നിലാ പക്ഷികൾ….
(When life give you two options…?)
🔹🔹🔹🔹🔹🔹🔹🔹🔹🔹
സാർ….. സ്റ്റേഷൻ എത്തി.നീണ്ട യാത്രയിക്ക് ഒടുവിൽ എപ്പോയോ ഉറക്കത്തിൽ ആണ്ട അവനെ ഒരാൾ വിളിച്ചുണർത്തി.
അവൻ കണ്ണുകൾ മെല്ലെ തിരുമ്മി. ചുറ്റും നോക്കി അവൾ ഇപ്പോഴും ഉറക്കത്തിലാണ്.
നമ്മൾ നാട്ടിൽ എത്തി.അവൻ എഴുന്നേറ്റു. സ്ലീപ്പറിൽ ഉറങ്ങുന്ന അവളെ വിളിച്ചുണർത്തി.
അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു അവനൊപ്പം നടന്നു.
കൈയിൽ ഉള്ള ബാഗിൽ ഭദ്രമായി പിടിച്ചിട്ടുണ്ട്.
പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ…? ഇവിടെ ആർക്കും ഒന്നുമറിയില്ല. നീയായിട്ട് അറിയിക്കരുത്. കഴിഞ്ഞത് എല്ലാം മറക്കുക.
അവൾ അതിനും മറുപടി കൊടുത്തില്ല. അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു. അവളുടെ കണ്ണുകളിലപ്പോൾ നിസ്സഹായത മാത്രം ആയിരുന്നു.
ആ… വന്നോ കല്യാണ ചെക്കൻ..?
അവനെ കണ്ടതും നാട്ടിലെ ഒരു പരിചയകാരൻഓടി വന്നു.
അവനു അവരോട് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അയാളെ പെട്ടന്ന് ഒഴിവാക്കി.
അല്ല ആരാ ഈ കുട്ടി? പോകാൻ നേരം അയാൾ അവനോട് ചോദിച്ചു.
അമ്മു. എന്റെ ഓഫീസിലെ കുട്ടിയാണ്.
ഓ… കല്യാണം കൂടാൻ വന്നത് ആകും അല്ലെ…?
അത് കേട്ടതും അവൾ ഒന്നും മനസ്സിലാകാത്തത് പോലെ വീണ്ടും അവനെ നോക്കി.
അതെ… അതെ… ചേട്ടാ… അവൾക്ക് നല്ല തലവേദന ഉണ്ട്. മൈഗ്രൈൻ ആണ്. അത് കൊണ്ട് ബാക്കി പിന്നെ പറയാം. അവൻ അയാളിൽ നിന്നു വേഗം രക്ഷപ്പെട്ടു. വഴിയിൽ ഇനിയും ഒരുപാട് ആളുകൾ ചോദ്യം ചെയ്യാൻ ഉണ്ടാകും എന്നറിയാവുന്നത് കൊണ്ട് വേഗം അടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു വീട്ടിൽ എത്തി.
അവന്റെ വീട്ടിൽ അപ്പോൾ ഭയങ്കര തിരക്ക് ആയിരുന്നു. കല്യാണ പന്തൽ ഇടുന്ന ആളുകളും കസേര ശരിയാക്കുന്നവരും എല്ലാമായി. ഒരു ബഹളം.
ഓട്ടോ ഇറങ്ങി അവനെ കണ്ടതും എല്ലാവരുടെയും മുഖത്തു ചിരി ഉണർന്നു. എന്നാൽ പിന്നാലെ അവളെ കണ്ടതും അവരുടെയൊക്കെ മുഖം വാടി.
വന്നത് ആരെന്ന് അറിയാതെ അവർ പരസ്പരം നോക്കി.
അവൻ അവളുടെ കൈകൾ മുറുക്കി പിടിച്ചു അകത്തേക്ക് കൂട്ടി.
ഉണ്ണി… ആരാ ഇത്? അമ്മ അവനോട് ചോദിച്ചു. അവൻ പരിചയക്കാരന് നൽകിയ മറുപടി ഇവിടെയും ആവർത്തിച്ചു. അമ്മയ്ക്ക് സംശയം ഒന്നും തോന്നിയില്ല. ഇന്ന് വരെ യാതൊരു തെറ്റും ചെയ്യാത്ത വൻ ആണ്. ഇപ്പോൾ കല്യാണം കഴിക്കുവാൻ പോകുന്നത് സ്നേഹിച്ച കുട്ടിയേയും. അമ്മ അവളെ അകത്തേക്ക് ഇരുത്തി. ഭക്ഷണം കൊടുത്തു. മോൾ വിശ്രമിക്ക്. അതാണ് ഗസ്റ്റ് റൂം. അവർ അവൾക്ക് മുറി കാട്ടി കൊടുത്തു. അവൾ ഒരു പാവയെ പോലെ അകത്തേക്ക് പോയി. മുഖം നല്ലത് പോലെ കഴുകി. തലദിവസത്തെ ഉറക്ക ക്ഷീണം കണ്ണുകളിൽ ഇപ്പോഴും ഉണ്ട്. അവൾ കട്ടിലിൽ കിടന്നു. പക്ഷെ ഉറക്കം വന്നില്ല. വേഗത്തിൽ കുതിച്ചു വരുന്ന ഒരു കാറും അതിന് മുന്നിൽ പെട്ട് ദൂരേയ്ക്ക് വലിച്ചെറിയപ്പെട്ട ഒരു ചെറുപ്പകാരനും അവളുടെ ഉറക്കം കെടുത്തി.
