രചന – ശ്രീശ്രീ
“പാട്ട് നന്നായിരുന്നു….”അർജുൻ പറഞ്ഞു
അതിനു അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവനെ മറി കടന്നു പോയി….. ഇതെല്ലാം കണ്ടു അത്ഭുതത്തോടെ അച്ചു വന്നു അർജുന്നോട് ചോദിച്ചു….
“ഏട്ടാ…. എന്താ ഇവിടെ നടക്കുന്നെ…..”അച്ചു ചോദിച്ചു….
“എടാ… ആ പോയ പെൺകുട്ടിയെ നിനക്ക് ഇഷ്ടപ്പെട്ടോ….”അർജുൻ ചോദിച്ചു….
“എന്താ കാര്യം…”അച്ചു പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു…..
“അവളെ നമ്മുടെ വീട്ടിലെ മരുമകൾ ആക്കിയാൽ എങ്ങനെ ഇരിക്കും….”അർജുൻ ചോദിച്ചു……
“അത് നടക്കില്ല ഏട്ടാ….”അച്ചു കടുപ്പിച്ചു പറഞ്ഞു….
“എന്ത് കൊണ്ട്.. അത് നീയാണോ തീരുമാനിക്കുന്നത്….”അർജുൻ ചോദിച്ചു….
“നമ്മൾ രണ്ടാളും ഒരു വീട്ടിൽ നിന്നും കല്യാണം കഴിക്കുന്നത് ശെരിയല്ല…..”
“എന്ത്….”
“ഞൻ സ്നേഹിക്കുന്ന ശ്രീപ്രിയയുടെ ചേച്ചി ആണ് ഇത്……. നമ്മൾ രണ്ടും ഒരു വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ പാടില്ല…. ഏട്ടൻ ഇതു വിട്ടേക്ക്….”
“നീയിതു എന്ത് തേങ്ങയാടാ പറയുന്നേ…. അതിന് എനിക്ക് വേണ്ടി ആണെന് ഞൻ നിന്നോട് പറഞ്ഞോ….”അർജുൻ ചോദിച്ചു…
“ഏ…. അപ്പോൾ ഏട്ടന് അല്ലെങ്കിൽ പിന്നെ ഇത് ആർക്ക് വേണ്ടി…. അയ്യോ ഉണ്ണിക്ക് പറ്റില്ലാട്ടോ…. അവനെക്കാളും രണ്ടു വയസിനു മൂത്തത് ആണ ഈ ചേച്ചി….”
“ഒന്ന് പോയെടാ…. ഇത് നമ്മുടെ ശിവയുടെ ആളാ…..”
“ശിവേട്ടൻടെയോ 🤔🤔🤔ഇതെപ്പോൾ… ഇതെങ്ങനെ…..”അച്ചു ചോദിച്ചതും അർജുൻ എല്ലാ കാര്യങ്ങളും അച്ചുവിനോട് പറഞ്ഞു…
“എന്നാലും എന്റെ കള്ള കാമുക…. ഒളിച്ചിരുന്ന് പ്രേണയിക്കുക ആള് ആരെണെന്നു അറിയാതെ പ്രേമം…. ഓ… സമ്മതിക്കണം മോനെ…..”അച്ചു പറഞ്ഞു….
“എനിക്ക് നല്ല ടെൻഷൻ ആയിരുന്നു… പെൺകുട്ടി ഇനി എങ്ങനെ ഉള്ള ആളാണെന്നു…. പക്ഷെ ഇപ്പോൾ പേടി എല്ലാം മാറി…. ശിവക്ക് ചേരുന്ന പെൺകുട്ടി തന്നെ…, അത് പോട്ടെ നീ അതിന്ടെ ഇടയിൽ കൂടി എപ്പോൾ ലൈൻ വലിച്ചു….”അർജുൻ ചോദിച്ചു….
“അതൊക്കെ പെട്ടെന്ന് ആയിരുന്നു ഏട്ടാ…. ശ്രീപ്രിയ…. അമ്മു എന്നാണ് വിളിക്കുന്നെ….. ഇവിടെ അമ്പലത്തിൽ വെച്ചു കണ്ട പരിചയം ആണ്…. ആദ്യമാദ്യം അടി ആയിരുന്നു…. പിന്നീട് അത് മാറി പ്രണയം ആയി…കെട്ടുന്നെങ്കിൽ അവളെ ഞൻ കെട്ടു…… ഏട്ടന് പരിചയ പെടുത്തി തരാം ആള് ഇവിടെ എവിടെ എങ്കിലും ഉണ്ടാകും…..”അച്ചു പറഞ്ഞു
“അങ്ങനെ നിന്റെ കാര്യം സെറ്റ് ആയി…. ശിവയുടെ കാര്യം ഇനി സെറ്റ് ആക്കണം…”
“പക്ഷെ അത് എളുപ്പം നടക്കുമെന്ന് തോന്നുന്നില്ല…. ഏട്ടൻ വിചാരിക്കുന്ന പോലൊരു കുടുംബമല്ല ഇവരുടെ…. നമ്മുടെ അച്ചനും അമ്മയും സമ്മതിക്കും അത് എനിക്കുറപ്പാ…. പക്ഷെ വെല്ലിച്ചൻ അതിനു എന്തായാലും സമ്മതിക്കില്ല…..”അച്ചു പറഞ്ഞു…..
“എടാ…. ആദ്യം നമുക്ക് ഇവരെ ഒന്ന് സെറ്റ് ആക്കട്ടെ… എന്നിട്ട് മതി….”അർജുൻ പറഞ്ഞു….
