15/02/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 56

രചന – ഷംസിയ ഫൈസൽ

ദച്ചൂന്‍റെ മുഖത്തെ അന്താളിപ്പിനൊപ്പം കുറേ സംശയങ്ങളും മനസ്സിലേക്ക് അരിച്ചെത്തി

ദച്ചു  വീണ്ടും ഫോട്ടോസ് മറിച്ച് നോക്കി

ഇടക്ക് ഒരു ഫോട്ടോ കൂടെ കണ്ടു നന്ദുവും കൃഷ്ണയും ഒരുമിച്ചുള്ള സെല്‍ഫി

കൃഷ്ണയും നന്ദുവും താനറിയാതെ കാണണമെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകും

പ്ലാന്‍ ചെയ്യാതെ അറിയാതെ കണ്ടതാണെങ്കില്‍ കൃഷ്ണയോ നന്ദുവോ തന്നോട് പറയേണ്ടതല്ലെ

ദച്ചൂന് കാര്യമെന്തെന്നറിയാതെ തല പുകയാന്‍ തുടങ്ങി

ദച്ചു ലൈറ്റ് ഒാണ്‍ ചെയ്യാതെ തന്നെ ബെഡില്‍ നിന്നെണീറ്റ് ജനലിന്‍റെ കര്‍ട്ടണ്‍ മാറ്റി ബാല്‍ക്കണയിലേക്ക് നോക്കി

നന്ദു ബാല്‍ക്കണിയിലിരുന്ന് നല്ല വര്‍ക്കിലാണെന്നറിഞ്ഞ് ദച്ചു തിരിച്ച് ബെഡില്‍ വന്നിരുന്നു

അവള്‍ വേഗം കോള്‍ ലിസ്റ്റില്‍ കൃഷ്ണയെ സേര്‍ച്ച് ചെയ്തു

പക്ഷെ അടുത്തൊന്നും കൃഷ്ണയോ നന്ദുവോ കോള്‍ ചെയ്തിട്ടില്ല

തന്‍റേയും നന്ദേട്ടന്‍റേയും രജിസ്റ്റര്‍ മാരേജിന്‍റെ അന്നാണ് ലാസ്റ്റ് കോള്‍

ദച്ചു ഒന്ന് നെറ്റി ചുളിച്ച് വാട്സാപ്പ് എടുത്തു

അവര്‍ പരസ്പം കുറേ ചാറ്റ് ചെയ്തിട്ടുണ്ട്

ലാസ്റ്റ് ചാറ്റിംങ് കുറേ മുന്നെയാണ്

രജിസ്റ്റര്‍ മേരേജ് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍

ദച്ചു ആദ്യമായി അയച്ച മെസേജ് നോക്കി

ആദ്യം അയച്ചത് നന്ദുവാണ്

ദച്ചൂന്‍റെ കാര്യങ്ങള്‍ പറഞ്ഞാണ് ചാറ്റ് ചെയ്യുന്നത്

ദച്ചു വേണ്ടെന്ന് വെച്ചതിന്‍റെ കാരണമാണ് നന്ദു കൃഷ്ണയോട് ചോദിക്കുന്നത്

അതിന്‍റെ കാരണം ദച്ചൂനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് കൊണ്ട് കൃഷ്ണക്കതിന്‍റെ കാരണം അറിയില്ലെന്ന് വ്യക്തമായി  പറയുന്നുണ്ട്

പിന്നീടുള്ള രണ്ട് പേരുടേയും ചര്‍ച്ച ദച്ചൂനേയും നന്ദൂനേയും വീണ്ടും ഒരുമിക്കുന്നതിനെ കുറിച്ചാണ്

പിന്നീടാണ് ഹരിയുമായുള്ള കല്ല്യാണം ഉറപ്പിച്ചത്

അതിന്‍റെ എല്ലാം കൃത്യമായ അപ്ഡേഷന്‍ കൃഷ്ണ നന്ദൂന് മെസ്സേജിലൂടെ പറഞ്ഞ് കൊടുക്കുന്നുണ്ട്

പിന്നീടുള്ള അവരെ മെസ്സേജ് കണ്ടാണ് ദച്ചു ഞെട്ടിയത്

നന്ദുവും കൃഷ്ണയും കൂടിയാണ് ദച്ചൂനെ കിഡ്നാപ്പ് ചെയ്യ്ത് രജിസ്റ്റര്‍ മാരേജ് ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്

