11/02/2026

അരികിലായ്: ഭാഗം 35

രചന: കാർത്തിക ശ്രീ

ദിവസങ്ങൾ പിന്നെയും പോയ്‌ മറഞ്ഞു.. അവർ എറണാകുളത്തേക്ക് തിരിച്ചു വന്നു… നാലുപേരും ലിനുവിന്റെ നിർദ്ദേശപ്രകാരം കമ്പനിയിൽ ജോയിൻ ചെയ്തു… ദേവ ഇപ്പോൾ അവരിൽ ഒരാൾ തന്നെയാണ്.. ഋതു എല്ലാ ദിവസവും അവളെ വിളിച്ചു സംസാരിക്കാറുണ്ട്.. ഋതു ലിനുവിന്റെ ഭാര്യ ആണെന്ന് ഓഫീസിൽ ആരെയും ഇപ്പോൾ അറിയിക്കരുതെന്ന് ദേവയോട് റിച്ചു പറഞ്ഞു മനസിലാക്കിയിരുന്നു… കാരണം അവൾക്കും മനസിലായിരുന്നു…ഇതിനിടയിൽ പലപ്പോഴും തനുവിനെ ചേതൻ വിളിച്ചു . അവന് സംശയത്തിന് ഇടകൊടുക്കാതെ തനു കാര്യങ്ങൾ കൈകാര്യം ചെയ്യ്തു..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ പാട്ടിന്റെ പ്രാക്റ്റിസിലാണ് ചേതൻ.. അപ്പോഴാണ് അവിടേക്ക് അലക്സും നിവേദും വന്നത്… അവരുടെ മുഖത്തെ സന്തോഷം കണ്ട് അവൻ പ്രാക്റ്റീസ് നിർത്തി അവരുടെ അടുത്തേക്ക് വന്നു…”എന്താ രണ്ടുപേരും സന്തോഷത്തിലാണല്ലോ എന്തുപറ്റി??””അതെ വളരെ സന്തോഷത്തിലാണ്… രണ്ടു കാര്യങ്ങൾ ഉണ്ട്..” -അലക്സ്”രണ്ട് കാര്യങ്ങൾ??””ഒന്നാമത്തെ കാര്യം നീ അടുത്ത ആഴ്ച ബാംഗ്ലൂർ നടക്കുന്ന സംഗീത-നൃത്തവിരുന്നിൽ പാടുന്നു ..”” ഗസ്റ്റ് ആണെന്ന് പറഞ്ഞതല്ലേ ഉള്ളു അവർ??? പാടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചില്ലല്ലോ ??” അവന്റെ മുഖത്ത് വലിയ സന്തോഷമൊന്നും മറ്റു രണ്ടുപേർക്കും കാണാൻ കഴിഞ്ഞില്ല..”ഇപ്പോൾ വിളിച്ചു പറഞ്ഞതാ… പാട്ട് വേണം എന്ന്..”-നിവേദ്

“വേണോ അലക്സ്?? ഒന്നാമത് എനിക്ക് വലിയ താൽപ്പര്യം ഇല്ല..””വേണം.. കാരണം ഈ വർഷം നിന്റേതായി പുറത്തിറങ്ങിയത് ആകെ രണ്ട് പാട്ടുകളാണ്.. ഒന്ന് കൈയിൽ നിന്ന് പോകുകയും ചെയ്യ്തു.. ഈ അവസരം നന്നായി ഒന്ന് ഉപയോഗിച്ചാൽ അവസരങ്ങൾ നിന്നെ തേടി വരും..””മ്മ്.. നോക്കാം.. അടുത്ത കാര്യം??”
“അത് ബിസിനസ്‌ സംബന്ധമായത്.. അന്ന് നമ്മൾ സബ്‌മിറ്റ് ചെയ്ത പ്ലാൻ RL കമ്പനിക്ക് ഇഷ്ടമായി.. അതിന്റെ കോൺട്രാക്ട് സൈൻ ചെയ്യാൻ ഈ മാസം ഇരുപതിന് തിരുവനന്തപുരത്തു അവരുടെ ഓഫീസിൽ എത്തണം.. ”

