രചന – ആയിഷ അക്ബർ
പത്മ അമ്മയുടെ അരികിലിരിക്കുമ്പോഴാണ് അർജുൻ അങ്ങോട്ട് വരുന്നത്…….
അവനെ കണ്ടതും പത്മ ദേഷ്യത്തോടെ മുഖം തിരിച്ചു……
അ… മ്മേ…
അവൻ വിളിച്ച ആ നിമിഷം അവരവിടെ നിന്നും എഴുന്നേറ്റ് പോയിരുന്നു……
നീ വിഷമിക്കേണ്ട
പെട്ടന്ന് നീയങ്ങനെ തീർത്തു പറഞ്ഞതിലുള്ള ദേഷ്യം മാത്രമേ അവൾക്കുള്ളു…
ബാക്കിയെല്ലാം അവളെ പറഞ്ഞു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്….
അവന്റെ മുഖത്ത് നിഴലിച്ച ദേഷ്യം മനസ്സിലായെന്ന വണ്ണം മുത്തശ്ശി അത് പറയുമ്പോൾ അവനൊന്നും മിണ്ടിയില്ല……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അഞ്‌ജലിക്ക് താഴെക്കിറങ്ങാൻ പഴയതിലും ഭയം തോന്നിയിരുന്നിപ്പോൾ..
അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ കൂടി എല്ലാവരെയും ഭയക്കേണ്ട അവസ്ഥയാണ് തനിക്ക്…..
തന്നേക്കാളേറെ അവനെ ഓർത്തപ്പോൾ അവളുടെ ഉള്ളൊന്നുലഞ്ഞു.,.
തനിക്ക് വേണ്ടി എന്തിനാണ് അവനിത്രയും സഹിക്കുന്നത്…..
ഈ താലി തന്റെ കഴുത്തിൽ കെട്ടിയ ശേഷം വരുന്ന എന്തും നേരിടാൻ അവനൊരുങ്ങി തന്നെയാണ്…..
ഇത് വരെ അവന്റെ ഗൗരവം താനത്രയേറെ വെറുത്തിരുന്നത് കൊണ്ട് തന്നെ അവനീ വീട്ടിൽ നിന്ന് പോവാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.,
എന്നാൽ……
ഇപ്പോൾ ഈ വീട്ടിൽ അവനില്ലാത്ത ഒരു നിമിഷം തനിക്ക് ഭയമാണ്….
പണ്ടവനോട് തോന്നിയിരുന്ന വെറുപ്പിന്റെ സ്ഥാനത്ത് ഇന്നെന്തോ അടക്കാനാവാത്തൊരു വികാരമാണ്….
ഇതെന്റെ രണ്ടാം ജന്മമാണ്…..
അവൻ തനിക്ക് ധാനം തന്നത്…..
അത് കൊണ്ട് തന്നെ ഈ ജന്മം അവനോട് താൻ കടപ്പെട്ടവളായിരിക്കും…..
നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് പുറത്ത് പോയ അവൻ തിരിച്ചു മുറിയിലേക്ക് വരുന്നത്…..
അത് വരെ മനസ്സിൽ ഉരുണ്ടു കൂടിയ എന്തോ ഒന്ന് അലിഞ്ഞു പോയത് പോലെ അവൾക്ക് തോന്നി……
അവൻ വന്നതും കട്ടിലിൽ ഇരിക്കുകയായിരുന്ന അവൾ പെട്ടെന്നു എഴുന്നേറ്റു….
അവന്റെ ചുണ്ടിൽ പുഞ്ചിരി യില്ലെങ്കിൽ കൂടി അവളത് മനസ്സ് കൊണ്ട് തുന്നി പിടിപ്പിച്ചു….
നേരത്തെ അവൻ തനിക്കായി സമ്മാനിച്ച ആ ചിരി അത്ര മേൽ അവളുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു……
അവൻ തിരിഞ്ഞു നിന്ന് കൊണ്ട് ഷർട്ട് അഴിക്കാൻ തുടങ്ങിയതും അവൾ മുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നിന്നു…..
വരാന്തയിൽ നിന്നും മുറ്റത്തേക്ക് തുറന്ന് കിടക്കുന്ന ആ ജനാലയിലൂടെ പുറത്തേക്ക് നോക്കി…
നല്ലൊരു തണുത്ത കാറ്റ് അവിടുത്തെ മരങ്ങളെ തഴുകി കടന്ന് പോകുന്നുണ്ട്…..
