11/02/2026

നീർമാതളം പൂത്തപ്പോൾ : ഭാഗം 07

രചന – ലക്ഷ്മി ലച്ചു

ഞാൻ അറിയാതെ ..എന്റെ മനസ്സ് അറിയാതെ ..എന്റെ കാലുകൾ എന്നേക്കാൾ മുന്നേ കുതിച്ചു.

എന്താടി നീ എന്തെങ്കിലും കണ്ടു പേടിച്ചോ ?

ഇല്ല അമ്മേ…..എന്താ ?

അല്ല നിന്റെ ഓടി ഉള്ള കോണിപ്പടി ഇറക്കം കണ്ടു ചോദിച്ചതാ.
എവിടേലും തട്ടി വീഴില്ലേ നീ. സൂക്ഷിച്ചു നടക്കു.

അമ്മേ ശ്രീ യേട്ടൻ എന്തിയേ ?

ആദി ഉണ്ട് പുറത്തു അവനും ആയി എന്തോ സംസാരിച്ചു നിൽക്കുവാ.

അമ്മ അതും പറഞ്ഞു അടുക്കളയില്ലേക്ക് പോയി.

ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്നു ഉറപ്പു വരുത്തി.വാതിലിന്റെ വിടവിലൂടെ പുറത്തേക്കു നോക്കി.നിരാശ ആയിരുന്നു ഫലം.

ആദിയേട്ടൻ ബൈക്കിൽ ഇരിക്കുവാ. അതും തിരിഞ്ഞു നിന്നാണ് ശ്രീയേട്ടനോട് സംസാരിക്കുന്നെ. ഒന്നും കേൾക്കാനും വയ്യാ.

ഡാ ശ്രീ അവൾ എന്തേലും പറഞ്ഞോടാ നിന്നോട്.?

ഇല്ലടാ.ഞങ്ങൾ രണ്ടും കുറച്ചു നേരം സംസാരിച്ചു ഇരുന്നു. നീ ആണ് കൊണ്ടു ആക്കിയത് എന്നു പറഞ്ഞു. എന്നിട്ടും അവളിൽ നിന്നും ഇന്ന് നടന്ന കാര്യം ഒന്നും പുറത്തു വന്നില്ല.

ഡാ ചിലപ്പോൾ നമ്മൾ രണ്ടും തെറ്റി പിരിഞ്ഞലോ എന്നു കരുതി ആകും
പറയാത്തത്

ചിലപ്പോൾ അതാകാം കാരണം.

എന്നിട്ടു അവൾ എവിടെ.?

റൂമിൽ കാണും

ശെടാ ഒന്നു കാണാൻ ആണ് വന്നത്. എന്നിട്ടു അതു നടന്നില്ല.

ഡാ കോപ്പേ ഞാൻ അവളുടെ ചേട്ടൻ ആണ്. ആ ഒരു മരിയാതയോകെ താടാ….

നീ എന്റെ ചങ്ക് അല്ലേടാ.പിന്നെന്താ.?

നല്ലതു പോല്ലേ തേച്ചു പതപ്പിക്കടാ മോനെ ആദി നീ.

പതപ്പിച്ചതു അല്ലേടാ സത്യം പറഞ്ഞതാ.

നീ ഇവിടെ നിൽക്കാതെ അകത്തേക്ക് വാടാ.

ഇല്ലാട പോട്ടെ പിന്നിട് വാരം.

ശരി എന്നാൽ….

ആദിയേട്ടൻ ഒന്നു തിരിഞ്ഞു പോലും നോക്കാതെ പോയത് എനിക്കു വല്ലാത്ത വിഷമം ഉണ്ടാക്കി.ഞാൻ ആ നിൽപ്പു തന്നെ നോക്കി നിന്നു

നീ ഈ വാതിലിനു പിറകിൽ എന്തു ചെയ്യുവാടി

ശ്രീയേട്ടന്റെ ആ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു

ഏയ്‌ ഒന്നും ഇല്ല ഞാൻ ചുമ്മാ…..

