10/02/2026

ഹരിനന്ദനം : ഭാഗം 14

രചന – ഇഷ ജാൻവി

കാന്തരീ……. ന്നുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്….. ആക്കു ഏട്ടാ ന്ന് വിളിച്ചു ഞാൻ ഏട്ടന്റെ അടുത്തേക്ക് ഓടി….. നിങ്ങൾക്ക് ആളെ മനസിലായില്ലല്ലോ ഇത് ആണ് അഖിൽ ഏട്ടൻ ഞാൻ ആക്കു ഏട്ടൻ എന്നാണ് വിളിക്കാറ്….. അജുന്റെ ഏട്ടൻ ആണേ….. എന്താടി കാന്താരി നിനക്ക് സുഖമല്ലേ….. ഇങ്ങനെ പോകുന്നു….. എവിടെക്കാ പോകുന്നെ….. ഓ എന്റെ ആക്കു ഏട്ടാ….. എന്താടി……… എന്തായാലും ഏട്ടനെ കണ്ടത് നന്നായി ഞാൻ അജുവിനെ വിളിക്കാൻ പോകുവായിരുന്നു….. എന്തിന്………. റൂം നമ്പർ ചോദിക്കാൻ….. അല്ല നി ഏതോ മീറ്റിംഗിന് വന്നതാണെന്ന് അവൻ പറഞ്ഞല്ലോ നി ഒറ്റക്കാണോ ഇവിടേക്ക് വന്നത്….. ഏയ്യ് അല്ല….. ഏട്ടൻ പറഞ്ഞപ്പോഴാണ് എനിക്ക് സർ നെ പറ്റി ഓർമ വന്നത്….. ഞാൻ സർനെ നോക്കി….. സർ എന്നെയും നോക്കി….. 40 പേരും ശിഷ്യൻമാരും ഇല്ലാത്തത് കൊണ്ട് ഏട്ടൻ ഒന്നിച്ചു നോക്കി 😜😜….. ഞാൻ സർ ന് ഏട്ടനെ പരിചയപ്പെടുത്തി കൊടുത്തു….. എന്നിട്ട് ഏട്ടന്റെ കൂടെ ഞങ്ങൾ റൂമിലേക്ക് നടന്നു…..

അജു ഏട്ടനോട് ഒന്നും പറഞ്ഞില്ലാന്നു തോനുന്നു….. ഇല്ലെങ്കിൽ ഇതൊന്നും ആയിരിക്കില്ല പ്രതികരണം….. കുറെ സ്റ്റെപ് കേറി ഞങ്ങൾ റൂമിൽ എത്തി….. എന്നെയും സർ നെയും കണ്ടു അജു അന്തം വിട്ട് നോക്കുന്നുണ്ട്….. വാ അടക്കേടാ ഇല്ലെങ്കിൽ ഈച്ച കേറും….. അല്ല നിങ്ങൾ പോയില്ലേ….. അജു ചോദിച്ചു….. പോയിനെങ്കിൽ നി ഞങ്ങളെ ഇവിടെ കാണുമോ….. ഒന്ന് മാറി നിൽക്കെടാ എന്ന പറഞ്ഞു ഞാൻ അമ്മയുടെ അടുത്തേക്ക് പോയി….. അമ്മേ….. ആ മോളെ ഞാൻ ഇവനോട് നിന്നെ പറ്റി ഇപ്പൊ ചോദിച്ചതേ ഉള്ളു….. എനിക്ക് അറിയാം മോള് ഇവിടെ ഉണ്ടെങ്കിൽ എന്തായാലും കാണാൻ വരും എന്ന….. പിന്നെ വരാതെ എന്റെ അച്ഛനെ കാണാൻ ഞാൻ വരാതിരുക്കുമോ….. അച്ഛൻ നല്ല ഉറക്കമാണല്ലോ….. ആ ഇപ്പൊ മയങ്ങാൻ ഉള്ള ഒരു ഇൻജെക്ഷൻ കൊടുതിന്….. മോള് ഇരിക്ക്….. ആ….. അമ്മേ ഇത് ഞാൻ വർക്ക്‌ ചെയുന്ന കമ്പനിയിലെ എംഡി ആണ് എന്ന പറഞ്ഞു അജു സാറിനെ പരിചയപ്പെടുത്തി…..

