17/02/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 19

രചന – ഷംസിയ ഫൈസൽ

”എനിക്ക് സമ്മതമല്ല..!!!

എല്ലാവരിം ഞെട്ടിച്ച് ദച്ചു ഇങ്ങനെ പറഞ്ഞതും നന്ദു തളര്‍ച്ചയോടെ അപ്പനിലേക്ക് ചാഞ്ഞു

ദീപും ദേവനും നന്ദൂനെ നോക്കി കോട്ടി ചിരിച്ചു.,

”’മോളിതെന്താ ഇങ്ങനെ പറയുന്നത്.,,

നന്ദൂന്‍റെ അമ്മ ദച്ചൂന്‍റെ അടുത്തേക്ക് വന്ന് അവളെ കൈ കവര്‍ന്നു

”അയ്യോ അങ്ങനെയല്ല അമ്മ.,
ഇപ്പോ വേണ്ടെന്ന്.,
എന്‍റെ പഠിത്തം കംപ്ലീറ്റ് ചെയ്തിട്ട് അതാ ഞാന്‍ ഉദ്ദേശിച്ചത്.,,

ദച്ചൂന്‍റെ ചിരിയോടെയുള്ള വാക്കുകള്‍ കേട്ടതും നന്ദു ആശ്വാസത്തോടെ നെഞ്ചില്‍ കൈവെച്ചു

”എന്‍റെ ദച്ചൂ ആ ചെര്‍ക്കനെ ഇങ്ങനെ പേടിപ്പിക്കാതെ ഒരു നിമിഷം നന്ദു മോന്‍ ഇല്ലാതായി പോയി.,

ദച്ചൂന്‍റെ അമ്മ അവളെ നോക്കി കണ്ണുരുട്ടിയതും ദച്ചു ചമ്മി ചിരിച്ചു

”അല്ല മാത്യൂച്ചായന്‍ ഒന്നും പറഞ്ഞില്ല.,
കല്ല്യാണം പിന്നത്തേക്ക് വെക്കണോ അതോ.,

ദച്ചൂന്‍റെ അച്ഛന്‍ ഒന്ന് നിര്‍ത്തി നന്ദൂന്‍റെ അപ്പനെ നോക്കി

”’എന്നതായാലും എനിക്ക് പ്രശ്നൊന്നുല്ല്യാ.,
ദച്ചു മോള്‍ക്ക് അങ്ങനെ ഇഷ്ടമെങ്കില്‍ അങ്ങനെ നടത്താം.,
അതിന് മുമ്പ് വേണമെങ്കില്‍ ചെറിയൊരു നിശ്ചയ ചടങ്ങ് അങ് നടത്തിയേക്കാം.,

അപ്പന്‍ മറുപടി കൊടുത്തു

”രജിസ്റ്റര്‍ മാരേജ് കഴിഞ്ഞിട്ട് എന്തോന്നിനി നിശ്ചയം?.,,

ദീപു പുച്ഛത്തോടെ ചോദിച്ചു

”അത് കുഴപ്പല്ല.,
നമുക്ക് മോതിര മാറ്റ ചടങ് നടത്താം.,
ദച്ചു പിജി കഴിയാറായില്ലെ ഒരു വര്‍ഷത്തിനുള്ളില്‍ താലികെട്ട് നടത്താം.,,
എന്താ നിങ്ങളൊക്കെ അഭിപ്രായം.,,

ദച്ചൂന്‍റെ അച്ഛന്‍ പറഞ്ഞതിനോട് എല്ലാവരും സമ്മതിച്ചു
എന്നാ ദീപുവും ദേവനും ഒന്നും മിണ്ടാതെ മാറി നിന്നു

”അല്ല അളിയമ്മാര് തമ്മില്‍ മിണ്ടുന്നില്ലല്ലോ?
ഇനി അതൊരു പ്രശ്നമാകോ?

നന്ദൂന്‍റെ അമ്മയാണത് ചോദിച്ചത്

അത് കേട്ട് ദേവനും ദീപുവും നന്ദൂനെ നോക്കി

നന്ദു അവരെ നോക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ദീപുവും ദേവനും ദേഷ്യത്തോടെ തല തിരിച്ചു

”ചങ്കും കരളും പോലെ നടന്ന മൂന്നെണ്ണമാണ്.,
അവര് തന്നെ തുറന്ന് സംസാരിച്ച് മിണ്ടുമ്പോ മിണ്ടട്ടെ.,,

അച്ഛന്‍ പറഞ്ഞു

”എന്നാ പിന്നെ വീട്ടിലേക്ക് തിരിച്ചാലോ?