“മ്മ്…. അത് ശെരിയാ… ഏട്ടൻ വാ… അമ്മുവിനെ പരിചയപെടുത്തി തരാം…..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“നിങ്ങൾ ഇതു എന്ത് പറഞ്ഞാലും ഞൻ സമ്മതിക്കില്ല…..”രേവതി രാമചന്ദ്രനോട് പറഞ്ഞു….
“നിന്റെ സമ്മതം ആർക്ക് വേണമെടി… ശിവ സമ്മതിക്കും എനിക്ക് അത് മതി….”
“നിങ്ങൾക് ഈ പണത്തിനോടുള്ള ആർത്തി ഇതു വരെ തീർന്നില്ലേ…സ്വന്തം മകന്റെ ജീവിതവും കച്ചവടം ആക്കിക്കോ….”രേവതി പറഞ്ഞു…
“ആണെകിൽ തന്നെ നിനക്ക് എന്താ… എടി ഇന്നത്തെ കാലത്ത് എല്ലാവരും പണം ആണ് നോക്കുന്നെ….. അല്ലാതെ സ്നേഹബന്ധം അല്ല….”
“അവന്ടെ സമ്മതം ഇല്ലാതെ ഞൻ അതിനു അനുവദിക്കില്ല ”
എന്തൊക്കെയോ ശബ്ദം കേട്ടിട്ട് ആണ് ശിവ താഴേക്ക് ഇറങ്ങി വന്നത്…അച്ഛന്റെയും അമ്മയുടെയും ഇടക്ക് ഇങ്ങനെ ഓരോ തർക്കങ്ങൾ ഉള്ളത് കൊണ്ട് മൈൻഡ് ചെയ്യാതെ മുകളിൽ തന്നെ ഇരിക്കുക ആയിരുന്നു…. പക്ഷെ ഇതു നിർത്തുന്ന ലക്ഷണം കാണുന്നില്ല….. ശിവയെ കണ്ടതും രാമചന്ദ്രൻ പറഞ്ഞു….
“ആ… നിന്നോട് ഒരു അത്യാവശ്യം കാര്യം പറയാൻ ഉണ്ട്….”
“എന്താണ് അച്ഛാ…..”
“നിന്റെ മാര്യേജ് ഞാൻ ഫിക്സ് ചെയ്തു…”
“What….”
“അതെ… നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി…..”
“അച്ഛാ… അത്…”
“എനിക്കറിയാം… നിന്റെ exam ഇപ്പോൾ കഴിഞ്ഞിട്ടല്ലേ ഉള്ളൂ…. അതല്ലേ….. അല്ലെങ്കിലും ഞൻ engineering വിട്ടത് നിന്റെ ഇഷ്ടം എന്താണെന്നു വെച്ചാൽ ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്…. പിന്നെ നീ നമ്മുടെ ബിസ്നസ് ഒക്കെ നോക്കി നടത്തിയാൽ തന്നെ നിനക്ക് ജീവിക്കാൻ ഉള്ളത് ആകും……”
“അച്ഛൻ ഇതു എന്താ ഈ പറയുന്നേ…. നടക്കില്ല…. എനിക്കും ഉണ്ട് കുറെ സ്വപ്‌നങ്ങൾ……”
“എന്ത് സ്വപ്നം….”
“അച്ഛാ… ഞൻ എഞ്ചിനീയർ ആവാൻ ആണ് പഠിച്ചത്…എനിക്ക് അത് തന്നെ ആകണം… അതാണ് എന്റെ ആഗ്രഹം…. പിന്നെ കല്യാണം… ഇപ്പോൾ ഒരു കല്യാണം കഴിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ല ഞൻ…… അച്ചൻ എന്നെ മനസിലാക്കണം….”
“ഹും… അവന്ടെ ഒരു എഞ്ചിനീയർ….. എടാ നിനക്കും നിന്റെ തലമുറയ്ക്കും ഇട്ടു മൂടാനുള്ളത് ഞൻ ഉണ്ടാക്കിയത് നിന്റെ എഞ്ചിനീയർ പഠിത്തം കൊണ്ടല്ല… എന്റെ ബിസിനസ് ഒന്ന് കൊണ്ട് മാത്രം ആണ്……ഞൻ എന്തായാലും അവർക്ക് വാക്ക് കൊടുത്തു….. എനിക്ക് എന്റെ വാക്ക് മാറാൻ കഴിയില്ല…. ഇത് എന്റെ അഭിമാന പ്രശ്നം ആണ്…….”
“അത്… നടക്കില്ല…. അച്ഛാ…..”ശിവയുടെ ഉറച്ച ശബ്ദത്തിൽ രേവതിയും രാമചന്ദ്രനും ഞെട്ടി… ഇന്നേ വരെ ഞങ്ങളെ ആരും അവൻ എതിർത്തു സംസാരിച്ചിട്ടില്ല…..
“അച്ഛൻ എന്ത് പറഞ്ഞാലും ഞൻ അതിനു സമ്മതിക്കില്ല….. ഇത് ആണ് എന്റെ തീരുമാനം…..”ശിവ പറഞ്ഞു….
അപ്പോഴാണ് അർജുനും അച്ചുവും അവിടെക്ക് വരുന്നത്…..
“രേവു അമ്മേ… എന്താ ഇവിടെ പ്രശ്നം…..”അർജുൻ ചോദിച്ചു…
രാമചന്ദ്രൻ അകത്തേക്ക് കയറി പോയതും രേവതി എല്ലാം അവരോട് വിശദീകരിച്ചു…..
