10/02/2026

ലീനയുടെ അതിഥി : ഭാഗം 04

രചന – ഹരിത

“നീ ഒന്നു മിണ്ടാതിരിക്കുമോ….. “….. ലീന അല്പം ടെൻഷനോടെ പറഞ്ഞു…

“ഓഹോ …ശെരി..ഞാൻ ഒന്നും മിണ്ടുന്നില്ല . . പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ്…. അല്ലെകിൽ നോക്കിക്കോ “…….
ആർഷ അവളോട്‌ പറഞ്ഞുനിർത്തി…….

“ഹായ്……. “….നിതിനായിരുന്നുവത്.. . ഈ സമയംകൊണ്ട് അവൻ ലീനയുടെ അടുത്തെത്തിയിട്ടുണ്ടായിരുന്നു…….

“ഹായ് സാർ “….. ഉള്ളിലുണ്ടായിരുന്ന ടെൻഷൻ മാക്സിമം മറച്ചുകൊണ്ട് അവൾ തിരിച്ചു സംസാരിച്ചു……..

“ഇന്നെന്താ കുട്ടുകാരൊന്നും കൂടെയില്ല….
… ചിരിച്ചമുഖത്തോടെ അയാൾ ചോദിച്ചു…

“അവർ സ്റ്റാഫ്‌റൂമിലുണ്ട്….ഒരാവശ്യത്തിനായി ….. “….

“ഓക്കെ…….. അല്ല ….ലീന ഇന്നെപ്പൊഴെകിലും ഫ്രീ ആയിരിക്കുമോ..
“……..യാതൊരു മുഖവുരയുമില്ലാതെ നിതിൻ ലീനയോടു ചോദിച്ചു….

” എന്താ സർ……..”…….

“എന്നിക്ക് ലീനയോടു ഒന്നു സംസാരിക്കണമായിരുന്നു…… പേർസണലായി…… “…..

താൻ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ലീന ഒരു നിമിഷം നിശബ്ദയായിനിന്നു…താൻ വായിനോക്കികൊണ്ടിരുന്ന സർ തന്നോടുവന്നു പേർസണലായി സംസാരിക്കണമെന്ന് പറയുന്നു.. ..ഇനി കാവ്യയും ശ്രുതിയും പറഞ്ഞതുപോലെ ഇയാൾക്ക് തന്നോട്………… ഇതിനോടകം തന്നെ പല ചിന്തകളും അവളുടെ മനസിലൂടെ കടന്നുപോയി….

“എന്ത് കാര്യമാണ് സർ പറയാനുള്ളത്… എന്താണെകിലും ഇപ്പൊ പറഞ്ഞോള്ളൂ …. “….

“അത്….. ഇവിടെവെച്ചു വേണ്ട…. ഇങ്ങനെ നിന്നുകൊണ്ട് പറയാനുള്ളകാര്യമല്ല …… ബുദ്ധിമുട്ടില്ലെങ്കിൽ ലീനയ്ക്കു സൗകര്യപ്പെടുന്ന ഒരു സ്ഥലം പറഞ്ഞോള്ളൂ .. നമുക്ക് മീറ്റ് ചെയ്യാം… “…..

“എന്നാ….. ഇന്നു വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു കോളേജിനടുത്തുള്ള കോഫി ഷോപ്പിൽവെച്ചുകാണാം സർ….. “…..

“ഓക്കെ…അപ്പൊ വൈകിട്ടവിടെ കാണാം.. “…… അയാൾ പറഞ്ഞുനിർത്തി..

നിതിൻ അവിടെനിന്നും നടന്നകന്നപ്പോൾ ലീനയ്ക്കു വല്ലാത്തൊരശ്വാസം തോന്നി….

