രചന : ആയിഷ അക്ബർ
അവൻ പതിയെ അവളിലോക്കൊന്ന് നോക്കി……
അവളും മിഴികൾ പതിയെ അവനിലേക് നീക്കി…..
ചാര നിറത്തിലുള്ള ആ മിഴികൾ തന്നോട് വാചാലമാകുന്നത് പോലെ തോന്നിയിരുന്നു വേദക്ക്…താനോരാളുടെ ഭാര്യ യാണ്……
ഒരാണിനെ അറിഞ്ഞവളാണ്…..പക്ഷെ പ്രസാദ് തന്നെ തൊടുമ്പോഴും ചുംബിക്കുമ്പോഴും ഒന്നും അവനിൽ നിന്നിന്നോളം തനിക്ക് കിട്ടാത്ത എന്തോ ഒരു അനുഭൂതിയാണ് എപ്പോഴും ഒരു കയ്യകലത്തിൽ മാത്രം നിൽക്കുന്ന അവന്റെ ഓരോ നേട്ടങ്ങളും തനിക്ക് നൽകുന്നത്…ഒന്നും വേണ്ടാ… എപ്പോഴും അവനെ ഇങ്ങനെ കണ്ടോണ്ടിരുന്നാൽ മാത്രം മതിയെന്ന് തോന്നി പോകുകയാണ്…..
ഭാര്യ എന്നത് വെറുമൊരു ഭോഗ വസ്തുവായി കാണുന്ന വന്റെ കൂടെ കഴിഞ്ഞത് കൊണ്ട് പുരുഷന്മാരെ തനിക്ക് ഭയമായിരുന്നു…..പക്ഷെ…. ഇവനെ പോലൊരാണിനെ കണ്ടിട്ടില്ല ഞാൻ…..
ഇവന്റെ കൂടെ ഒരു ദിവസമെങ്കിലാണെങ്കിൽ കൂടി കഴിയാൻ ഭാഗ്യം ലഭിച്ച അവന്റെ കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിഞ്ഞ ആദിയുടെ അമ്മ എന്ത് ഭാഗ്യ വതിയാണെന്ന് അവൾക്ക് തോന്നി പ്പോയി…..
വേദയുടെ…….. വീട് എവിടെയാ…..
വീട്ടിലാരൊക്കെയുണ്ട്….അവർക്കിടയിലേ ആ നിശബ്ദത യിൽ അവളെ അറിയാൻ വല്ലാത്ത ആഗ്രഹം തോന്നിയത് കൊണ്ട് തന്നെയാണ് അവനത് ചോദിച്ചത്….
അവളുടെ ചങ്കിലെന്തോ ഒന്ന് തറച്ചു….അവളുടെ കണ്ണിലെ കൃഷ്ണ മണി ഒരിടത്തുറച് നിൽക്കാതെ തെന്നി നീങ്ങുന്നത് ആ ഇരുട്ടിലും അവനു കാണാൻ കഴിഞ്ഞിരുന്നു….ആദി…. ഉറങ്ങിയിട്ടുണ്ട്…..
ഞാൻ…. ഞാൻ കിടത്തട്ടെ….അതും പറഞ്ഞവൾ പെട്ടെന്നെഴുന്നേറ്റ് മുറിയിലേക്ക് നടക്കുമ്പോൾ എന്തോ ഒന്നാ ഹൃദയത്തിൽ കിടന്നു പിടയുന്നുണ്ടെന്ന് അവനു മനസ്സിലായിരുന്നു….അവളെന്ന പെണ്ണിനെ അറിയാൻ അല്പം പാടാണ്….അവൾക്ക് തന്നിൽ പൂർണമായ വിശ്വാസം വരുന്ന ആ ദിവസം താൻ ചോദിക്കാതെ അതെന്തെന്നവൾ പറയുമായിരിക്കും ….അവൻ ആ ഇരുട്ടിലേക്ക് മിഴികൾ നട്ടങ്ങനെ ഇരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നേരത്തെ എഴുന്നേറ്റ് ശീലമുള്ളത് കൊണ്ട് തന്നെ രാവിലെ വേദക്കാ സമയത്തിന് ശേഷം പിന്നേ ഉറങ്ങാൻ കഴിഞ്ഞില്ല…..മുറിയിൽ നിന്നിറങ്ങിയതും അപ്പുറത്തെ മുറിയിൽ കിടക്കുന്ന അവരെയൊന്നു എത്തി നോക്കി.. കട്ടിലിൽ കിടന്നു രണ്ട് പേരും നല്ല ഉറക്കമാണ്…..അവൾപതിയെതാഴെക്കിറങ്ങി……എവിടെയും വലിയ ബഹളങ്ങളൊന്നുമില്ലെങ്കിലും എല്ലായിടെത്തെയും പോലെ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്…..അവൾ പതിയെ അങ്ങോട്ട് നടന്നു…..മോളെന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്…
അൽപ നേരം കൂടി കിടക്കാമായിരുന്നില്ലേ…..