അമ്മ സർ നെ നേരത്തെ കണ്ടില്ല എന്ന തോനുന്നു….. അമ്മ വേഗം സർ ന് ഒരു കസേര കൊടുത്തിട്ട് ഇരിക്കാൻ പറഞ്ഞു….. ചായയും കൊടുത്തു….. സർ വേണ്ട എന്ന പറഞ്ഞെങ്കിലും അമ്മ നിർബന്ധിച്ചു കൊടുത്തു….. കുറച്ചു സമയം അവരോട് വർത്തമാനം പറഞ്ഞു ട്രെയിനിന്റെ സമയം ആയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞു പുറത്ത് ഇറങ്ങി….. അജുവും ആക്കു ഏട്ടനും ഞങ്ങളുടെ കൂടെ പുറത്ത് വന്നു….. എന്നാ ശെരി ഞങ്ങൾ പോകട്ടെ….. ന്ന് സർ പറഞ്ഞു….. സാറേ……. ഞങ്ങളുടെ പെങ്ങളെ ശ്രദ്ധിക്കണേ….. കുറച്ച് കുറുമ്പ് കൂടുതൽ ആണെന്നെ ഉള്ളു….. ഏട്ടാ………. എന്താടി ഞാൻ ഒന്ന് പറയട്ടെ….. ഏട്ടൻ വന്ന എന്റെ കൈ പിടിച്ചിട്ട് പറഞ്ഞു….. ഇവൾക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഭയങ്കര പേടി ആണ് എപ്പോഴും ശ്രദ്ധിക്കണേ….. ഇവനും എനിക്കും ആകെ ഉള്ള ഒരു പെങ്ങൾ ആണ്….. ഏട്ടൻ അജുവിനെ ചൂണ്ടിയിട്ട് പറഞ്ഞു…..

ഞാൻ വെറുതെ ഒന്ന് സർ നെ നോക്കി….. ഓഹ് എന്റെ റബ്ബേ….. എന്താ ഞാൻ ഈ കാണുന്നെ സർ ന്റെ പാൽ പുഞ്ചിരി ഒന്ന് കാണുക തന്നെ വേണം….. ആ നുണ കുഴി ശെരിക്കും കാണുന്നുണ്ട്….. നിങ്ങൾ പേടിക്കൊന്നും വേണ്ട ഇനി എന്നും ഞാൻ ഇവളുടെ കൂടെ തന്നെ ഉണ്ടാവും……. സർ പറഞ്ഞത് കേട്ട് ഞാൻ ഫ്യൂസ് പോയ പോലെ ആയി എന്താ പറഞ്ഞെ എന്നും എന്റെ കൂടെ ഉണ്ടാവും എന്നോ ഞാൻ ഒന്ന് കൂടെ സർ നെ നോക്കി….. അപ്പോഴാ സർ എന്താ പറഞ്ഞത് എന്ന സർ നും കത്തിയത്….. അത് എന്താണ് എന്ന വച്ചാൽ ഞാൻ ട്രെയിനിൽ ഇവളുടെ കൂടെ തന്നെ ഇണ്ടാവും എന്നാ ഉദേശിച്ചേ….. ഏട്ടൻ ഒന്ന് മൂളി കൊടുത്തു….. ഞങ്ങൾ അവിടുന്ന് ഒരു ടാക്സി പിടിച്ചു റെയിൽവേ സ്റ്റേഷനിൽ പോയി….. ടിക്കറ്റ് എടുത്ത് പ്ലാറ്റഫോമിൽ ഇരുന്നു….. ഞാനും സാറും പരസ്പരം ഒന്നും മിണ്ടിയില്ല….. കുറച്ച് സമയത്തിന് ശേഷം സാർ തന്നെ ഈ മൗനം അവസാനിപ്പിച്ചു….. നന്ദേ…… ❤❤❤❤ അവളുടെ ഫ്രണ്ടിന് അവള് കൊടുത്ത മറുപടി കേട്ട് എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…..