“ലീന…. ഞാൻ നിനോടൊരുകാര്യം ചോദിച്ചോട്ടെ…. “….. ഇത്രേയുംനേരം അവർ സംസാരിച്ചത് കേട്ടുകൊണ്ടിരുന്ന ആർഷ അവളോട്‌ ചോദിച്ചു……

“എന്താ… “……

“നിനക്ക് ഈ സാറിനോട് ശെരിക്കും എന്തെകിലും ഇഷ്ടമുണ്ടോ…. നീ ഇയാളെ വായിനോക്കുന്നകാര്യമെല്ലാം എനിക്കറിയാം …. “……

“അതെങ്ങനെ നിനക്ക് മനസിലായി… നീ വീണ്ടും എന്റെ മനസ്സുവായിച്ചോ…. “….

“ഇല്ല “….

“പിന്നെ നീ എങ്ങനെയാ ഞാൻ ഇയാളെ വായിനോക്കുന്നുണ്ടെന്ന കാര്യം മനസിലാക്കിയത്…. “….

“അത് ഇന്നലെ നിന്റെ കൂട്ടുക്കാർ ഈ കാര്യം ക്ലാസിലിരുന്ന് പറഞ്ഞില്ലായിരുന്നോ…. അപ്പൊ കേട്ടാതാ… “…

“അപ്പൊ ഇന്നലെയും….. “…..

“അതെ….. ഞാൻ ഇന്നലെയും നിന്റെകൂടെയുണ്ടായിരുന്നു. ….. മരിച്ച അന്നുമുതൽ ഞാൻ നിന്റെ കൂടെയുണ്ട്…. “…ആർഷ ചിരിച്ചുകൊണ്ട് പറഞ്ഞു….

“കൊള്ളാം…. എന്നിട്ട്
ഞാനകാര്യമറിഞ്ഞത് ഇന്നലെ രാത്രി…. മനുഷ്യനെ വെറുതെ പേടിപ്പിച്ചുകൊല്ലാൻ… “……..

“സോറി…. നീ അത്രയും പേടിക്കുമെന്നു ഞാൻ കരുതിയില്ല….. അതുപോട്ടെ, ഞാൻ ചോദിച്ചതിന് മറുപടി തരൂ…. നിനക്കയാളോട് ആത്മാർത്ഥമായി എന്തെങ്കിലുമുണ്ടോ….. “…..

“മനസിലുള്ളത് കണ്ടുപിടിക്കുന്ന ആളല്ലേ നീ …. അപ്പൊ എന്റെ മനസ്സിലുള്ളത് എന്താണെന്ന് നിനക്ക് മനസ്സിലായികാണുമല്ലോ …… “….

“മനസിലായി…. “…

“പിന്നെയെന്തിനാ ഇങ്ങനെചോദിക്കുന്നത്… “…

“വെറുതെ… ഒരു രസം….. “…. ഒരു ചമ്മിയ ചിരിയോടെ ആർഷ പറഞ്ഞു….
*******************************************
“ഇപ്പൊ എങ്ങനെയായി… ഞങ്ങൾ ഇന്നലെ പറഞ്ഞത് സത്യമായില്ലേ… “…. കാവ്യാ ലീനയെനോക്കി ചോദിച്ചു …

“എന്ത് “……

“സാറിനു നിന്നോടും ചെറിയ താൽപര്യമുണ്ടെന്ന്…അയാൾ നിന്നെ തിരിച്ചും ശ്രദ്ധിക്കുന്നുണ്ടെന്ന്….അല്ലെകിൽ നീ നോക്കിക്കോ….ഇന്നയാൾ നിന്നെ ഇഷ്ടമാണെന്നു പറയും …. “…

“ഓ… അപ്പൊ അയാൾ കാണണമെന്ന് പറഞ്ഞത് അതിനുതന്നെയാണെന്നു നീ ഉറപ്പിച്ചു …. “…

“പിന്നല്ലാതെ……………..
അതൊക്കെപോട്ടെ, അയാൾക്കു നിന്റെ പേരൊക്കെ അറിയമല്ലേ…… നിന്നെപറ്റിയെല്ലാം നല്ലതുപോലെ അന്വേഷിച്ചിട്ടുണ്ടെന്നു തോന്നുന്നു കക്ഷി… “…… കാവ്യാ അവളുടെ തോളിൽതട്ടിക്കൊണ്ടു പറഞ്ഞു….

