10/02/2026

സൂര്യയും ആ അവസ്ഥയിലൂടെ ആയിരുന്നു കടന്നുപോയത്. പ്രാണൻ കൊടുത്തു പ്രണയിച്ചവളാണ്. എവിടെയും കൂടെ ഉണ്ടാകും എന്ന് പറഞ്ഞവൾ. ഒടുവിൽ ഒരു വാക്കും പറയാതെ തനിച്ചാക്കി പോയി

പിന്നെയും…….
സൂര്യ അവൾ മരിച്ചിട്ട് ഇപ്പോൾ വർഷം നാലായി…നീ ഇനിയും അവളെ ഓർത്തു നിന്റെ ജീവിതം കളയണോ..?
ഇതിപ്പോ നിന്റെ അച്ഛനും അമ്മയും കണ്ട് പിടിച്ച കുട്ടി. കാണാനും കൊള്ളാം
നീ സമ്മതിക്ക്. അവർക്ക് വേണ്ടിയെങ്കിലും.
ഒരു കൂട്ടുകാരൻ സൂര്യ യുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അവളെ മനസ്സിൽ വച്ചു കൊണ്ട് എങ്ങനെയാ ഡാ….? അവൻ കൂട്ടുകാരന്റെ കൈകൾ കൂട്ടി പിടിച്ചു കരച്ചിലായി.
അവന്റെ ഓർമ്മകളിൽ അപ്പോൾ അവൾ മാത്രം നിറഞ്ഞു നിന്നിരുന്നു. തുമ്പി.
സൂര്യേട്ടൻ ജോലിക്ക് പോയ പിന്നെ കുറെ വർഷം കഴിഞ്ഞാണോ മടങ്ങി വരിക.
ലീവ് കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങിവരുനേരം അവൾ എന്നോട് ചോദിച്ചു.
പിന്നെ ഒരുപാട് വർഷം കഴിഞ്ഞു ചിലപ്പോൾ താടിയും മുടിയൊക്കെ നരച്ചിരിക്കും പ്രായം കൂടും അപ്പൊ പിന്നെ കിളവൻ ആയാൽ നിനക്കെന്നെ വേണ്ടിവരില്ലേ….?
അവൻ അവളോട് അടുത്ത് കൊണ്ട് ചോദിച്ചു.
അതിപ്പോ ചേട്ടൻ വയസ്സൻ ആകും ഞാനും വയസി ആകില്ലേ… പിന്നെ എന്താ കുഴപ്പം?
ഞാൻ എന്നും സൂര്യേട്ടന്റെ തുമ്പിയല്ലേ? താടി നരച്ചാലും മുടി കൊഴിഞ്ഞാലും തുമ്പിക്ക് ഈ സൂര്യേട്ടനെ മാത്രം മതി,” അവൾ അവന്റെ നെഞ്ചിൽ തലോടി. “എന്നാലും, സൂര്യേട്ടൻ എന്നെ ഒറ്റയ്ക്കാക്കി പോകുന്നത് എനിക്കിഷ്ടമില്ല.
ഇപ്രാവശ്യം മാത്രമേ ഒറ്റയ്ക്ക് പോകുള്ളൂ അടുത്ത പ്രാവശ്യം നിന്നെയും കൂടെ കൊണ്ടുപോകും. അതിനുമുമ്പ് നമ്മുടെ കാര്യം വീട്ടിൽ അറിയിക്കണം ഞാൻ ഒന്നും ജോലിക്ക് പോയി സെറ്റിൽ ആകട്ടെ,….
അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു അവൾ കെട്ടിപ്പിടിച്ചു.
അന്നാ യിരുന്നു അവർ അവസാനമായി കണ്ടത്.
ട്രെയിൻ സ്റ്റേഷനിൽ നിന്ന് വീടും വരെ അവൾ ഓടിവന്ന് ടാറ്റ പറഞ്ഞു കൊണ്ടിരുന്നു. അവളുടെ കണ്ണിലും അവന്റെ കണ്ണിലും പ്രണയത്തിന്റെ നനവ് ഉണ്ടായിരുന്നു.
പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവർ പരസ്പരം ഫോണിൽ സംസാരിച്ചിരുന്നു. ചുംബനങ്ങളും പ്രണയങ്ങളും കൈമാറിയിരുന്നു. നമ്മുടെ കാര്യം ഞാൻ വന്നിട്ട് പറയാം എന്നത് സൂര്യയുടെ നിർബന്ധായിരുന്നു. തുമ്പി അതിനു സമ്മതിച്ചു.
എന്നാൽ ഒരു ദിവസം. അന്ന് തുമ്പി ഒരു കല്യാണത്തിന് പോയി തിരിച്ചു വരികയായിരുന്നു. സൂര്യയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടൊരു വാഹനം തന്റെ പിറകിൽ കുതിച്ചുവരുന്നത് അവൾ ശ്രദ്ധിച്ചില്ല.
അവസാനമായി അവളുടെ നിലവിളി കേട്ടത് അവൻ അവസാനമായി അവളുടെ നിലവിളി കേട്ടത് അവനു ഓർമ്മയുണ്ട്. പിന്നീട് ഞാൻ വിളിച്ചതൊന്നും അവൾ അറിഞ്ഞില്ല നാട്ടിലെത്തുമ്പോഴേക്കും ചടങ്ങും കഴിഞ്ഞിരുന്നു. നമ്മളെ സ്നേഹിക്കുന്നവർ ഇല്ലാത്ത നമ്മൾ സ്നേഹിക്കുന്നവർ ഇല്ലാത്ത ഒരു ലോകം അതിനെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ എത്രത്തോളം ഭയാനകരമാണ്. സൂര്യയും ആ അവസ്ഥയിലൂടെ ആയിരുന്നു കടന്നുപോയത്. പ്രാണൻ കൊടുത്തു പ്രണയിച്ചവളാണ്. എവിടെയും കൂടെ ഉണ്ടാകും എന്ന് പറഞ്ഞവൾ. ഒടുവിൽ ഒരു വാക്കും പറയാതെ തനിച്ചാക്കി പോയി. അവന്റെ ലോകം അതോടെ നിശ്ചലമായിരുന്നു. ആരോടും ഒന്നും സംസാരിക്കാതെ തനിച്ച് ഒരു മുറിയിൽ എത്ര രാവും പകലും അവൻ ഇരുന്നു. കാലം കുറെയായി എന്നിട്ടും അവളുടെ ഓർമ്മകൾ അവന്റെ മനസ്സ് വിട്ടു പോയില്ല.