ഞാൻ പുറം തിരിഞ്ഞു നിൽക്കുന്നത കൊണ്ട് ഞാൻ ചിരിച്ചതൊന്നും അവള് കണ്ടില്ല….. അപ്പോഴാണ് അവള് ഹോസ്പിറ്റലിൽ പോകാം എന്ന പറഞ്ഞത്….. അവിടെയും അജു ഉണ്ടാവുമല്ലോ എന്ന വിചാരിച്ചപ്പോൾ വേണ്ട എന്ന പറയാൻ തോന്നിയത് ആണ്….. പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ അങ്ങനെ പറയാൻ തോന്നിയില്ല….. റോഡ് സൈഡിലൂടെ നടക്കുമ്പോൾ അവളുടെ കൈ പിടിക്കണം എന്നൊക്കെ തോന്നിയിരുന്നു….. പക്ഷേ കണ്ട്രോൾ ചെയ്തു ഒരു ബൈക്ക് അവളെ തട്ടി തട്ടിയില്ല എന്ന രീതിയിൽ പോയപ്പോൾ സത്യം പറഞ്ഞാൽ എന്റെ ചങ്ക് ഒന്ന് പിടച്ചു….. ഞാൻ വേഗം അവളെ എന്റെ അപ്പുറത്തുള്ള സൈഡിൽ നിർത്തി….. അവള് എന്നെ തന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട് പക്ഷേ ഞാൻ അത് മൈൻഡ് ചെയ്തില്ല….. റോഡ് ക്രോസ്സ് ചെയുമ്പോൾ ഞാൻ അവളുടെ പിടിച്ചിട്ടാണ് കടന്നത്….. അത് ഒരു ഒന്നൊന്നര ഫീൽ ആയിരുന്നു…..

എപ്പോഴും അവളുടെ കൈ അങ്ങനെ പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്ന ഞാൻ ആശിച്ചു പോയി….. അവളുടെ കണ്ണുകൾ എന്റെ മുഖത്തു തന്നെ ആയതുകൊണ്ടാണെന്ന് തോനുന്നു താഴെ ഉള്ള കല്ല് കണ്ടില്ല….. ആ കല്ല് തടഞ്ഞു വീഴാൻ പോയതാണ് പക്ഷേ ഞാൻ അവളെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചത് കൊണ്ട് അവള് വീണില്ല….. എത്ര സമയം അവളുടെ കണ്ണിൽ നോക്കി എന്ന അറിയില്ല….. റോഡിൽ ആണെന്ന് ഓർമ വന്നപ്പോൾ ഞാൻ അവളെ ശെരിക്കും നിർത്തി….. പിന്നെ എന്തോ അവളോട് സംസാരിക്കാൻ ഒരു ചടപ്പ് ആയിരുന്നു….. ഹോസ്പിറ്റലിൽ എത്തിയപ്പോ ദേ അടുത്ത കുരിശ് അർജുന്റെ ഏട്ടൻ….. ഇവള് ഇവരോടൊക്കെ ഇത്ര കമ്പനി ആണോ….. അമ്മയോടൊക്കെ സംസാരിക്കുന്നത് കേട്ട് എനിക്ക് അത്ഭുതം തോന്നി….. ഫ്രണ്ട്സ് അല്ലേ അപ്പൊ പരിചയം ഉണ്ടാവാതിരിക്കില്ലല്ലോ….. അർജുന്റെ അമ്മ ചായ ഒക്കെ തന്നു…..

കുറച്ച് സമയം അവരോട് സംസാരിച്ചു പുറത്തിറങ്ങി….. അർജുനും അവന്റെ ഏട്ടനും ഞങ്ങളെ യാത്ര അയക്കാൻ പുറത്ത് വരെ വന്നിരുന്നു….. സത്യം പറഞ്ഞാൽ അവള് അവരോടൊക്കെ ഫ്രണ്ട്‌ലി ആയിട്ട് സംസാരിക്കുന്നത് കാണുമ്പോൾ എന്തോ പോലെ….. എന്നോട് സംസാരിക്കുമ്പോൾ അവൾക്ക് ഒടുക്കത്തെ വിക്കും കേറി വരും പിന്നെ എന്നെ പേടിയും ആണല്ലോ അതൊക്കെ ഇനി എപ്പോ മാറാൻ ആണേ….. ഇതൊക്കെ ആലോചിച്ച നിൽക്കുമ്പോഴാണ്….. അർജുന്റെ ഏട്ടൻ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷമായി….. നിങ്ങൾ കേട്ടില്ലേ അവരുടെ പെങ്ങൾ ആണ് അവളെന്നെ….. അത് പറഞ്ഞ അഖിലിനെ എനിക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ഒക്കെ തോന്നിയത….. പക്ഷേ ഹോസ്പിറ്റൽ ആയി പോയില്ലേ….. അവരുടെ പെങ്ങളെ ശ്രദ്ധിക്കണേ എന്ന….. അപ്പൊ ഞാൻ പറഞ്ഞു…..