ഏട്ടാ…. അവൾ ഉറക്കെ നിലവിളിച്ചു. എന്നാൽ കല്യാണ വീട്ടിലെ ബഹളത്തിൽ അതാരും ശ്രദ്ധിച്ചില്ല.
അതെ… മീനു വിന് ഇന്നാണ് പുടവ കൊണ്ട് കൊടുക്കേണ്ടത്.?
ആരോ അവനെ ഓർമിപ്പിച്ചു.
കൊടുക്കാം. അവൻ മറുപടി പറഞ്ഞു. പക്ഷെ ആ മുഖത്തു സന്തോഷം ഉണ്ടായിരുന്നില്ല. വർ ഷങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്ന പെണ്ണിനെ സ്വന്തം ആക്കാൻ പോകുന്നു. എന്ത് സന്തോഷം ആയിരുന്നു എനിക്ക്. അവൻ ഓർത്തു.
എന്താ മോനെ…? നീ എന്താ ആലോചിക്കുന്നത്?
അവന്റെ മുഖത്തെ പരിഭ്രമം കണ്ട് അമ്മയ്ക്ക് സംശയം ആയി.
ഒന്നുമില്ല.
അല്ല ആ കുട്ടിയെ കൂട്ടണോ? പുടവ കൊടുക്കാൻ.
വേണ്ട…. അവൻ മറുപടി നൽകി.
അങ്ങനെ വളരെ കുറച്ചു പേര് മാത്രം പുടവ നൽകാൻ പോയ്. കൂട്ടത്തിൽ അവനും.
ശരിക്കും ഞങ്ങളുടെ നാട്ടിൽ പുടവ കൊടുക്കാൻ ചെക്കൻ വരില്ല. പിന്നെ ഉണ്ണിക്ക് നിന്നെ കാണണം എന്ന് ഒരു ആഗ്രഹം. അമ്മ സ്വർണ വർണമുള്ള ഒരു സാരി അവൾക്ക് നൽകി കൊണ്ട് തുടർന്നു.
അവൾ ഒളികണ്ണിട്ട് ഉണ്ണിയെ നോക്കി. അവന്റെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ മാറി മറഞ്ഞു.
മീനു.. എനിക്ക് നിന്നോട് സംസാരിക്കണം.
അവർ എല്ലാവരും കേൾക്കെ അവൻ മീനു നോട് പറഞ്ഞു.
എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക്. ഞങ്ങൾ ഇപ്പോൾ വരാം. അവിടെ കൂടിയവർ അവരെ തനിച്ചാക്കി അവിടെ നിന്നും ഇറങ്ങി.
എന്താ ഉണ്ണിയേട്ടാ…? ഏട്ടൻ ഹാപ്പി അല്ലെ… നാളെ നമ്മുടെ സ്വപ്നങ്ങൾ സഫലം ആകാൻ പോവുകയാണ്. ഞാനും ഉണ്ണിയേട്ടനും എത്ര ആഗ്രഹിച്ച ദിവസം ആണ്. നമ്മൾ ഒരുമിച്ചു നടന്നതും സംസാരിച്ചതും എല്ലാം എനിക്ക് ഇന്നലെ പോലെ തോന്നുകയാണ്. അച്ഛൻ അന്നേ പറഞ്ഞു ഉണ്ണിയെ ഏട്ടനെ വേണ്ടെന്ന്. എനിക്ക് വാശി ആയിരുന്നു. ഇപ്പോഴും അതെ… അവളുടെ വാക്കുകളിൽ അവനോട് ഉള്ള ഇഷ്ടം പ്രകടമായി. എന്നാൽ അവൻ ഒന്ന് പതറി.
മീനു… നീ ഒന്ന് ആലോചിച്ചു നോക്കിക്കേ.. എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണ് ഉണ്ടെങ്കിലോ..? നിനക്ക് മുൻപ് മറ്റൊരു പെൺകുട്ടി എന്റെ ഭാര്യ ആയെങ്കിലോ….?
ഉണ്ണി അവളെ നോക്കി പേടിയോടെ ചോദിച്ചു.
അത് കേട്ടതും അവൾ ചിരി യായി.
ഈ ഉണ്ണിയേട്ടന് എന്താ…? മറ്റൊരു പെണ്ണ്.. നല്ല കഥ. ആ മനസ്സ് എനിക്ക് അറിയില്ലേ…? ഞാൻ അല്ലാതെ മറ്റൊരാൾ അവിടെ ഇല്ല. ഇനി ഉണ്ടെങ്കിൽ ഞാൻ അവളെ കൊല്ലുക യൊന്നും ഇല്ല. ഉണ്ണിയേട്ടനെയും ഒന്നും ചെയ്യില്ല. പകരം ഞാൻ അങ്ങ് ഇല്ലാതെ ആകും.ഉണ്ണിയേട്ടൻ ഇല്ലാത്ത ജീവിതം എനിക്ക് പറ്റില്ല. അവൾ അവനെ മുറുക്കി പിടിച്ചു. അവനും അവളോട് ഒപ്പം കരഞ്ഞു. പിന്നീട് അവളോട് ഒന്നും സംസാരിക്കാതെ വേഗം വീട്ടിലേക്ക് കുതിച്ചു.അമ്മു അപ്പോഴും മുറിയിൽ തന്നെയാണ്.