സൂര്യ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തുമ്പിയുടെ സ്ഥാനത്ത് മറ്റൊരുവളെ അവന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. പക്ഷേ വിധി മറ്റൊന്നായിരുന്നു.
മറ്റൊരു വിവാഹത്തിന് അവൻ സമ്മതിച്ചില്ലെങ്കിൽ ജീവനോടുക്കും എന്ന് പറഞ്ഞ് അമ്മ അവന്റെ മുന്നിൽ നിന്ന് കരഞ്ഞു. ഒടുവിൽ അവർക്ക് എല്ലാവർക്കും വേണ്ടി അവൻ മറ്റൊരുവളെ താലി ച്ചാർത്താൻ സമ്മതം അറിയിച്ചു.
കാവ്യാ…. അതായിരുന്നു കുട്ടിയുടെ പേര്.
പെണ്ണുകാണൽ ചടങ്ങിന് അവളെ ഒന്ന് നോക്കുകപോലും ചെയ്തില്ലഅവൻ.
എന്റെ പെങ്ങളുടെ കുട്ടിയാണ്. അവളും കെട്ടിയോനും ഡിവോഴ്സ് ആയി. അവള് വേറൊരാളെ കല്യാണം കഴിച്ചു യുകെയിൽ സെറ്റിൽഡ് ആണ്. കെട്ടിയോൻ എവിടെയാണ് എന്നറിയില്ല. ഒരു ദിവസം ആരോടോ പറയാതെ എ ങ്ങോട്ടോ പോയി. അവർ ഇവളുടെ കാര്യം പാടെ ഉപേക്ഷിച്ച മട്ടാണ്.സത്യം പറഞ്ഞാൽ ഇവൾ ഞങ്ങൾക്കൊരു ഭാരം തന്നെയാണ്. എനിക്കും രണ്ട് പെൺകുട്ടികളാണ്. അവരുടെ വിവാഹവും പഠിത്തവും ഒക്കെ എനിക്ക് നോക്കണം. നിനക്ക് ഇഷ്ടമായോ ഞങ്ങളുടെ ഡിമാൻഡ് ഒന്നുമില്ല.
ഒരു കച്ചവട ചരക്ക് പോലെ കാവ്യ യെ മുന്നിൽ നിർത്തി അവളുടെ അമ്മാവൻ പറഞ്ഞു
കുട്ടികൾക്ക് ഇഷ്ട്ടമായെങ്കിൽ പിന്നെ ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. സൂര്യയുടെ അമ്മ പ്രതീക്ഷയോടെ അവനെ നോക്കി. അവൻ നിർവികാരമായി ഉത്തരം നൽകി എനിക്ക് സമ്മതമാണ്.
ഇനി നിങ്ങൾ കുട്ടിയുടെ സമ്മതം കൂടി അറിഞ്ഞിട്ട് ഞങ്ങളെ വിളിച്ചാൽ മതി. അവന്റെ അമ്മ കാവ്യ യുടെ അമ്മാവനെ നോക്കി പറഞ്ഞു.
അവൾക്കും സമ്മതമാണ്. അല്ലെങ്കിലും അവൾക്ക് അങ്ങനെ തീരുമാനങ്ങളോ ഇഷ്ടങ്ങളോ ഇല്ല ഞങ്ങളല്ലേ ചിലവിന് നൽകുന്നത്. അപ്പോ ഞങ്ങളുടെ തീരുമാനങ്ങൾ തന്നെയാണ് അവളുടെ തീരുമാനവും. അയാൾ ക്രൂരമായ ഒരു ചിരിയോടു കൂടി അവർക്ക് ഉത്തരം നൽകി. സൂര്യയ്ക്ക് അപ്പോൾ മനസ്സിലായി അവളും താനും ഒരേ തൂവൽ പക്ഷികളാണ്. ചിറകുകൾ അടർത്ത് മാറ്റിയത് അറിഞ്ഞിട്ടും വീണ്ടും പറക്കാൻ ആഗ്രഹിക്കുന്നവർ. അങ്ങനെ പെട്ടെന്ന് തന്നെ കല്യാണ ഒരുക്കങ്ങൾ തുടങ്ങി കാവ്യ യുടെ കല്യാണം അമ്മാവനെ സംബന്ധിച്ച് വലിയ പണച്ചിലവ് ഏറിയ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ കല്യാണത്തിന്റെ എല്ലാ ചിലവും വഹിച്ചത് സൂര്യയുടെ കുടുംബമായിരുന്നു. അയാൾ ഒരു തരി പൊന്നു പോലും അവൾക്ക് സ്വന്തമായി ഇടാൻ കൊടുത്തിരുന്നില്ല. കഴുത്തിൽ മുത്തുമാലകളും കൈയിൽ കരിവളകളും ഇട്ട്. ആദ്യമായ് ഒരു പെൺകുട്ടി കല്യാണ പന്തലിലേക്ക് എത്തി. സൂര്യ അവളെ തിരിഞ്ഞുപോലും നോക്കിയില്ല . അവൻ അതി സുന്ദരിയായിരുന്നു.എന്നിട്ടുംഒരു പുത്തൻ പെണ്ണിനുണ്ടാകേണ്ട തിളക്കമോ സന്തോഷമോ കാവ്യയുടെ മുഖത്തുണ്ടായിരുന്നില്ല. അവൾ ഒരു തടവുകാരിയെപ്പോലെ, ആരോ വലിച്ചിഴച്ചുകൊണ്ടുവന്നതുപോലെ, മുന്നോട്ട് നടന്നു.