“ശിവയുടെ ഇഷ്ടം നോക്കാതെ എന്തിനാണ് രേവു അമ്മേ ഇങ്ങനെ ഒരു കല്യാണം…..”അർജുൻ ചോദിച്ചു….
“എടാ… അച്ഛൻ അത് അപ്പോഴത്തെ വാശിക്ക് പറഞ്ഞതായിരിക്കും… നിങ്ങൾ അത് കാര്യം ആക്കേണ്ട…. നീ വന്നേ…. ഞൻ ചോദിക്കട്ടെ…..”ശിവ അർജുൻ നെയും കൂട്ടി അവിടെ നിന്നും പോയി….
പക്ഷെ അവിടെ നിന്ന രേവതിയുടെ മനസ്സ് ആകെ അസ്വസ്ഥ ആയിരുന്നു….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“അർജു.. ഞൻ നിന്നെ ഏല്പിച്ചിരുന്ന കാര്യം എന്തായി….”ശിവ ചോദിച്ചു…
“എടാ…. എല്ലാം സെറ്റ്… ഞൻ ആ കുട്ടിയെ കണ്ടിരുന്നു…. നിനക്ക് നന്നയി ചേരും… ആള് വിചാരിച്ച പോലെ അല്ല…. നല്ല സുന്ദരി ആണ്… പിന്നെ….”
“വേണ്ടെടാ… ബാക്കി എല്ലാം വഴിയേ പറഞ്ഞാൽ മതി….ഇപ്പോൾ തന്നെ പോയി നമുക്ക് അവളെ കണ്ടാലോ…… അവളെ കാണാൻ ആയി എന്റെ മനം തുടിക്കാണ്…..”ശിവ പറഞ്ഞു…
“എടാ.. ഇന്ന് ഇനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല…. എന്തായാലും നാളെ ആവട്ടെ…. അവൾ എല്ലാ ദിവസവും അമ്പലത്തിൽ വരും… നമുക്ക് ഒരു കാര്യം ചെയ്യാം… നാളെ അമ്പലത്തിൽ പോകാം.. അവിടെ വെച്ചു അവളെ കാണാം…. തുടങ്ങുന്നത് തന്നെ ദൈവങ്ങളുടെ അനുഗ്രെഹം കൊണ്ട് ആവട്ടെ…. എന്താ അത് പോരെ….”
“മതി… അത് മതി….”ശിവ സന്തോഷത്തോടെ അർജുനെ കെട്ടിപിടിച്ചു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അർജുൻ റെഡിയായി ശിവയുടെ റൂമിലേക്ക് ചെല്ലുമ്പോൾ ശിവ കണ്ണാടിയുടെ മുൻപിൽ നിന്നു കറങ്ങുന്നു…. അർജുൻ അവനെ നോക്കി… ഒരു ബ്ലാക്ക് ഷർട്ടും അതിനു മാച്ച് ആയ മുണ്ടും ആണ് വേഷം….
“അമ്പോ…. ഇന്നു അമ്പലത്തിൽ ഉള്ളവരെല്ലാം ഈ കൃഷ്നെ കണ്ടു മയങ്ങുമല്ലോ….”അർജുൻ കളിയായി ചോദിച്ചു….
“ഒന്ന് പോടാ….”
“ചെക്കൻ ആള് ചുള്ളൻ ആയിലോ ”
“അവൾക് എന്നെ ഇഷ്ടപ്പെടില്ലെടാ…..”
“പിന്നെ എന്റെ ചെക്കനെ ആർക്കാ ഇഷ്ടപെടാത്തത്…. എത്ര പെൺപിള്ളേർ വന്നു നിന്നോട് ഇഷ്ടം പറഞ്ഞതാടാ… നീ അതിലൊന്നും വീണില്ലലോ…. എന്നിട്ട് ഒരു പാട്ടുകാരിയെ തപ്പി പോയേക്കുന്നു…. കള്ള കൃഷ്ണൻ….”
“നീ വാ…… എനിക്ക് അവളെ കാണാൻ തിടുക്കം ആയി…. അവൾ ഇന്നു വരില്ലെടാ… നമ്മൾ ഇന്ന് പോകുന്നത് വെറുതെ ആവോ….”
“ഏയ്… അങ്ങനെ ഒന്നും ഉണ്ടാകില്ല…. നീ എന്തിനാ ടെൻഷൻ ആവുന്നേ… ആള് ഇവിടെ ഒക്കെ തന്നെ ഉണ്ട്…. ഒന്ന് വളക്കേണ്ട കാര്യം മാത്രെ ഉള്ളൂ…..”
“മ്മ്…”
“ശിവ…. വെല്ലിച്ചൻ ഇന്നലെ പറഞ്ഞ കാര്യം അത് സീരിയസ് ആയിരിക്കുമോ……”
“ഏയ്…… കല്യാണ കാര്യം അച്ഛൻ തീരുമാനിച്ചാൽ എങ്ങെനെ ശെരിയാകുമെടാ…. എന്റെ ജീവിതമല്ലേ… ഞൻ അല്ലെ ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത്…..”
“എടാ… എന്നാലും….”
“നീ അത് വിട്… മനുഷ്യന്റെ മൂഡ് കളയാൻ ആയിട്ട്….. നീ വന്നേ… ഞൻ എന്റെ പെണ്ണിനെ ഒന്ന് കാണട്ടെ…..”
“ഓ… എന്താ തിരക്ക്… വാ പോകാം….”