രണ്ട് പേരും പ്ലാന്‍ ചെയ്താണ് രജിസ്റ്റര്‍ ഒാഫീസിലെ കാര്യങ്ങള്‍ വരെ ശെരിയാക്കിയത്

ഒരുപാട് കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്

പല ദിവസങ്ങളിലും അവര്‍ പ്ലാന്‍ ചെയ്യ്തിട്ടുണ്ട്

അവസാനം കൃഷ്ണയാണ് ഹരിയുമായുള്ള ദച്ചൂന്‍റെ കല്ല്യാണത്തിന് ഡ്രസ്സെടുക്കുന്ന ദിവസം നന്ദൂനോട് പറഞ്ഞത്

നന്ദു ആ ദിവസം തന്നെ രജിസ്റ്റര്‍ ഒാഫീസിലെ സ്വാധീനം കൊണ്ട് എല്ലാം സെറ്റ് ചെയ്ത് വെച്ചു

ബസ്സിറങ്ങി ടെക്സ്റ്റെയ്ല്‍സിലേക്ക് നടക്കുന്ന സമയം നന്ദൂനെ വിവരം അറിയിച്ചതെല്ലാം കൃഷ്ണയാണ്

കൃത്യ സമയം  നന്ദുവും അനിയനും

വെന്ന് ദച്ചൂനെ കിഡ്നാപ്പ് ചെയ്യുന്നു

പിന്നീട് അന്ന് രാത്രിയാണ് മെസ്സേജ്

പ്രശ്നങ്ങളെ പറ്റിയുള്ള ചര്‍ച്ചയാണ്

ഇതിന്‍റെയെല്ലാം ഇടക്ക് അവര് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ ദച്ചു അറിയാതെ കാണാറുണ്ട്

പിന്നീട് രജിസ്റ്റര്‍ മാരേജ് കഴിഞ്ഞ് ഒരു ആഴ്ച്ച കഴിഞ്ഞ് അവര് വീണ്ടും കാണുന്നു

നന്ദൂനെ സഹായിച്ചതിന് കൃഷ്ണക്കുള്ള ട്രീറ്റിന് വേണ്ടി

ആ ഫോട്ടോയാണ് ദച്ചു കണ്ടത്

ദച്ചു പല്ല് കടിച്ച് ദേഷ്യം കണ്‍ട്രോള്‍ ചെയ്ത് ഫോണ്‍ ഒാഫാക്കി വെച്ചു

നന്ദൂനേക്കാള്‍ അവള്‍ക്ക് ദേഷ്യം തോന്നിയത് കൃഷ്ണയോടാണ്

പ്രിയപ്പെട്ട കൂട്ടുക്കാരി തന്നെ കൂടെ നിന്ന് ചതിച്ചതിന്

തന്നെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് പോകുമ്പോള്‍ വാവിട്ട് കരഞ്ഞവളാണ്

എന്തൊരു അഭിനയം

അറിയാതെ പോലും കൃഷ്ണയില്‍ നിന്ന് ഇങ്ങനൊരു നീക്കം പ്രതീക്ഷിച്ചില്ല

രജിസ്റ്റര്‍ മാരേജ് കഴിഞ്ഞ ശേഷമെങ്കിലും തന്നോട് രണ്ടിലൊരാള്‍ സത്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നേല്‍ ഇത്ര സങ്കടമില്ലായിരുന്നു

ഇതിപ്പോള്‍ ഇപ്പോയും താന്‍ പറ്റിക്കപ്പെടുന്ന പോലെയൊരു തോന്നല്‍

കൃഷ്ണ ട്രീറ്റിന് വേണ്ടി മാത്രം ഇങ്ങനെ ഒക്കെ ചെയ്യോ
ശെരിക്കും കൃഷ്ണ തന്‍റെ നല്ല കൂട്ടുക്കാരി ആയിരുന്നില്ലെ