അവന്റെ കണ്ണുകൾ മണ്ഡപത്തിലെ പൂക്കളിലും വെളിച്ചത്തിലും മനുഷ്യരിലും അലഞ്ഞുനടന്നു, അവന്റെ മനസ്സിൽ തുമ്പിയുടെ മുഖം മാത്രം മിന്നിമറഞ്ഞു. അവളുടെ ഓർമ്മകളെ തനിച്ചാക്കി, മറ്റൊരുവൾക്ക് താലി ചാർത്തുന്ന ഈ നിമിഷത്തെ അവൻ വെറുത്തു.
ചടങ്ങുകൾ തുടങ്ങി. താലി കെട്ടുന്ന നിമിഷം വന്നപ്പോൾ, കാവ്യ കണ്ണുകൾ അടച്ചു.പ്രാർത്ഥിച്ചു. അവളുടെ മുഖത്ത് ഒരുതരം മരവിപ്പ് തളംകെട്ടി നിന്നു. സൂര്യ വിറയ്ക്കുന്ന കൈകളോടെ, തുമ്പിക്ക് ചാർത്താൻ കൊതിച്ച ആ താലി ഒട്ടും താല്പര്യം ഇല്ലാതെ കാവ്യയുടെ കഴുത്തിൽ ചാർത്തി.
വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷം നാട്ടുകാരെല്ലാവരും പിരിഞ്ഞു പോയി. കാവ്യ സൂര്യക്കൊപ്പം അവന്റെ കാറിൽ കയറി. മുഹൂർത്തത്തിന് മുമ്പ് അവർ വീട്ടിലെത്തി. അവന്റെ അമ്മ നിലവിളക്ക് കൊളുത്തി അവരെ സ്വീകരിച്ചു.
വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞ ശേഷം അവളെ അവന്റെ മുറി കാണിച്ചു. വിശാലമായ ഒരു വലിയ ബെഡ്റൂം. അറ്റാച്ച്ഡ് ബാത്റൂം. ഇത്രയും വലിയ മുറി. വീട്ടിൽ അമ്മാവനും അമ്മാവന്റെ മക്കൾക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ ത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായിട്ടും അവളെ അവർ അടുക്കളയിലെ ചെറിയ ഒരു മുറിയിൽ ആയിരുന്നു കിടത്തിയത്. അവിടെ കിടന്നാൽ രാവിലെ ഉണരുമ്പോൾ ജോലി ചെയ്യാൻ എളുപ്പമാണ്. അതായിരുന്നു അമ്മായി എപ്പോഴും പറയുക. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അല്പം ഭക്ഷണം അധികം എടുത്താൽ വരെ അമ്മായി യുടെ കണക്കുകൾ കേൾക്കണം. അതൊക്കെ ഓർത്തപ്പോൾ ആ കട്ടിലിൽ ഇരുന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.
അല്പം കഴിഞ്ഞ് സൂര്യ അവിടെ വന്നു. അവന്റെ മുഖത്ത് ദേഷ്യം മാത്രമേ ഉള്ളൂ. ഒന്ന് മാറി നിൽക്കാമോ എനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യണം.
സൂര്യ അവളോട് ആവശ്യപ്പെട്ടു.
അവൾ അത് കേൾക്കേണ്ട താമസം മുറിയിൽ നിന്ന് ഇറങ്ങി.
അവൾ ഇറങ്ങിയശേഷം അവൻ മുറി അകത്തുനിന്നും കുറ്റിയിട്ടു. മുല്ലപ്പൂക്കളും പനിനീർ പൂക്കളും കൊണ്ടു നിറച്ച ആ കിടക്ക കണ്ടതും അവനു ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൻ അത് നിലത്ത് വാരി എറിഞ്ഞു. കാവ്യ ആകെ പകച്ചു പോയിരുന്നു. അവൾക്ക് അവിടെ ആരെയും പരിചയമില്ല. ബന്ധുക്കൾ ഓരോരുത്തരായി അവളോട് സംസാരിക്കാൻ വരുന്നുണ്ട്. അവർക്ക് എല്ലാവർക്കും അറിയേണ്ടത് എ ത്ര സ്വർണം ഉണ്ട്.. സ്ത്രീധനമായി എന്തു കൊടുത്തു എന്നൊക്കെയാണ്. അവൾ അതിനുത്തരം ഒന്നും നൽകിയില്ല. കണ്ണുകൾ നിറച്ചുകൊണ്ട് അവർക്ക് ഒരി കണ്ണുകൾ നിറച്ചുകൊണ്ട് അവർക്ക് അരികിൽ നിൽക്കുക മാത്രം ചെയ്തു.
സ്ത്രീധനമായി. ഞങ്ങൾക്ക് രണ്ട് വലിയ ആനയാണ് കിട്ടിയത്. അതിനെ ഇവിടെ കെട്ടാൻ സ്ഥലമില്ലല്ലോ….? അതുകൊണ്ട് വേറൊരു സ്ഥലത്തു താമസിപ്പിച്ചിരിക്കുകയാണ്.
ഉത്തരം നൽകിയത് സൂര്യയുടെ അനിയൻ ആയിരുന്നു. കിരൺ.
അവന്റെ മറുപടി കേട്ടതും നാട്ടുകാരുടെ വായും അടങ്ങി.
എന്തൊക്കെ അറിയണം ഇവറ്റകൾക്ക്. ചേച്ചി മുറിയിലേക്ക് തന്നെ പോയിക്കോളൂ. കിരൺ അവളെ ഉപദേശിച്ചു.