ഭൂമിയിലേക്ക് പാറി വീഴുന്ന കുഞ്ഞു മഴത്തുള്ളികളെ ഗേറ്റിൽ പിടിപ്പിച്ച ബൾബിന് ചുറ്റും കാണുന്നുണ്ട്..
താഴേക്ക് വരുന്നില്ലേ…കഴിക്കാൻ…..
പെട്ടെന്ന് പുറത്തേക്ക് വന്ന അവനത് ചോദിച്ചതും അവൾ ചിന്തകളിൽ നിന്നെന്ന പോൽ ഉണർന്നു കൊണ്ടവനെ നോക്കി …
മ്…. ഞാൻ… വന്നോളാം….
അവളത് പറയുമ്പോഴും പട്ടിണി കിടന്നാലും അവർക്കിടയിലേക്ക് പോകാൻ വയ്യെന്ന് തന്നെ മനസ്സിലുറപ്പിച്ചിരുന്നു….
അത് മനസ്സിലായത് കൊണ്ടോ എന്തോ മുമ്പോട്ട് നടന്നിരുന്നവനൊന്ന് തിരിഞ്ഞു നിന്നു.,
വാ…..
അവനൊന്നു കൂടി വിളിച്ചു…..
ഞാൻ….ഞാൻ വന്നോളാം….
അവൾ പതിയെ പറഞ്ഞു……
എന്നാൽ വാ…..
അവളുടെ വാക്കിൽ ഉറപ്പില്ലെന്ന വണ്ണം അവൻ വീണ്ടും വിളിച്ചത് അല്പം കനത്തിലായിരുന്നു….
ഞാൻ വന്നാൽ…. ഇയാളുടെ അമ്മക്ക്…..
അവളത് പറഞ്ഞോന്നു നിർത്തി…..
കണ്ണുകളിൽ ഒരു നനവ് അവൻ കണ്ടിരുന്നു….
അമ്മക്കെന്നല്ല…. അവിടെയുള്ള പലർക്കും ഇഷ്ടമാവില്ല……
അവൻ അല്പം ഗൗരവത്തിൽ തന്നെ അത് പറഞ്ഞതും അവൾ കണ്ണുകൾ ചുരുക്കി അവനെ നോക്കി…..
പിന്നെ പതിയെ യൊന്നു തല താഴ്ത്തി….
പക്ഷെ…. എനിക്കിഷ്ടമാണല്ലോ,..
അവനത് പറഞ്ഞതും അവൾ പെട്ടെന്നു മിഴികൾ അവനിലേക്കോന്നുയർത്തി…..
ആ വാക്കുകൾ അത്രയേറെ ആർദ്രമായിരുന്നത് കൊണ്ട് തന്നെ ഹൃദയത്തിലേക്ക് തുളച്ചു കയറാനുള്ള അത്രയും ശക്തി അതിനുണ്ടായിരുന്നു….
പുറമെ അവന്റെ മുഖത്ത് ഗൗരവം ആണെങ്കിൽ കൂടി ആ മിഴികൾ തന്നോടെന്തോ പറയാൻ ശ്രമിക്കുന്നത് പോലെ…..
കൂടുതൽ തന്റെ മനസ് അവനിലേക് ചായുന്നത് കൊണ്ട് തനിക് തോന്നുന്നതാണോ….
വാ….
ഇനിയും അവിടെ നിന്നാൽ അവളുടെ നേട്ടത്തിന് മുൻപിൽ താൻ വീണു പോകുമോയെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അവൻ കണ്ണുകൾ അവളിൽ നിന്നും നീക്കി അതും പറഞ്ഞു കൊണ്ട് നടന്നത്…..
അഞ്ജലിയുടെ മനസ് അപ്പോഴും എനിക്കിഷ്ടമാണല്ലോ എന്ന ആ വാക്കിൽ കുരുങ്ങി കിടന്നു..
ഊണ് മേശയിൽ എല്ലാവരും ഇരിപ്പുണ്ട്…….
അഞ്ജലി അവന്റെ പിറകിലായി നിൽക്കാൻ ശ്രമിച്ചു…..
പത്മ അവരെ കണ്ടതും മുഖം പാത്രത്തിലേക്ക് കുനിച്ചു…..
അർജുൻ ഇരുന്നതിന് തൊട്ടരികിലായി അവൻ അവൾക്ക് കസേര വലിച്ചിട്ടു……
പത്മേ നിനക്കിഷ്ടമല്ലെ ഇഞ്ചി പുളി..