“ഇത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.. ദേവ അവൾക്ക് ഒരു പണി കൊടുക്കാൻ പറ്റുമെങ്കിൽ ഇതു ധാരാളം..””പ്രോഗ്രാമിനു രണ്ടു ദിവസം മുന്നേ തിരുവനന്തപുരത്തേക്ക് തിരിക്കണം… കോൺട്രാക്ട് സൈൻ ചെയ്ത് നേരെ പ്രോഗ്രാമിന് പോകാം…”- നിവേദ്”ഓക്കേ.. ടിക്കറ്റ് ബുക്ക്‌ ചെയ്തോളു..”
“അല്ല ചേതാ.. നിന്റെ പെണ്ണിനെ വിളിക്കുന്നില്ലേ പ്രോഗ്രാമിന്..””വിളിക്കണം അലക്സ്.. എന്നോടൊപ്പം വരാൻ ചാൻസ് കുറവാണ്.. അവൾക്ക് അവളുടെ വീട്ടുകാരെ പേടിയാണ്..”
“അതെങ്ങനെ ശരിയാകും..പേടി എന്തിനാണ്?? എന്നായാലും അവർ അറിയേണ്ടതല്ലെ.. ”
“അതൊക്കെ ശരിയാണ്.. എല്ലാം ശരിയായിട്ട് വേണം അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ..”
പിന്നീട് അവർ പലതും സംസാരിച്ചു.. അപ്പോഴൊന്നും ചേതൻ അറിഞ്ഞിരുന്നില്ല അവനുള്ള കുരുക്കുകൾ മുറുകി തുടങ്ങി എന്ന്…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഡാൻസ് പ്രോഗ്രാം ആകാറായതുകൊണ്ട് അതിന്റെ പ്രാക്ടിസിലാണ് ഋതു.. ഒപ്പം ചേതനെ കാണാൻ പോകുന്നു എന്നാ കാര്യവും അവളെ അലട്ടുന്നുണ്ട്……പ്രാക്റ്റീസ് കഴിഞ്ഞു നേരത്തെ വന്നതിനാൽ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ കൈകൾ കെട്ടി വിദൂരതയിലേക്ക് നോക്കുകയാണ് ഋതു… ലിനുവും റിച്ചുവും തനുവും വിക്കിയും ഓഫീസിൽ നിന്നും വന്നത് അവൾ അറിഞ്ഞില്ല… താഴെ മൊത്തം അവളെ തിരഞ്ഞു മുകളിലേക്ക് നടക്കാൻ തുടങ്ങിയ തനുവിനെ ലിനു ചായ ഉണ്ടാക്കാൻ പറഞ്ഞു വിട്ട് മുകളിലേക്ക് കയറി..

റൂമിൽ കയറി കാണാതെ നോക്കിയപ്പോഴാണ് ബാൽക്കണി വാതിൽ തുറന്നു കണ്ടത്.. അവൻ അവിടേക്ക് നടന്നു.. പുറം തിരിഞ്ഞു നിൽക്കുന്ന ഋതുവിനെ കണ്ട ലിനുവിന് മനസിലായി അവളുടെ മനസ്‌ എവിടെയോ ആണെന്ന്…”ഋതു..””ആ ഇച്ഛ.. ഇച്ഛൻ എപ്പോ വന്നു??””നീ എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ?? ഞാൻ വന്നിട്ട് കുറച്ചു സമയം ആയല്ലോ..””ഇച്ഛ.. അത്… ഞാൻ..”
“ഇവളെന്താ വാക്കുകൾ പറയാൻ പഠിക്കുകയാണോ ഇച്ചായ???”

“റിച്ചു… വേണ്ടാ..””പിന്നെ നീ എന്താ ഏതോ ലോകത്തെന്നപോലെ ഇങ്ങനെ നിൽക്കുന്നേ??”
“എല്ലാരും ഒന്ന് നിർത്തിയെ.. ഋതു വാ ചായ കുടിക്ക്..””വല്യേട്ടാ… ടിക്കറ്റ് ബുക്ക്‌ ചെയ്യേണ്ടേ??”
“വേണം..””പക്ഷേ ഇച്ചായ തനുവിന്റെ കാര്യം എങ്ങനെയാ??””റിച്ചു…എല്ലാർക്കും പോയേക്കാം…. ബാക്കി കാര്യങ്ങൾ പിന്നെ.”
“വല്യേട്ടാ..ആ ചെകുത്താൻ എന്തായാലും വിളിച്ചു പോകാൻ പറയും..ഞാൻ എന്ത് ചെയ്യും??”
“തനു.. നീ റിച്ചുവിന്റെ കൂടെ നിന്നാൽ മതി… അവൻ വിളിച്ചാൽ വീട്ടിൽ നിന്നും വിട്ടില്ല.. വരുന്നില്ല എന്ന് പറഞ്ഞാൽ മതി..ഇത്രയും ആൾക്കാരുടെ ഇടയിൽ അവൻ നിന്നെ കാണില്ല.. “”ശരി.”