ദച്ചൂന് വല്ലാതെ കരച്ചില് വന്നു

അവള്‍ ബെഡിലേക്ക് കിടന്ന് തിരിഞ്ഞ് കിടന്നു

മനസ്സിലേക്ക് നന്ദൂന്‍റേയും കൃഷ്ണയുടേയും ചാറ്റ് മനസ്സിലേക്കെത്തും തോറും ദച്ചൂന് ദേഷ്യം അടക്കാനാകുന്നുണ്ടായിരുന്നില്ല

ഉറക്കം കിട്ടാതെ ദച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു

കുറേ സമയം കഴിഞ്ഞതും ബാല്‍ക്കണിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടതും ദച്ചു ഉറങ്ങിയ പോലെ കിടന്നു

നന്ദു ലാപ് എടുത്ത് വെച്ച് ബാത്ത് റൂമിലേക്ക് കയറി പോയി

അല്പം കഴിഞ്ഞ് ഇറങ്ങി വന്ന് ടീഷര്‍ട്ട് ഊരി ആങ്കറില്‍ കൊളുത്തിയിട്ട് കിടക്കാനായി ബെഡിലേക്ക് വന്നു

”ദച്ച്യൂട്ടി നല്ല ഉറക്കാണല്ലോ .,,

നന്ദു ചിരിയോടെ ദച്ചൂനെ ഒന്ന് നോക്കി ബെഡിലേക്ക് കിടന്നു

ദച്ചൂന്‍റെ അടുത്തേക്ക് തിരിഞ്ഞ് അവളെ കെട്ടിപിടിക്കാനായി നന്ദു കൈയ്യെടുത്ത് ദച്ചൂനെ ചുറ്റി പിടിച്ചതും ദച്ചു ഒറ്റ തട്ടായിരുന്നു

”ഹേ.. നീ ഉറങ്ങിയിരുന്നില്ലെ ?

ആദ്യമൊന്ന് നന്ദു ഞെട്ടിയെങ്കിലും അടുത്ത നിമിഷം നന്ദു ദച്ചൂനെ നോക്കി

ചോദിച്ചു

”ഉറങ്ങാന്‍ പറ്റുന്ന കാര്യങ്ങളാണല്ലോ ഒാരോരുത്തര്‍ ചെയ്ത് വെച്ചത്.,,

ദച്ചു പിറുപിറുത്ത്

”ദൈവമേ ഈ പെണ്ണിത് എന്തൊക്കെയാ പിറുപിറുക്കുന്നത്.,
ഒാ..ഹ് ഉറക്കചടവില്‍ സംസാരിക്കുന്നതാകും.,,

നന്ദു വീണ്ടും ദച്ചൂനെ കെട്ടിപിടിക്കാന്‍ നിന്നു

”എന്നെ തൊട്ടാല്‍ വിവരം അറിയും.,
ഉറക്ക പിച്ചിലല്ല ബോധത്തോടെ തന്നെ ഞാന്‍ സംസാരിക്കുന്നത്.,,
നിങ്ങള് ചതിയാണ്.,,
ഐ ഹേറ്റ് യൂ..,,

ദച്ചു നന്ദൂന്‍റെ കൂര്‍പ്പിച്ച് നോക്കി

”നിനക്കെന്താ ദച്ചൂ..
നിന്‍റെ ചേട്ടമ്മാരെ ബാധ കയറിയോ ?

നന്ദു കാര്യം മനസ്സിലാകാതെ ചോദിച്ചു

”ഇപ്പൊ ചേട്ടമ്മാരെ അടുത്ത് ന്യായം

ഉള്ളത് പോലെ എനിക്ക് തോന്നുന്നുണ്ട്.,,
കൂടെ നിന്ന് ചതിക്കാന്‍ നാണമില്ലല്ലോ തനിക്ക്.,,

ദച്ചു പല്ല് കടിച്ചു

”ദച്ചൂ.. ചുമ്മാ കള്ളു കുടിയമ്മാരെ പോലെ ബോധമില്ലാതെ ഒാരോന്ന് വിളിച്ച് പറയല്ലെ,
അല്ലെങ്കിലെ മന്‍ഷ്യന്‍ വര്‍ക്ക് ചെയ്ത് തലവേദനയെടുത്ത് ഭ്രാന്തായി നില്‍ക്കാണ്.,,