വാതിൽ പടിയിൽ അവളെ കണ്ടതും ഏറെ സ്നേഹത്തോടെ അത് ചോദിച്ചത് രേവതിയായിരുന്നു.. അവൾ പതിയെ യൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു……അപ്പോഴേക്കും രേഖ നല്ല ചൂട് ചായ അവൾക്ക് നേരെ നീട്ടിയിരുന്നു……അവളത് വാങ്ങി ചുണ്ടോടു വെച്ചതും വല്ലാത്തോരു ഉന്മേഷം അവൾക്ക് തോന്നിയിരുന്നു……സാധാരണ ഞങ്ങളിത്ര നേരത്തെയൊന്നും എഴുന്നേൽക്കാറില്ല..
ഇന്ന്….. ഇന്നെന്റെ മോൻ വിഷ്ണു ബാംഗ്ലൂർ നിന്ന് വരുന്നുണ്ട്……അവനൊരു കൊതിയനാണ് …..
ഒരു പത്തു പതിനഞ്ചു വിധം കറികളുടെ ലിസ്റ്റ് ഉണ്ട്………..
എല്ലാം കൂടി ഉണ്ടാക്കി കഴിയണ്ടേ……രേഖ അതും പറഞ്ഞു ചിരിക്കുമ്പോൾ വേദയും ചിരിച്ചു……പിന്നേ പല വിധ സംസാരങ്ങളായി …. താനും അവരിലൊരാളാണെന്ന് തോന്നും തരത്തിൽ……
അവളും അവരോടൊപ്പം ജോലികൾക്ക് കൂടി…..
പെട്ടെന്ന് പെട്ടെന്ന് ഓരോ ജോലിയും അത്രയേറെ വൃത്തിയോടും അടുക്കോടെയും ചെയ്യുന്ന അവളെ രേവതിയും രേഖയും അല്പം അത്ഭുതത്തോടെയാണ് നോക്കിയത്.. മോൾടെ വീട്ടിലാരൊക്കെയുണ്ട്….
രേഖ അവരുടെ സംസാരത്തിനിടയിലേക്ക് അത് വലിച്ചിട്ടതും അവളുടെ മുഖം പെട്ടെന്ന് മാറി…….
മോളിതിലൊന്ന് ഉപ്പുണ്ടോന്ന് നോക്കിയേ….
ഒന്നും മിണ്ടാതെ തല താഴ്ത്തിയിരിക്കുന്നവളുടെ ഉള്ളിൽ അത്രയേറെ എന്തോ വലിയൊരു പ്രയാസമുണ്ടെന്നു അറിഞ്ഞത് കൊണ്ട് തന്നെ വിഷയം മാറ്റാനെന്ന വണ്ണം രേവതി അത് പറഞ്ഞതും അവളതൊന്ന് വായിലേക്ക് വെച്ചിരുന്നു……..