“ഋതു.. നന്നായി കളിക്കണം…നിന്നെ വേദനിപ്പിച്ചയാളുടെ മുന്നിലേക്കാണ് നീ പോകുന്നത്… ഭയം വേണ്ട.. നമുക്ക് വിജയിച്ചേ പറ്റു.. മനസ്സിലായോ??””മ്മ്… പേടിയില്ല റിച്ചു.. എന്നാലും എന്തോ എന്നെ പുറകോട്ട് വലിക്കുന്നുണ്ട്.. ചിലപ്പോൾ എന്റെ തോന്നലാകാം..””ആ തോന്നലുകൾ മാറ്റിവെച്ചു നിന്റെ ആഗ്രഹത്തെക്കുറിച്ച് ചിന്തിച്ചാൽ മതി..”-വിക്കി”മ്മ്”ആ പിന്നെ ഒരു കാര്യം..””എന്താ ഇച്ഛ??””ഞാൻ നാളെ തിരുവനന്തപുരത്തേക്ക് പോകും.. അർജന്റ് മീറ്റിംങ് ഉണ്ട്.. അതുകഴിഞ്ഞു നേരെ ബാംഗ്ലൂരിൽ എത്തും. നിങ്ങൾ എത്തുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാകും..”

അതുകേട്ടതും ഋതു മിണ്ടാതെ റൂമിലേക്ക് പോയി…
“ഈ പോകുന്നത് ഇപ്പോൾ വേണ്ടായിരുന്നു ഇച്ചായ.. അവൾക്ക് സങ്കടായി.. അല്ലെങ്കിൽ തന്നെ അവളിൽ ഒരു ചെറിയ പേടി ഉണ്ട്.. ഇപ്പോൾ ഇതുകൂടെ കേട്ടതോടെ ആളു പോയത് കണ്ടില്ലേ??”
“അത് ഞാൻ മാറ്റിക്കോളാം.. പിന്നെ മീറ്റിംഗ് പ്രധാനപെട്ടത് തന്നെയാണ്.. “”ആരുമായിട്ടാ വല്യേട്ടാ ഈ സമയത്ത് മീറ്റിംഗ്??””ചേതനുമായിട്ടാണ് വിക്കി..””ചേതനുമായിട്ടോ?? “മൂന്നുപേരും ഒന്നിച്ചാണ് ചോദിച്ചത്…”അതെ.. നമ്മുടെ പുതിയ വില്ല പ്രൊജക്റ്റ്‌ ഇല്ലേ.. അതിൽ അവരുടെ പ്ലാൻ ആണ് സെലക്ട്‌ ചെയ്തത്.. കോൺട്രാക്ട് സൈൻ ചെയ്യാനുള്ള മീറ്റിംഗ് ആണ്..”

“ഓ.. എന്റെ ഇച്ചായ ചേതനെ കുടുക്കാനുള്ളതിന് വേണ്ടി മാത്രമല്ലെ പുതിയ പ്രൊജക്റ്റ്‌ പോലും?? എന്നിട്ട് പറയുന്നതോ??””അതേടാ അവനെ കുടുക്കാൻ തന്നെയാണ്…””ദേവയെ ശ്രദ്ധിക്കണേ വല്യേട്ടാ..””അതിൽ പേടിക്കണ്ട തനു.. അവൾ സേഫ് ആയിരിക്കും..”കൂടുതൽ സംസാരിക്കാതെ അവർ മൂന്നു പേരും താഴേക്ക് പോയി.. ബാൽക്കണിയിലേക്കുള്ള വാതിൽ അടച്ചു അകത്തേക്ക് കയറിയ ലിനു കണ്ടത് സോഫയിൽ ഇരിക്കുന്ന ഋതുവിനെയാണ്… മുഖത്ത് സങ്കടമാണ്.. എന്തെങ്കിലും ചോദിച്ചാൽ ഇപ്പോൾ പൊട്ടും എന്നാ രീതിയിൽ ആണ് ഇരിപ്പ്..അവൻ അവളുടെ അടുത്ത് വന്നിരുന്നു.. അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..

