രചന – Vampire girl
എല്ലാവരും അന്ന് സന്തോഷത്തോടെ ഒരുമിച്ചിരുന്നു ആഹാരം ഓക്കെ കഴിച്ചു. പക്ഷെ അവൻ അവളുടെ മുഖത്തോട്ടു പോലും നോക്കിയില്ല. സത്യം പറഞ്ഞാൽ അവൾ അവന്റെ അടുത്തോട്ടു പോയില്ല. രാത്രി സംസാരിച്ചിട്ടു തന്നെ കാര്യം ഉള്ളു എന്ന് തീരുമാനിച്ചു അവൾ റൂമിലേക്ക് ചെന്നതും അവൻ കിടന്നു ഉറങ്ങുന്നുഹേയ് എഴുന്നേൽക്കു അങ്ങനെ അങ്ങ് ഉറങ്ങിയലോപിന്നെ ഇ പാതിരാത്രിക്ക് ഞാൻ എന്ത് വേണംഞാൻ രാവിലെ പറഞ്ഞതിന് ഉത്തരം തന്നിട്ട് കിടന്ന മതിനീ രാവിലെ പറഞ്ഞത് ഞാൻ കേട്ടു പക്ഷെ നീ ചോദ്യം ഒന്നും ചോദിച്ചില്ലല്ലോ ഉത്തരം തരാൻദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേദേഷ്യം വന്ന നീ എന്ത് ചെയ്യും. നീ ഒന്ന് പോയെ എനിക്ക് രാവിലെ എഴുന്നേൽക്കണം.പറ്റില്ല അങ്ങനെ അങ്ങ് കിടക്കേണ്ടഇവളെ ഞാൻ ഇന്ന്… അവൻ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ കാട്ടിലിലേക്ക് ഇട്ടു. കൈ കട്ടിലിൽ കുത്തി അവളുടെ പുറത്തായി കിടന്നു
ഹം ഇനി പറ നിനക്ക് എന്തു ഉത്തരമാ വേണ്ടേ.അവളുടെ ഹൃദയമിടിപ് കൂടി. ആ ജനുവരി മാസത്തിലെ തണുപ്പിലും വിയർത്തു ഒഴുകാൻ തുടങ്ങി.നിങ്ങൾ എന്താ ഇ ചെയ്യുന്നേ.നീ അല്ലേ എന്തോ ഉത്തരം വേണം അത് കിട്ടാതെ കിടക്കേണ്ട എന്നൊക്കെ പറഞ്ഞെ.ആ അതെ പക്ഷെ ഒന്ന് മാറി കിടന്നേ അങ്ങോട്ടു.കിടക്കാം പക്ഷെ ഉറങ്ങാൻ അനുവദിക്കോ.ഇല്ല എനിക്ക് നിങ്ങൾ ഞാൻ രാവിലെ പറഞ്ഞതിനെ പറ്റി എന്തേലും അഭിപ്രായം പറയുന്നത് കേൾക്കണം.കേക്കണോ ശെരിക്കും.ഹം വേണം.അവൻ പതിയെ അവന്റെ മുഖം അവളുടെ അടുത്തേക്ക് കൊണ്ട് വന്നു. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളെ തിരഞ്ഞു…അയ്യോ വേണ്ട എനിക്ക് ഒന്നും കേക്കണ്ടയെ.അവൾ അവനെ തള്ളി മാറ്റി ബാത്‌റൂമിലേക് ഓടി
********
നിനക്ക് ഇ രാത്രി എന്താ എന്റെ റൂമിൽ കാര്യം. പോയെ.ഇല്ലെങ്കിലോ.അമ്മു ശിവയുടെ കട്ടിലിൽ അവന്റെ അടുത്തായി കിടന്നു.നീ എന്താ പെണ്ണേ കാണിക്കുന്നേ.അവൻ വേഗം ചാടി എഴുന്നേറ്റു.അയ്യേ എന്തിനാ ഇങ്ങനെ പേടിക്കുനെ ഞാൻ നിങ്ങളെ ഒന്നും ചെയ്യില്ല.നീ പോകുന്നോ അതോ ഞാൻ എല്ലാരേം വിളിക്കണോ.എന്നെ ഇഷ്ടം ആണോ?? ഇപ്പോൾ പറയണം.അല്ല എന്ന് പറഞ്ഞാലോ.പറഞ്ഞാൽ ഞാൻ കൊല്ലും.ആണു എന്ന് പറഞ്ഞാൽ പോകുമോ.ഇല്ല ഇവിടെ കിടക്കു.നിന്നെ ഞാൻ…..ഒന്നു പറ ശിവേട്ട.. ഞാൻ മറ്റെന്നാൾ പോകും. അതിനു മുന്നേ എനിക്ക് ഉത്തരം കിട്ടണം.ഇല്ല പറ്റില്ലപറ്റില്ല അല്ലേ..അവൾ അവനെ പിടിച്ചു കാട്ടിലിലേക്കു ഇട്ടു..ഞാൻ പറയാം പറയാം.ആ പറ എന്നാ.എനിക്കും ഇഷ്ടം ആ.ശെരിക്കും.ഹം അതെ ശെരിക്കും എനിക്ക് നിന്നെ ഇഷ്ടം ആണു. പക്ഷെ ഒരു കാര്യം.ഹം എന്താ??.നീ കുറച്ചു പാവം ആവണം. പാവം ആവാനോ എന്തുവാ മനുഷ്യ പറയണെ.