“അല്ല… നീ ഇന്നു സാറിനെ കാണാൻപോകില്ലേ…. “….ശ്രുതിയാണ് ഇത്തവണ സംസാരിച്ചത്…

“പോകും…. “….

“ചെന്നിട്ട് എന്തു സംസാരിക്കാനാണ് ….. “….

“അറിയില്ല … ആദ്യം സാറിനു എന്താ പറയാനുള്ളതെന്നു കേൾക്കട്ടെ…. “…. ലീന ഒരുനെടുവീർപ്പോടെ പറഞ്ഞുനിർത്തി….
******************************************
വൈകുന്നേരം കോഫിഷോപ്പിൽ….

“സോറി ലീന, ഞാൻ കുറച്ചു ലേറ്റ് ആയി… “… വന്നയുടനെതന്നെ നിതിൻ അവളോടു താമസിച്ചതിൽവന്നതിൽ ക്ഷമ ചോദിച്ചു …

“അതുസാരമില്ല സർ… “…

“ലീന എന്തെകിലും ഓർഡർ ചെയ്‌തോ…. “….
“ഇല്ല…. സർ വന്നിട്ടാകാമെന്നു കരുതി…. “….

നിതീഷ് അവിടെനിന്നിരുന്ന വെയ്റ്ററെ വിളിച്ചു കുടിക്കാനുള്ളത് ഓർഡർ ചെയ്തു…. ..

“സർ എന്തിനാണ് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്….. എന്തെകിലും അത്യാവശ്യകാര്യം പറയാനാണോ…. “….
പ്രത്യേകിച്ച് യാതൊരു
ഭാവമാറ്റങ്ങളുമില്ലാതെ അവൾ അയാളോട് ചോദിച്ചു……

“ആ…… ഒരു കാര്യം പറയാനുണ്ട്….. ചിലപ്പോൾ ലീനയ്ക്കതു ഇപ്പൊതന്നെ ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവും…. “….
നിതീഷ് അല്പം കാര്യമായിത്തന്നെ പറഞ്ഞുനിർത്തി……….

“സോറി സർ… “….
ലീന അല്പംവിഷമത്തോടെ പറഞ്ഞു….

“ലീന എന്തിനാ എന്നോട് സോറി ചോദിക്കുന്നത്….. “…

“ഞാൻ സാറിനെ ശല്യപ്പെടുത്തി….. “…

“എങ്ങനെ “….

“അത് ഞാൻ……… “…. പറഞ്ഞുമുഴുവിപ്പിക്കാൻ കഴിയാതെ ലീന നിതിനെനോക്കി………..

“മം…. താൻ എന്നെ നോക്കുന്നകാര്യം എനിക്കറിയാം…. കുറച്ചുനാളായി ഞാനതു ശ്രെദ്ധിക്കുന്നുമുണ്ടായിരുന്നു……. അതിനെപ്പറ്റി സംസാരിക്കാനാണ് എനിക്കിപ്പോ ഇയാളെ കാണണമെന്ന് പറഞ്ഞത്… “……..

“ഒരിക്കൽകൂടി സോറി സർ…. ഇനി ഞാൻ സാറിനെ ബുധിമുട്ടിക്കില്ല….. “……

” അതിന് താനെന്തിനാ ഈ സോറി ചോദിക്കുന്നത്… ഇയാൾ എന്തെകിലും തെറ്റുചെയ്തുവെന്നു ഞാൻ പറഞ്ഞോ . .. “……

“ഇല്ല…….. “….

“ആ…. “….

“അല്ല…. സർ ഇതുപറയാനാണോ എന്നെ കാണാമെന്നു പറഞ്ഞത്….. “….. ലീന കൗതുകത്തോടെ ചോദിച്ചു…

“ഇതുപറയണമായിരുന്നു…. കൂടെ വേറെയൊരു കാര്യംകൂടിയുണ്ട്….. “….