നിങ്ങൾ പേടിക്കൊന്നും വേണ്ട ഇനി എന്നും ഞാൻ ഇവളുടെ കൂടെ തന്നെ ഉണ്ടാവും എന്ന….. അവരുടെ ഒക്കെ നോട്ടം കണ്ടപ്പോഴാണ് ഞാൻ എന്താ പറഞ്ഞത് എന്ന മനസിലായെ….. ആകെ ചമ്മി നാറി ഞാൻ പിന്നെ പറഞ്ഞു ഒപ്പിച്ചു….. ട്രെയിനിൽ ഇവളുടെ കൂടെ തന്നെ ഉണ്ടാവും എന്നാ ഉദേശിച്ചേ….. അവരോടൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ സ്റ്റേഷനിലേക്ക് പോയി….. ടികെറ്റ് ഒക്കെ എടുത്ത് പ്ലാറ്റഫോമിൽ ഇരുന്നു….. ഞങ്ങളുടെ രണ്ടു പേരുടെയും ഇടയിൽ മൗനം മാത്രം ആണ്….. ഇനി ഇങ്ങനെ ആയാൽ ശെരിയാവില്ല ഇവളോട് എങ്ങനെ എങ്കിലും അടുക്കണം….. എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാലോ….. അവൾ എന്നെ ഇഷ്ടമല്ല എന്ന പറഞ്ഞാലോ….. ചിലപ്പോൾ ഇഷ്ടം ആണെന്ന് പറഞ്ഞാലോ….. ഓ പിരാന്ത് പിടിക്കുന്നു….. എന്തായാലും അവളെ വിളിച്ചു നോക്കാം….. നന്ദേ………. നന്ദേ…… ഞാൻ വിളിച്ചതും അവളുടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചാണ് എന്താ പറയുവാ കഷ്ടകാലം എന്ന അല്ലാതെ….. സർ ഒരു മിനിറ്റ് എന്ന പറഞ്ഞു…..

അവൾ ഫോൺ എടുത്തു ഞാൻ അവളെയും നോക്കി ഇരുന്നു….. കാറ്റ് വീശുന്നത് കൊണ്ട് അവളുടെ മുടി നെറ്റിയിലേക്ക് വീണുകൊണ്ടേ ഇരുന്നു അവൾ ചിരിച്ചിട്ടൊക്കെ ആണ് സംസാരിക്കുന്നെ വീട്ടിൽ നിന്ന് ആരെങ്കിലും ആയിരിക്കും ഞാൻ ഇങ്ങനെ അവളെ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ ഓപ്പോസിറ്റ നിൽക്കുന്നവരുടെ സംസാരം കേട്ടത്….. ദേ ടാ അവിടെ ഒരുത്തിയെ നോക്കിയേ എന്താ ഒരു ഭംഗി അല്ലേ….. അവരുടെ സംസാരം കേട്ട് ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത് പക്ഷേ ഇപ്പൊ എടുത്ത് ചാടിയാൽ അവൾക്ക് തന്നെ ആണ് പ്രശ്നം അവര് അവളെ കാര്യമായി നീരിക്ഷിച്ചു കൊണ്ടിരിക്കുകയാ….. അവൾ ഇത് ഒന്നും അറിയാതെ ഫോൺ വിളിക്കുകയാണ്‌ അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് കാറ്റ് വീശുന്നത് കൊണ്ട് അവൾ ഉടുത്തിരിക്കുന്ന ദാവണി കാറ്റിൽ പാറി കളിക്കുന്നുണ്ട് അതിലൂടെ അവളുടെ വയർ ചെറുതായി കാണുന്നുണ്ട് അത് കണ്ടു രസിക്കുകയാ ചെറ്റകൾ 😠😠….. ഡി…………… എന്റെ സൗണ്ടിനേ കുറച്ച് ഗൗരവം കൂടി പോയി എന്ന എനിക്ക് മനസിലായത് പേടിച്ചിട്ടുള്ള അവളുടെ നോട്ടം കണ്ടപ്പോൾ ആണ് കണ്ണൊക്കെ ഇപ്പൊ പുറത്ത് ചാടും എന്ന രീതിയിൽ ആണ് ഉള്ളത് അത് കണ്ടിട്ട് എനിക്ക് ചിരി ആണ് വന്നത് പക്ഷേ ഇപ്പൊ കലിപ്പ് മൂഡ് ആണ് നല്ലത്…..