ശിവ…….. താഴെ നിന്നും അമ്മയുടെ കരച്ചിൽ…… അർജുനും ശിവയും രേവതിയുടെ നിലവിളി കേട്ട് താഴേക്ക് ഓടി ചെന്നു…… മുറിയിൽ ചെന്നു നോക്കുമ്പോൾ ഉണ്ട് ഫാനിന്റെ ഹുക്കിൽ കയറു കെട്ടി തൂങ്ങാൻ നോക്കുന്നു ശിവയുടെ അച്ഛൻ……രേവതി അദ്ദേഹത്തെ തടയാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല…..
“അച്ഛാ…. എന്താ ഈ കാണിക്കുന്നേ….”
ശിവ പറഞ്ഞു കൊണ്ട് ശിവയും അർജുനും കൂടി അദ്ദേഹത്തെ പിടിച്ചു മാറ്റാൻ നോക്കുന്നു…..
“എന്റെ മക്കൾക്ക് ഞൻ പറയുന്നത് ഒന്നും അനുസരിക്കാൻ വയ്യല്ലോ…. വേണ്ടാ ആരും എന്നെ അനുസരിക്കേണ്ട…. ഇന്നേ വരെ ഞൻ എന്റെ അഭിമാനം ആർക്കു വേണ്ടിയും നഷ്ടപ്പെടുത്തിയിട്ടില്ല …. എന്റെ അഭിമാനം നഷ്ടപ്പെടാൻ ഞൻ അനുവദിക്കില്ല…..”കയർ കഴുത്തിൽ ഇട്ടു കൊണ്ട് തന്നെ അയ്യാൾ പറഞ്ഞു…..
“വെല്ലിച്ച… അതിനു ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല… പ്ലീസ് വെല്ലിച്ച അരുതാത്തത് ഒന്നും ചെയ്യല്ലേ… എന്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം…..”അർജുൻ പറഞ്ഞു…..
“എങ്കിൽ നീ ഇവനോട് ആ കല്യാണത്തിന് സമ്മതിക്കാൻ പറയ്…..”അയാൾ പറഞ്ഞു…
അർജുനും, രേവതിയും ദയനീതയോടെ ശിവയെ നോക്കി….. ശിവയുടെ കണ്ണ് രണ്ടും നിറഞ്ഞിരിക്കുന്നു….എങ്കിലും അവൻ പറഞ്ഞു……
“പ്ലീസ് അച്ഛാ…. എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ….. എനിക്ക് കഴിയില്ല അച്ഛാ…. ഞൻ വേറെ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു….. അവളെ അല്ലാതെ മറ്റു ആരെയും എനിക്ക് എന്റെ ഭാര്യ ആയി കാണാൻ കഴിയില്ല…. പ്ലീസ് അച്ഛാ…. എന്നോട് ക്ഷെമിക്കു….അച്ഛൻ താഴെ ഇറങ്ങു… നമുക്ക് പരിഹാരം ഉണ്ടാക്കാം….”ശിവ പറഞ്ഞു….
“എന്ത് പരിഹാരം…. ഈ കല്യാണം നടക്കണം അത് മാത്രമേ പരിഹാരം ഉള്ളൂ….”രാമചന്ദ്രൻ പറഞ്ഞു….
“ഇല്ല അച്ഛാ… അത് നടക്കില്ല…. അതിനു ഞൻ മരിക്കണം…..”ശിവ പറഞ്ഞു…
“നീ മരിക്കണ്ട… ഞൻ മരിച്ചോളാം….”എന്നും പറഞ്ഞു നിന്നിരുന്ന
കസേര തട്ടി തെറുപ്പിച്ചതും കഴുത്തു വലിഞ്ഞു മുറുകി തൂങ്ങി….പിന്നെ കിടന്നു പിട ക്കാൻ തുടങ്ങി,…..
ശിവയും രേവതിയും അർജുനും ആകെ മരവിച്ച അവസ്ഥ ആയി…, രേവതി കിടന്നു നിലവിളിക്കാൻ തുടങ്ങി….. ശിവക്ക് ആണെങ്കിൽ എന്ത് ചെയ്യണം എന്നറിയാതെ ആകെ സ്തംഭിച്ച അവസ്ഥയിൽ……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
Icu വിന്ടെ മുൻപിൽ കരഞ്ഞു തളർന്നു ഇരിക്കാണ് രേവതി…. രേവതിയെ സമാധാനിപ്പിച്ചു കൊണ്ട് ഉണ്ണി അടുത്ത് ഇരിക്കുന്നു……. വരാന്തയിലെ ജനലോരം ചേർന്നു കണ്ണുകൾ അടച്ചു ചാരി നിൽക്കുന്ന ശിവയുടെ അടുത്തേക്ക് അർജുൻ ചെന്നു…….. ശിവ അവനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി….
“ഞൻ കാരണം അല്ലേടാ…… അച്ഛൻ ഇങ്ങനെ….. “ശിവ കരഞ്ഞു കൊണ്ട് പറഞ്ഞു……
അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാത്ത അവസ്ഥയിൽ അർജുൻ കുടുങ്ങി…..
Icu ന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തു വന്നു….. അവരെല്ലാം ഡോക്ടറുടെ അടുത്ത് എത്തി…..
“മാഡം…. സർ നു കുറച്ചു ക്രിട്ടിക്കൽ ആണ്….. ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല… ഇനി ബോധം വന്നാലും ചിലപ്പോൾ കോമ സ്റ്റേജിലേക്ക് പോകാനും സാധ്യത ഉണ്ട്…. ആളുടെ ശരീരത്തെക്കാൾ മുറിവ് മനസ്സിന് ഉണ്ട്…. മനസ്സ് ശെരിയായി വന്നാൽ മാത്രമേ ശരീരത്തിന്റെ കാര്യം പറയാൻ പറ്റു….. എന്തായാലും 24മണികൂർ കഴിയട്ടെ നമുക്ക് നോക്കാം……”ഡോക്ടർ പറഞ്ഞിട്ട് അവിടെ നിന്നും പോയി…..