നന്ദു കടുപ്പത്തില്‍ പറഞ്ഞു

”ഒാ…ഹോ ഞാന്‍ പറഞ്ഞതാണോ തെറ്റ്.,
നിങ്ങള്‍ ചെയ്ത് വെക്കുന്നതല്ല തെറ്റ് അല്ലേ.,,

ദച്ചു പുച്ഛഭാവത്തില്‍ നന്ദൂനെ നോക്കി

”നിനക്കിതെന്താ ദച്ചൂ..,
ചതിയന്‍ പോലും ഞാനിത് വരെ ആരെയും അറിഞ്ഞ് കൊണ്ട് ചതിച്ചിട്ടില്ല.,
സ്നേഹിച്ചിട്ടെയൊള്ളു.,,
ചുമ്മാ ഇല്ലാ കഥകള്‍ മെനയാതെ സത്യ സന്ധമായ കാര്യങ്ങള്‍ ഇങ്ങോട്ട് പറ.,,

നന്ദു ബെഡില്‍ എണീറ്റിരുന്നു ഡിം ലൈറ്റ് ഒാണ്‍ ചെയ്തു

”ഞാന്‍ കണ്ടു താനും കൃഷ്ണയും ചാറ്റ് ചെയ്തത്.,
ഒരിക്കലും പ്രതീക്ഷിച്ചില്ല കിഡ്നാപ്പിന്‍റെ പ്ലാന്‍ നിങ്ങള്‍ രണ്ട് പേരുടേയും ആണെന്ന്.,,

ദച്ചുവും ബെഡില്‍ എണീറ്റിരുന്നു മുഖം തിരിച്ചു

”അയ്യേ അതാണോ കാര്യം.,
അതില്‍ നീയിങ്ങനെ മുഖം വീര്‍പ്പിക്കാന്‍ എന്തോന്ന് ഇരിക്കുന്നു.,
എനിക്ക് നിന്നെ സ്വന്തമാക്കണമായിരുന്നു.,,
എന്തൊരു കാര്യവും പ്ലാന്‍ ചെയ്യുന്നമ്പോയും അത് പൊളിയരുതല്ലോ
പ്ലാന്‍ സക്സസ് ആകണമെങ്കില്‍  കൂടെ ചിലരെ ചേര്‍ക്കേണ്ടി വരും.,,
അത് പോലെ നിന്നെ എനിക്ക് നേടണമെങ്കില്‍ ഒന്നെങ്കില്‍ കൃഷ്ണയുടെ സഹായമോ നിന്‍റെ ചേട്ടമ്മാരെ സഹായമോ വേണ്ടി വരും.,,

നന്ദു ഒന്ന് നിര്‍ത്തി

”എന്‍റെ ചേട്ടമ്മാരെ ഒന്നും ഇതിന് കിട്ടില്ല.,,

ദച്ചു എടുത്തടിച്ച പോലെ പറഞ്ഞു

”അറിയാം.,
ആദ്യം ഞാന്‍ ലണ്ടനീന്ന് വന്ന് അവരെയാ കോണ്‍ടാക്ട് ചെയ്തത്.,
അളിയാന്ന് പറഞ്ഞ് സന്തോഷ കണ്ണീര് ഒലിപ്പിക്കും എന്ന് കരുതിയ എനിക്ക് നിന്‍റെ ചേട്ടമ്മാരെ കൈയ്യീന്ന് നല്ല പുളിച്ച തെറിയാ കിട്ടിയത്.
സോ അടുത്തത് കൃഷ്ണയെ വിളിച്ചു.,
നമ്മള്‍ ഒന്നിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചയാളാ കൃഷ്ണ.
അത് കൊണ്ട് അവള്‍ എന്നെ സഹായിച്ചു.,
അതോണ്ടിപ്പൊ എനിക്കെന്‍റെ ദച്ചൂനെ കിട്ടിയില്ലെ.,,

നന്ദു ചിരിയോടെ ദച്ചൂനെ  ചേര്‍ത്ത് പിടിക്കാന്‍ നിന്നു

”പോടാ പട്ടി.,
എനിക്കിതൊന്നും പൊറുക്കാന്‍ പറ്റില്ല പറ്റില്ല പറ്റില്ല.,
ഇനി ഇത് കൃഷണയെ വിളിച്ച് പറയേണ്ട .,
തന്‍റെ ഫോണില് കൃഷ്ണയെ ബ്ലോക്ക് ചെയ്ത് നമ്പറും ഡിലീറ്റ് ചെയ്തിട്ടുണ്ട്.,
അവള്‍ക്കുള്ളത് നാളെ കോളേജില്‍ നിന്ന് ഞാന്‍ കൊടുത്തോളാം.,,

