്മതം അറിയിച്ച സ്ഥിതിക്ക് പെട്ടന്ന് കല്ല്യാണം നടത്താം.,
എന്നാ പെട്ടന്ന് ട്രീറ്റ്മെന്‍റ് തുടങ്ങാലോ..,,
ശാലിനി പറഞ്ഞു
”ഇതും നിയമവിരുദ്ധമല്ലെ.,
ഇതും സറോഗസി തന്നെയാണല്ലോ.,
നമ്മള്‍ തമ്മില്‍ കല്ല്യാണം കഴിച്ചാല്‍ ഭര്‍ത്താവ് ഭാര്യയുടെ ഭര്‍ഭപാത്രം വാടകക്ക് എടുത്ത പോലെയാകും.,
എനിക്കൊന്നും മനസ്സിലാകുന്നില്ല.,,
നവി എണീറ്റ് മുറ്റത്തേക്കിറങ്ങി
”നീ എന്തൊക്കെ മണ്ടത്തരങ്ങളാ നവീ പറയുന്നത്.,
ഞാന്‍ Ivf ലൂടെ കുഞ്ഞുണ്ടാകുന്ന കാര്യമാ പറഞ്ഞെ.,
ടെസ്റ്റ്ട്യൂബ് ശിശു എന്നൊക്കെ കേട്ടിട്ടില്ലെ.,
സാധാരണ വന്ധ്യത പ്രശ്നമായി വരുമ്പോയാണ് ദമ്പതികള്‍ Ivf ചൂസ് ചെയ്യാറ്.,
പക്ഷെ നമ്മുടെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ
നീ പേടിക്കേണ്ട
”അതിന്‍റെ പ്രൊസീജിയേസെല്ലാം ഞാന്‍ ശെരിയാക്കിയേക്കാം.,
എന്‍റെ ഫീള്‍ഡായതിനാല്‍ എനിക്കിതെല്ലാം നിസാരമാണ്.,
നേരിട്ട് ഗര്‍ഭം ധരിക്കാന്‍ പറ്റാത്തത് കൊണ്ട് ഇങ്ങനെ ഒരു മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്ന കാരണം മതി നമുക്ക് ഈസിയായി ബാക്കി കാര്യങ്ങള്‍ നോക്കാം.,,
അവള്‍ അവന്‍റെ അടുത്ത് വന്ന് നിന്നു
”’പിന്നൊരു കാര്യം കുഞ്ഞുണ്ടായി നമ്മുടെ ഡിവോഴ്സിന് ശേഷം നീ അവകാശം പറഞ്ഞ് വരരുത് ഇതെന്‍റെ താക്കീതാണ്,
പേടി കൊണ്ടാണിതൊക്കെ ഇപ്പോയെ പറയുന്നത്.,,
ഒന്ന് മടിച്ച് കൊണ്ടാണവന്‍ പറഞ്ഞത്
അതിനവളൊന്ന് ചിരിച്ചു
”ഒരിക്കലുമില്ല.,
കുഞ്ഞിനെ നിനക്ക് സന്തോഷത്തോടെ ഞാന്‍ തരും.,
പക്ഷെ ഏതെങ്കിലും ഒരു പോയന്‍റില്‍ കുഞ്ഞിനൊരു അമ്മവേണമെന്ന് തോന്നിയാല്‍ ഒരു വിളിക്കപ്പുറം ഞാനുണ്ടാകും.,,
അവള്‍ പറഞ്ഞതിന് അവന്‍ മറുപടി ഒന്നും പറഞ്ഞില്ല.,
”സന്ധ്യയാകാറായി.,
ഞാനിറങ്ങാണ്.,
അച്ഛന്‍ വന്നിട്ട് ഞാന്‍ വിളിക്കാം.,
നീ കാര്യങ്ങളൊക്കെ സംസാരിക്ക്.,
അറിയാതെ പോലും ഇതൊരു കോണ്‍ട്രാക്ട് വിവാഹമാണെന്ന് അവരറിയരുത്.,
പിന്നെ ഫുഡ് വെളിയില്‍ നിന്ന് കഴിക്കേണ്ട.,
വീട്ടില്‍ നിന്ന് കഴിക്കാം.,,
ശാലിനി വീട്ടിലേക്ക് പോയി
പിന്നീടെല്ലാം പെട്ടന്നായിരുന്നു പൊരുത്തം നോക്കലും മുഹൂര്‍ത്തം കുറിക്കലും കല്ല്യാണം വിളിക്കലും ഡ്രസ്സെടുക്കലും എല്ലാം തകൃതിയായി നടന്നു
അതിന്‍റെ ഇടക്ക് ശാലിനി ലീവ് കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോയി വീണ്ടും കല്ല്യാണ ലീവെടുത്ത് കുട്ടനാട്ടിലേക്ക് വന്നു
നവനീത് ഡല്‍ഹിയിലാണ്.,,
കല്ല്യാണ തലേന്നെ എത്തുകയൊള്ളു
”മോളെ ശാലൂ..,,
”എന്താ അമ്മേ..,,
കല്ല്യാണത്തിന് സ്റ്റിച്ച് ചെയ്ത ഡ്രസ്സെല്ലാം തേച്ച് മിനുക്കി മടക്കി വെക്കുമ്പോയാണ് അമ്മ അങ്ങോട്ട് വന്നത്
*(തുടരും..)*

by