“എന്ത് കാര്യം….. “….

“ഞാൻ ഓപ്പൺ ആയി പറയുന്നതുകൊണ്ട് ലീനക്കോന്നും തോന്നരുത്…. എന്നിക്ക് ലീനയെ ഇഷ്ടമാണ്….. “…. ഒറ്റശ്വാസത്തിൽ
സർ അതു പറഞ്ഞുനിർത്തി….

കളി കാര്യമായോ എന്നാ മുഖഭാവമായിരുന്നു ലീനക്കപ്പോൾ..
..

“സർ…. ഞാൻ സാറിനെ വായിനോക്കിയതുകൊണ്ട്…. അല്ല… നോക്കുന്നതുകണ്ട് സാറിനു എന്നോടുതോന്നിയ ഇഷ്ടമല്ലേയിത്…. “….

“ആയിരിക്കും………എന്തെ…..അതിലുവല്ല പ്രേശ്നവുമുണ്ടോ… “…..

“സർ, ഞാൻ വെറുതെയൊരു രസത്തിനുവേണ്ടി സാറിനെ വായിനോക്കിയതാണ്…. ജസ്റ്റ്‌ ഫിസിക്കലിതോന്നിയ ഒരു
ക്രഷ്……അല്ലാതെ .. അതിൽ കൂടുതലൊന്നും ഞാൻ ഇതുവരെ സാറിനെപ്പറ്റി ചിന്തിച്ചിട്ടില്ല….അതുമാത്രമല്ല എന്നിക്ക് സാറിനെപ്പറ്റി ഒരുകാര്യവും അറിയില്ല… ഈവൻ സാറിന്റെ ബിഹേവിയർ പോലും… . “….. അല്പം ടെൻഷനോടെ ലീന പറഞ്ഞു…

“താൻ ടെൻഷനാകണ്ട….. ഞാൻ എന്നിക്കുതോന്നിയ ഒരുകാര്യംതന്നോട് തുറന്നുപറഞ്ഞുവെന്നേയുള്ളു…… ഇയാൾക്കിഷ്ടമല്ലെകിൽ ഇപ്പൊതന്നെ നോ പറഞ്ഞോള്ളു….അതൊക്കെ അക്‌സെപ്റ്റ് ചെയ്യാനുള്ള മെച്ചുരിറ്റി എനിക്കുണ്ട്… . “…

“സർ… എന്നിക്ക് ഒറ്റയടിക്ക് ഒരു നോ പറയാൻപറ്റുന്നില്ല…. ഞാൻ പറഞ്ഞില്ലേ ഞാൻ ഇതുവരെ സാറിനെപ്പറ്റി കാര്യമായി ചിന്തിച്ചിട്ടില്ല…. എന്നിക്ക് കുറച്ചു ടൈം വേണം….. നല്ലതുപോലെ ആലോചിച്ചിട്ട് ഞാൻ ഒരു മറുപടി നൽകാം… “….

“മതി…… ലീന ആലോചിച്ചുപറഞ്ഞാൽ മതി….. “…….. അയാൾ ചെറുചിരിയോടെ പറഞ്ഞു

ആ സംഭാഷണം അവിടെവെച്ചുനിന്നു….രണ്ടുപേരും പിന്നീടങ്ങോട്ടു ഒന്നുംതന്നെ സംസാരിച്ചില്ല….ഇടക്കൊക്കെ സാർ ലീനയെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…. ഈ സമയം ലീനയുടെ മനസിലൂടെ പല പല ചിന്തകൾ കടന്നുപോവുകയായിരുന്നു ….

അതിനിടക്ക് കോഫിയുമായി വെയ്റ്റർ വന്നു ….

.. അങ്ങനെ രണ്ടുപേരും കോഫി കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്….