അവൻ അവൾക്ക് അരികിലേക്ക് ഇരുന്നു.
താൻ വല്ലതും കഴിച്ചോ…?അവൻ ചോദിച്ചു.
അവൾ അതിന് ഒന്ന് മൂളി.
നാളെയാണ് അല്ലെ കല്യാണം?അമ്മ പറഞ്ഞിരുന്നു. മീനു അതാണ് അല്ലെ കുട്ടിയുടെ പേര്? അവൾ ചോദിച്ചു.
അതെ.. വർഷങ്ങൾ ആയുള്ള ബന്ധം ആണ്. പ്ലസ് two തുടങ്ങിയ ഇഷ്ടം.
ആദ്യം ഒന്നും അവളെ എസ് പറഞ്ഞില്ല എനിക്ക് സങ്കടമായി. പിന്നീട് മാസങ്ങൾ കഴിഞ്ഞാൽ ഇഷ്ടം തുറന്നു പറഞ്ഞത്. ഇപ്പോ കല്യാണം വരെ എത്തി.
നന്നായി.. ആരും ഒന്നും അറിയേണ്ട. നിങ്ങൾ ആരോടും ഒന്നും പറയണ്ട. കല്യാണം കഴിഞ്ഞ ഉടനെ ഞാൻ ഇവിടെ നിന്നും പോകും.
അമ്മു അവനോട് പറഞ്ഞു.
എ ങ്ങോട്ട്? നാട്ടിൽ സ്വന്തമായി ആരുമില്ലല്ലോ… ആ വൃത്തികെട്ട അമ്മാവൻ ഒഴികെ….
ഉണ്ണി അവളെ ഓർമിപ്പിച്ചു.
മുന്നിൽ മറ്റൊരു വഴിയും ഇല്ലെങ്കിൽ അയാളുടെ അരികിലേക്ക് തന്നെ പോകും.
അത് വേണ്ട… അയാളിൽ നിന്നും നിന്നെ രക്ഷിക്കാൻ അല്ലേ അപ്പു ആഗ്രഹിച്ചത്. അതിനുവേണ്ടിയല്ലേ
നിന്നെ അവസാനമായി എന്റെ കൈകളിൽ ഏൽപ്പിച്ചത്. ജീവിതാവസാനം വരെ കൂടെയുണ്ടാകണമെന്ന് വാക്കുനൽകിപ്പിച്ചത്.
ഉണ്ണി അവളെ നോക്കി.
ഏട്ടൻ മരിച്ചില്ലേ… മരിച്ചവർക്ക് നൽകിയ വാക്കിന് വേണ്ടി ജീവിച്ചിരിക്കുന്നവരെ സങ്കടപ്പെടുത്തണോ…?
അമ്മുവിന്റെ വാക്കുകൾ ഉണ്ണിയുടെ ഹൃദയത്തിൽ ആഴത്തിൽ കൊണ്ടു.
അവൻ മുറിയിലേക്ക് തിരിച്ചു പോയി. പുറത്തു അപ്പോഴും ബഹളം അവസാനിച്ചിട്ടില്ല. ഫാൻ ഇട്ടിട്ടും കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവനെ കാടാക്ഷിച്ചില്ല. അവന്റെ ഓർമ്മകളിൽ അപ്പോൾ മീനുവോ അമ്മുവോ അല്ലായിരുന്നു. മറിച്ചു അപ്പു ആയിരുന്നു.
നാട്ടിൽ നിന്ന് ട്രെയിൻ കയറി ചെന്നൈയിക്ക് പോകുമ്പോൾ സത്യത്തിൽ ഒരു പേടി യായിരുന്നു. അറിയാത്ത നാട്, നാട്ടുകാർ, ഭാഷ. അങ്ങനെ ഒരുപാട് ചിന്തകൾ മനസ്സിൽ കുമിഞ്ഞു കൂടിയിരുന്നു.
അന്ന് ആദ്യമായി ട്രെയിനിൽ വച്ചാണ് താൻ അവനെ പരിചയപെടുന്നത്.
അപ്പു… ആദ്യ കാഴ്ച യിൽ തന്നെ ഞങ്ങൾക്ക് ഇടയിൽ എന്തോ ഒരു സൗഹൃദം തോന്നി. അപ്പുവും ഒരു ജോലിയുടെ ഭാഗമായി ആണ് ഇവിടെ എത്തി ചേർന്നത്. ഇപ്പോൾ കുറച്ചു മാസമായി. ഇവിടെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നു. അവന് അങ്ങനെ കാര്യമായി ബന്ധുക്കൾ ആരും ഇല്ല. നാട്ടിൽ ഒരു അമ്മാവൻ ഉണ്ട് മുപ്പർ ഫുൾ ടൈം മദ്യപിച്ചു കിടത്തമാണ്.അയാളെ അപ്പുവിന് തീരെ ഇഷ്ട്ടമല്ല.പിന്നെ ആകെ കൂടി ഉള്ളത് അമ്മുവാണ്. അപ്പുവിന്റെ അനിയത്തി. അല്ല മകൾ.