ദച്ചൂന്‍റെ അമ്മ ചോദിച്ചു

പോലീസ് സ്റ്റേഷന്‍റെ പുറത്താണ് നില്‍ക്കുന്നത് പോലും അവര് മറന്ന് പോയിരുന്നു

”എന്നാ ശെരി.,
നിശ്ചയത്തിനൊരു നല്ലൊരു ദിവസം കുറിച്ചിട്ട് വിളിച്ചേക്കാം.,,

ദച്ചൂന്‍റെ അച്ഛന്‍ അപ്പനെ കെട്ടിപിടിച്ച് നന്ദൂന്‍റെ ചുമലിലൊന്ന് തട്ടി പോകാന്‍ നിന്നു

”കല്ല്യാണം ഇപ്പോ ഇല്ലെങ്കില്‍ ദച്ചൂനെ നമുക്ക് വീട്ടിലേക്ക് കൊണ്ട് പൊക്കൂടെ.,,

നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് കാറിലേക്ക് കയറാന്‍ നിന്നതും ദേവന്‍ പറഞ്ഞത് കേട്ട് അവനൊന്ന് നിന്നു

മനസ്സാന്‍ അവനെ തെറിവിളിച്ച് ചിരിയോടെ ദേവന് നേരെ തിരിഞ്ഞു

”അളിയാ.,താലികെട്ട് കഴിഞ്ഞില്ലെന്നെയൊള്ളു അവളിപ്പോ എന്‍റെ ഭാര്യ തന്നെയാണ്.
സോ ദച്ചു വേഗം കാറില്‍ കയറ്.,,

ഡോറ് തുറന്ന് നന്ദു ദച്ചൂനെ കാറിലേക്ക് കയറ്റിയിരുത്തി

”’മോനെ വിഷമമൊന്നും വിചാരിക്കരുത്.,
ദച്ചൂനെ ഞങ്ങള്‍ കൊണ്ട് പോകാണ്.,
നന്ദു ലീവിന് വന്നതൊന്നും അല്ലല്ലോ.,
ദച്ചൂന്‍റെ കാര്യത്തിലൊരു തീരുമാനം എടുക്കാന്‍ വന്നതല്ലെ.,
വീട്ടിലിരുന്നാണിപ്പോ അവന്‍ വര്‍ക്ക് ചെയ്യുന്നത്.,
ഇത്രയൊക്കെ ആയ സ്ഥിതിക്ക് നിശ്ചയം കഴിയുടന്‍ എന്നതായാലും അവന്‍ ലണ്ടനിലേക്ക് പോകും.,
അപ്പോ ദച്ചൂനെ അങ്ങോട്ടേക്കയക്കാം.,
അത് വരെ അവിടെ വീട്ടില്‍ നില്‍ക്കട്ടെ.,,

അപ്പന്‍ ദേവന്‍റെ ചുമലില്‍ തട്ടി ഇതും പറഞ്ഞവരെ യാത്രയാക്കി

അപ്പന്‍ കാറില്‍ വന്ന് കയറിയതും അഭിയാണ് വണ്ടിയെടുത്തത്

പിറകില്‍ ദച്ചൂന്‍റെ കൈ വിടാതെ പിടിച്ച് നന്ദുവും ദച്ചൂനോട് ഒാരോന്ന് സംസാരിച്ച് അമ്മയുമുണ്ട്

”എന്നാലും എനിക്കിതങ് വിശ്വസിക്കാന്‍ പറ്റുന്നില്ല.,

വണ്ടിയോടിക്കുന്നതിനിടെ അഭി പറഞ്ഞു

”എന്ത്.,
നിന്‍റെ ചേട്ടന് തല്ല് കിട്ടാത്തതാണോ?

