രചന – നയന സുരേഷ്
അയാളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി അടുക്കളയിലെ വലിയ ചെരുവത്തിൽ നിറച്ച് അതിനോട് ചാരിയിരിക്കുമ്പോൾ , കുറച്ചു നേരം മുൻപ് ഉണ്ണാനെടുത്ത ചോറിൽ ഉറുമ്പുകൾ അരിച്ചു തുടങ്ങിയിരുന്നു . നിലത്ത് മുഴുവൻ ഒഴുകി പരന്ന ചോരയാണ് അത് ചുവന്ന നിറത്തിൽ നിന്നും കറുത്ത നിറത്തിലേക്ക് മാറികൊണ്ടിരിക്കുന്നു … കുറച്ചു നേരം മുൻപു വരെയുള്ള രൂപമല്ല ഇപ്പോഴാ മുറിക്ക് നിറം കൊണ്ടും ഗന്ധം കൊണ്ടും ആ കെ മാറ്റം സംഭവിച്ചിരിക്കുന്നു . ശ്വാസത്തിന്റെ വേഗത കൂടുതലാണ്, അങ്ങിങ്ങായി തെറിച്ചു കിടക്കുന്ന മാംസ കഷ്ണങ്ങൾ അവൾ പിന്നീട് തൊട്ടില്ല … ഈ രാത്രി ഇങ്ങനെയാണ് ഒരു തെറ്റിൽ നിന്നും മറ്റൊരു തെറ്റിലേക്കുള്ള യാതയിലെ ഒരു രാത്രി … ആ ചെമ്പു നിറയെ തിരിച്ചിനി രൂപം നൽകാൻ കഴിയാത്ത ‘അയാളും അയാളുടെ രക്തവുമാണ് .
അടുത്തിരിക്കുന്ന കുപ്പിയിൽ നിന്നും ചോര നിറഞ്ഞ കയ്യുകളിൽ തന്നെ വെള്ളം വായിലേക്കൊഴിച്ചു … ചോരയുടെ ഗന്ധം അവൾക്ക് താങ്ങാനായില്ല ഒരോക്കാനത്തോടെ കുടിച്ച വെള്ളമത്രയും ‘പുറത്തേക്ക് പോയി … ഇരുട്ടിന്റെ കട്ടി കൂടി വന്നു … ഇനി നാളെ ? ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാണ് ദിനേഷിനെ … ഒട്ടും പരിചിതമല്ലാത്ത ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഇടക്കു കണ്ണിൽ പെടുന്ന കഥകൾ വായിക്കും … അങ്ങനെ ഒരിക്കൽ വായിച്ചതാണ് ദിനേഷ് ദാമോദരൻ എന്ന വ്യക്തിയുടെ കഥ … ഒരു പെണ്ണിനെ ഇത്രമാത്രം തുറന്നെഴുതുന്ന ആരെയും അവളിതുവരെ കണ്ടിട്ടില്ല .എത്ര രസകരമായിട്ടാണ് ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചയാൾ എഴുതിയിരിക്കുന്നത് ..അന്നയാളുടെ അക്കൗണ്ട് തുറന്ന് ബാക്കിയുള്ള കഥകളും അവൾ വായിച്ച് തീർത്തു ..
മനസ്സിൽ തോന്നിയ ദീർഘമായ മറുപടികൾ നൽകി … പിന്നീട് ഒരു ഫ്രണ്ട് റിക്വിസ്റ്റും പെട്ടെന്നാണ് മെസ്സജറിൽ ഒരു ഹായ് വന്നത് ദീപാ വായനക്കു നന്ദി കേട്ടോ … തുടർന്നും വായിക്കണം വല്ലാത്ത സന്തോഷം തോന്നി അവൾക്കാ നിമിഷം എങ്ങനെയാണ് ദിനേഷിന് ഒരു സ്ത്രീയെ ഇത്രമാത്രം വർണ്ണിക്കാൻ കഴിയുന്നത് അതോ സ്ത്രീകളെ അടുത്തു മനസ്സിലാക്കുന്നതുകൊണ്ട് ഇത്രയും പെണ്ണിനെ അറിയുന്ന ഒരെഴുത്തും ഞാൻ വായിച്ചിട്ടില്ല ഹ ഹ ഇനിയും കാണാം ദീപാ ഞാൻ കുറച്ച് തിരക്കിലാ അന്ന് മുഴുവൻ അയാളുടെ ഫോട്ടോസും അയാൾക്കു വന്ന കമ്മന്റും വായിച്ചവളിരുന്നു.. അന്ന് ഒരു പാട് വൈകി മനു വരാൻ … അത്രയും നേരം ദിനേഷിന്റെ മെസ്സേജ് പ്രതീക്ഷിച വളരുന്നു … ബാക്കിയുള്ള കഥകൾക്കു കൂടി കമ്മന്റിട്ടു … പക്ഷേ അന്നയാൾ വന്നില്ല … മനുവിന് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി …അധികം സംസാരിക്കാത്ത സ്വഭാവം .. മനുഷ്യന്റെ തായ വികാരങ്ങളൊക്കെ വളരെ കുറച്ചു മാത്രമേ അയാൾ പ്രകടിപ്പിച്ചിരുന്നുള്ളു .