”അറിയാം.,
ആദ്യം ഞാന്‍ ലണ്ടനീന്ന് വന്ന് അവരെയാ കോണ്‍ടാക്ട് ചെയ്തത്.,
അളിയാന്ന് പറഞ്ഞ് സന്തോഷ കണ്ണീര് ഒലിപ്പിക്കും എന്ന് കരുതിയ എനിക്ക് നിന്‍റെ ചേട്ടമ്മാരെ കൈയ്യീന്ന് നല്ല പുളിച്ച തെറിയാ കിട്ടിയത്.
സോ അടുത്തത് കൃഷ്ണയെ വിളിച്ചു.,
നമ്മള്‍ ഒന്നിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചയാളാ കൃഷ്ണ.
അത് കൊണ്ട് അവള്‍ എന്നെ സഹായിച്ചു.,
അതോണ്ടിപ്പൊ എനിക്കെന്‍റെ ദച്ചൂനെ കിട്ടിയില്ലെ.,,

നന്ദു ചിരിയോടെ ദച്ചൂനെ  ചേര്‍ത്ത് പിടിക്കാന്‍ നിന്നു

”പോടാ പട്ടി.,
എനിക്കിതൊന്നും പൊറുക്കാന്‍ പറ്റില്ല പറ്റില്ല പറ്റില്ല.,
ഇനി ഇത് കൃഷണയെ വിളിച്ച് പറയേണ്ട .,
തന്‍റെ ഫോണില് കൃഷ്ണയെ ബ്ലോക്ക് ചെയ്ത് നമ്പറും ഡിലീറ്റ് ചെയ്തിട്ടുണ്ട്.,
അവള്‍ക്കുള്ളത് നാളെ കോളേജില്‍ നിന്ന് ഞാന്‍ കൊടുത്തോളാം.,,

ദച്ചു ഇതും പറഞ്ഞ് ബെഡിലേക്ക് കിടന്നു

”അതിന് കൃഷ്ണ എന്ത് ചെയ്തു ദച്ചൂ..
അവള്‍ കാരണം നമ്മള്‍ ഒന്നിച്ചില്ലെ.,,
അതിന് അവളോട് എന്നും കടപ്പെട്ടിരിക്കണം നമ്മള്.,,

നന്ദു ദച്ചൂന്‍റെ അടുത്തേക്ക് നീങ്ങി കിടന്നു

”താന്‍ ഒറ്റക്ക് കടപ്പെട്ടാമതി.,
കൂടെ നിന്ന് ചതിക്കുന്നത് ഒരിക്കലും പൊറുക്കാന്‍ പറ്റില്ല.,
ഇനി ഒാരോന്ന് പറഞ്ഞ് എന്‍റെ അടുത്തേക്ക് വരണ്ട.,
എനിക്ക് ഉറങ്ങണം.,,

ദച്ചു കടുപ്പിച്ച് പറഞ്ഞതും ഇവളോടിനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയ നന്ദു ദച്ചൂനെ ഡിസ്റ്റര്‍ബ് ചെയ്യാതെ നീങ്ങി കിടന്നു

പിറ്റേന്ന് രാവിലെ എണീറ്റ് അമ്മയെ  കുറച്ച് സഹായിച്ച് ദച്ചു മനൂന്‍റെ കൂടെ കോളേജിലേക്ക് പോയി

നന്ദു രാവിലെ തലവേദനം കാരണം വീണ്ടും കിടന്നിരുന്നു

ദച്ചു കോളേജിലെത്തി ക്ലാസിലേക്ക് പോയി

കൃഷ്ണ എത്തിയിരുന്നില്ല

ദച്ചു ക്ഷമയില്ലാതെ കൃഷ്ണയെ കാത്തിരുന്നു

കാത്തിരിപ്പിന് അവസാനമെന്നോണം കൃഷ്ണ ചിരിച്ചോണ്ട് ക്ലാസിലേക്ക് കയറി വന്നു

*(തുടരും..)