അപ്പോഴേക്കും അടുക്കള വാതിൽക്കൽ ശിവ വന്നോന്നെത്തി നോക്കി….അവന്റെ കയ്യിൽ ആദിയുമുണ്ടായിരുന്നു….വേദ വേഗം പോയി ആദിയെ എടുത്തു…..അവൻ അവളെയൊന്ന് നോക്കി…….ചായ…….?അവൾ പതിയെ ചോദിച്ചതും അവൻ വേണമെന്ന തരത്തിലൊന്ന് തലയാട്ടി കൊണ്ട് ഉമ്മറത്തേക്ക് നടന്നു ….അവൾ വേഗം പോയി ഒരു ഗ്ലാസ്സിലേക്ക് ചായ പകർത്തി അവനെ ലക്ഷ്യമാക്കി നടക്കുമ്പോൾ രേഖയും രേവതിയും അവളെ അങ്ങനെ നോക്കി നിന്നിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പനി….. മാറിയോ….അവൾ ചായ അവനു കൊടുക്കുമ്പോഴത് ചോദിച്ചതും അവനവളെയൊന്ന് നോക്കി….മ്മ്…. തന്റെ ചുക്ക് കാപ്പിയെ പേടിച്ചു പനി നാട് വിട്ടുവെന്നാ തോന്നുന്നത്….. അവനത് പറഞ്ഞാ മിഴികൾ കൊണ്ടൊന്നു ചിരിക്കുമ്പോൾ അവൾ അവനു നേരെ മുഖം കൂർപ്പിച്ചു കൊണ്ട് അവിടെ നിന്നും നടന്നിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഉറക്കിൽ നിന്നും എഴുന്നേറ്റ് വരുന്ന ഗായത്രി കാണുന്നത് രേവതിയോടും രേഖയോടും സംസാരിച്ചു ചിരിയോടെ കഴിക്കുന്നവേദയെയാണ്…..അവളുടെ മുഖമൊന്നു കൂർത്തു…..പെട്ടെന്നാണ് അവിടേക്ക് രാജൻ വന്നത്….അയാളെ കണ്ടതും വേദ പെട്ടെന്നെഴുന്നേറ്റിരുന്നു…..മോളിരുന്നോ…… കഴിച്ചിട്ട് എഴുന്നേറ്റാൽ മതി….മോൾക്ക് എന്താണ് വേണ്ടതെന്നുവെചാൽകൊടുക്ക്‌രേവാ…..ഞാനിറങ്ങുവാണ്…..അവളെ നോക്കി സ്നേഹത്തോടെ അത് പറഞ്ഞു രാജൻ പോയതും വേദക്ക് മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു….അവളവനെ മാത്രമല്ല…. വീട്ടിലുള്ളവരെ കൂടി കുപ്പിയിലക്കാക്കിയിട്ടുണ്ട് ..അവരെ നോക്കി നിൽക്കുന്ന ഗായത്രിക്കരികിൽ വന്ന് നിന്ന് അരുണിമ അത് പറയുമ്പോൾ ഗായത്രി ഒന്നും മിണ്ടിയില്ല……അവൾക്കു വേദയെ ഞെരിച്ചില്ലാതാക്കുവാൻ തോന്നിയിരുന്നു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആദി വീണ്ടും ഉറങ്ങിയ ആ സമയം അവൾ അവന്റെ അലക്കാനുള്ള തുണികൾ മുറിയിലെ ബാസ്കറ്റിൽ നിന്നുമെടുക്കുമ്പോൾ കട്ടിലിൽ ശിവ കിടക്കുന്നുണ്ട്……ആ ബാസ്കറ്റിലുള്ള ശിവയുടെ തുണികൾ കൂടിയെടുക്കാൻ അവൾക്ക് വല്ലാത്ത ആഗ്രഹമുണ്ടെങ്കിലും അന്നത്തെ അവന്റെയാ വാക്കുകൾ കാതുകളിൽ മുഴങ്ങി……അവന്റെ കാര്യങ്ങളൊന്നും ചെയ്യരുതെന്ന താക്കീത് മനസ്സ് ഓർമിപ്പിച്ചത് കൊണ്ട് തന്നെ അവളവന്റെ ഡ്രസ്സ് കയ്യിലെടുത്തു അവനിലേക്ക് നോക്കുമ്പോൾ അവനും അവളെ നോക്കിയിരിക്കുകയാണ്….ഞാൻ…. ഞാനിതലക്കാനെടുത്തോട്ടെ……അവൾ പതിയെ അത് ചോദിച്ചതും അവന്റെ കണ്ണുകളൊന്ന് വിടർന്നു….