കഴിക്ക്..,
ജയൻ അതും പറഞ് കൊണ്ട് പത്മയുടെ പാത്രത്തിലേക് ഇഞ്ചി പുളി വിളമ്പി…..
കുറച്ചു തടിച്ചേന്നൊഴിച്ചാൽ പത്മക്കൊരു മാറ്റവുമില്ല അല്ലേ ഏട്ടത്തി….. സുകന്യ പത്മയെ നോക്കി കൊണ്ടത് പറഞ്ഞതും പത്മ മുഖമൊന്നുയർത്തി….
എനിക്കെന്ത് മാറ്റം…,.
മാറ്റം മുഴുവൻ മംഗലം തറവാടിനല്ലേ…
അത് പറയുമ്പോൾ അവരുടെ വാക്കുകൾക്ക് എന്തോ ഒരു നനവുണ്ടായിരുന്നു….
അത് ശെരിയാ.., അടുക്കള പണിക്കാര് വരെ ഊണ് മേശയിലേക്കെത്തി.,
കിട്ടിയ അവസരം മുതലാക്കിയെന്ന വണ്ണം ശോഭ അത് പറഞ്ഞതും അർജുന്റെ മുഖം വലിഞ്ഞു മുറുകി…..
അഞ്ജലി മുഖമുയർത്താൻ കഴിയാതെ ചോറിൽ വിരൽ വെച്ചെങ്ങനെ ഇരുന്നു….
മംഗലത്തമ്മ എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് ദേഷ്യത്തോടെ ശോഭയെ നോക്കിയിരിക്കുന്ന അർജുനെ കാണുന്നത് കാണുന്നത്….
അത് കൊണ്ട് തന്നെ അവരൊന്നും മിണ്ടിയില്ല…..
അർജുൻ മുത്തശ്ശിയിലേക് നോക്കി…
മുത്തശ്ശി മറുപടി കൊടുക്കുമെന്ന് അവനറിയാമായിരുന്നു……
എന്നാൽ മുത്തശ്ശി കേട്ട ഭാവം നടിക്കാതെ കഴിക്കുന്നത് കണ്ടതും അർജുൻ ഒന്നമ്പരന്നു…..
അതെന്താ അടുക്കള പണിക്കാർക്ക് മേശ മേലിരുന്നാൽ വായിൽ നിന്നിറങ്ങില്ലേ…..
ശോഭയുടെ വായടപ്പിക്കും വിധം അത് പറയാൻ അവനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല….
അതിന് വേണ്ടിയാണ് കാത്തിരുന്നതെന വണ്ണം മുത്തശ്ശിയുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…
അർജുൻ…
പത്മ യുടെ സ്വരം അവനു നേരെ ശാസന യാലുയർന്നു.,
ഇങ്ങനെയൊക്കെ സംസാരിക്കാൻ നീയെവിടെ നിന്നാ പഠിച്ചത്……
പത്മ വീണ്ടും അവനു നേരെ ശബ്ദമുയർത്തി……
തെറ്റ് കണ്ടാൽ പ്രതികരിക്കാൻ എന്നെ പഠിപ്പിച്ചത് നിങ്ങള് തന്നെയാ…..
ഭക്ഷണം കഴിക്കുന്നതിനു മുമ്പിലിരുത്തി അപമാനിക്കുമ്പോൾ എന്ത് രസമാ ഇവർക്കൊക്കെ കിട്ടുന്നത്……
കാലം ഇത്ര പുരോഗമിച്ചിട്ടും തറവാട്ട് മഹിമയും കെട്ടി പിടിച്ചിരിക്കുന്ന ഇവർക്ക് മിനിമം കോമ്മൺ സെൻസ് ഉണ്ടോ….
സ്വത്തോ ജാതിയോ കുലമോ ഒന്നും ആരെയും വലിയവരാക്കുന്നില്ല….
മറിച് നമ്മുടെ സ്വഭാവവും പെരുമാറ്റവുമാണ് ഏതൊരാൾക് മുമ്പിലും നമ്മളെ വലിയവരാക്കുന്നത്.,
അതും പറഞ്ഞവൻ ഇരുന്നിടത് നിന്നും എഴുന്നേൽക്കുമ്പോൾ ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല………..