പുറകില്‍ നിന്ന് അമ്മ തിരിച്ച് ചോദിച്ചു

”അതും ഉണ്ട്.,
പിന്നെ ഞാന്‍ വല്ല്യ ഭൂകമ്പം പ്രതീക്ഷിച്ചാ പോലീസ് സ്റ്റേഷനിലോട്ട് വന്നത് തന്നെ.,
സ്റ്റേഷനീന്ന് ദച്ചൂന്‍റെ വീട്ടുക്കാരെ മുഖം കണ്ടപ്പോ മൂന്നാം മഹായുദ്ധം അവിടെ വെച്ച് നടക്കുമെന്നാ വിചാരിച്ചെ.,
ആ എസ് ഐ വന്ന് ചീള് പോലെയല്ലെ പ്രശ്നം സോള്‍വാക്കിയത്.,
ഹോ എന്നാലും പോലീസ്ക്കാര് നമ്മടെ കൂടെ നിന്നല്ലോ.,,

അഭി വിശ്വാസം വരാതെ പറഞ്ഞു

”എനിക്ക് തോന്നുന്നത് അപ്പന്‍റെ കരങ്ങളാണ് ഇതിന് പിന്നിലെന്നാ.,

നന്ദു അപ്പനെ ചിറഞ്ഞ് നോക്കി

”എന്നതാടാ കൊച്ചനെ നിനക്ക് എന്നെ അങ്ങനൊരു സംശയം?.,,

അപ്പന്‍ നന്ദൂനെ തിരിഞ്ഞ് നോക്കി ചിരിയോടെ ചോദിച്ചു

”അവന് മാത്രമല്ല.,
എനിക്കും അങ്ങനൊരു സംശയം ഇല്ലാതില്ല.,,
നിങ്ങളെല്ലെ മന്‍ഷ്യ എസ് ഐയ്യിടെ മുറിയിലേക്ക് കേറി പോകുന്നത് കണ്ടത്.,
വല്ല കൈ മടക്കും കൊടുത്ത് കേസ് ഒതുക്കിയതല്ലെ സത്യം പറ.,,

അമ്മ മുന്നോട്ടാഞ്ഞ് അപ്പന്‍റെ കൈയ്യിലൊന്ന് പിച്ചി

”’ഹൗ ചുമ്മാതിരിയടീ..,,
കൈ മടക്ക് കൊടുത്ത് ഒതുക്കേണ്ടി വരുമെന്നാ ഞാന്‍ കരുതിയെ.,
പക്ഷെ കേസിനെ കുറിച്ചറിയാന്‍ ഞാനെന്‍റെ ബിസിനസ്സ് വക്കീലിനെ വിളിച്ചപ്പോ അവന്‍റെ അനിയനാണ് പോലും നമ്മടെ സ്റ്റേഷനില്‍ പുതിയതായി വന്ന എസ് ഐ.,
അങ്ങനെ ആ വഴി വിളിച്ച് എല്ലാം സെറ്റായതിന് ശേഷമാ ഞാന്‍ സ്റ്റേഷനിലോട്ട് പോലും വന്നത്.,,

അപ്പന്‍ കോളറ് പൊക്കി പറഞ്ഞു

”അപ്പനാണ് അപ്പാ അപ്പന്‍…,,

നന്ദു അപ്പന് ഫ്ലൈങ് കിസ്സ് കൊടുത്തു

എന്നാ ഇതെല്ലാം കേട്ട് ദച്ചു കിളിപോയിരിപ്പാണ്

”എന്നാലും അപ്പനെ എസ് ഐ അങ്ങേരെ ക്യാബിനിലേക്ക് വിളിച്ചതെന്തിനാ.?,,

അഭിയുടെ സംശയം അവസാനിച്ചിരുന്നില്ല

”അത് ദച്ചു മോളെ ചേട്ടമ്മാരെ ഒരു പോലീസ് ഫ്രണ്ട് ഉണ്ടല്ലോ
അവന്‍ വിളിച്ച് എസ് ഐയോട് ദച്ചൂനെ അവളെ വീട്ട്കാര്‍ക്ക് വിട്ട് കൊടുത്ത് നന്ദൂനെ വല്ല കള്ളക്കേസിനും പിടിച്ച് അകത്തിടാന്‍.
ദച്ചു മോളെ ചേട്ടമ്മാരെ ഒാരോ തമാശകളായി കൂട്ടിയാല്‍ മതി.,,
അല്ലെ മോളെ.,,

അപ്പന്‍ പറഞ്ഞത് കേട്ട് ദച്ചൂന് എന്തോ മാനക്കേട് തോന്നി
അവള്‍ മിണ്ടാതെ തലതാഴ്ത്തിയിരുന്നു