എങ്കിലും ഒരു കുറവും അവൻ വരുത്താറില്ല .. കല്യാണം കഴിഞ്ഞ് ആറു കൊല്ലമാകാറായി പക്ഷേ മക്കളില്ല … ‘ ഡോക്ടറെ കാണിച്ചും മരുന്നു കഴിച്ചും അവനങ്ങനെ ജീവിക്കുന്നു . പിന്നീടുള്ള ദിവസങ്ങളിലെല്ലാം ദിനേഷിന്റെ കഥകൾക്ക് ആദ്യത്തെ കമന്റ് അവളുടെതായി… ഇൻബോക്സിൽ അവരുടെ സംസാരം നീണ്ടു … എന്താ പെണ്ണെ ഇത്ര വിഷമം ഒന്നൂല്ല അത് വെറുതെ എന്തോ ഉണ്ട് മനു ഏട്ടൻ എന്നെ ഒട്ടും മനസ്സിലാക്കുന്നില്ല ദിനേഷ് അത് തിരക്കു കൊണ്ടാകും അല്ല … അടുത്തിരിക്കാനോ മിണ്ടാനോ ഒന്നിനും ,,,,, എനിക്കുമില്ലെ ആഗ്രഹങ്ങൾ അതു കൊണ്ടല്ലെ ഞാൻ മിണ്ടുന്നെ , എന്റെ പെണ്ണിനെ ഞാൻ തനിച്ചാക്കിയില്ലല്ലോ ഇല്ല ,,, നീയാ എന്റെ ആശ്വാസം ആരുടെ കുഴപ്പം കൊണ്ടാ കുട്ടിയില്ലാത്തെ മനു ഏട്ടന്റ എന്നിട്ട് മരുന്നില്ലെ ഉവ്വ് ,,, പക്ഷേ … ഹോപ്പൊന്നുമില്ല നീ ഇങ്ങനെ കരയല്ലെ ദീപാ മടുത്തു ഒറ്റക്ക് ഇങ്ങനെ ,,,, ഒരു കുഞ്ഞു പോലും ഇല്ല …ഒന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോക്കും ഹേയ് …
അങ്ങനൊന്നും ഞാൻ വിടില്ല …. നീ ആത്മഹത്യ ചെയ്യണെങ്കിൽ ആദ്യം ഞാൻ മരിക്കണം … നിനക്കെന്നെ സ്നേഹിക്കാമോ സ്നേഹിക്കുന്നില്ലെ ഞാൻ … കൊണ്ടുവോ എന്നെ ഉം … നീ വന്നാൽ പിന്നീട് മനുവിനെ ഒഴിവാക്കാനുള്ള പെടാപാടായിരുന്നു …. കുടുംബകോടതിയിൽ ചോര വറ്റി നിറഞ്ഞ കണ്ണുകളോടെ നിന്ന മനുവിനെ അവൾ നോക്കിയില്ല ദീപാ … ഞാൻ നീ പറയുന്നതൊക്കെ കേൾക്കാം … എനിക്ക് നീയില്ലാതെ വയ്യ വേണ്ട … ഇനി എന്റെ ജീവിതത്തിലേക്ക് വരരുത്… ആദ്യം പെണ്ണെന്താന്ന് പഠിക്ക് അന്നവൾ അവനെ പിരിഞ്ഞു പിന്നെ കണ്ടിട്ടില്ല …. ദിനേഷിന്റെ വീട് ഒരൊറ്റ പെട്ട സ്ഥലത്താണ് … കട്ടിലിനടിയിൽ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികൾ ,, പൊടിപ്പിടിച്ച് മങ്ങിയ ഫാൻ ,,,, വിയർപ്പിന്റെ ഗന്ധം തങ്ങിനിൽക്കുന്ന പുതപ്പുകൾ .. കുടിക്കുമ്പോൾ മാത്രമേ അയാൾ കഥയെഴുതൂ ദിനേഷ് കുടിക്കും എന്നെന്നോട് പറഞ്ഞില്ലല്ലോ നീ ചോദിച്ചോ അതിന് ഇരുട്ടിയാൽ അയാൾ ഭ്രാന്തനാണ്, മദ്യപിച്ച് അക്ഷരങ്ങളെ മുഴുവൻ ഫേസ് ബുക്കിൽ വാരി വിതറും…
കാമ ഭ്രാന്ത് അയാളിൽ മൂക്കും …. കൈ തരിപ്പ് മാറോളം ദ്രോഹിക്കും …. വേദനിക്കുന്ന അവളിലൂടെ അയാളവളെ ആസ്വാദിക്കും …. അയാളുടെ കണ്ണുകൾ ഇപ്പോഴവൾക്ക് പേടിയാണ് … ഇരുട്ടിൽ മനുഷ്യനിൽ നിന്നും പിശാചാകുന്നവൻ … ഒരു പിടി വറ്റു പോലും ഉണ്ണാൻ സമ്മതിക്കാത്തവൻ വയറിൽ അമർത്തി പിടിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി ചെയ്തതാണ് … പക്ഷേ അവൻ മരിച്ചു ഒറ്റ കുത്തിനു തന്നെ … പിന്നീടവൾക്ക് ആവേശമായിരുന്നു … കുത്തിയും വെട്ടിയും അവൾ പക തീർത്തു ചോര മുഴുവൻ നിലത്ത് കട്ടപ്പടിച്ചിരിക്കുന്നു…. അയാൾ ജീവൻ നൽകിയ ഒരു കഥ പകുതിയിൽ അവൾക്കു മുന്നിൽ മരിച്ചു കിടക്കുന്നു … അവൾ പതിയെ അവളുടെ വയർ തൊട്ടു നോക്കി മാസം അഞ്ച് കഴിയാറായി …. വയറ്റിലെ കുഞ്ഞ് ഒന്നനങ്ങി …. അങ്ങകലെ ചോര വറ്റി നിറഞ്ഞ കണ്ണുകൾ അവൾക്ക് ഓർമ്മ വന്നു …. എഴുത്തുകാരോടവർക്ക് വെറുപ്പു തോന്നി … ദൈവത്തിന്റെ പടമണിഞ്ഞ ചെകുത്താൻമാർ ..

by