രേവതി കണ്ണുകൾ അടച്ചു തന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി…… നല്ലവനായാലും ദുഷ്ടനായാലും ഭാര്യ ക്ക് ഭർത്താവ് അത്രക്കും വിലപ്പെട്ടവൻ ആണല്ലോ…….
ഒരു ദിവസം മുഴുവനും മരവിച്ച മനസ്സുമായി അവർ കാവൽ ഇരുന്നു……
ശിവ വന്നു രേവതിയുടെ അടുത്ത് ഇരുന്നു…..”അമ്മേ…. എന്നോട് ഒന്ന് സംസാരിക്കമ്മേ….. ഞൻ അല്ലെങ്കിൽ ഇപ്പോൾ ചത്തു പോകും…..”ശിവ കരച്ചിലോടെ പറഞ്ഞു….
രേവതി ഒന്നും മിണ്ടുന്നില്ല……”പ്ലീസ് അമ്മേ…. എന്നോട് എന്ടെങ്കിലും ഒന്ന് പറയു…..”
“രാമചന്ദ്രൻ സർ നു ബോധം തെളിഞ്ഞിട്ടുണ്ട്….. ആർക്കെങ്കിലും കേറി കാണാം….”icu നു പുറത്തു വന്നു കൊണ്ട് നേഴ്സ് പറഞ്ഞു…..
ശിവ അകത്തേക്ക് പോകാൻ ആയി ഒരുങ്ങിയതും രേവതി അവനെ തടഞ്ഞു….
എന്നിട്ട് രേവതി അകത്തേക്ക് കയറി പോയി….
കുറച്ചു കഴിഞ്ഞു രേവതി ഇറങ്ങി വന്നു…. ശിവയും മറ്റുള്ളവരുമെല്ലാം രേവതിയെ നോക്കി….
“അമ്മേ…. അച്ഛന് എങ്ങനെ ഉണ്ട്…. എന്ടെങ്കിലും സംസാരിച്ചോ…..”ശിവ ചോദിച്ചു….. രേവതി ഒന്നും മിണ്ടുന്നില്ല….
“അമ്മേ…. ഒന്ന് പറയു അമ്മേ…..”ഉണ്ണി ചോദിച്ചതും രേവതി പറഞ്ഞു….
“അച്ഛൻ സംസാരിച്ചു…. പക്ഷെ…..”
“പക്ഷെ എന്താ രേവു അമ്മേ പറയു….”അർജുൻ പറഞ്ഞു….
“പക്ഷെ അദ്ദേഹം നമ്മുടെ വീട്ടിലേക്ക് ഇനി ഇല്ലെന്ന പറയുന്നേ…..”
“അത് എന്ത് കൊണ്ട്…… അച്ഛൻ എന്താ ഇങ്ങനെ ഒക്കെ…..”ഉണ്ണി ചോദിച്ചു…
“എല്ലാത്തിനും ഇവനാ കാരണം…… ഇവന് ഈ കല്യാണത്തിന് സമ്മതിച്ചിരുന്നെങ്കിൽ അദ്ദേഹതിന് ഇന്ന് ഇങ്ങനെ കിടക്കേണ്ടി വരുമോ…. കാര്യം അദ്ദേഹം കാശിനു വില കൽപ്പിക്കുന്നുണ്ട്…. എന്ന് കരുതി മക്കളെ കുഴിയിൽ വീഴ്ത്തോ……. ഇത്രയും വർഷം സമ്പാദിച്ച പേരും പ്രശസ്തിയും മക്കൾ ആയിട്ട് നശിപ്പിക്കും എന്ന് കരുതിയപ്പോൾ സഹിച്ചു കാണില്ല….. അതാണ് അദ്ദേഹം…..”രേവതി കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി…..
“അമ്മേ….. ശിവ രേവതിയുടെ അടുത്തേക്ക് ചെന്നതും….
“തൊടരുത് നീ എന്നെ….”രേവതി പറഞ്ഞു….
“അമ്മേ പ്ലീസ്…. ഞൻ അങ്ങനെ പെരുമാറിയതിന് ഉള്ള ശിക്ഷ ഈ രണ്ടു ദിവസം ആയി ഞൻ അനുഭവിക്കുക ആയിരുന്നു…..പ്ലീസ് അമ്മേ… എന്നോട് ക്ഷെമിക്കു…..”ശിവ കരഞ്ഞു കൊണ്ട് രേവതിയുടെ കൈ കൂട്ടി പിടിച്ചു പറഞ്ഞു..,
രേവതി അവനെ മുഖം ഉയർത്തി നോക്കി
…..
“ശെരി… നിന്നോട് ഞൻ ക്ഷമിക്കാം…. പക്ഷെ അച്ഛൻ ആഹ്രെഹിച്ച പോലെ ഈ വിവാഹം നടക്കണം….. പറ്റുമോ…..”രേവതി ചോദിച്ചു…..
ശിവ ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു….. ഭൂമി പിളർന്നു താഴേക്ക് പോകുന്നത് പോലെ തോന്നി….. അവൻ ആ തറയിൽ തലക്ക് കൈയും വെച്ചു ഇരുന്നു പോയി…. ഉണ്ണിയും അച്ചുവും അർജുനും എല്ലാം ശിവയെ അലിവോടെ നോക്കി……
“എന്ത് പറയുന്നു നീ….”രേവതിയുടെ അടുത്ത ചോദ്യം…..