“സാർ… ഞാനൊരു കാര്യം പറയട്ടെ…. “…
ലീന രണ്ടുപേരുടെയുമിടയിലുള്ള മൗനത്തെ മറനീക്കി പുറത്തേക്കുവന്നു…..

“എന്താ “…. നിതിൻ ആകാംക്ഷയോടെ ചോദിച്ചു…

“നമുക്ക് ഡേറ്റിംഗ് ചെയ്താലോ… “….

“ഡേറ്റ്…?.. “..

“അതെ….. …. ഒരുദിവസം മുഴുവൻ നമ്മൾക്കൊരുമിച്ചു
കിട്ടും … അതാകുമ്പോൾ എന്നിക്ക് സാറിനെപറ്റി കുറയെകാര്യങ്ങൾ മനസിലാക്കാൻ കഴിയും…. സാറിനുതിരിച്ചു എന്നെപ്പറ്റിയും…… സാറിനെപ്പറ്റി ഒന്നുമറിയാതെ ഞാൻ ഈ കാര്യത്തിൽ ഒരു ‘നോ ‘
ഡിസിഷനെടുത്താൽ ഭാവിയിൽ എന്നിക്കു ചിലപ്പോൾ അതോർത്തു കുറ്റബോധം തോന്നിയല്ലോ…. അതുപോലെ തിരിച്ചാണെകിലും…… “….. അവൾ നല്ല താല്പര്യത്തോടെ പറഞ്ഞു….

“ആ ഒരു ദിവസംകൊണ്ടു രണ്ടുപേർക്കും പരസ്പരം നല്ലതുപോലെ മനസിലാക്കാൻ കഴിയുമോ…. “… സാർ തമാശരീതിയിൽ അവളോട്‌ ചോദിച്ചു……

“രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും അഭിനയിക്കുകയല്ലേകിൽ മനസിലാക്കാൻപറ്റും……. “….. ലീന അല്പം സീരിയസ് ആയി പറഞ്ഞു …..

“മം……. കാര്യമൊക്കെ കൊള്ളാം…. പക്ഷെ… “…..

“എന്താ….. “…….

“അല്ല…. കോളേജിലുള്ള ആരെകിലും നമ്മളെക്കണ്ടാലോ ….. “…..

“അതിനിപ്പോ എന്താ….. കാണാനാണെകിൽ അതിപ്പോഴും കാണാമല്ലോ…. സാറിനെന്താ നാണക്കേടുണ്ടോ …. “…..

“ഏയ്യ്….. എന്തിന്.. “…..

“പിന്നെന്താ….. സാറിന് സമ്മതമാണെങ്കിൽ നമുക്കൊരു ദിവസം ഫിക്സ് ചെയ്യാം…. “….

“എന്നിക്ക് ഓക്കെയാണ്…… “…….
*******************************************

തിരിച്ചു ഹോസ്റ്റലിൽ വന്നുകഴിഞ്ഞപ്പോൾ കാവ്യയും ശ്രുതിയും ശർക്കരയിൽ ഈച്ചപോതിയുന്നതുപോലെ ലീനയുടെ ചുറ്റിനുംകൂടി……ഓരോ കാര്യങ്ങളും അവളോടവർ എടുത്തെടുത്തു ചോദിച്ചു…അവരുമായുള്ള വിശേഷം പറച്ചിലിനോടുവിൽ ലീന തന്റെ മുറിയിലേക്ക് തിരിച്ചു….
വാതിൽ തുറന്നപ്പോൾ പ്രതീക്ഷിച്ചതു പോലെതന്നെ ആർഷ മുറിയിലുണ്ടായിരുന്നു…..
ലീനയെകണ്ടപ്പോൾ ആകാംഷയോടെ ആർഷ അവൾക്കുനേരെ ചാടിവീണു….

“എന്തായി…… എന്തിനാ സാർ കാണണമെന്ന് പറഞ്ഞത്….. “……

“എന്നെ ഇഷ്ടമാണെന്നു പറഞ്ഞു….. “….