അതും പറഞ്ഞു ഞാൻ മുകളില്ലേക് പോയി.

അപ്പോൾ കോടമഞ്ഞു ഉരുക്കാൻ തുടങ്ങി. ശ്രീ ആരും കേൾക്കാത്ത പയ്യെ പറഞ്ഞു മനസിൽ ചിരിച്ചു.

ആകെ ചമ്മിയല്ലോ ദേവി. ശ്രീയേട്ടനോട് വല്ലോം ആദിയേട്ടൻ എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ ശ്രീയേട്ടൻ ഇപ്പോൾ എന്തു കരുതി കാണും.

അല്ല ഞാൻ എന്തിനാണ് ഇപ്പോൾ ആദിയേട്ടനെ കാണാൻ ആയി ഓടി പോയത്.

ഞാൻ ആഗ്രഹിച്ചോ ആദി ഏട്ടനെ കാണാൻ. ഇല്ല ഒരിക്കലും എന്റെ മനസ് അങ്ങനെ ഒന്നും ആഗ്രഹിക്കില്ല.

എന്നാൽ ഞാൻ അറിയാതെ എന്റെ കാലുകൾ ആദിയേട്ടനെ കാണാൻ വേണ്ടി വേഗത്തിൽ ചലിച്ചു അതെന്താ അങ്ങനെ എന്നു യാതൊരു പിടിയും കിട്ടുന്നില്ല.

അലമാരയിൽ നിന്നും സൂരജേട്ടന്റെ പഴ ഒരു ഫോട്ടോ എടുത്തു നോക്കി. മുഖം വ്യക്തം അല്ല. തന്റെ കണ്ണൂനിരു വീണു എല്ലാം മാഞ്ഞു തുടങ്ങിയിരിക്കുന്നു.

സൂരജേട്ടൻ തന്ന പുടാവ എടുത്തു ഞാൻ എന്റെ നെഞ്ചോടു ചേർത്തു വച്ചു.

എങ്ങി ഉള്ള എന്റെ കരച്ചിൽ പുറത്തു കേൾകാതിരിക്കാൻ ഞാൻ പാടുപെട്ടു.

ഋതു എന്നുള്ള അമ്മയുടെ വിളിയിൽ ആണ് ഞാൻ പഴയ ഓർമയിൽ നിന്നും തിരിച്ചു എത്തിയത്.

എന്താ അമ്മേ….

നീ അത്താഴം കഴിക്കാൻ വരുന്നില്ലേ കുട്ടി .നിന്നെയും കാത്തു ശ്രീ അവിടെ ഇരിക്കുവാ

അമ്മ പൊയ്ക്കോ ഞാൻ ഇപ്പോൾ വരാം.

മുഖം ഒക്കെ കഴുകി ഞാൻ താഴേക്കു ചെന്നു.

കഞ്ഞിയും പുഴുക്കും അച്ചാറും എന്റെ മുന്നില്ലേക്കു അമ്മ എടുത്തു വച്ചു.

ശ്രീയേട്ടൻ എന്നോട് ഒന്നും ചോദിച്ചില്ല. ഭാഗ്യം.

വിഷ്ണുഅളിയൻ എപ്പോൾ വന്നു.

കുറച്ചു നേരം ആയി ആദിഅളിയ വന്നിട്ടു.
ഇവളേയും അപ്പുനേയും കൊണ്ടു പോകാൻ ആയി വന്നതാ.അവൾ ഇപ്പോൾ വരുന്നില്ല എന്ന മട്ടിൽ നിൽക്കുവാ.

അവൾ ഇവിടെ നിൽകെട്ടു നിങ്ങൾക് രണ്ടുമൂന്നു ദിവസം കഴിഞ്ഞു പോയാൽ പോരെ.എനിക്കു അളിയാനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

എന്താ പറയാൻ ഉള്ളത് പറ അളിയാ…..

കഴിച്ചു കഴിഞ്ഞു സമാധാനം ആയിട്ടു പറയാം

എങ്കിൽ അങ്ങനെ ആകട്ടെ.