അവൾ മ ഠിച്ചു കൊണ്ട് സൂര്യയുടെ മുറിയിലേക്ക് പോയി. അതിപ്പോഴും തുറന്നിട്ടില്ല വാതിലിൽ മുട്ടി ഒരുപാട് സമയം അവൾ അ വിടെ കാത്തിരുന്നു. എന്നാൽ സൂര്യ വാതിൽ തുറന്നില്ല. ഒടുവിൽ അവൾ അടുക്കളയിലേക്ക് പോയി.
മോളെ…. ഇത്ര നേരമായിട്ടും വസ്ത്രം മാറിയില്ലേ…?
സൂര്യേട്ടൻ മുറിയിൽ ഉണ്ട്. കുറെ നേരമായി. സുഖമില്ലെന്ന് തോന്നുന്നു. അകത്തുനിന്ന് കുത്തി സുഖമില്ലെന്ന് തോന്നുന്നു. അകത്തുനിന്ന് കുറ്റി യിട്ടിരിക്കുകയാണ്.
ആണോ…. അമ്മ അവൾ ക്കൊപ്പം അകത്തേക്ക് പോയി.
സൂര്യ……
സൂര്യ….
അമ്മയുടെ ശബ്ദം കേട്ടതും സൂര്യ ഉടനെ വാതിൽ തുറന്നു.
ഈ കുട്ടിക്ക് വസ്ത്രം മാറണം. നീ ഒന്നു പുറത്തുപോയിക്കെ… അമ്മ അവനോട് പറഞ്ഞു.
ഇവൾക്ക് വസ്ത്രം മാറാൻ ഇവിടെ മറ്റ് മുറികൾ ഒന്നും ഇല്ലേ..? സൂര്യ ദേഷ്യത്തോടെ കാവ്യയെ നോക്കി ചോദിച്ചു.
ഇതേ ഇനി ഇവളുടെ കൂടി മുറിയാണ്.നിനക്ക് അത് പ്രശ്നം ആണെങ്കിൽ ഇവൾ എന്റെ മുറിയിൽ നിന്നോട്ടെ.. ഞാൻ പുറത്തു കിടക്കാം.
അത് കേട്ടത് സൂര്യ
ഒരു പുസ്തകം എടുത്ത് കിരണിന്റെ മുറിയിലേക്ക് പോയി.
കാവ്യയിക്ക് അത് പുതിയ അനുഭവം ആയിരുന്നു. അവൾ മുറിയിൽ ആകെ നോക്കി. കട്ടിലിൽ ഉള്ള പൂകളൊക്കെ നിലത്തു ചവിട്ടി അരച്ചിട്ടിരിക്കുന്നു. എല്ലാ അലങ്കാരങ്ങളും നശിപ്പിച്ചിട്ടുണ്ട്. അവൾ മുറി അടച്ചു. വസ്ത്രം മാറി. അപ്പോഴാണ് സൂര്യ യുടെ ഫോണിൽ എന്തോ മെസ്സേജ് വരുന്ന ശബ്ദം കേൾക്കുന്നത്. അവൾ ഫോൺ നോക്കി. അതിലെ വോൾപേപ്പർ കണ്ടതും അവൾ ഒന്ന് ഞെട്ടി. ഏതോ ഒരു പെൺകുട്ടി യെ അവൻ കെട്ടിപിടിച്ചു നിൽക്കുന്നത് ആയിരുന്നു അത്.
അവൾ കണ്ണുകൾ നിറച്ചു കൊണ്ട് ഫോൺ തിരികെ വച്ചു. മുറിക്കു പുറത്തേക്ക് പോയ്‌. രാത്രി അമ്മ ഒരു ഗ്ലാസിൽ പാല് നൽകി അവളോട് അവനു നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ അവൻ ആ പാൽ ബാത്‌റൂമിൽ മറിച്ചു കളഞ്ഞു. അതോടെ അവൾക്ക് മനസിലായി. ഈ കല്യാണം അത് മറ്റൊരു ശിക്ഷയാണെന്ന്.
അന്ന് രാത്രി അവരിരുവരും ഒരു കട്ടിലിന്റെ ഇരു വശത്തായി കിടന്നു. ആരാണ് ആ പെൺകുട്ടി എന്ന് ചോദിക്കാൻ കാവ്യ യുടെ ഉള്ളു കൊതിച്ചു. എന്നാൽ പേടി കാരണം ചോദിച്ചില്ല. അടുത്ത ദിവസം നേരം പുലർന്നതും അവൾ അവൾ അടുക്കളയിലെക്ക് ഓടി.
എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി.
വീട്ടിൽ എല്ലാവരും അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു. അതിരാവിലെ ചായയും ആയി വരുന്ന അവളെ കണ്ടതും കിരൺ ചിരിച്ചു.
എന്റെ ഏട്ടത്തി… ഇവിടെ പത്തു മണിക്കാണ് സൂര്യൻ ഉദിക്കുക. ഏട്ടത്തിയുടെ അമ്മായി അമ്മ യെ കണ്ടില്ലേ…. പുള്ളികാരിക്ക് ഞാൻ ചായ കൊടുക്കണം.
നീയോ..,?കാവ്യ യിക്ക് അതിശയമായി.
വീട്ടു ജോലി ആർക്കും ചെയ്യാം. ആണിനും പെണ്ണിനും. ഒരു പോലെ.
അതിന് അങ്ങനെ നിയമം ഒന്നുമില്ല. ഇപ്പോൾ തത്കാലം ഏട്ടത്തി ഉറങ്ങിക്കോ… ബാക്കി ജോലി കുറച്ചു കഴിഞ്ഞു നോക്കാം. എനിക്ക് ഇന്ന് ലീവ് ആണ് ഞാനും ഒപ്പം കൂടാം.
കാവ്യ യിക്ക് അത് കേട്ടതും സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നി. സൂര്യ തന്നെ അവഗണിക്കുമ്പോഴും കിരൺ തന്നെ ചേർത്ത് പിടിക്കുന്നുണ്ട്.