“എന്നിട്ട് നീയെന്തു പറഞ്ഞു…. “….

“ആലോചിക്കട്ടെയെന്നു പറഞ്ഞു….പിന്നെ.. . “….

“പിന്നെ “….

“പിന്നെ ഞങ്ങളൊരു
ഡേറ്റിംഗ് നു പോകാനും തീരുമാനിച്ചു….. “….

“ഡേറ്റിനോ…. “….

“അതെ… നീയെന്താ ഇതൊക്കെ ആദ്യമായി കേൾക്കുകയാണോ “…..

“ഏയ്യ്….. എന്നാലും ആദ്യത്തെദിവസം ഇതൊക്കെയാണോ സംസാരിച്ചത്….. “…

“പിന്നെ ഇതൊക്കെ അവസാനത്തെ ദിവസമാണോ സംസാരിക്കേണ്ടത്….. “….

“നീ വരരുതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ്….

ശോ…. ഞാൻകൂടി നിന്റെകൂടെ വരേണ്ടതായിരുന്നു….. .. “….

“എന്തിന്….. അതെ, ഈ പ്രൈവസി എന്നുപറയുന്ന ഒരു സംഭവമുണ്ട്……. അതെല്ലാവർക്കും വളരെയേറെ പ്രാധാന്യമുള്ളതാണ്….. “……

“ഓ…….. “……. ആർഷ ചെറിയ പിണക്കത്തോടെ ലീനക്കെതിരെ തിരിഞ്ഞിരുന്നു….. .

“അപ്പോഴേക്കും പിണങ്ങിയോ….”….ലീന ചിരിച്ചുകൊണ്ട് ആർഷയോടു ചോദിച്ചു……

“ഇല്ല….. പിണയിങ്ങില്ല……. പറയേണ്ടതോക്കെ പറഞ്ഞിട്ട്
പിണങ്ങിയോന്നുപോലും…..”…….

“അതെ…. ഇങ്ങനെ പിണങ്ങിയാൽ എങ്ങനെയാ… നമ്മളിനിയും എത്രനാൾ ഈ മുറിയിൽ ഒരുമിച്ചു കഴിയേണ്ടവരാ… അതോർമവേണം നിനക്ക്….. “….. ഒരു കളിയാക്കി ചിരിയോടെ ഇത്രയും പറഞ്ഞുകൊണ്ട് ലീന നേരെ കുളിക്കാനായിപ്പോയി……

കുളികഴിഞ്ഞുതിരിച്ചു മുറിയിൽവന്ന സമയം അതാ മുറിയിലിരിക്കുന്നു ശ്രുതിയും കാവ്യയും…… അവരെ മുറിയിൽകണ്ടപ്പോൾ ലീനയൊന്നു പരിഭ്രമിച്ചു…അവൾ മുറിയിലൂടെ പതിയെ കണ്ണോടിച്ചു…… ഇല്ല… ആർഷയെ മുറിയിലൊന്നും കാണാനില്ല…… ഇവരെക്കണ്ടു മറഞ്ഞതായിരിക്കുമെന്നവൾ മനസ്സിൽ വിചാരിച്ചു……

“എന്താ…. രണ്ടുമെന്റെ മുറിയിൽ വന്നിരുന്നൊരു ഗൂഢാലോചന…”…..ലീന അവരെനോക്കി ചോദിച്ചു…..

“ടാ….. ഞങ്ങളൊരു സംഭവം കണ്ടു….. അതു നിന്നെകൂടി കാണിച്ചുതരാൻ വേണ്ടിയ ഞങ്ങളുവന്നത്….. “….

“എന്തു സംഭവം ….. “…. ലീന സംശയത്തോടെ ചോദിച്ചു…..

ശ്രുതി തന്റെ കൈയിലുണ്ടായിരുന്ന ഫോൺ പതിയെ ഓണാക്കി ലീനയ്ക്ക് നേരെനീട്ടി …..

തുടരും………