അവന്റെ കൂടെ അവളും എഴുന്നേറ്റ് നടന്നു……
ഇഞ്ചി പുളി യെക്കാൾ സ്വാദാണ് ഇപ്പൊ ഇവിടുത്തെ വിശേഷങ്ങൾക്ക്….
എരിവും…. പുളിയും….. മധുരവും…….
എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടതും പറഞ്ഞ് മംഗലത്തമ്മ എഴുന്നേൽക്കുമ്പോൾ നാണം കെട്ടതിൽ കൂടി ഒന്ന് കൂടി നാണം കെട്ടത് പോലെ ശോഭ ക്ക് തോന്നി…….
പത്മ തലക്ക് കൈ വെച്ചങ്ങനെ ഇരുന്നു…
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അങ്ങനെയൊന്നും പറയണ്ടായിരുന്നു…
മുറിയിലെത്തിയതും അഞ്ജലി ആദ്യം പറഞ്ഞത് അതായിരുന്നു….
താഴെ പായ വിരിച്ചു കൊണ്ടിരിക്കുക യായിരുന്ന അർജുൻ അവളെ തുറിച്ചൊന്ന് നോക്കി……..
അവൾ വേഗം കണ്ണുകൾ അവനിൽ നിന്ന് നീക്കി…..
അൽപ നേരം അവളങ്ങനെ തന്നെ നിന്നെങ്കിലും അവൻ കിടന്നിരുന്നു…..
അവൻ കിടന്നതിന്റെ അരിക് ചേർന്ന് അവൾ കട്ടിലിലേക്ക് കയറാൻ നിന്നതും അവന്റെ പുതപ്പിൽ തടഞ്ഞവന്റെ ദേഹത്തേക്ക് വീണതും ഒരുമിച്ചായിരുന്നു.,.
പ്രതീക്ഷിക്കാതെയുണ്ടായ വീഴ്ച്ചയിൽ അവനൊന്നു ഞെട്ടിയെങ്കിലും തന്റെ ദേഹത്താകെ പരന്ന് കിടക്കുന്ന അവളുടെ മുടിയിഴകൾ മനസ്സിനെ പിടിച്ചൊന്ന് കുലുക്കിയിരുന്നു….
തന്റെ നെഞ്ചോരം അവളുടെ ശ്വാസം തട്ടി നിൽക്കുന്നു…..
പെട്ടെന്നുണ്ടായ വീഴ്ച്ചയിൽ നിന്നും അവളെഴുന്നേൽക്കാൻ ശ്രമിക്കുന്ന ആ നേരം അവന്റെ മിഴികൾ തന്റെ മിഴികളെ കൊത്തി വലിച്ചു…….
ഒരു നിമിഷം അവളും ഒന്ന് സ്തബ്ദയായി….
അവനിൽ നിന്നും വരുന്ന വിയർപ്പിന്റെയും ബോഡി സ്പ്രേയുടെയും ഇട കലർന്ന മണം അവളുടെ മൂക്കിലേക്ക് കയറി…..
ആദ്യമായാണ് ഇത്ര അരികിൽ താനവനെ കാണുന്നത് പോലും…..
എന്നാൽ ആ മിഴികൾ തന്നെ പാടെ അവനിൽ ബന്ധിക്കുന്നത് പോലെ….
അവനില്ലാത്ത ലോകം തനിക്ക് മുമ്പിൽ ഇടുങ്ങുന്നത് പോലെ….
ഇതാണോ പ്രണയം…
ഏയ്…. പാടില്ല….
അവൻ തന്റെ രക്ഷകനാണ്..
അവനോട് തോന്നുന്ന പ്രണയം തികച്ചു നിഷ് ഫലമായിരിക്കും……
ഒരിക്കലും തനിക്ക് സ്വന്തമായി കിട്ടില്ലെന്ന പോൽ…….
അർജുൻ……
മിഴികളടർത്താനാവാതിരുന്ന അവരെ വേർ പ്പെടുത്താൻ ആ ഒരൊറ്റ വീളിക്ക് കഴിഞ്ഞിരുന്നു..,
അഞ്ജലി പെട്ടെന്നേഴുന്നേറ്റു.,.
ദേഷ്യത്തോടെ തന്നെ ഉറ്റ് നോക്കി കൊണ്ട് വാതിൽ പടിയിൽ നിൽക്കുന്ന അവരെ കണ്ടതും അവൾ മുഖം പതിയെ താഴ്ത്തി……
(തുടരും)

by