“എനിക്ക്….. എനിക്ക് സമ്മതമാണ്…..”ശിവ വിക്കി വിക്കി പറഞ്ഞു…..
“നീ… എന്ത് പ്രാന്താണ് ശിവ പറയുന്നത്…. നീ….”അർജുൻ പറഞ്ഞു തുടങ്ങിയത് ശിവ അത് മുഴുവൻ ആക്കാതെ അവനെ തടഞ്ഞു……
“ഞൻ തീരുമാനിച്ചു കഴിഞ്ഞു… ഞൻ കാരണം നമ്മുടെ കുടുംബത്തിന് ഒന്നും സംഭവിക്കില്ല….. അമ്മ അച്ഛനോട് പറഞ്ഞേക്ക് ഞൻ ഈ കല്യാണത്തിന് സമ്മതിച്ചു എന്ന്……”ശിവ പറഞ്ഞു….
രേവതിക്ക് സന്തോഷം ആയി…. അവൾ ശിവയെ കെട്ടിപിടിച്ചു…… അവരെ നോക്കി നിന്ന അച്ചുവിനും അർജുനും ഉണ്ണിക്കും ഒരു പുഞ്ചിരി നൽകി പതിയെ അവൻ അവിടെ നിന്നും എഴുനേറ്റു….. ആ വരാന്തയുടെ അറ്റത്തെ ഒഴിഞ്ഞ ഒരു മൂലയിൽ അവൻ ചെന്നു ഇരുന്നു…….
തന്റെ ഹൃദയം ഇപ്പോൾ നിന്നു പോകുമെന്ന് ശിവക്ക് തോന്നി…… ഒന്ന് പൊട്ടിക്കരയാൻ അവനു തോന്നി….. അർജുൻ വന്നു തോളിൽ പിടിച്ചിട്ടും അനങ്ങി ഇല്ല ശിവ……
“വേണ്ടാ ശിവ… നീ എടുത്ത് ചാടി ഓരോന്ന് തീരുമാനിക്കല്ലേ…. നിന്റ സങ്കടം എനിക്ക് സഹിക്കാൻ കഴിയുന്നില്ല……”ശിവയെ കെട്ടി പിടിച്ചു കൊണ്ട് അർജുൻ പറഞ്ഞു…..
“എന്ത് സങ്കടം….. എന്റെ അമ്മയുടെ കണ്ണുനീർ എനിക്ക് കണ്ടു നിൽക്കാൻ പറ്റുന്നില്ലെടാ… അതിലും വലിയ സങ്കടം വേറെ എന്ടെങ്കിലും ഉണ്ടോ….. നീ പോയെ… ഞൻ കുറച്ചു നേരം തനിയെ ഇരിക്കട്ടെ……നീ ഇനി മറ്റൊന്നും എന്നോട് പറയണ്ട……”ശിവ പറഞ്ഞു……
ശിവ വെല്ലിച്ഛന് നിന്നെ കാണണം എന്ന്…. അവിടെക്ക് വന്നു കൊണ്ട് അച്ചു പറഞ്ഞു…….
ശിവ വാതിൽ തുറന്നു അകത്തേക്ക് കടന്നു….. കട്ടിലിൽ കിടക്കുന്ന രാമചന്ദ്രണ്ടേ കൈയിൽ ശിവ പിടിച്ചു…..
“ശിവ…. ഞൻ കാരണം എനിക്ക് വേണ്ടി നീ നിന്റെ ഇഷ്ടങ്ങളെ മാറ്റി വെക്കേണ്ട…. സങ്കടം സഹിക്ക വയ്യാതെ ആയപ്പോൾ ഒരു കടുംകൈ ചെയ്യേണ്ടി വന്നു…. അച്ഛനോട് ക്ഷേമിക്കെടാ മോനെ…….”രാമചന്ദ്രൻ പറഞ്ഞു…..
“അരുത് അച്ഛാ… ഞൻ ആണ് അച്ചനോട് ക്ഷേമ ചോദിക്കേണ്ടത്….. എന്നോട് ക്ഷെമിക്കു അച്ഛാ…. അച്ഛൻ സന്തോഷം ആയിട്ട് ഇരിക്കു…. എനിക്ക് അത് മതി….”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാമചന്ദ്രൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വന്നതിന്റെ പിറ്റേ ദിവസം തന്നെ ശിവയുടെ വീട്ടിൽ മേഘയുടെ വീട്ടുകാർ എത്തി….. ശിവയെ അവർക്ക് നന്നായി ഇഷ്ടപ്പെട്ടു…..മേഘയും വന്നിട്ടുണ്ടായിരുന്നു…..
ശിവയ്ക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ശിവയും മേഘയും പുറത്തേക്ക് ഇറങ്ങി…..ശിവ പറഞ്ഞു തുടങ്ങി…..
“മേഘ…. എടൊ ഞൻ ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു ആലോചന ആണ് ഇതു… അത് കൊണ്ട് ഇത് അക്‌സെപ്റ് ചെയ്യാൻ കുറച്ചു ടൈം എടുക്കും.. ഞൻ പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാൽ……
“ശിവക്ക് ഇഷ്ടം പോലെ time എടുക്കാം.. ഞൻ വെയ്റ്റ് ചെയ്തോളാം…..”മേഘ പറഞ്ഞു തുടങ്ങി…..