പോകുന്ന വഴി ഉച്ചത്തേക്കുള്ള ഭക്ഷണവും കഴിച്ച് അഭി അവന്‍റെ തുണിക്കടയിലും ഇറങ്ങി

വീട്ടിലെത്തിയതും നന്ദു ചൂളം വിളിച്ച് അവന്‍റെ മുറിയിലേക്ക് കയറി പോയി

അമ്മയും അപ്പനും അവരെ മുറിയിലേക്കും

ദച്ചു എങ്ങോട്ട് പോകണം എന്നറിയാതെ നിന്നതും നന്ദു താഴേക്ക് വന്ന് പെട്ടന്നവളെ കോരിയെടുത്ത് അവന്‍റെ മുറിയിലേക്ക് കൊണ്ട് പോയി

”ച്ഛീ..,,വിടടാ എന്നെ..,,വിടാന്‍..,,

ദച്ചു അവന്‍റെ കൈയ്യില്‍ നിന്ന് കുതറി

”ഹാ..അടങ്ങിയിരി പെണ്ണെ.,
ഇപ്പോ താഴെ ഇറക്കാന്ന്.,,

നന്ദു അവളെ അവന്‍റെ മുറിയില്‍ ഇറക്കി ഡോറടച്ച് ലോക്ക് ചെയ്തു

”എന്ത് വൈറ്റാടീ..,,
എന്‍റെ കൈ ഒടിഞ്ഞെന്നാ തോന്നുന്നത്.,
എന്നോടുള്ള ദേഷ്യത്തില്‍ ഇരുപത്തിനാല് മണിക്കൂറും വെട്ടിവിഴുങ്ങായിരുന്നോ പണി.,,

നന്ദു കൈ കുടഞ്ഞ് ബെഡിലിരുന്നു

”അതെലോ.,
തന്‍റെ ചിലവിലൊന്നും അല്ലല്ലോ.,,

ദച്ചു അവനെ പുച്ഛിച്ചതും നന്ദു കള്ളച്ചിരിയോടെ ബെഡിലേക്ക് കിടന്ന് അവളെ കണ്ണെടുക്കാതെ നോക്കി

അവന്‍റെ നോട്ടത്തില്‍ പതറി ദച്ചു മുറിയില്‍ എന്ത് ചെയ്യുമെന്നറിയാതെ നിന്നു

”അവിടെ ഇരുന്നോ ഞാന്‍ നിന്നെ ഒന്നും ചെയ്യാനൊന്നും പോകുന്നില്ല.,,,

നന്ദു ചിരിയോടെ പറഞ്ഞു

”ചെയ്യാനിങ് വാ.,
ഞാന്‍ നിന്ന് തരാം.,,

ദച്ചു ഇതും പറഞ്ഞവിടെ ബെഡില്‍ ഇരുന്നു

”റിയലീ..,,ചെയ്തോട്ടെ.,,

നന്ദു ചാടി എണീറ്റ് അവളെ അടുത്തേക്ക് വന്ന് കെട്ടിപിടിക്കാന്‍ നിന്നതും ദച്ചു അവനെ ബെഡിലേക്ക് തള്ളിയിട്ട് ചാടിയെണീറ്റു

”ദേ നന്ദേട്ടാ..,,എന്നെ വല്ലോം ചെയ്താ വിവരം അറിയും.,
ചായയില്‍ വിം കലക്കി തരും ഞാന്‍
അപ്പോ പിന്നെ ഇടക്കുള്ള ഈ തൊടാനും തലോടാനുമുള്ള തോന്നലുണ്ടല്ലോ അതങ് മാറികിട്ടും.,,

ദച്ചു പറഞ്ഞത് കേട്ടവന്‍ വായിം തുറന്ന് നിന്നു

”ദൈവമേ..എന്‍റൊരവസ്ഥ.,
തല്‍ക്കാലം ഞാന്‍ രണ്ടടി മാറി നിന്ന് ഭാര്യയെ നോക്കി വെള്ളം ഇറക്കി നിന്നോളാം.,
ഇപ്പോ എന്‍റെ പത്നി ഒരു കാര്യം ചെയ്യ്‌ ഒന്ന് ഫ്രഷായി ഡ്രസ്സ് മാറി വാ.,,

”എന്തിന്.,,

ദച്ചു അവനെ നോക്കി നെറ്റിചുളിച്ചു

”നാളെ മുതല്‍ കോളേജില്‍ പോകണ്ടെ.,
നിന്‍റെ വീട്ടില്‍ നിന്ന് വല്ലതും എടുക്കാന്‍ ഉണ്ടെങ്കില്‍ എടുക്കാം.,
പിന്നെ നിനക്ക് വേണ്ട കുറച്ച് ഷോപ്പിംങും നടത്തിയേക്കാം.,,
റെഡിയായി താഴേക്ക് വന്നാല്‍ മതി.,
ഞാനവിടെ ഉണ്ടാകും.,,