“ഇച്ചായന്റെ കൊച്ചു എന്തിനാ സങ്കടപ്പെടുന്നേ??? നാളെ നീയും മായയുടെ അടുത്തേക്ക് പോകില്ലേ?? അവരുടെ ഒന്നിച്ചു തന്നെ ബാംഗ്ലൂരിലേക്കും.. ഇനി ബാംഗ്ലൂരിൽ എത്തുന്നതുവരെ നമുക്ക് കാണാൻ കഴിയില്ല.. നീ അവിടെ എത്തുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാകും… നീ എന്നെ മിസ്സ്‌ ചെയ്യില്ല.. പോരെ?? നിന്റെ ഒരു ഫോൺ കോളിന്റെ അപ്പുറം ഞാൻ ഉണ്ടാകും .. പിന്നെ എന്താ??”
“എന്നാലും ഇച്ഛൻ പെട്ടെന്ന് പറഞ്ഞപ്പോൾ..””എന്റെ പെണ്ണെ മീറ്റിംഗ് ഉച്ചക്കാണ് ഫിക്സ് ആയത്.. ചേതനുമായിട്ടാണ് മീറ്റിംഗ് അത് നീട്ടി കൊണ്ട് പോകാൻ കഴിയില്ല… പറ്റുമെങ്കിൽ ദേവയുടെ വീഡിയോ അവന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണം..”

“ചേതനുമായിട്ടാണോ മീറ്റിംഗ്.. ഇച്ഛൻ പോയിക്കോ.. എനിക്ക് വിഷമം ഇല്ല.. പിന്നെ അവൻ അത് ഫോണിൽ മാത്രമാണോ സേവ് ചെയ്തിട്ടുണ്ടാകുക??”
“അല്ല… ലാപ്പിൽ ഉണ്ടായിരുന്നു.. അത് ഡിലീറ്റ് ചെയ്തു.. അവൻഅറിഞ്ഞിട്ടില്ല..””അതെങ്ങനെ??”
“ദേവ അവളുടെ കാര്യങ്ങൾ പറയുന്നതിന് മുന്നേ അവന്റെ ലാപ്പ് കംപ്ലയിന്റ് ആയിട്ട് ശരിയാക്കാൻ അവന്റെ വിശ്വസ്ഥന്റെ അടുത്ത കൊടുത്തിരുന്നു… മുംബൈയിൽ..ആ ലാപ്പ് ജിത്തു പൊക്കി.. എല്ലാ വിവരങ്ങളും തിരയുന്നതിനിടയിൽ ആ വീഡിയോ കിട്ടി… എന്റെ ലാപ്പിലേക്ക് അയച്ചിട്ട് അവൻ അത് ഡിലീറ്റ് ആക്കി… “”അല്ല ജിത്തേട്ടൻ എങ്ങനെ അറിഞ്ഞു ലാപ്പ് കൊടുത്തത്??””അധികം തല പുണ്ണാക്കണ്ട… ചേതൻ മുംബൈയിൽ ആണെങ്കിൽ അവന്റെ എല്ലാ കാര്യങ്ങളും ജിത്തു അറിയും.. അതിനായ് അവിടെ ആളുകൾ ഉണ്ട്..”

“മ്മ്.. അപ്പൊ ഇനി ദേവയ്ക്ക് പേടിക്കേണ്ട അല്ലേ?? “”വേണ്ട… അങ്ങനൊരു വീഡിയോ ഇപ്പോൾ ഇല്ല.. അത് പക്ഷേ ചേതൻ അറിഞ്ഞിട്ടില്ല… നമുക്ക് മെല്ലെ അറിയിച്ചു കൊടുക്കാം.. അപ്പോൾ എങ്ങനാ എന്റെ കൊച്ചു ഹാപ്പി അല്ലെ??””മ്മ് “”എന്നാലേ ഇച്ചായൻ ഹാപ്പി അല്ല.. കുറച്ചു ദിവസത്തേക്ക് ഓർത്തിരിക്കാൻ ഞാൻ ഇത് അങ്ങ് എടുക്കുവാണ്.. “അവളുടെ ചുണ്ടിൽ തന്റെ തള്ളവിരലാൽ തഴുകി അവൻ പറഞ്ഞപ്പോൾ ഋതു അവളുടെ കണ്ണുകൾ ഇറുക്കെ അടച്ചു… അവളിൽ ചെറിയൊരു വിറയൽ കടന്നുപോയതുപോലെ അവന് തോന്നി… വളരെ പതിയെ അവൻ അവളിലേക്ക് ചേർന്ന് അവളുടെ അധരങ്ങൾ കവർന്നു..ഈ ഒരു നിമിഷം അവർ രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതായിരുന്നു….

തുടരും…
അപ്പോൾ അഭിപ്രായങ്ങൾ പോരട്ടെ…SRee🦋