“മേഘ… ഞൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല… ഞൻ ഒരാളെ സ്നേഹിച്ചിരുന്നു…. അവൾ എന്റെ മനസിൽ നിന്നും പെട്ടെന്ന് ഒന്നും മാഞ്ഞു പോകില്ല…. അവളെ അവ്ടെന്നു മാറ്റി മേഘയെ ആ സ്ഥലത്തേക്ക് എത്തിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വരും… അത് വരെ താൻ കാത്തിരിക്കേണ്ടി വരും……”
“Its ഒക്കെ.. ശിവ… പ്രണയം എല്ലാവർക്കും ഉണ്ടാകും….. ശിവയുടെ അവസ്ഥ എനിക്ക് മനസിലാകും… ഞൻ കാത്തിരിക്കാം….”മേഘ പറഞ്ഞു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഒരാഴ്ചക്കുള്ളിൽ തന്നെ വിവാഹം നടത്താൻ തന്നെ തീരുമാനിച്ചു….. ശിവയുടെ മനസു മാറുന്നതിനു മുൻപേ വിവാഹം നടക്കണം എന്നായിരുന്നു രേവതിക്കും രാമചന്ദ്രനും….. അത് കൊണ്ട് പെട്ടെന്ന് തന്നെ എല്ലാം ശെരിയാക്കി…. വലിയ ബിസിനസ്കാർ മറ്റു ബ്രാൻഡഡ് കമ്പനി ഉടമകൾ എല്ലവരെയും വിവാഹത്തിന് ക്ഷെണിച്ചു…. ഈ വിവാഹത്തെ എതിർത്തിരുന്നത് അച്ചുവും ഉണ്ണിയും അർജുവും ആണ്…ഒരു കാരണം ശിവയുടെ പ്രണയം… മറ്റൊന്ന് മേഘ…. മേഘയെ ഇവർക്ക് എന്തോ ഇഷ്ടപ്പെട്ടില്ല…..
വിവാഹ വസ്ത്രത്തിൽ ഒരുങ്ങി നിൽക്കുന്ന ശിവയെ അർജുൻ നോക്കി….
ശിവ അവനെ നോക്കി ചിരിച്ചു….
“എങ്ങനെ കഴിയുന്നു ശിവ… നിനക്ക് ഇങ്ങനെ പുഞ്ചിരിക്കാൻ… ഒന്ന് കരഞ്ഞു കൂടേടാ….. നിന്റെ ചങ്കു പിടയുന്നത് എനിക്ക് മാത്രെ അറിയൂ…. അത് നീ മറക്കരുത്…..”അർജുൻ പറഞ്ഞു….
ശിവ അവനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു….. “അർജു…. ആഗ്രെഹിച്ചത് എല്ലാം ദൈവം നമുക്ക് തരണമെന്ന് ഉണ്ടോ…..എന്റെ വിധി ചിലപ്പോൾ ഇതായിരിക്കും…. ദൈവം വിധിച്ചത് പോലെ തന്നെ ആവട്ടെ ഇതും…..”അതും പറഞ്ഞു ശിവ അവിടെ നിന്നു പോയി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
സർവാഭരണ വിഭൂഷിത ആയി മേഘ ശിവക്ക് അരികിൽ വന്നു ഇരുന്നു….മേഘ ശിവയെ നോക്കി…. ശിവ മറ്റേതോ ലോകത്ത് എന്ന പോലെ ഇരിക്കുന്നു….
മേഘയുടെ അച്ഛൻ താലി എടുത്ത് ശിവയുടെ കൈയിൽ കൊടുത്തു…. ഒരു നിമിഷം അവനാ താലിയിലേക്ക് നോക്കി…. അവന്ടെ നെഞ്ച് ഒന്ന് പിടഞ്ഞു…. എങ്കിലും അത് അവൻ പുറത്തു കാണിക്കാതെ താലി അവളുടെ കഴുത്തിൽ കെട്ടി…. നെറുകയിൽ സിന്ദൂരം ചാർത്തി…… പിന്നീട് ഫോട്ടോ എടുക്കലും…. റിസപ്ഷനും കഴിഞ്ഞു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രിയിൽ രേവതി കൊടുത്തു വിട്ട പാൽ ഗ്ലാസും ആയി ശിവയുടെ റൂമിലേക്ക് മേഘ ചെന്നു….. ശിവ നോക്കുമ്പോൾ സെറ്റും മുണ്ടും ഉടുത്തു തലയിൽ മുല്ലപ്പൂവും ചൂടി മേഘ നിൽക്കുന്നു….
“ശിവ… ഇന്നാ പാൽ കുടിക്കു….”മേഘ പാൽ അവനു നേരെ നീട്ടി കൊണ്ട് പറഞ്ഞു…
“താൻ അത് അവിടെ വച്ചേക്കു… എനിക്ക് ഇതൊന്നും ശീലമില്ല…..”ശിവ പറഞ്ഞു…
“എങ്കിൽ എനിക്ക് ഇത് ശീലമുണ്ട്….”എന്നും പറഞ്ഞു അവൾ ആ പാൽ മുഴുവൻ കുടിച്ചു തീർത്തു…..
“ശിവ… തനിക് ഇങ്ങനെ നാടൻ പെൺകുട്ടിയെ ആണോ ഇഷ്ടം…. ഈ സെറ്റും മുണ്ടും ഒക്കെ ഉടുത്തിട് എനിക്ക് ആകെ ചൊറിയുന്നു…. ഞൻ ഇത് മാറിക്കോട്ടെ….”മേഘ പറഞ്ഞു….