കാവ്യ മറുത്തൊന്നും പറയാതെ മുറിയിലേക്ക് പോയി. സൂര്യ അപ്പോഴും ഉറങ്ങുകയായിരുന്നു. അവൾ ജനലിന്റെ അരികിൽ ചെന്ന് പുറത്തേക്ക് നോക്കി നിന്നു.
കുറച്ച് കഴിഞ്ഞ് സൂര്യ എഴുന്നേറ്റു.അവൾ എന്നൊരു വ്യക്തി അവിടെ ഉള്ളതായി പോലും ഭാവിക്കാതെ അവൻ ജോലിക്ക് പോകാൻ ഒരുങ്ങി.
വൈകുന്നേരം നേരത്തെ വരുമോ? അവൾ പേടിച്ചു കൊണ്ട് അവനോട് ചോദിച്ചു.
ഇല്ല.. ഒരു മീറ്റിംഗ് ഉണ്ട്.
അവൻ മറുപടി നൽകി. അവൾ ഒന്നും മിണ്ടാതെ മുറി വിട്ടു പോകാൻ ഒരുങ്ങി.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ അത് ശ്രദ്ധിച്ചു.
സോറി… കാവ്യ. തന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ല. എനിക്ക് എന്നോട് തന്നെയാണ് ദേഷ്യവും സങ്കടവും എല്ലാം….
അവൻ അവൾ കേൾക്കാനായി തുടർന്നു.
അവൾ അതിനു മറുപടി പറയാതെ അകത്തേക്ക് പോയി. സൂര്യ അവൾ ഉണ്ടാക്കി വച്ചത് ഒന്നും കഴിക്കാതെ ഓഫീസിലേക്കും. ഓഫീസിൽ എല്ലാവരും പുതുമണവാളനെ സന്തോഷത്തോടെ സ്വീകരിച്ചു. എത്രയും പെട്ടെന്ന് കാവിയും കൂട്ടി ഓഫീസിൽ വരണമെന്ന് എംടിയും അറിയിച്ചു. അവരുടെ നിർബന്ധം കൂടിയപ്പോൾ ഒടുവിൽ മറ്റൊരു വഴിയില്ലാതെ അവൻ അതിന് സമ്മതിച്ചു. അന്ന് വൈകിട്ട് ഓഫീസിൽ നിന്ന് വന്നതും അവന കാര്യം കവിയോട് അവതരിപ്പിച്ചു.
സാധാരണ ഇങ്ങനെയൊരു കാര്യം കേട്ടാൽ ഇതൊരു ഭാര്യക്കും സന്തോഷമാകും എന്നാൽ കാവിക്ക് അത് കേട്ടിട്ട് വലിയ വികാരങ്ങൾ ഒന്നുമില്ലായിരുന്നു. അവൾ തലയാട്ടുക മാത്രം ചെയ്തു. പിറ്റേന്ന് രാവിലെയോ അവൻ ഓഫീസിൽ പോകുമ്പോൾ അവർ കയ്യിൽ കരുതിയ ഒരു സാരിയുടുത്തു.
അയ്യേ ഈ സാരിയാണോ നീ ഉടുക്കുന്നത് ഓഫീസിലെ ഒരുപാട് ആൾക്കാർ ഉണ്ടാകും. അവൻ കബോർഡിൽ നിന്നും ഒരു ചുവപ്പ് സാരി അവൾക്ക് നേരെ നീട്ടി.
അവൾ അത് ഉടുത്തു.
ആ ചുവപ്പ് നിറത്തിൽ അവൾ അതീവ സുന്ദരിയായിരുന്നു. അവളുടെ ആലില വയറുകൾ ആ സാരിക്കുള്ളിൽ ശോഭിച്ചു. അറിയാതെയാണെങ്കിലും അവന്റെ കണ്ണുകൾ അത് ശ്രദ്ധിക്കാതിരുന്നില്ല.എന്നാൽ അവൾ അത് ശ്രദ്ധിച്ചു എന്നറിഞ്ഞിഞ്ഞതും അവൻ ശ്രദ്ധ മാറ്റി. ഓഫീസിലെ എല്ലാവർക്കും അവളെ നല്ലത് പോലെ ഇഷ്ട്ടമായി.
ഇത്രയും നല്ലൊരു പെൺകുട്ടിയെ നിനക്ക് എങ്ങനെ കിട്ടി? എന്തൊരു സുന്ദരി യാണ് ഇത്. അങ്ങനെ പല അഭിപ്രായങ്ങൾ പലരും പറഞ്ഞു. എന്നാൽ അവനു അതൊന്നും കാര്യമായി എടുത്തില്ല. അവന്റെ മനസ്സിൽ തുമ്പി മാത്രമായിരുന്നു എന്നും സുന്ദരി.അന്ന് മടങ്ങി വീട്ടിലെത്തിയതും പതിവ് പോലെ അവർ അപരിചിതരായി.
വീട്ടിൽ അമ്മ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാലും അവർ അവരോട് ഒന്നും ചോദിക്കാൻ നിന്നില്ല. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം കിരൺ സന്തോഷത്തോടെ അവളുടെ അരികിലെത്തി.
ഏട്ടത്തി… എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടമാണ്.
ഇഷ്ട്ടാണോ… ഏത് കുട്ടിയെ. അല്ല നീ മുൻപ് എന്നോട് ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലേ അത് തന്നെയാണോ കക്ഷി?
ഹേയ്…. അല്ല. അവൾ എനിക്ക് മുട്ടൻ തേപ്പ് തന്നു. ഇത് പുതിയ ആൾ ആണ്.
ഓഹോ… അപ്പൊ നിനക്ക് വിഷമം ഇല്ലേ…
അവൾക്ക് സംശയം ആയി.
എന്തിന്…? പാസ്ററ് ഈസ്‌ പാസ്ററ്. എനിക്ക് അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ടം.
അല്ല ആരാ കുട്ടി?
കാവ്യ യിക്ക് ആകാംക്ഷ കൂടി.കിരൺ ഫോൺ ഗാലറി യിൽ നിന്നും ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.