നന്ദു അവനിടാനുള്ള ടീഷര്‍ട്ടും പാന്‍റും എടുത്ത് മനൂന്‍റെ മുറിയിലേക്ക് പോയി റെഡിയായി താഴേക്ക് പോയി

”അമ്മോയ്.,,

കാറിന്‍റെ കീ കൈയ്യിലിട്ട് കറക്കി താഴേക്ക് ചെന്ന് വിളിച്ചു

”എന്താടാ ചെര്‍ക്കാ?.,,

അമ്മ മുറിയില്‍ നിന്നിറങ്ങി ചോദിച്ചു

”ഞങ്ങള്‍ പുറത്തേക്കൊന്ന് പോകാണ്.,
കുറച്ച് ഷോപ്പിംങ്.,
എന്തേലും വാങ്ങിക്കാന്‍ ഉണ്ടെങ്കില്‍ ലിസ്റ്റ് വാട്സാപ്പ് ചെയ്താല്‍ മതി..,
അപ്പോ ശെരി.,
ദച്ചു വന്നാല്‍ ഞാന്‍ കാറിലുണ്ടെന്ന് പറഞ്ഞേക്കണെ.,,

നന്ദു പുറത്ത് പോയി പോര്‍ച്ചില്‍ നിന്ന് കാറെടുത്ത് ഗേറ്റിന് പുറത്തേക്ക് നിര്‍ത്തി ദച്ചൂനെ കാത്തിരുന്നു

അല്‌പം കഴിഞ്ഞ് കടും നീല ചുരിദാര്‍ ഇട്ട് ദച്ചു കാറില്‍ വന്ന് കയറി

നന്ദു ഒരു റൊമാന്‍റിക് പാട്ടിട്ട് വണ്ടിയെടുത്തു

യാത്രക്കിടെ ദച്ചൂനെ ഒളിക്കണ്ണിട്ട് നോക്കിയെങ്കിലും അവള്‍ അവനെ അറിയാതെ പോലും നോക്കിയില്ല

”എന്‍റെ ദച്ചുട്ട്യേ..,,ഇതെന്തോന്ന് മൗനവൃതോ.,
എന്നെ ബോറടിപ്പിച്ച് കൊല്ലോ നീ..,,

സഹികെട്ട് നന്ദു ദച്ചൂനോട് ചോദിച്ചു

”ഞാന്‍ പറഞ്ഞോ എന്നെ കെട്ടാന്‍.,
എനിക്ക് ഇങ്ങനൊക്കെ പറ്റൂ.,
വേണമെങ്കില്‍ സഹിച്ചോ.,
ഇല്ലെങ്കില്‍ ഡിവോഴ്സ് ചെയ്തേക്ക്‌,,

ദച്ചു അവന് നേരെ നോക്കി അമര്‍ഷത്തോടെ പറഞ്ഞു

”അയ്യടീ അപ്പോ അതാണല്ലെ മനസ്സിലിരിപ്പ്.,,
ഒരിക്കലും നടക്കാന്‍ പോണില്ല ദച്ചൂ.,,
ഒരുവട്ടം നിന്നെ വളച്ച് അഞ്ച് വര്‍ഷം പ്രേമിച്ചോണ്ട് നടന്ന എനിക്ക്‌,
ഭാര്യ ആയ ശേഷം നിന്നെ വളക്കാന്‍ അത്ര വലിയ പാടൊന്നുമില്ല.,,

നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി

”ഹ്മ്..,നടന്നത് തന്നെ.,
പിന്നെ ഇടക്കിടെ അഞ്ച് വര്‍ഷത്തെ കാര്യം പറഞ്ഞ് വെറുപ്പിക്കണം എന്നില്ല.,,

ദച്ചു അവനെ ഒന്ന് നോക്കി

”ഇപ്പോയല്ലെ നിനക്ക് അതൊക്കെ വെറുപ്പായത്.,
അന്നൊക്കെ നന്ദേട്ടാന്ന് തികച്ച് വിളിക്കാതെ കൈയ്യില്‍ തൂങ്ങി നടപ്പല്ലായിരുന്നോ.,
ഹോ എത്ര എത്ര സ്ഥലങ്ങളാ നമ്മളെ കെട്ടിപിടിക്കലിനും കിസ്സിങിനുമൊക്കെ ശാക്ഷിയായത്.,,