ശോ ഈ പാമ്പ് എന്നെ വീണ്ടും വിഴുങ്ങി. എന്തു കഷ്ടമാ ഇതു. ജയിക്കാറാകുമ്പോൾ ഈ പാമ്പ് എന്നെ വിഴുങ്ങി വീണ്ടും ഒന്നിൽ എത്തിക്കും. ഭാഗ്യം എപ്പോഴും ഇവൾക്ക് ( ഋതു )ആണ് . അതാ
എപ്പോഴും ജയിക്കുന്നെ.കണ്ടില്ലേ ഏണി കയറി കയറി മുകളിൽ എത്തിയത്.

വല്ലാത്ത ഭാഗ്യം ആണ് എനിക്കു. ആർക്കും ഈ ഭാഗ്യം കിട്ടാതെ ഇരിക്കട്ടെ.(ഋതു പറഞ്ഞു.)

ഏണിയും പാമ്പും കളിച്ചു ജയിക്കണം എങ്കിൽ ഭാഗ്യം വേണം കേട്ടോടി കാന്താരി

( രാത്രിൽ മേലെടുത്തു വീട്ടിൽ ഈ കളി സ്ഥിരം ആണ്.പണ്ടും ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു.ഋതുവിന്റെ വിവാഹ ശേഷം എല്ലാം നിന്നു പോയി. എന്നാൽ ശ്രീക്കുട്ടൻ അതൊക്കെ വീണ്ടും പൊടി തട്ടി എടുത്തു )

വിഷ്ണു അളിയാ നമ്മുക്ക് പുറത്തോട്ടു നിൽക്കാം.

ഞങ്ങൾ രണ്ടു പേരും പുറത്തേക്കു ഇറങ്ങി. നല്ല നിലാവുള്ളതിനാൽ ഞങ്ങൾ പയ്യെ നടക്കാൻ തുടങ്ങി.

എന്താ അളിയ പറയാൻ ഉണ്ടന്ന് പറഞ്ഞിട്ടു ഒന്നും പറഞ്ഞില്ലല്ലോ.

വിഷ്ണുഅളിയ വേറെ ഒന്നും അല്ല. എനിക്കു ഒരു കുട്ടിയെ ഇഷ്ടം ആണ്.കെട്ടുന്നെങ്കിൽ
അവളെ മാത്രമേ കെട്ടു.

അവൾക്കു പോരായിമകൾ ഉണ്ടാകാം എന്നാലും എനിക്കു അവളെ മതി അളിയാ…..

ആദി അളിയൻ അവൾ എന്നു മാത്രമേ പറയുന്നുള്ളൂ. അതു ആരാണ് എന്നു ഇതുവരെ പറഞ്ഞില്ല.

ഞാൻ പറയാം സമയം ആകുമ്പോൾ.ഇപ്പോൾ അളിയൻ ഒരു ഉപകാരം ചെയ്യണം.

എന്തോ???

അമ്മയോട് പറയണം എനിക്കു വേറെ ആലോചന ഒന്നും നോക്കണ്ട എന്നു. അളിയൻ പറഞ്ഞാൽ അമ്മ കേൾക്കും.ഇപ്പോൾ അമ്മ കൊണ്ടു വന്ന ആലോചന നടത്താൽ ഉള്ള തയാറെടുപ്പിലാണ് അമ്മ. അളിയൻ അതൊന്നു മുടക്കി തരണം plz.

ഞാൻ അമ്മയോട് പറയാം.പക്ഷേ ഏതാ ആ പെണ്ണ് എന്നു പറ ആദ്യം.

അതു ഞാൻ പറയാം.ആദ്യം അവൾ എന്നെ ഇഷ്ടം ആണ് എന്ന് പറയട്ടെ എന്നിട്ടു എല്ലാരോടും പറയാം.

അപ്പോൾ അവൾക്കു ഇഷ്ടം അല്ലേ

ഞാൻ ചെറിയ ചമ്മലോടെ വിഷ്ണു അളിയനെ കണ്ണടച്ചു കാണിച്ചു.