കൊള്ളാം… നല്ല കുട്ടി. നീ നിനക്ക് ഇഷ്ട്ടമുള്ള കുട്ടിയെ സ്നേഹിച്ചോ… എന്നിട്ട് ആ കുട്ടിയെ തന്നെ വിവാഹം കഴിക്കണം. അല്ലാതെ നിന്റെ ഏട്ടനെ പോലെ മനസ്സിൽ ഒരാളെ വച്ചു വേറെ ഒരാൾക്ക് താലി ചാർത്തരുത്.
ആ വാക്കുകൾ കിരണിന്റെ ഹൃദയത്തിൽ തറച്ചു. അകത്തു നിന്ന് സൂര്യ യും ഇത് കേട്ടിരുന്നു. അവൻ പുറത്തേക്ക് വന്നു.
അതെ… ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ്. അത്ര പെട്ടന്ന് ഒന്നും മറക്കാൻ പറ്റില്ല. ഇഷ്ട്ടവും കരാറും രണ്ടും രണ്ടാണ്.
കഷ്ടം… നാണമില്ലേ ഏട്ടന്. ഏട്ടത്തിയുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കുകയും ചെയ്തിട്ട്. ഇപ്പോ വലിയ ഉപദേശം വിളമ്പാൻ.
കിരണിന്റെ സ്വരത്തിൽ അവനോടുള്ള പുച്ഛം നിറഞ്ഞിരുന്നു.
എന്നാൽ ഈ തവണ മറുപടി പറഞ്ഞത് കാവ്യ ആയിരുന്നു.
കിരൺ… വേണ്ട. അത് നിന്റെ ഏട്ടനാണ്. ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ നീ അതിൽ ഭാഗം ആകേണ്ട.നിന്റെ ഏട്ടനാണ്.
കാവ്യ അവനോട് ഇങ്ങനെ പറയുമെന്ന് സൂര്യ ഒരിക്കലും ചിന്തിച്ചിരുന്നില്ല. കാരണം അത്രയേറെ അവളെ അവൻ അവഗണിച്ചു. എന്നിട്ടും അവൾ തനിക്കായ് സംസാരിക്കുന്നു.
അവനു അത്ഭുതം തോന്നി. പക്ഷെ അവൻ അവളോട് ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരു ദിവസം അന്ന് അമ്മ കുടുംബത്തിലെ ആർക്കോ അസുഖം ആയി നാട്ടിലേക്ക് പോയി. കിരൺ അവന്റെ ഓഫീസിൽ നിന്ന് ടൂറിലും. വീട്ടിൽ സൂര്യ യും കാവ്യ യും മാത്രമായി.സൂര്യ പതിവ് പോലെ ഓഫീസിൽ പോകും രാത്രി വരും. അതിന് ഇടയിൽ കാവ്യ യെ കുറിച്ച് അവൻ അന്വഷിച്ചതേയില്ല
എന്നാൽ ഒരു ദിവസം അവൻ ഓഫീസിൽ വിട്ടു വന്നതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാവ്യ നിൽക്കുന്നത് ആണ് കാണുന്നത്.
എന്ത് പറ്റി… നീ എന്തിനാ കരയുന്നത്? സൂര്യ അവളോട് ചോദിച്ചു. അവൾ അത് കേട്ടതും അവനെ കെട്ടിപിടിച്ചു.
എനിക്ക് പേടിയാകുന്നു. അയാൾ… അയാൾ ഇവിടെ വരും.
ആര്…? സൂര്യ അവളോട് ചോദിച്ചു.
.ദേവ്.അവൻ അമ്മായിയുടെ ഒരു കസിൻ ആണ്. ഇടക്കൊക്കെ വീട്ടിൽ വരും. വീട്ടിൽ എല്ലാവരോടും അവൻ സ്നേഹമായി തന്നെയാണ് പെരുമാറിയത് ചെറുപ്പത്തിൽ എനിക്കും അവനെ വലിയ ഇഷ്ടമായിരുന്നു. ഒരു നല്ല ഏട്ടൻ ആ ഒരു സ്വാതന്ത്ര്യം ഞാൻ അവനു നൽകി. എന്നാൽ ഒരു ദിവസം അന്ന് അമ്മാവനും അമ്മായി യും വീട്ടിൽ ഇല്ലായിരുന്നു. അവരുടെ മക്കൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് അവരുടെ അടുത്ത് പോയി. ദേവ് അന്ന് അവിടെ വന്നു. അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തി കേട് ഉണ്ടായിരുന്നു. അവൻ എന്നോട് ഒരു ചായ ആവശ്യപ്പെട്ടു. അത് കൊടുത്തതും എന്റെ കൈകൾ ബലമായി പിടിച്ചു. എന്നിട്ട് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഞാൻ അലറി വിളിച്ചു. നാട്ടുകാർ കൂടിയപ്പോൾ അവൻ നല്ലവൻ ആയി. അമ്മാവനും അമ്മായി യും വരെ അവനെ സപ്പോർട്ട് ചെയ്തു. പിന്നീട് അവൻ വീട്ടിൽ വന്നിരുന്നില്ല. ശല്യം പോയി എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ വീണ്ടും വിളിച്ചു ശല്യം ചെയ്യുന്നു. അവൻ പറയുന്നത് പോലെ അനുസരിച്ചില്ലെങ്കിൽ എന്റെ ഫോട്ടോ മോർഫ് ചെയ്യും എന്നൊക്കെ പറയുന്നു.കുറച്ചു ഫോട്ടോ എനിക്ക് അയച്ചും തന്നു.
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ ചാഞ്ഞു.
സൂര്യ അവളെ മുറുക്കിപ്പിടിച്ചു. അവന്റെ നെഞ്ചിലെ ചൂട് അവൾക്ക് കുറച്ച് ആശ്വാസം നൽകി. അവൻ അവളുടെ മുടിയിഴകൾ അവന്റെ കൈകൾ കൊണ്ട് തലോടി.
