10/02/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 131

രചന – ശംസിയ ഫൈസൽ
കഴുത്തില്‍ ഷര്‍ട്ട് കുരുങ്ങിയതും ശ്വാസം വിലങ്ങി മനൂന്‍റെ കണ്ണ് പുറത്തേക്ക് തള്ളി

അത് കണ്ട് നന്ദു കൈ ഒന്നഴച്ചു

”പൊന്ന് ബ്രോ കഴുത്ത് ഞെരിച്ച് കൊന്നിട്ട് എന്തേലും ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ ?
ആദ്യം എന്നെയൊന്ന് സ്വതന്ത്രമാക്ക്.,,

മനു ദയനീയമായി പറഞ്ഞതും നന്ദു അവന്‍റെ കോളറില്‍ നിന്ന് പിടുത്തം വിട്ട് മാറി നിന്നു

”ഹ്മ് ഇനി എന്താണെന്ന് തെളിയിച്ച് പറ.,

നന്ദു രണ്ടടി പിറകിലേക്ക് മാറി മനൂന് നേരെ കൈ കെട്ടി നിന്നു

ദച്ചു രണ്ട് പേരേയും മാറി മാറി നോക്കി

”അതായത് ബ്രോ കുടുംബമെന്താണെന്നും ബന്ധങ്ങളുടെ വില എന്താണെന്നും അറിയാത്തൊരു മഴവാഴ നമ്മുടെ കുടുംബത്തില്‍ അനാവിശ്യമായി വേരുറപ്പിക്കാന്‍ നോക്കുന്നുണ്ട്.,,
അതിനെ എങ്ങനെ പിഴുതെറിയാം എന്ന ചര്‍ച്ചയിലാണ് ഞങ്ങള്‍.
നന്ദൂ നീ സൂക്ഷിക്കുന്നത് നല്ലതാ ഞാനീ പറഞ്ഞ മരവാഴ ഉഗ്രന്‍ വിഷം തീണ്ടിയതാ.,
കൂടുതല്‍ അടുപ്പിക്കാത്തതാണ് നല്ലത്.,
എനിക്കാത്രേ പറയാനൊള്ളു.,

മനു ഇതും പറഞ്ഞു നന്ദു പ്രതീക്ഷിക്കാതെ പെട്ടന്നവിടെന്ന് ഒാടി പോയി

അവന്‍റെ പിറകെ ഒാടിയിട്ട് കാര്യമില്ലെന്ന് മനസ്സിലായ നന്ദു ദച്ചൂന്‍റെ നേരെ തിരിഞ്ഞു

നന്ദൂന്‍റെ നോട്ടം കണ്ട് ദച്ചു പെട്ട പോലെ ഒന്ന് ചിരിച്ചു

”എന്നെ അമ്മ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു.,,

ദച്ചു മെല്ലെ പോകാന്‍ നിന്നതും നന്ദു പിറകില്‍ നിന്നവളെ കൈ വലിച്ച് അവനോട് ചേര്‍ത്തു

പുറം തിരിഞ്ഞ് അവന്‍റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കാണവള്‍

ദച്ചു വെപ്രാളത്തോടെ ചുറ്റും നോക്കി

”നന്ദേട്ടാ കളിക്കല്ലെ ഇത് ഹോസ്പിറ്റലാണ് ആരെങ്കിലും കാണും.,,

ദച്ചു അവനില്‍ നിന്ന് വിട്ട് മാറാന്‍ നോക്കിയെങ്കിലും നന്ദു അവളെ വിടാതെ പിടിച്ചു

”മനു പറഞ്ഞ മരവാഴ ആരാ ?

”എനിക്കെങ്ങനെ അറിയാനാ.,
ഏതേലും പറമ്പില് കായ്ക്കാതെ നില്‍ക്കുന്ന വല്ല വാഴയും ആകും.

ദച്ചു പറഞ്ഞത് കേട്ട് നന്ദു പല്ല് കടിച്ചു

”ഞാന്‍ പറഞ്ഞു ഞാന്‍ പൊട്ടനല്ലെന്ന്.,
മനു മരവാഴയെന്ന് വിശേഷിപ്പിച്ച വ്യക്തിയെയാണ് എനിക്കറിയേണ്ടത്.,,

നന്ദു ചോദിച്ചതും ദച്ചൂന് എന്ത് മറുപടി പറയും എന്നറിയില്ലായിരുന്നു

”അത് പിന്നെ അവനോ ഒരു വാഴ.,
അവന്‍ മറ്റൊരു വാഴയെ പറ്റി പറയുന്നത് നന്ദേട്ടനല്ലാതെ ആരെങ്കിലും വിശ്വസിക്കോ.
അവന്‍ നന്ദേട്ടനില്‍ നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞതല്ലെ.,,