അമ്മു വാണ് അപ്പുവിന്റെ ലോകം. അവളെ കുറിച്ചുള്ള പരാതികളും ആശങ്ക കളും ആണ് അവന്റെ സംസാരത്തിൽ എപ്പോഴും.അവളെ നല്ലൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കണം. അതായിരുന്നു എപ്പോഴും അവന്റെ ഉള്ളിൽ. ഞാൻ ചിലപ്പോഴൊക്കെ അവന്റെ വീട്ടിൽ പോകും. അവൻ എനിക്ക് അമ്മുവിനെ പരിചയപ്പെടുത്തി. അപ്പുവിനെ പോലെ അല്ലായിരുന്നു അമ്മു. ആൾ ഒരു ശാന്ത സ്വഭാവം ആണ്. ആരോടും ഒന്നും അധികം സംസാരിക്കാറില്ല.
പതിയെ അവൾക്കും ഞാൻ പ്രിയപ്പെട്ടത് ആയി മാറി.
പക്ഷെ ഒരു ദിവസം.. ആ നശിച്ച ദിവസം എല്ലാം മാറി മറഞ്ഞു.
അന്ന് ഓഫീസിൽ ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഞാനും എന്റെ ഒരു സുഹൃത്തും. അവനും ഞാനും അൽപ്പം മദ്യപിച്ചിട്ടുണ്ട്. രാത്രി ആയിരുന്നു സമയം. അവന്റെ ഡ്രൈവിങ്ങിൽ എന്തൊക്കെയോ പാക പിഴകൾ ഉണ്ടായിരുന്നു. എനിക്ക് ഭയമായി. ഞാൻ അവനെ മാറ്റി ഡ്രൈവ് ചെയ്തു. എന്നാൽ എനിക്കും എന്താ സംഭവിച്ചത് എന്നറിയില്ല. പെട്ടന്ന് കാർ ബ്രേക്ക് ഇല്ലാതെ പോകാൻ തുടങ്ങി. പിന്നീട് എന്താ സംഭവിച്ചത് എന്നറിയില്ല. ബോധം വന്നപ്പോൾ ഞങ്ങൾക്ക് മുന്നിൽ രക്തത്തിൽ കുളിച്ച അപ്പു ഉണ്ടായിരുന്നു. ഞങ്ങൾക്ക് പേടിയായി എന്ത് ചെയ്യണം എന്നറിയില്ല. പോലീസ് കേസ് ആയാൽ ഞങ്ങളുടെ ഭാവി പോകും. അവനെ അവിടെ ഉപേക്ഷിച്ചു വരാൻ കൂട്ടുകാരൻ നിർബന്ധിച്ചു. എന്നാൽ എനിക്ക് അതിന് കഴിഞ്ഞില്ല. അവൻ എന്റെ എല്ലാമായിരുന്നു. ഞാൻ ഒറ്റയ്ക്ക് അവനെ താങ്ങിയെടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു.
എന്താണ് സംഭവിച്ചത് എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഞാൻ ഒന്ന് പതറി. എന്നാൽ പാതി ബോധത്തിൽ അവൻ മറുപടി നൽകി.
അറിയില്ല… ഏതോ ഒരു വണ്ടി., ആരോ.,.
അപ്പുവിന്റെ സ്ഥിതി ഗുരുതരം ആയപ്പോൾ അവനെ ഐ സി യു വിൽ ആക്കി. കുറച്ചു സമയം അവനു ജീവൻ ഉണ്ടായിരുന്നു. അവൻ എന്റെ കൈകളിൽ പിടിച്ചു. ആരും ഒന്നും അറിയണ്ട.. അമ്മുവിന് ആരും ഇല്ല. നീ നോക്കിക്കോളം…. അമ്മാവന് വിട്ടു കൊടുക്കരുത്.
പിന്നീട് അവൻ ഉണർന്നില്ല. ഞാൻ അമ്മുവിനെ വിളിച്ചു. അവൾ അവനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. പക്ഷെ ഞാൻ കരഞ്ഞില്ല. എന്റെ ഉള്ളിൽ മരവിപ്പ് ആയിരുന്നു.അറിഞ്ഞു കൊണ്ടല്ലെങ്കിലും അപ്പുവിന്റെ മരണത്തിന് ഞാൻ ആയിരുന്നു കാരണം. നാട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അപ്പുവിനെ ചെന്നൈയിൽ അടക്കി. അമ്മു തനിച്ചായി.
അവളെ ഒരു അനാഥാലയത്തിൽ കൊണ്ടാക്കാം എന്നായിരുന്നു എന്റെ പ്ലാൻ. എന്നാൽ ഒരു ദിവസം രാത്രി അവളുടെ അമ്മാവൻ അവിടെ എത്തി. നല്ലത് പോലെ മദ്യപിച്ച അയാൾ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഞാൻ എങ്ങനെയോ അവിടെയെത്തി അവളെ രക്ഷിച്ചു. പക്ഷെ അയാൾ പോലീസിൽ പറഞ്ഞത് അവളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഞാൻ എന്തിന് അവളുടെ കാര്യത്തിൽ ഇടപെടുന്നു എന്നത് ആയിരുന്നു. ഒടുവിൽ അവളെ അവിടെ നിന്ന് കൊണ്ട് വരാൻ വേണ്ടി മാത്രമാണ് കാര്യങ്ങൾ അവൾക്ക് മുന്നിൽ അവതരിപ്പിച്ചുമീനു വി നായി വാങ്ങിയ താലി അവൾക്ക് ചാർത്തിയത്.