ബെസ്റ്റ് അപ്പോൾ അവൾക്കു ഇഷ്ടം അല്ല.അളിയന്റെ പറച്ചിലു് കേട്ടപ്പോൾ ഞാൻ കരുതി രണ്ടു പേരും മുടിഞ്ഞ പ്രണയത്തിൽ ആണെന്ന്.

കളിയാക്കാതെ അളിയാ……..

എന്നാൽ നമുക്കു തിരിച്ചു നടന്നല്ലോ.

ആ പോകാം.

കിടന്നിട്ടു ഉറക്കം വരുന്നില്ല.സൂരജേട്ടനും ആദിയേട്ടനും മനസിലൂടെ മിന്നിമറഞ്ഞു കൊണ്ടു നിന്നു.ഓരോന്നു ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി.

സൂരജേട്ടൻ എന്റെ തൊട്ടടുത്തു നിന്നു ഉറങ്ങി കിടക്കുന്ന എന്നെ നോക്കി നിൽക്കുവാ.

പയ്യെ എന്നെ ഉണർത്തതെ എന്നോട് ചേർന്നു ഇരുന്നു.

എന്തിനാ എന്റെ ഋതു വിഷമിക്കുന്നത്. എന്റെ ഋതുവിന് നല്ലതേ വരു. ഒന്നു കൊണ്ടും വിഷമിക്കലും.

അതും പറഞ്ഞു എന്റെ മുടിയിൽ തലോടി.എന്റെ നെറ്റിയിൽ അമർത്തി മുത്തി.

പെട്ടെന്നാണ് ഞാൻ ഞെട്ടി ഉണർന്നു.

ങേ… അപ്പോൾ അതു സ്വപ്നം ആയിരുന്നോ.

അല്ല അതു സ്വപ്നം അല്ല. എന്റെ സൂരജേട്ടൻ എന്റെ ഒപ്പം ഉണ്ട് ഇപ്പോഴും. എന്റെ മനസ് നൊന്താപ്പോൾ എന്റെ അടുത്തു വന്നതാണ്. സൂരജേട്ടന്റെ സ്പർശനം ഞാൻ ഇപ്പോൾ അറിഞ്ഞതാണ്.

പിന്നീട് കിടന്നിട്ടു ഉറക്കം വന്നില്ല

ക്ലോക്കില്ലെക്കു നോക്കിയപ്പോൾ സമയം 12.30 am

ഞാൻ എഴുനേറ്റു ജനാലയുടെ അടുത്തേക്ക് വന്നു. ജനാലവാതിൽ തുറന്നു .

നല്ല തണുത്ത കാറ്റ് മുറിയിലേക്കു അടിച്ചു കയറി.

പണ്ടും എന്റെ വിഷമങ്ങൾ ഞാൻ പറഞ്ഞത് ഈ നിലാവിനോടും ഈ തണുത്ത കാറ്റിനോടും ആയിരുന്നു.

പുർണചന്ദ്രന്റെ തൊട്ടു അടുത്തായിട്ടു ഒരുനക്ഷത്രം എന്നെ തെന്നെ നോക്കി നിൽക്കും പോലെ എനിക്ക് തോന്നി.

തോന്നൽ അല്ല സത്യം ആണ് ആ നക്ഷത്രം എന്നെ തന്നെ നോക്കി നിൽകുവാണ്.

അതു എന്റെ സൂരജേട്ടൻ ആണോ എന്ന് എനിക്ക് തോന്നി പോയി.

കണ്ണെത്താദൂരം വരെ നീണ്ടു കിടക്കുന്ന നെൽപ്പാടത്തേക് എന്റെ കണ്ണു നീണ്ടു പോയി.എത്ര നേരം ആ നോട്ടം തുടർന്ന് എന്നു എനിക്കു അറിയില്ല.

എന്നെ ആരോ വീടിന്റെ പടിക്കൽ നിന്ന് നോക്കും പോല്ലേ എനിക്കു തോന്നി.