ഹം പറഞ്ഞത് തന്നെ, ഓഹോ ആയിക്കോട്ടെ സർ. അപ്പോൾ ശെരി ഗുഡ് നൈറ്റ്. ഞാൻ പോണു. എന്നെ മാത്രം സ്വപ്‍നം കണ്ടു കിടന്നോ കേട്ടോ, അയ്യോ രാത്രി പ്രേതത്തെ പിശാചിനേം ഒന്നും സ്വപ്ന കാണാൻ ഞാൻ ഇല്ലേ, ഡാ നിന്നെ… അവൾ തലയണ എടുത്തു അവനെ അടിക്കാൻ തുടങ്ങി, ശെരി എന്നാ ഞാൻ പോണു. എന്തായാലും ഇവിടേം വരെ വന്നതല്ലെ അങ്ങനെ അങ്ങ് പോയാലോ, ദൈവമെ ഇ ചെക്കന്റെ സ്വഭാവം മാറിയത് നോക്കിയേ
നിനക്ക് അറിയാത്ത ഒരു ശിവ ഉണ്ട്ആ, ണോ …. സാരല്ല ഞാൻ പതിയെ അറിഞ്ഞോളാം. ഇപ്പോൾ അറിയണ്ട കേട്ടോ., അവൾ റൂമിൽ നിന്ന് ഇറങ്ങി ഓടി…
ഇ പെണ്ണിന്റെ ഒരു കാര്യം.. രാവിലെ അമ്മു ഇന്നലെ നടന്നതെല്ലാം ആദിയോട് പറഞ്ഞു.എല്ലാവരും രാവിലെ ഒരുമിച്ചു ഫുഡ് കഴിക്കാൻ ഇരുന്നു. പക്ഷെ അവൻ അവളെ മൈൻഡ് പോലും ചെയ്യുന്നിലായിരുന്നു. എങ്കിലും അവൾ കാണാതെ അവളെ നോക്കുണ്ടായിരുന്നു. അച്ഛാ പിന്നെ എനിക്ക് ഒരു കാര്യം പറയണം പറഞ്ഞോ മോളേ ഇങ്ങനെ പ്രേത്യകിച് ചോദിക്കണ്ട ആവശ്യം ഉണ്ടോ, നമ്മൾ അറിയാതെ ഇ വീട്ടിൽ ചില രഹസ്യങ്ങൾ ഓക്കെ ഉണ്ട്ര, ഹസ്യങ്ങളോ എന്താ മോളേ, ഞാൻ ഇവിടെ വന്നതിനു ശേഷം ഞാൻ അറിയാത്ത രഹസ്യമോ എന്താ ആദി അത്
നിനക്ക് അറിയാന് തോന്നുന്നു അമ്മു. എനിക്കോ… മോളു പറ മോളെ, നമ്മുടെ അമ്മുന് ഒരു നല്ല ചെക്കനെ കിട്ടി, ആദി വേണ്ട നിർത്തു, ചെക്കനോ. എവിടുന്നു ഇവിടെ അടുത്ത് വല്ലോം ഉള്ളതാണോ. അതെ അച്ഛന് അറിയാം ആളെ, ആരാ മോളേ. അമ്മു മോൾക്ക് ഇഷ്ടം ആണേൽ. നല്ല പയ്യൻ ആണേൽ അച്ഛൻ ചെക്കന്റെ വീട്ടിൽ പറഞ്ഞു സെറ്റ് ആകാം, ഹം അമ്മുനോക്കെ ഇഷ്ടം ആണു.. അത് കേട്ടതും കഴിച്ചു കൊണ്ടിരുന്നത് നിർത്തി ശിവ എഴുന്നേൽക്കാൻ പോയി, ശിവ നീ എവിടെ പോണു എഴുന്നേറ്റു. ഓഫീസിൽ പോകൻ സമയം ആയി ഏട്ടത്തി, നമ്മുടെ അമ്മുന്റെ ചെക്കനെ നിനക്ക് കേക്കണ്ടേ ആരാണ് എന്ന് അവിടെ ഇരിക്കെടാ
അത് വേണോ, ഹം വേണം. നീ ഇരിക്കു, ഇങ്ങനെ സസ്പെൻസ് ഇടാതെ അങ്ങോട്ട് പറയടി, ഹരിയേട്ടന് നന്നായിട്ടു അറിയാം ആളെ. വകയിൽ ഏട്ടന്റെ അനിയൻ ആയിട്ടു വരും, എന്റെ അനിയനോ എനിക്ക് ഇവൻമാര് അല്ലേ ഉള്ളു… ബാക്കി പൂരിപ്പിക്കുന്നതിനു മുമ്പ് അവൻ ശിവയെ ഒന്ന് നോക്കി, ശിവ… ഇവനോ മോളേ. അതെ അച്ഛാ… രണ്ടിനും പരസ്പരം ഇഷ്ടമാ, അമ്മുവും ശിവയും എഴുന്നേറ്റു അവിടുന്ന് പോകാൻ ഒരുങ്ങി, എവിടെ പോകുന്നു രണ്ടു പേരും അവിടെ ഇരി, അത് ചേട്ടാ ഒരു കൈ അബദ്ധം നാറ്റിക്കരുത്, അല്ല അച്ഛൻ എന്ത ഒന്നും മിണ്ടാതെ, സന്തോഷം കൊണ്ട് എനിക്ക് എന്തു പറയണം എന്ന് അറിയില്ല. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാ അത് . ഇതേ പറ്റി ഇന്നലെ മോളുടെ അച്ഛനോട് സൂചിപ്പിച്ചിരുന്നു. അപ്പോൾ മോളുടെ അച്ഛൻ അമ്മു മോളുടെ അച്ഛനോട് സംസാരിക്കാം എന്ന് പറഞ്ഞു. ഇവർക്ക് ഇഷ്ടം ആകുമോ എന്നാ പേടിയെ ഉള്ളായിരുന്നു ഇപ്പോൾ അതും മാറി കിട്ടി, സത്യം ആണോ അച്ഛാ, ആ അതെ മോളേ, സതോഷം ആയിലെ രണ്ടിനും
നാണം കൊണ്ട് അവൾ മുറിയിലേക്ക് ഓടി പോയി.ശിവ ധൃതിയിൽ പുറത്തേക്കും. ഹരി ചിരിച്ചോണ്ട് നോക്കിയത് ആദിയുടെ മുഖത്തേക്ക് ഒരു നിമിഷം രണ്ടു പേരുടെയും കണ്ണും കണ്ണും കഥ പറഞ്ഞെങ്കിലും പെട്ടന്നു തന്നെ അവൾക്കു പിടി കൊടുക്കാതെ കൈ കഴുകി അവനും പുറത്തേക്കു പോയി. പതിവിലും താമസിച്ചു ആയിരുന്നു ഇന്നവന്റെ വരവ്. എന്താ ഹരിയേട്ടാ ഇത്ര താമസിച്ചേ, അവൻ വന്ന ഉടൻ ഒന്നും പറയാതെ കട്ടിലിൽ കിടന്നു, അവൾ വീണ്ടും അതെ ചോദ്യം ആവർത്തിച്ചു, ഞാൻ എപ്പോൾ വരണം വരണ്ട എന്ന് ഞാൻ തീരുമാനിക്കും നീ ആരാ ചോദിക്കാൻ, അതിനു എന്തിനാ ഇങ്ങനെ ദേഷ്യ പെടുന്നെ, എന്നോട് ആരും ഒന്നു തിരക്കണ്ട, ഏട്ടൻ കുടിച്ചിട്ടുണ്ടോ, ആ ഉണ്ട് എന്ത, ഹേയ്. ഇങ്ങനെ ഒരു ശീലം ഇല്ലായിരുന്നാലോ. ഇതെന്താ ഇന്ന്
ഇല്ലായിരുന്നു പക്ഷെ ഇന്ന് തൊട്ടു തുടങ്ങി. ദേ നോക്ക് നിനക്ക് ഉത്തരം വേണം എന്നാലേ പറഞ്ഞെ. കേട്ടോ എനിക്ക് നിന്നെ ഇഷ്ടം അല്ല. ഒട്ടും ഇഷ്ടം അല്ല. മേലാൽ ഞാൻ എന്താ താമസിച്ചേ ഞാൻ എന്താ കുടിച്ചേ എന്നൊക്കെ ചോദിച്ചു എന്റടുത്തു വന്നാൽ ഉണ്ടാലോ. കൂടി പോയാൽ 4 മാസം അതോടെ തീരും ഇ ബന്ധം. കേട്ടാലോഅവൾക്കു അതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. അവൾ കട്ടിലിന്റെ താഴെ ആയി ഇരുന്നു. അവൻ കിടന്നപാടെ ഉറങ്ങി പോയി. കട്ടിലിന്റെ ഒരു അറ്റാതായി ഇരുന്നു അവളും എപ്പോയോ ഉറങ്ങി പോയി. എപ്പോയോ അവന്റെ ഫോൺ റിങ് ചെയുന്ന കേട്ടാണ് അവൾ ഉണർന്നത്. അതിൽ വന്ന കാൾ സേവ് ചെയ്തിരിക്കുന്നത് കണ്ടു അവൾക്കു ദേഷ്യവും സങ്കടവും ഒരുപോലെ വന്നു എങ്കിലും അവൾ കാൾ എടുത്തില്ല. വീണ്ടും കാൾ വന്നുകൊണ്ടേ ഇരുന്നു. ഡിസ്പ്ലേയിൽ തെളിഞ്ഞു കൊണ്ടിരുന്ന പേര് അവൾ മനസിൽ ഉരുവിട്ടു.താര.. ( തുടരും)

by