നന്ദു അവളെ ഇടം കണ്ണിട്ട് നോക്കി

”ഒാ..ഹ് ഒന്ന് മിണ്ടാതിരിക്കാമോ.,
ഇനി വല്ലോം മിണ്ടിയാല്‍ ഞാനിറങി പോകും പറഞ്ഞേക്കാം.,

ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി

”ഇനി ഞാന്‍ മിണ്ടിയിട്ട് മാഡത്തിന് ബുദ്ധിമുട്ടാകേണ്ട.,,

നന്ദു പാട്ടിന്‍റെ വോളിസം കൂട്ടി അതിനൊപ്പം മൂളി ഡ്രൈവ് ചെയ്തു

”ഇതെന്താ ഇവിടെ?.,,

ബീച്ചിനടുത്ത് കാര്‍ നിര്‍ത്തിയതും ദച്ചു ചോദിച്ചു

”ചുമ്മാ കുറച്ച് സമയം കടല്‍ക്കാറ്റും കൊണ്ട് ഇവിടെ ഇരിക്കാന്ന് വെച്ചു.,
വാ ഇറങ്ങ്.,,

നന്ദു വണ്ടി പാര്‍ക്ക് ചെയ്തിറങ്ങിയതും ദച്ചുവും കാറില്‍ നിന്നിറങ്ങി

നന്ദു ആളൊഴിഞ്ഞ ഒരിടത്ത് ഇരുന്നതും ദച്ചു അവനില്‍ നിന്ന് കുറച്ച് വിട്ട് മാറിയിരുന്നു

നന്ദു അവളെ അടുത്തേക്ക് ചേര്‍ന്നിരുന്നു

”സോറി..,,

പ്രതീക്ഷിക്കാതെയുള്ള ദച്ചൂന്‍റെ സോറി കേട്ട് നന്ദു ഒന്ന് ഞെട്ടി അവളെ നോക്കി

”എന്തിന്.,,

”എന്‍റെ ചേട്ടമ്മാര് കള്ളകേസ് കൊടുത്ത് കുടുക്കാന്‍ നോക്കിയില്ലെ അതിന്.,,

ദച്ചു തിരയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു

”ഒാ..ഹോ അതിന്.,
അതിന് ഞാന്‍ എന്‍റെ അളിയമ്മാരെ ഒന്ന് ശെരിക്ക് കാണുന്നുണ്ട്.,,

നന്ദു ചുണ്ട് കോട്ടി മറുപടി കൊടുത്തു

”അയ്യോ..,,നന്ദേട്ടാ ഇനി പ്രശ്നത്തിനൊന്നും പോകരുത്‌.,,പ്ലീസ്..,

ദച്ചു അവനെ ദയനീയമായി നോക്കി

”ഇല്ലന്നെ.,
ഞാന്‍ നിന്നെ ഒന്ന് പേടിപ്പിച്ചതല്ലെ.,
എന്നാലും എന്‍റൊരു വിധി നോക്കണെ.,
നിന്നേം വളക്കണം നിന്‍റെ ചേട്ടമ്മാരിം വളക്കണം.,
ആ..ഹ് എന്തേലും ഒരു വഴി കാണാതിരിക്കില്ല.,,

നന്ദു ഒന്ന് നിശ്വസിച്ചു

അവര്‍ക്കിടയില്‍ മൗനം വില്ലനായി വന്നു

ദച്ചു തിരയില്‍ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിപ്പാണ്

നന്ദു ഇടക്കിടെ അവളെ നോക്കുന്നുണ്ടെങ്കിലും ദച്ചു അതൊന്നും അറിയാത്ത പോലെ ഇരിപ്പാണ്

”’ദച്ചൂ…,ഞാനൊരു കാര്യം ചോദിച്ചോട്ടെ..??

നന്ദു അവളെ കൈകവര്‍ന്ന് ദച്ചൂന്‍റെ കണ്ണിലേക്ക് നോക്കി

ദച്ചു എന്താണെന്നറിയാന്‍ അവന്‍റെ കൈക്കുള്ളില്‍ നിന്ന് തന്‍റെ കൈ പില്‍വലിക്കാതെ അവനെ നോക്കി

പെട്ടന്നാണ് നന്ദു പുറകില്‍ നിന്ന് ചവിട്ടേറ്റ് മണലിലേക്ക് മറിഞ്ഞ് വീണത്

*(തുടരും..)*