ദച്ചു തന്നെ നന്ദൂന്‍റെ മുന്നില്‍ ഇട്ട്  കൊടുത്ത് മുങ്ങിയ മനൂനെ മനസ്സില്‍ തെറിവിളിച്ചു

”ദച്ചൂ സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതിനുമെല്ലാം ഒരു പരിധിയുണ്ട്.,
ഇങ്ങനെ ഒളിച്ച് വെക്കുന്നതെന്തിനാ.,,
എന്ത് പ്രശ്നമാണെങ്കിലും എല്ലാവരും കൂടിയാല്‍ അത് സോള്‍വ് ചെയ്യാന്‍ എളുപ്പമല്ലെ.,
നീയൊന്നും അതെന്താ മനസ്സിലാകാത്തത്.,
ഞാന്‍ സ്നേഹിച്ചൊരു ദച്ചു ഉണ്ടായിരുന്നു.,
എന്‍റെ മുന്നില്‍ മനസ്സ് തുറന്ന് വെച്ചൊരു ദച്ചു.,
എന്നോട് മറച്ച് വെക്കുന്ന ഒരു കാര്യവും നിന്‍റെ മനസ്സില്‍ ഇല്ലായിരുന്നു.,
അതില്‍ നിന്ന് നീ ഒരുപാട് മാറി.,
എനിക്കിതൊന്നും ഉള്‍കൊള്ളാലെ പറ്റുന്നില്ല.,,

നന്ദു അവളില്‍ നിന്ന് വിട്ട് മാറി ജനലിലൂടെ പുറത്തേക്ക് നോക്കി

ദച്ചു തല താഴ്ത്തി അവന്‍റെ അടുത്ത് വന്ന് നിന്നു

”എത്ര റിസ്ക്കെടുത്ത് നിന്നെ സ്വന്തമാക്കിയത്
സന്തോഷത്തോടെ നിന്‍റൊപ്പം ജീവിക്കാനാണത്.,
എന്നിട്ടും നീ ഉള്ളില് സ്നേഹം വെച്ച് എന്നില്‍ നിന്ന് അകന്ന് തന്നെ നിന്നു.,
ഏതൊരു പ്രശ്നങ്ങളും ഒരുമിച്ച് നേരിട്ട് കൊണ്ടിരുന്നതാ നമ്മള്‍
ആ നീ തന്നെ എന്നോട് പലതും മറച്ച് വെച്ചു.,
എനിക്ക് നിന്നെക്കാള്‍ വലുതല്ല മറ്റൊരാളും അത് നിനക്കും അറിയാവുന്നതാ.,
എന്നിട്ടും നീ അപ്പൂനോടുള്ള എന്‍റെ സൗഹൃദത്തെ നീ സംശയിച്ചു
അവളോട് മോശമായി സംസാരിക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നറിയാം
പക്ഷെ അതെന്നോടുള്ള വിശ്വാസ കുറവും കൂടെയല്ലെ ദച്ചൂ..,,

നന്ദു ദച്ചൂനെ മറുപടിക്കായി നോക്കിയെങ്കിലും അവളൊന്നും മിണ്ടിയില്ല
അവന് ഇനിയും പറയാനുണ്ടെന്ന് തോന്നിയവള്‍ക്ക്

”അപ്പുവുമായി നീ വേറെ വല്ല പ്രശ്നമുണ്ടോ എന്നെനിക്കറിയില്ല.,
എന്തായാലും നീയെന്നോട് തുറന്ന് പറയണം.,
സത്യം പറയാലോ നീ ഇപ്പോള്‍ കാണിക്കുന്ന സ്നേഹം പോലും എനിക്ക് പേടിയാകാണ്.,,
ആരോടോ ഉള്ള വാശിക്ക് സ്നേഹിക്കുന്ന പോലെ.,
ഇങ്ങനൊരു ജീവിതമാണോ ദച്ചൂ നമ്മള്‍ ആഗ്രഹിച്ചത്.,