അവൻ സമ്മതമെന്നോണം പതിയെ തലയാട്ടുമ്പോൾ അവളിലുംഒരുപുഞ്ചിരിവിരിഞ്ഞിരുന്നു…..അതേയ്….. അന്ന് ചെയ്യരുതെന്ന് പറയുമ്പോൾ താനെനിക്കാരുമായിരുന്നില്ലല്ലോ…..നടന്നു തുടങ്ങിയ അവളോട് അവനത് പറയുമ്പോൾ അവളൊരു നിമിഷം ഒന്ന് നിന്നു…..അവന്റെ വാക്കിലേക്ക് മനസ്സ് ചായുമ്പോഴും കേട്ടില്ലെന്ന് നടിച്ചു തിരിഞ് നടക്കാനെ തനിക്കാവുമെന്ന് അവൾക്കറിയാമായിരുന്നു…..അതേ….. ഇപ്പൊ അവനു താൻ ആരൊക്കെയോ ആണെന്നവൻ പറയാതെ പറയുകയാണ്….പക്ഷെ അത് കേൾക്കാനോ ഉൾകൊള്ളണന്നോ പറ്റുന്ന മാനസികാവസ്ഥ യില്ലല്ലോ താൻ…..ഉള്ളിൽ നിന്നെന്തോ ഒരു വിങ്ങൽ അവളെ കടന്നു പിടിച്ചു…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഞാൻ…. ഞാനൊന്ന് ഹോസ്പിറ്റൽ വരെ പോയി വരാം…….അവിടെ ഇന്ന് ഒത്തിരി പേര് ലീവാണത്രേ…..ഉച്ച കഴിഞ്ഞ ആ സമയം ശിവ മാറ്റി താഴേക്ക് വന്നതും സംശയത്തോടെ നിൽക്കുന്ന വേദയോടാണ് അവനത് പറഞ്ഞത്….അവൻ പോകുന്നതും നോക്കി അവളങ്ങനെ നിന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ആന്ന് വൈകീട്ട് രാജൻ വരുമ്പോൾ കയ്യിലൊരു സാധനമുണ്ടായിരുന്നു…..കുഞ്ഞിനെ എടുത്ത് നിൽക്കുന്ന വേദയെ അയാൾ അടുത്തേക്ക് വിളിച്ചു…….ഞാൻ…. ഞാൻ ആധിക്കൊരു മാല വാങ്ങിയിട്ടുണ്ട്…….അയാൾ അത് പറഞ്ഞു കൊണ്ട് കയ്യിലെ കവറിൽ നിന്നും ഒരു സ്വർണ മാല കയ്യിലെടുത്തു…..ആ കണ്ണുകളിൽ കാണുന്ന വാത്സല്യം വേദയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിയിച്ചിരുന്നു……ഇത്….. ഇതവന്റെ കഴുത്തിൽ കെട്ടി കാണാനുള്ള കൊതി കൊണ്ടാണ്…..മോളോന്ന്കെട്ടികൊടുക്കുമോ…..അയാളത് പറയുമ്പോൾ ആ കൺ കോണിൽ പടർന്ന വിങ്ങൽ വേദയുടെ ഉള്ളം നനച്ചിരുന്നു….അവളത് വാങ്ങി വേഗം ആദിയുടെ കഴുത്തിലേക്കിട്ട് കൊടുത്തു…അയാളുടെ കണ്ണുകൾ വല്ലാതെ വിടർന്നു….ആദിയുടെ മുഖത്തും വല്ലാത്ത ഒരു തിളക്കം….
ഞാൻ തന്നതാണെന്ന് മോളവനോട് പറയരുത്….
അമ്മ വാങ്ങിയതാണെന്ന് പറഞ്ഞാൽ മതി …..
അമ്മയോട് ഞാൻ പറഞ്ഞോളാം……രാജൻ അവളോടത് കൂടി കൂട്ടി ചേർക്കുമ്പോൾ ആ വാക്കുകളിൽ നിറഞ്ഞു നിന്നത് തന്നോടുള്ള വിശ്വാസമായിരുന്നു…..അവൾ പുഞ്ചിരിയോടെ തല കുലുക്കി……അവന്റെ മുഖം ഒന്ന് കൂടി കണ്ണുകളാൽ ഒപ്പിയെടുത് അയാളവിടെ നിന്ന് പോകുമ്പോൾ ഇതെല്ലാം കേട്ട് നിന്നിരുന്ന അരുണിമ ഗായത്രിയെ യൊന്നു നോക്കി…അവളിവിടെ നല്ല പിള്ള ചമഞ്ഞു നടക്കുവല്ലേ……എല്ലാവർക്കും അവൾ മോളായല്ലോ ഇപ്പൊ….ഒരു പണികൊടുക്കാം ….അരുണിമ പറഞ്ഞതും ഗായത്രിയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞിരുന്നു…..
(തുടരും)

by