നാളെ മീനു എന്റെ ഭാര്യ യാകും. അതോടെ എന്റെ ആഗ്രഹങ്ങൾ നടക്കും. പക്ഷെ അമ്മു എവിടെ പോകും. അവൾക്ക് ആരാണ് ആശ്രയം. പ്രായപൂർത്തി യായ ഒരു പെൺകുട്ടി യെ എന്ത് പറഞ്ഞു ഞാൻ ഇവിടെ സംരക്ഷിക്കും. അവളുടെ അമ്മാവന് കൂട്ടികൊണ്ട് പോകാൻ ഉള്ള എല്ലാ അവകാശങ്ങളും ഉണ്ട്.
ഉണ്ണിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെയായി. അവൻ ഉടനെ മീനുവിനെ കാണാൻ യാത്ര യായി.
അവൻ വിളിച്ചത് അനുസരിച്ചു ആരും കാണാതെ വീടിന് അടുത്തുള്ള ഒരിടവഴിയിൽ അവൾ അവനായി കാത്തിരുന്നു.
അവളുടെ മുഖത്ത് നാളത്തെ സന്തോഷത്തിൻ്റെ തിളക്കം ഉണ്ടായിരുന്നു.
”ഉണ്ണിയേട്ടാ! ഈ സമയത്ത് എന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞത്? ഞാൻ ആകെ പേടിച്ചുപോയി.”
അവളുടെ സ്വരം പ്രണയവും ആകാംഷയും നിറഞ്ഞതായിരുന്നു.
പറയാം…. ഉണ്ണി ഒരു നിമിഷം അവളരെ കെട്ടിപിടിച്ചു. എനിക്ക് നിന്നെ ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട്…
പക്ഷെ…..
എന്ത് പക്ഷെ…? മീനുവിന് സംശയം ആയി.
ഉണ്ണി സംഭവിച്ച കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു. അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവനോട് മറുത് ഒരക്ഷരം മിണ്ടാതെ ഓടി പോയ്. അവൻ അവളെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല..അന്ന് മുഴുവൻ അവൻ അവിടെ ഇരുന്നു കരച്ചിലായി.പിറ്റേന്ന് രാവിലെ അവളുടെ അമ്മ അവരെ ഫോൺ വിളിച്ചു.
മീനു വിഷം കുടിച്ചു.അവരുടെ സ്വരം ഇടറി.
അത് കേട്ടതും ഉണ്ണി ആകെ ഷോക്കിൽ ആയി. അവൻ അവളെ കാണാൻ ഹോസ്പിറ്റലിൽ എത്തി.
എന്താ പറ്റിയത് എന്നറിയില്ല. രാത്രി വിളിച്ചിട്ട് കേൾക്കാതെ ആയപ്പോൾ റൂമിലേക്ക് പോയതാ ഞാൻ. അപ്പൊ എന്റെ മോൾ…
നിങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായോ…? അവളുടെ അച്ഛൻ ചോദിച്ചു.
ഇല്ല… ഉണ്ണി മറുപടി നൽകി
പിന്നെ എന്താ പറ്റിയത് ആവോ..? ദേവാനുഗ്രഹം കൊണ്ടാണ് രക്ഷ ഉണ്ണിയുടെ സംസാരത്തിൽ കുറ്റബോധത്തിന്റെ കലകൾ ഉണ്ടായിരുന്നു പെട്ടത്.
അങ്കിൾ എനിക്ക് അവളെ ഒന്ന് കാണണം. ഉണ്ണിയുടെ സംസാരത്തിൽ കുറ്റബോധത്തിന്റെ അ ലകൾ ഉണ്ടായിരുന്നു.
മോളെ എന്തിനാ നീ,…. അവന്റെ സ്വരം ഇടറി മുറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി.
എനിക്ക് വേറെ വഴിയിലായിരുന്നു. ഉണ്ണിയേട്ടൻ പേടിക്കേണ്ട ആരോടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. തത്കാലം കല്യാണം ഇപ്പോ വേണ്ടെന്ന് കള്ളം പറഞ്ഞോളാം… ഉണ്ണിയേട്ടൻ പോയിക്കോ…? ആ കുട്ടിയെ കൂട്ടി എവിടെയെങ്കിലും. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ…
മീനു മനസ്സ് കല്ലാക്കി സംസാരിച്ചു.
മോളെ… ഞാൻ. ഉണ്ണി അവളെ തൊടാൻ ഒരുങ്ങി. എന്നാൽ അപ്പോയെക്കും ഡോക്ടർ റൂമിൽ വന്നു.
രോഗിക്ക് അധികം സ്‌ട്രെയിൻ കൊടുക്കാൻ പാടില്ല. നിങ്ങൾക്ക് പോകാം.
ഉണ്ണി ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി അവന്റെ കണ്ണുകളും മനസ്സും കലങ്ങിയിരുന്നു.
വാ.. നമുക്ക് പോകാം. ഡ്രസ്സ് പാക്ക് ചെയ്തു വച്ചേക്കു… അവൻ അമ്മുവിനോട് പറഞ്ഞു.
മീനു വിനു എങ്ങനെ? ഇപ്പോൾ ഓക്കേ ആയോ? അല്ല നമ്മൾ പോയാൽ തന്റെ കല്യാണം?
അവൾക്ക് സംശയം ആയി.
ഒന്നും നടക്കാൻ പോകുന്നില്ല. ഒന്നും.