ഞാൻ അവളുടെ അടുത്തേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്നു അപ്പൊ അതാ പെണ്ണ് നീങ്ങി ഇരിക്കുന്നു ഞാൻ കുറച്ച കൂടെ അടുത്തേക്ക് പോയി ഇനി അവൾ പോകില്ല കാരണം ഇനി അവൾ നീങ്ങി ഇരുന്നാൽ താഴേക്ക് വീഴും….. ഡി ദാവണി ഒക്കെ ഉടുക്കുന്നുണ്ടെകിൽ നേരാവണ്ണം ഉടുക്കണം അല്ലെങ്കിൽ നിനക്ക് വല്ല ചുരിദാർ ഇട്ടിട്ട് വന്നാൽ പോരെ….. സർ അതിനു ഞാൻ….. അവളെ പറയാൻ സമ്മതിക്കാതെ ഞാൻ അവളുടെ ധാവണിയുടെ കുറച്ചു നീക്കി ഇട്ടു ഇപ്പൊ വയർ കാണുന്നില്ല….. അപ്പോഴാണ് അവൾക്ക് കാര്യം മനസിലായത് പെണ്ണ് തരിച്ചു നിൽക്കുന്നുണ്ട് ദാവണി നീക്കുമ്പോൾ അറിയാതെ എന്റെ കൈ അവളുടെ വയറിൽ തൊട്ടോ എന്ന ഒരു ചെറിയ സംശയം ഉണ്ട് അവൾ എന്നെ തന്നെ ഇമ വെട്ടാതെ നോക്കുകയാ…..

ഇങ്ങനെ നോക്കല്ലേ പെണ്ണേ എന്റെ കണ്ട്രോൾ പോകും….. ഞാൻ കണ്ണ് കൊണ്ട് അവൾക്ക് നേരത്തെ അവളെ നോക്കിയ ചെറ്റകളെ കാണിച്ചു കൊടുത്തു ഇപ്പൊ പെണ്ണിന്റെ എല്ലാ സംശയങ്ങളും തീർന്നിട്ടുണ്ടാവും….. അവര് നോക്കുന്നത് ഞാൻ കണ്ടു എന്ന അറിഞ്ഞപ്പോൾ ആ ചെറ്റകൾ നൈസ് ആയി എസ്‌കേപ്പ് ചെയ്തു….. കുറച്ച് സമയത്തിനുള്ളിൽ ട്രെയിൻ വന്നു ഞങ്ങൾ അതിൽ കയറി….. സൂര്യൻ അസ്തമിച്ചു ഇരുട്ട് വ്യാപിക്കാൻ തുടങ്ങി അവളുടെ മുഖം കണ്ടപ്പോൾ മനസിലായി പെണ്ണിന് പേടി വന്നു തുടങ്ങി എന്ന….. ഞാനും അവളും അടുത്ത തന്നെ ആണ് ഇരുന്നത്….. ഞാൻ മെല്ലെ അവളുടെ കൈ പിടിച്ചു അവൾ ഞെട്ടി എന്നെ നോക്കി….. നന്ദേ നി പേടിക്കേണ്ട ഞാൻ ഇല്ലേ നിന്റെ കൂടെ നിന്റെ ഈ കൈകൾ എന്റെ കൈകളിൽ സുരക്ഷിതമായിരിക്കും എപ്പോഴും…..

അവൾ ഒന്നും പറയാതെ എന്നെ അത്ഭുതത്തോടെ നോക്കി പിന്നെ എനിക്കൊരു പുഞ്ചിരിയും തന്ന പുറത്തേക്ക് ദൃഷ്ടി പതിഞ്ഞു….. പുറത്ത് എന്താണാവോ ഇതിനുമാത്രം കാണാൻ ഉള്ളത് ഇന്നലെ വരുമ്പോഴും അവൾ പുറം കാഴ്ചകൾ ആസ്വദിക്കുന്ന തിരിക്കിൽ ആണ് ഇപ്പോഴും അത് തന്നെ അവസ്ഥ….. എന്തൊക്കെ ആയിരുന്നു അവളോട് ഇഷ്ടം പറയുന്നു അവൾ യെസ് പറയുന്നു അല്ലെങ്കിൽ നോ പറയുന്നു അവസാനം പവനായി ശവമായി ഒന്നും പറയാൻ പറ്റാത്ത അവസ്ഥ അത് മുറിവേറ്റ സിംഹത്തിന്റെ ഗർജ്ജനത്തെക്കാൾ ഭീകരം ആണ് ഇനിയും അവസരം കിട്ടും അപ്പോൾ പറയാം ഞാൻ അവളെ നോക്കി സീറ്റിൽ ചാരി ഇരുന്നു….. തുടരും…..