പേടിക്കണ്ട ഞാനുണ്ട് കൂടെ. നിനക്ക് ഇതൊക്കെ എന്നോട് ആദ്യമേ പറഞ്ഞു കൂടായിരുന്നോ. അവൻ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. ഇത് ഞാൻ കൈകാര്യം ചെയ്തു കൊള്ളാം. സൂര്യ അവൾക്ക് ഉറപ്പ് കൊടുത്തു.
അവന്റെ വാക്കുകൾ അവൾക്ക് ആശ്വാസമായി. അന്ന് ആദ്യമായി സൂര്യ അവളോട് സംസാരിക്കാൻ തുടങ്ങി.
അവൾ അവളുടെ സങ്കടങ്ങൾ ഓരോന്നായി അവനുമായി പങ്കുവെച്ചു. ഒത്തിരി അനുഭവിച്ചിട്ടുണ്ട്. കഞ്ഞിവെള്ളം മാത്രം കുടിച്ച് ഉറങ്ങിയിട്ടുണ്ട്. നിങ്ങളെ കണ്ടപ്പോൾ ശരിക്കും ഇഷ്ടമായിട്ട് തന്നെയാണ് വന്നത്. കൂടെ നിൽക്കാൻ ഒരാൾ ഉണ്ടാകും എന്ന് കരുതി. പക്ഷേ…അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല. നിറഞ്ഞ കണ്ണുകളുമായി അവൾ അകത്തേക്ക് പോയ്‌. എന്ത് കൊണ്ടാണ് എന്നറിയില്ല അവന്റെ കണ്ണുകളും നിറഞ്ഞു. ഒരുപാട് വേദന അനുഭവിച്ചവൾ ആണ് ഒത്തിരി കരഞ്ഞവൾ. എന്നിട്ടും താൻ അവളെ വീണ്ടും കരയിപ്പിക്കുന്നു.
കാവ്യ… സോറി. പക്ഷെ എനിക്ക് കുറച്ചു സമയം കൂടി വേണം.
അത് വരെ നമുക്ക് നല്ല സുഹൃത്തുക്കൾ ആയിക്കൂടെ,..?
അവൻ ചോദിച്ചു.
അവൾ അതിന് മൂളി. പിറ്റേന്ന് അവൻ മനഃപൂർവം ഓഫീസിൽ ലീവ് എടുത്തു. കാവ്യ യെ പുറത്തു കൊണ്ട് പോയ്‌. അവൾക്ക് ഇഷ്ട്ടപെട്ട ആഹാരവും വസ്ത്രങ്ങളും വാങ്ങി കൊടുത്തു. അത് നല്ല ഒരു തുടക്കം ആയിരുന്നു.അവൾക്ക് പൂർണ്ണമായി സൂര്യയുടെ ഇഷ്ടം നേടാൻ കഴിഞ്ഞില്ലെങ്കിലും, അവനിലെ സൗഹൃദം അവൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു.
ഓഫീസിലെ ടൂർ കഴിഞ്ഞു കിരൺ വന്നതും നല്ലത് പോലെ ചിരിച്ചു സംസാരിക്കുന്ന കാവ്യ യെയും സൂര്യ യെയും ആണ് കണ്ടത്.അത് അവനും വിശ്വസിക്കാൻ പറ്റിയില്ല. എന്നാൽ കാവ്യ സംഭവിച്ച കാര്യങ്ങൾ എല്ലാം അവനോടും പറഞ്ഞു.
ഏട്ടത്തി വിഷമിക്കേണ്ട. എന്റെ ഏട്ടന് ഇനി തെറ്റ് പറ്റില്ല. അവനെ ആ ദേവിനെ ഞങ്ങൾ കൈകാര്യം ചെയ്തോളാം…
കിരൺ ദേവിൻറെ എല്ലാ ഡീറ്റൈൽസും അവളിൽ നിന്ന് വാങ്ങി.
കിരൺ.. സൂര്യ ഏട്ടൻ പോലീസിൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ട്. കാവ്യ അവനെ ഓർമിപ്പിച്ചു.
അയ്യോ അത് പോരാ… ഏട്ടനും എനിക്കും ഒരു സ്പെഷ്യൽ ഗിഫ്റ്റ് കൊടുക്കണം.
കിരൺ സൂര്യ യുടെ അടുക്കലേക്ക് പോയ്‌. അവർ ഏട്ടനും അനിയനും എന്തൊക്കെയോ പ്ലാൻ ഇട്ടു.
അവർ കാവ്യ വഴി ദേവിനെ വിളിച്ചു വരുത്തി.
എന്താ ഏതാ എന്നൊക്കെ അവൻ ചോദിക്കുന്നതിനു മുമ്പ് തന്നെ അവർ രണ്ട് പെരും കൂടി അവനെ പഞ്ഞിക്ക് ഇട്ടു. ചുരുട്ടി കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കാവ്യ യുടെ ഫോട്ടോ ഉള്ള ഫോൺ സിം കിരൺ നശിപ്പിച്ചു. എന്നിട്ട് കിരൺ അവന്റെ കുറച്ചു ഫോട്ടോസ് എടുത്തു.ഇനി ഞാൻ നിന്റെ കുറച്ചു ഫോട്ടോ വച്ചു എഡിറ്റ് ചെയ്യട്ടെ…
ദേവിനെ പോലീസ് അറസ്റ്റ് ചെയ്തത് അമ്മാവനും അമ്മയ്ക്കും ഷോക്ക് ആയി. അവർ കാവ്യ യെ കുറ്റം പറയാൻ സ്റ്റേഷനിലും എത്തി.
എന്നാൽ സൂര്യ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
ഇതേ…. എന്റെ ഭാര്യ യാണ്. അവളുടെ കണ്ണ് ഇനി നനഞ്ഞാൽ നിങ്ങളുടെ മുഖവും ചുവക്കും.
അതോടെ അവർ അടങ്ങി.