അവൻ കരഞ്ഞു കൊണ്ട് അവളെയും കൂട്ടി പടിയിറങ്ങി. കല്യാണ വീട്ടിൽ അപ്പോഴും ആരൊക്കെയോ ഉണ്ടായിരുന്നു.കഥ അറിയാതെ ആട്ടം കാണാൻ വന്നവർ. പുറത്തു കെട്ടിയ പന്തലും കസേരകളും അവനെ കൂടുതൽ തളർത്തി. പിന്തിരിഞ്ഞു നോക്കാൻ ശക്തി ഇല്ലാത്തത് കൊണ്ട് അവൻ മുൻപോട്ട് തന്നെ നടന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് കിട്ടിയതും മീനുവിനെ എല്ലാവരും ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞു.
എന്നാൽ അവളുടെ ഉത്തരം മൗനം ആയിരുന്നു. ഉണ്ണിയെ വിളിച്ചു ചോദിച്ചാലോ…? ചിലർ ആ വഴി ചിന്തിച്ചു.
ഉണ്ണിയേട്ടനോട് ആരും ഒന്നും ചോദിക്കരുത്. എല്ലാം എന്റെ തീരുമാനം ആണ്. എന്റെ മാത്രം.
അവസാനമായി മീനു അത് പറയാൻ മൗനം വെടിഞ്ഞു.
ചെന്നൈയിൽ തിരിച്ചെത്തിയെങ്കിലും ഉണ്ണിയുടെ മനസ്സിൽ നാട്ടിലെ കാര്യങ്ങൾ തന്നെയായിരുന്നു. അവൻ അമ്മയെ വിളിച്ചു.
മീനു ഓക്കേ ആണോ അമ്മേ…?
അവന്റെ ശബ്ദത്തിൽ വിറയൽ ഉണ്ടായിരുന്നു.
“ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നു. അവൾ സംസാരിക്കുന്നില്ല, ഉണ്ണി. ആരോടും ഒരക്ഷരം മിണ്ടുന്നില്ല. എപ്പോഴും കരച്ചിൽ തന്നെ….
എന്താ മോനെ സംഭവിച്ചത്? നിങ്ങൾ ഒരുപാട് ആഗ്രഹിച്ചതല്ലേ ഒന്നാകാൻ.
അത് കേട്ടതും അവൻ ഒരു കൊച്ചു കുട്ടിയെ പോലെ അലറി കരഞ്ഞു.
എനിക്ക് മുന്നിൽ വേറെ വഴി ഇല്ലായിരുന്നു. ഒരുപാട് ആലോചിച്ചു ഞാൻ മരിച്ചാലോ യെന്ന്. എന്നാലും പ്രശ്നം തീരില്ല.
എന്താ പ്രശ്നം? അമ്മയ്ക്ക് സംശയം ആയി.
അവൻ എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു.
അത് കേട്ടതും അമ്മയുടെ കണ്ണുകളും നിറഞ്ഞു.
വലിയ തെറ്റായി മോനെ.. നീ ഇപ്പോൾ രണ്ട് പെൺകുട്ടി യെ അനാഥരാക്കിയിരിക്കുന്നു.
അവർ ഫോൺ വച്ചു. അവിടെ ഇരുന്നു. ഒരുപാട് കരഞ്ഞു.
അന്ന് രാത്രി അവർക്ക് ആർക്കും ഉറക്കം വന്നില്ല.
ഉണ്ണി ഇപ്പോൾ അമ്മുവിനെ പൂർണമായി അവഗണിക്കാൻ തുടങ്ങി. തന്റെ തെറ്റുകൾ മറച്ചു പിടിക്കാൻ മനഃപൂർവം ഒരു മുഖം മൂടി. അവൾ കാരണമാണ് മീനുവിന് ഈ അവസ്ഥ വന്നതെന്ന് അവൻ എല്ലായിപ്പോഴും അവളോ ട് പറഞ്ഞു. ആ പാവം പ്രതികരിച്ചില്ല. എന്നാൽ മനസ്സിലെ ഭാരം കൂടിയപ്പോൾ അവൻ മദ്യപാനം ശീലമാക്കാൻ തുടങ്ങി.
രാത്രി വൈകി വീട്ടിൽ തിരിച്ചെത്തുമ്പോൾ, അവൻ്റെ കണ്ണുകളിൽ കുറ്റബോധവും ദേഷ്യവും ഒരുപോലെ നിഴലിച്ചു.
Di…. അമ്മു… നീയാണ് എന്നെ എന്റെ അമ്മുവിൽ നിന്ന് അകറ്റിയത്. നീയും നിന്റെ ഏട്ടനും.പാവം എന്റെ മീനു അവൾക്ക് സഹിക്കാൻ പറ്റികാണില്ല… അത്രയും പറയുമ്പോയേക്കും അവൻ എവിടെയെങ്കിലും വീണിരിക്കും.
അമ്മുവിന് ഇത് സ്ഥിരം കാഴ്ചയായി. അങ്ങനെ തന്നെ മാസങ്ങൾ കടന്നു പോയ്. ഉണ്ണി നാട്ടിൽ വിളിക്കുന്നത് കുറഞ്ഞു.മീനുവിൻ്റെ അവസ്ഥ എന്താണെന്ന് അവൻ അന്വേഷിച്ചതുമില്ല, ഭയന്നു. ഈ അകൽച്ച ഉണ്ണിയെ കൂടുതൽ മദ്യപാനത്തിലേക്ക് തള്ളിവിട്ടു അമ്മു സ്വന്തമായി ഒരു ജോലി അന്വഷിച്ചു തുടങ്ങി.ഉണ്ണിയുടെ സംസാരം അവൾക്ക് അത്രയും മടുത്തിരുന്നു.അങ്ങനെ പിന്നെയും മാസങ്ങൾ കടന്നു പോയി. ഋതു ക്കളും വസന്തവും മാറി മാറി വന്നു.