“മ്മ്… താൻ തനിക് കംഫർട് ആയത് ഇട്ടോളൂ….. താൻ കിടന്നോളു… ഞൻ കുറച്ചു കഴിഞ്ഞു കിടന്നോളാം…..”ശിവ അതും പറഞ്ഞു അവിട നിന്നും പോയി…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
(ഒരു കല്യാണം നടന്ന വീടിന്റെ കോലം നിങ്ങൾക് അറിയാമല്ലോ )
വീട് ഒതുക്കുന്നതിന് ഇടയിൽ ആവശ്യം ഇല്ലാത്ത സാധനങ്ങൾ സ്റ്റോർ റൂമിൽ കൊണ്ട് വയ്ക്കുക ആയിരുന്നു രേവതി….. സ്റ്റോർ റൂമിന്റെ വാതിൽ അടക്കാൻ നേരം ആണ് ഒരു കവർ രേവതിയുടെ ശ്രെദ്ധയിൽ പെട്ടത്…..അവൾ അത് കൈയിൽ എടുത്തു നോക്കി…….”ഇത് ഹോസ്പിറ്റലിൽ നിന്നും അദ്ദേഹത്തിന് കൊടുത്ത് വിട്ടിരുന്ന മരുന്നുകളും ഗുളികയും ആണല്ലോ… ഇതെങ്ങനെ ഇവിടെ എത്തി….. അദ്ദേഹം ഇതു കഴിക്കാറുണ്ടായില്ലേ…..”രേവതി ചിന്തിച്ചു…
രേവതി അതുമായി രാമചന്ദ്രന്റെ അടുത്തേക്ക് ചെന്നു…..
“ഈ ഗുളികകൾ എങ്ങനെ സ്റ്റോർ റൂമിൽ വന്നു… നിങ്ങൾ ഇത് കഴിക്കാറുണ്ടായില്ലേ……നിങ്ങൾ ഇത് എടുത്ത് കഴിച്ചോളാം എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞൻ ഇത് എടുത്ത് തരാതെ ഇരുന്നത്… എന്ത് ആണ് ഏട്ടാ നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നെ…. വയ്യാത്ത ആള് അല്ലെ നിങ്ങൾ….”
“എന്ത് വയ്യായ്ക… ആർക് വയ്യായ്ക…”രാമചന്ദ്രൻ ചോദിച്ചു….
“ഏട്ടന്….”
“എനിക്കോ… എനിക്കെന്ത് വയ്യായ്ക…. ഇതെല്ലാം എന്റെ ഒരു ട്രിക്ക് അല്ലായിരുന്നോ………ശിവയെ കൊണ്ട് ഈ കല്യാണം കഴിപ്പിക്കാൻ ഉള്ള ട്രിക്ക്……”രാമചന്ദ്രൻ പറഞ്ഞു…
രേവതി ആകെ ഞെട്ടി…..”നിങ്ങൾ ഇതു എന്തൊക്കെയാണ് പറയുന്നത്…..”
“എടി പൊട്ടി… ഈ കല്യാണം കൊണ്ട് എനിക്ക് ഉണ്ടായ ലാഭങ്ങൾ എന്തൊക്കെ ആണെന്ന് നിനക്ക് അറിയുമോ…. മേഘയുടെ അച്ചൻ ജഗൻ അവരുടെ ടെ ക്സ്റൈയിൽ ശിവയുടെ പേരിലേക്ക് അടുത്ത് തന്നെ മാറ്റും…. ശിവക്ക് എന്ന് പറയുമ്പോൾ നമ്മുക്ക് കൂടി അല്ലെ അതിന്ടെ അവകാശം… പിന്നെ ഗോവയിലെ കമ്പനി, കേരള ത്തിലെ മൂന്നാല് റിസോർട്കൾ ഇതെല്ലാം ശിവയുടെ പേരിലേക്ക് അവരു മാറ്റും…. മേഘ ഒറ്റ മോളല്ലേ…. പിന്നെ എല്ലം നമ്മുടെ കൈയിൽ ആയില്ലേ…..അയ്യാൾ ഒന്ന് നിർത്തി… എന്നിട്ട് പിന്നെയും പറഞ്ഞു….”നിന്നോട് ഞൻ ഒരു സത്യം പറയാം…. എനിക്ക് അന്ന് തൂങ്ങിയിട് ഒരു കുഴപ്പവും ഉണ്ടായില്ല…. നമ്മുടെ ഹോസ്പിറ്റലും ഡോക്ടറും ആയത് കൊണ്ട് എനിക്ക് നന്നായി അഭിനയിക്കാൻ പറ്റി….. അത് ഞൻ അങ്ങ് മുതൽ എടുത്തു എന്ന് വേണമെന്ന് പറയാം…..”
“അപ്പോൾ നിങ്ങൾ ഞങ്ങളെ എല്ലാവരെയും ചതിക്കുക ആയിരുന്നല്ലേ ….. പാവം എന്റെ ശിവ…. അച്ഛന്റെ അത്യാഗ്രഹം കാരണം അവന്ടെ ജീവിതം ഇനി എന്താകും….”രേവതി പറഞ്ഞു
“എന്റെ അത്യാഗ്രഹം എന്നല്ല… നിന്റെ എന്ന് പറയു… നീയല്ലേ ഹോസ്പിറ്റലിൽ വച്ചു അവനെ നിർബന്ധിച്ചത്….. ഹാ ഹാ…”എന്നും പറഞ്ഞു അയ്യാൾ ചിരിക്കാൻ തുടങ്ങി……
രാമചന്ദ്രന്റെ പ്രവർത്തിയും സംസാരങ്ങളും എല്ലാം രേവതിയിൽ ഞെട്ടൽ ഉണ്ടാക്കി…..അവൾ കരഞ്ഞു തളർന്നു അവിടെ തന്നെ ഇരുന്നു…..
(തുടരും )

by