സൂര്യ യിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം കാവ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി.
ഏട്ടത്തി… മരുഭൂമിയിൽ മഞ്ജു പെയ്തു തുടങ്ങി… അവന്റെ മട്ടും ഭാവവും കണ്ട് കിരൺ കാവ്യ യോട് പറഞ്ഞു. അവളെ നാണം കൊണ്ട് തലതയത്തി.
ഒരു ദിവസം അന്ന് കാവ്യ വീട്ടിലേക്ക് എന്തോ വാങ്ങാൻ പുറത്തു പോയിരുന്നു. അന്ന് നല്ല മഴ യായിരുന്നു. കാവ്യ റോഡിൽ തെന്നി വീണു.
ഓഫീസിൽ ഏതോ മീറ്റിങ് ഇടയിൽ സൂര്യ വിവരം അറിഞ്ഞു. അവൾക്ക് അപകടം പറ്റി എന്നറിഞ്ഞതും മറ്റെല്ലാം മറന്നു അവളുടെ അരികിൽ എത്തി.
കുഴപ്പം ഇല്ല. കാലിൽ ചെറിയ ഒരു പൊട്ടലെ ഉള്ളു എന്ന് പറഞ്ഞെങ്കിലും അവന്റെ ഉള്ളു കാളി. അവൻ അവളെ ഒരു ശിശുവിനെ പോലെ പരിചരിച്ചു.രാത്രി അവളുടെ കാലിൽ മരുന്ന് വച്ചു. അവളെ ആശ്വസിപ്പിച്ചു. രാവിലെ അവൾക്കായ് ചായ ഉണ്ടാക്കി.ചിലപോയൊക്കെ രാത്രിയിൽ അവൾ വേദന കൊണ്ട് കരയുമ്പോൾ അവളുടെ കൈകൾ മുറുക്കി പിടിച്ചു. നെറ്റിയിൽ ചുംബനം നൽകി. അവന്റെ നെഞ്ചിൽ അവളെ കിടത്തി. അത് പ്രണയം ആണോ എന്ന് അവനു അറിയില്ലായിരുന്നു. പക്ഷെ ആ വികാരം അവനു സന്തോഷം നൽകി.ആ ഒരാഴ്ചക്കാലം സൂര്യയുടെ ലോകം കാവ്യയിലേക്ക് ഒതുങ്ങി.ഫോണിന്റെ വാൾപേപ്പേർ പോലും കാവ്യ യായി.
അമ്മ നാട്ടിൽ നിന്ന് തിരികെയെത്തിയപ്പോൾ, കാവ്യയുടെ കാൽ ഒടിഞ്ഞതും സൂര്യയുടെ ഭാവമാറ്റവും കണ്ട് അവർക്ക് അത്ഭുതവും സന്തോഷവുമായി.
അങ്ങനെ കാലങ്ങൾ പിന്നെയും കഴിഞ്ഞു. സൂര്യ യിക്ക് തുമ്പിയെ പൂർണമായി മറക്കാൻ കഴിഞ്ഞില്ല. എന്നാൽ കാവ്യ യെ സ്നേഹിക്കാൻ കഴിഞ്ഞു. ഒരു ദിവസം അവൻ എല്ലാവരുടെയും മുന്നിൽ വച്ചു കാവ്യ യെ പ്രൊപോസൽ ചെയ്തു.
ജീവിതത്തിൽ ആദ്യമായി ആയിരിക്കും ഒരു ഭർത്താവ് ഭാര്യയെ പ്രൊപോസൽ ചെയുന്നത്. അവന്റെ പ്രവർത്തി കണ്ട് കിരൺ കളിയാക്കി.
എന്നാൽ കാവ്യ ചിരിച്ചില്ല. അവൾ അവന്റെ കൈകളിൽ ചുംബിച്ചു.
നിങ്ങൾ ആയിരുന്നു എന്റെ പ്രണയം. നിങ്ങളെ മാത്രമായിരുന്നു ഞാൻ നേടാൻ ആഗ്രഹിച്ചതും.
അവൾ അവനെ പുണർന്നു.
കാവ്യ… തുമ്പിയെ മറന്നു എന്ന് ഞാൻ ഇപ്പോഴും നിന്നോട് പറയുന്നില്ല. പക്ഷെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്. ഇനി ഒരാൾക്കും വിട്ടു കൊടുക്കില്ല നിന്നെ ഒരിക്കലും.ഇപ്പോൾ എനിക്ക് ജീവിക്കാൻ ഉള്ള ഒരേ ഒരു കാരണം നീ മാത്രമാണ്.
ഇത് കേട്ടതും കിരണും അമ്മയും കൈ അടിച്ചു. സൂര്യ കാവ്യ യെ മുത്തങ്ങൾ കൊണ്ട് മൂടി. മനസ്സ് അറിഞ്ഞു അവളുടെ മൂർദ്ധാവിൽ കുംകുമം ചാർത്തി.
പ്രണയം അങ്ങനെ യാണ് ചിലപ്പോഴൊക്കെ ഹൃദയത്തിൽ അത് മുറിവുകൾ നൽകും. അതിൽ നമ്മൾ മരുന്ന് പുരട്ടാതെ വീണ്ടും ഓർമ്മകൾ കൊണ്ട് കുത്തി നോവിച്ചാൽ അത് പഴുക്കും. സ്നേഹിക്കുന്ന വരെ അല്ലെങ്കിൽ സ്നേഹിച്ചവരെ മറക്കാൻ ആർക്കും കഴിയില്ല. പ്രണയം മരിക്കുന്നില്ല. പ്രണയിക്കുന്നവരെ മരിക്കുന്നുള്ളു. എന്നാൽ അതിന് വേണ്ടി ജീവിക്കുന്നവരെ സങ്കടപെടുത്തണോ….? ലൈഫ് എപ്പോഴും നമുക്ക് ഒരു സെക്കന്റ്‌ ചാൻസ് തരും. യൂസ് ഇറ്റ്.