നന്ദൂന്‍റെ ശബ്ദമൊന്നിടറി

ദച്ചൂന്‍റെ കണ്ണ് നിറഞ്ഞു

ദച്ചു നന്ദൂന്‍റെ നേരെ തിരിഞ്ഞ് അവളെ വലത് കൈ അവന്‍റെ കവിളില്‍ ചേര്‍ത്ത് വെച്ചു

”എന്‍റെ നന്ദേട്ടന് എന്‍റെ സ്നേഹത്തില്‍ സംശയമാണോ ?
എന്ന് നന്ദേട്ടനെ സ്നേഹിച്ച് തുടങ്ങിയോ അതിന് ശേഷം ഒരു അണു പോലും കുറഞ്ഞിട്ടില്ല.,
കൂടിയിട്ടെ ഒള്ളു.,
കുറേ പ്രാവിശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് എന്‍റെ സാഹചര്യമാണ് നന്ദേട്ടനില്‍ നിന്ന്  വിട്ട്  നില്‍ക്കാനുള്ള തീരുമാനം എടുക്കേണ്ടി വന്നത്,
അതെന്താണെന്നാകും നന്ദേട്ടനറിയേണ്ടത് എനിക്കും അത് നന്ദേട്ടനോട് പറയണം എന്നുണ്ട്,
പക്ഷെ എനിക്കത് തുറന്ന് പറയാന്‍ പറ്റില്ല നന്ദേട്ടാ.,
എങ്ങാനും തുറന്ന് പറഞ്ഞാല്‍ നമുക്ക് പലരേയും നഷ്ടപ്പെടും.,
നന്ദേട്ടന്‍ പേടിക്കേണ്ടാ എല്ലാം നല്ല രീതിയില്‍ അവസാനിക്കും.,
നമുക്ക് സന്തോഷത്തോടെ നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്.,,

ദച്ചു പറയുന്നത് കേട്ട് നന്ദു ഒന്ന് നിശ്വസിച്ച് അവളെ കൈ അവന്‍റെ കവിളില്‍ നിന്ന് മാറ്റി

”വിശ്വാസമല്ലെ.,
ഉറപ്പല്ലല്ലൊ.,
നീയെന്നോട് ഒന്നും തുറന്ന് പറയേണ്ട സൂചന വല്ലോം താ.

”എത്ര തവണ തന്നൂ ഞാന്‍.,,
ആ വ്യക്തിയെ നിങ്ങള്‍ മാറ്റി നിര്‍ത്തിയെ പറ്റൂ..,
നന്ദേട്ടനോട് അടുത്ത് നില്‍ക്കുന്ന ആ ഒരു വ്യക്തിയും അച്ഛനുമാണ് നമുക്കിടയിലെ തടസ്സം.,,
ഇതിനേക്കാള്‍ വലിയ സൂചന എനിക്ക് തരാന്‍ പറ്റില്ല.,,

ദച്ചു പറഞ്ഞത് കേട്ട് നന്ദു ഒന്ന് ആലോചിച്ചു

”നീ പറഞ്ഞ ആ വ്യക്തി അപ്പു ആണോ ?
പലരും അവളില്‍ നിന്നെന്നോട് അകലം പാലിക്കാന്‍ പറഞ്ഞതാ.,
നീ പോലും.,

നന്ദു ചോദിച്ചതും ദച്ചു അവന്‍റെ മുഖത്തേക്ക് പോലും നോക്കിയില്ല

”ഞാനൊന്നും പറയുന്നില്ല.,
നന്ദേട്ടന് കണ്ട് പിടിക്കാവുന്നതെയൊള്ളു.,
തുറന്ന് പറയാന്‍ പറ്റാത്ത അവസ്ഥ ആയത് കൊണ്ടാണ്.,
ഒരു വ്യക്തി നെയ്ത നൂലില്‍ കൂടെയാണ് ഞാന്‍ നടക്കുന്നത്.,
ആ വ്യക്തിക്കെതിരെ ഞാനെന്തെങ്കിലും ചെയ്താല്‍ ആ നൂല് പൊട്ടി നേരെ നമ്മുടെ കുടുംബം അടക്കം തീയിലേക്ക് വീഴുമെന്ന അവസ്ഥയാണ്.,
നന്ദേട്ടന് മനസ്സിലാകുമെന്ന് കരുതുന്നു.,,

ദച്ചു അവന്‍റെ മുഖത്തേക്ക് നോക്കി

”ഹ്മ്.. നീ റൂമിലേക്ക് ചെല്ല് ഞാന്‍ വരാം.,,

നന്ദു ദച്ചൂനെ റൂമിലേക്കയച്ചു

പിന്നീടുള്ള ദിവസങ്ങള്‍ ദച്ചു അവളെ വീട്ടിലായിരുന്നു.
നന്ദു ആശുപത്രിയിലും
ദച്ചു എക്സാം തിരക്കിലായത് കൊണ്ട് ആശുപത്രിയില്‍ വന്ന് പോകും.,
നന്ദൂനെ കൂടുതല്‍ കാണാനോ സംസാരിക്കാനോ അവള്‍ക്ക് പറ്റാറില്ല