അമ്മുവും ഉണ്ണിയും ഒരേ വീട്ടിൽ തീർത്തും അപരിചിതർ ആയി തീർന്നിരുന്നു. ഒരു ദിവസം അവനു ഒരു കത്ത് കിട്ടി.മീനു വിന്റെ ആയിരുന്നു അത്.
ഉണ്ണിയേട്ടന്…….
ഏട്ടനും ആ കുട്ടിക്കും സുഖം ആണോ….?
ഞാനിപ്പോഴും മരിച്ചിട്ടില്ല എന്ന് മാത്രം. ഒരുപാട് ശ്രമിച്ചു ഏട്ടനെ മറക്കാൻ. പക്ഷെ കഴിഞ്ഞില്ല.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ സ്വയം അവസാനിപ്പിക്കാൻ നോക്കി. എന്നാൽ അതും വിഫലംആയിരുന്നു. ഒടുവിൽ കുറച്ചു ദിവസം മാനസിക ആയി ഹോസ്പിറ്റലിൽ ആയിരുന്നു. ഇപ്പോൾ കുഴപ്പം ഇല്ല. പലപ്പോഴും ഞാൻ ആഗ്രഹിക്കും ഉണ്ണിയേട്ടൻ എന്നെ ഒന്ന് കാണാൻ വന്നെങ്കിലെന്ന്. പിന്നീട് അത് വേണ്ട എന്ന് കരുതും. അന്ന് എനിക്ക് ഉണ്ണിയേട്ടൻ വലിയ ഒരു തെറ്റ് ആയിരുന്നു. എന്നാൽ ആലോചിച്ചു നോക്കിയപ്പോൾ ഉണ്ണി ഏട്ടൻ സ്വയം ശിക്ഷിച്ചത് ആണെന്ന് മനസിലായി. ആ കുട്ടി യും പാവമാണ്. അതിനെ ഇനി വിഷമിപ്പിക്കല്ലേ…
എന്റെ കല്യാണം ഉറപ്പിച്ചു. എന്നെ ചികിൽസിച്ച ഡോക്ടർ തന്നെയാണ് വരൻ. അയാൾക്ക് എന്നെ അറിയാം.എനിക്ക് വേണ്ടിയല്ല. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി. ഞാൻ ഇതിന് സമ്മതിച്ചു. അല്ലെങ്കിലും എപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് നടക്കണം എന്നില്ലല്ലോ….?
ഉണ്ണിയേട്ടൻ എന്റെ കല്യാണത്തിന് വരണം. ആ കുട്ടിയെ യും കൂടെ കൂട്ടണം.
അത്രയും വായിച്ചതും ഉണ്ണിക്ക് സമനില തെറ്റുന്നത് പോലെ തോന്നി. അല്ലെങ്കിലും എല്ലാം കൈവിട്ടു പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ നിസ്സഹായതയോടെ എല്ലാം നോക്കിനിൽക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥ എത്രത്തോളം ഭീകരമാണ്. തന്റെ മുന്നിലുള്ള എല്ലാത്തിനെയും അവൻ വലിച്ചെറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെപ്പോലെ അവൻ അലറി. അമ്മു പേടിച്ചുകൊണ്ട് പുറത്തേക്ക് വന്നു. എന്നാൽ അവൾ വരുമ്പോഴേക്കും അവൻ കയ്യിൽ കിട്ടിയ ഒരു ബാഗും എടുത്ത് കാറിൽ എങ്ങോട്ടോ യാത്ര തിരിച്ചു.
അവൾ പേടിച്ചുകൊണ്ട് അവന് പിറകെ ഒരു ഓട്ടോയിൽ പോയി. എന്നാൽ ദുരന്തം അവൾക്ക് അവനെ പിന്തുടരാൻ കഴിഞ്ഞില്ല. അവൻ ദൂരേക്ക് മറഞ്ഞിരുന്നു.
അവൾ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. മുറികൾ ആകെ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു. ആ കൂട്ടത്തിൽ ഒരു കത്തും. അമ്മു അത് എടുത്ത് വായിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു. കാറോടിക്കുമ്പോഴും ഉണ്ണിയുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ അലതല്ലി. അവന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടു. അതുകൊണ്ടുതന്നെ കാറിന്റെയും. എത്ര തന്നെ ശ്രമിച്ചിട്ടും അവനവന്റെ കാറിനെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. കാർ തൊട്ടടുത്തുള്ള ഒരു പാറക്കല്ലിൽ ശക്തിയായി ഇടിച്ചു.
നാട്ടുകാരിൽ ആരോ അവനെ രക്ഷപ്പെടുത്തി അമ്മുവിനെ വിവരoഅറിയിച്ചു. അവൾ പേടിച്ചുകൊണ്ട് ഹോസ്പിറ്റലിൽ എത്തി.
രോഗിയുടെ ആരാണ്? ഡോക്ടർ അവളോട് ചോദിച്ചു.
അവകാശമില്ലാഞ്ഞിട്ട് കൂടി അവൾ ഭാര്യ എന്നു ഉത്തരം പറഞ്ഞു.
ഡോഗിയുടെ അവസ്ഥ കുറച്ചു ഭീകരമാണ്. എത്രയും പെട്ടെന്ന് ബി പോസിറ്റീവ് ബ്ലഡ് വേണം.