രാത്രിൽ ഒരു വാഴയില്ല അനങ്ങിയാലും അതു പ്രേതം ആണെന്ന് അല്ലേ മിക്കവരും പറയാറ്.

ഞാൻ വീണ്ടും വീടിന്റെ പടിക്കല്ലേക്ക് നോക്കി നിന്നു.

അറിയാതെ ഞാൻ ആ പേര് എന്റെ നാവിൽ നിന്നും പുറത്തേക്ക് വന്നു.

ആദിയേട്ടൻ……

ഞാൻ കണ്ടു എന്നു മനസിലായത് കൊണ്ടാകാം
ആദിയേട്ടൻ ബൈക്ക് ഉരുട്ടി കൊണ്ട് വീടിന്റെ പടിക്കൽ നിന്നും അകത്തെക്കു വന്നത്.

എന്നിട്ടു ബൈക്കിൽ ചാരി എന്നെ തന്നെ നോക്കി നിന്നു.

എനിക്കു എന്തോ എന്റെ നെഞ്ചു ഇടിക്കാൻ തുടങ്ങി.കൈയും കാലും ഒക്കെ തണുത്തു മരവിച്ച പോലെ.

ഉറക്കം ഇല്ലേ എന്നു അദിയേട്ടൻ ആംഗ്യ ഭാഷയിൽ എന്നോട് ചോദിച്ചു.

ഞാൻ ജനൽകമ്പിയിൽ പിടിച്ചു നിന്നു ആദിയേട്ടനെ ഇമവെട്ടാതെ നോക്കി നിന്നു.

ആദിയേട്ടന്റെയും എന്റെയും കണ്ണുകൾ പറയാത്ത ഒരുപാട് കഥകൾ പറഞ്ഞു.

ആദിയേട്ടന്റെ കണ്ണിന്റെ തിളക്കം ഞാൻ ആ നിലാവിന്റെ വെളിചത്തിൽ കണ്ടു

പുർണചന്ദ്രന്റെ അടുത്തു നിന്ന് ആ നക്ഷത്രത്തിനു ഇപ്പോൾ ശോഭ കുടിത്തൽ ഉള്ള പോലേ എനിക്കു തോന്നി.

ഒരുപാട് നേരം ഒരേ നിൽപ്പ് നിന്നിട്ടും എനിക്കു ഒരു തളർച്ചയും തോന്നില്ല. അദിയേട്ടനിൽ നിന്നും എന്റെ കണ്ണു എടുക്കനും കഴിയുന്നില്ല.

രണ്ടു മണി കഴിഞ്ഞപ്പോൾ ആദിയേട്ടൻ എന്നോട് പോയി കിടന്നു ഉറങ്ങാൻ ആംഗ്യ ഭാഷയിൽ പറഞ്ഞു.

എന്നിട്ടു ആദിയേട്ടൻ വണ്ടിയിൽ കയറി പോകാൻ ആയി വണ്ടി തിരിച്ചു.

എന്തോ കൈയിൽ നിന്നും നഷ്ടപ്പെട്ടു പോകാൻ പോകുന്ന പോലെ തോന്നി.

പിന്നെയും ആദിയേട്ടൻ എന്നോട് പോയി കിടന്നു ഉറങ്ങാൻ പറഞ്ഞു.

കുറച്ചു നേരം കൂടി അവിടെ നിന്നിട്ടു ഞാൻ ജനാല പയ്യെ അടച്ചു തിരികെ വന്നു കിടന്നു.

ഇപ്പോൾ മനസ്സിൽ ഉള്ള ഭാരം മുഴുവൻ അലിഞ്ഞു ഇല്ലാതായത് പോലെ ഒരു തോന്നൽ.

പെട്ടെന്ന് തന്നെ എന്റെ കണ്ണിൽ ഉറക്കം പിടിച്ചു.ഞാൻ ഉറക്കത്തിലേക് വഴുതി വീണു

( തുടരും )