ഹരിയെ പിന്നീട് കണ്ടതെയില്ല
കാല് ശെരിയാകുന്നത് വരെ അവന്‍റെ ശല്യമുണ്ടാകില്ലെന്ന് ദച്ചൂന് മനസ്സിലായി

അര്‍പ്പണയും വളരെ സൂക്ഷിച്ചാണ് മുന്നോട്ട് നീങ്ങിയത്
നന്ദു നാട്ടിലുള്ളതിനാല്‍ ദച്ചൂന് അയക്കുന്ന മെസ്സേജ് അവന്‍ കാണാന്‍ ഇട ആയാല്‍ പ്ലാനെല്ലാം പാളുമെന്ന് മനസ്സിലാക്കിയ അര്‍പ്പണ ഇടക്കിടെയുള്ള ഭീഷണി കുറച്ചു
എങ്കിലും രണ്ട് തവണ ദച്ചു കോളേജിലുള്ള സമയത്ത് വിളിച്ച് അവള്‍ കോളേജിലാണെന്ന് ഉറപ്പ് വരുത്തി അപ്പന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി നന്ദു ആയി അടുക്കാതിരിക്കാന്‍ ഒാര്‍മിപ്പിച്ച് കൊണ്ടിരുന്നു

അങ്ങനെ ദിവസങ്ങള്‍ക്ക് ശേഷം അപ്പനെ ഡിസ്ചാര്‍ജ് ചെയ്തു

അപ്പന്‍ വീട്ടിലെത്തിയത് തന്നെ ദച്ചൂനെല്ലാം ആശ്വാസമായി തോന്നി
ഇനി അര്‍പ്പണക്ക് അപ്പന് നേരെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലൊ

ദച്ചു ഇന്നത്തെ എക്സാം കഴിഞ്ഞ് സന്തോഷത്തോടെ ചാടി തുള്ളിയാണ് വീട്ടിലേക്ക് ചെന്നത്
ഇനി നാല് ദിവസം കഴിഞ്ഞെ പരീക്ഷയൊള്ളു
അത് കൊണ്ട് തന്നെ ഇന്ന് നന്ദൂന്‍റെ വീട്ടിലേക്ക് പോകാണ്
നന്ദു രാത്രി വീട്ടിലേക്ക് ദച്ചൂനെ വിളിക്കാന്‍ വരുമെന്ന് പറഞ്ഞ സന്തോഷത്തിലാണവള്‍

ദച്ചു വീട്ടിലെത്തിയപ്പോള്‍ അമ്മ പിടിപ്പത് പണിയിലാണ്
മരുമകന്‍ വീട്ടിലേക്ക് വരുന്നതിന്‍റെ സ്പെഷ്യല്‍ ഭക്ഷണങ്ങള്‍ ഉണ്ടാകുന്ന തിരക്കിലാണ്

ദച്ചു കുളിച്ച് ഡ്രസ്സെല്ലാം മാറി നന്ദൂന് വേണ്ടി കാത്തിരുന്നു
ചേട്ടമ്മാരും ഒാഫീസില്‍ നിന്ന് നേരത്തെ എത്തി
അവരാണ് ദച്ചൂനേക്കാള്‍ നന്ദു വരുന്നത് കാത്തിരിക്കുന്നത്
നന്ദു ലണ്ടനിലേക്ക് പോയ സമയത്ത് ദേവനും ദീപുവും നന്ദൂനോട് മിണ്ടാറില്ലായിരുന്നു.,
അവരെ തെറ്റ്ധാരണമാറിയതും നന്ദു ആയി ഇടക്ക് മുറിഞ്ഞ് പോയ  ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിച്ചതൊന്നുമൊന്നും നന്ദു അറിഞ്ഞിട്ടില്ല.,
ഇത്ര ദിവസം ആശുപത്രിയില്‍ ആയത് കൊണ്ട് മൂന്ന് പേരും തനിച്ചൊരു സമയം മിണ്ടാന്‍ കിട്ടിയിട്ടില്ലായിരുന്നു

”അമ്മാ…,
നന്ദേട്ടന്‍ വന്നു.,,

വണ്ടിയുടെ ശബ്ദം കേട്ട് ദച്ചു ആവേശത്തോടെ വാതില്‍ തുറന്ന് പുറത്തേക്കോടി

*(തുടരും..)*