അവൾ ആദ്യ പരിഭ്രമിച്ചു എത്രയും പെട്ടെന്ന് എന്ന് പറയുമ്പോൾ എവിടെ നിന്ന് കിട്ടും.
പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത് അവളുടെ രക്തം b+ve.
ആണ്.
അവൾ രക്തം നൽകാൻ സമ്മതിച്ചു. ഓപ്പറേഷൻ വളരെ പെട്ടെന്ന് തന്നെ നടന്നു .
ഒരുമാസം കമ്പ്ലീറ്റ് റെസ്റ്റ് വേണം. ഒരു ജോലി എടുക്കാൻ പാടില്ല. നിങ്ങള് ഒരു കുട്ടിയെ പോലെ പാലിക്കണം. ഡോക്ടർ അവളെ ഉപദേശിച്ചു.
ബോധം വന്നതും ഉണ്ണി ആദ്യം ചോദിച്ചത് മീനുവിന്റെ കല്യാണം കഴിഞ്ഞു ബോധം വന്നതും ഉണ്ണി ആദ്യം ചോദിച്ചത് മീനുവിന്റെ കല്യാണം കഴിഞ്ഞോ? എന്നായിരുന്നു.
അമ്മ വിളിച്ചിരുന്നു കഴിഞ്ഞു എന്ന് പറഞ്ഞു.
അമ്മു അവനു ഉത്തരം നൽകി.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാൻ വിചാരിച്ചത് ഈ ആക്സിഡന്റോട് കൂടി എല്ലാം അവസാനിച്ചു എന്നാണ് ഞാൻ മരിച്ചാൽ പകുതി പ്രശ്നം തീർന്നേനെ അല്ലേ…?
അവൻ അമ്മുവിനോട് ചോദിച്ചു.
അമ്മു അതിന് മറുപടി പറഞ്ഞില്ല.
അമ്മ അറിഞ്ഞോ….?ആക്‌സിഡന്റ് ആണെന്ന്?
അവനു സംശയം ആയി.
ഇല്ല… ഞാൻ ഒന്നും പറഞ്ഞില്ല. ഒരു മീറ്റിംഗിൽ പോയി എന്ന് കളവ് പറഞ്ഞു.
നന്നായി. അവൻ ചിരിച്ചു.
ആ… തല നല്ല വേദന യുണ്ട്. അവൻ തന്റെ തലയിൽ തടവി കൊണ്ട് അമ്മുവിനെ നോക്കി.
ഉണ്ടാകും. ഡോക്ടർ പറഞ്ഞത് ഭാഗ്യം കൊണ്ടാണ് രക്ഷ പെട്ടത് എന്നാണ്. ഒരുപാട് രക്തം പോയ്.
അവൾ അവന്റെ തലയിൽ മരുന്ന് പുരട്ടി കൊണ്ട് പറഞ്ഞു.
അന്ന് രാത്രി അവൾ ഉറങ്ങിയില്ല. വേദന കാരണം അവൻ ഉറക്കത്തു നിലവിളിക്കുന്നുണ്ടായിരുന്നു. അവൾ അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു. കൈകളിൽ സ്റ്റിച്ച് ഇട്ടത് കാരണം ഉണ്ണിക്ക് ആഹാരം കഴിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. അത് കൊണ്ട് തന്നെ അമ്മു അവനു ഭക്ഷണം വാരി കൊടുത്തു. അവന്റെ ശരീരം വൃത്തി യാക്കി. ബാത്‌റൂമിൽ പോകാൻ പോലും അവളുടെ സഹായം വേണ്ടി വന്നു.അവളുടെ മുഖത്തു യാതൊരു മടിയും ഇല്ലായിരുന്നു. വാക്കുകൾ കൊണ്ട് അവൻ ഏൽപ്പിച്ച മുറിവുകൾ പോലും അവൾ മറന്നു പോയ്.
ഒടുവിൽ ഉണ്ണി പഴയ ആരോഗ്യ സ്ഥിതിയിൽ തിരിച്ചു വരാറായി.
കൃത്യസമയത്തു വൈഫ് ബ്ലഡ് തന്നു. പിന്നെ അവരുടെ കേറിയിങ് പറയാതെ വയ്യ. യു ആർ വെരി ലക്കി.
അത് കേട്ടതും ഉണ്ണിക്ക് ചിരി വന്നു. ലക്കി… ഞാനോ…..
അവൻ അമ്മുവിന്റെ കൈകൾ പിടിച്ചു അവിടെ നിന്നും പുറത്തു ഇറങ്ങി. നല്ല മഴ യായിരുന്നു. അമ്മു കുട തുറന്നു. അവനെ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു.വഴിയിൽ അവൻ വീയാതെ ഇരിക്കാൻ അവൾ അവനെ മുറുക്കി പിടിച്ചു. അവളുടെ ചൂട് അവനു ആശ്വാസമേകി.
അവൾ അവനൊപ്പം കാറിൽ കയറി.
വീട്ടിൽ എത്തി ഒരു ബെഡിൽ അവനെ കിടത്തി. ഒരു കുഞ്ഞിനെ പോലെ അവന്റെ വസ്ത്രങ്ങൾ മാറ്റി.
നിനക്ക് വെറുപ്പ് തോന്നുന്നില്ലേ….? എത്ര ഞാൻ നിന്നെ വഴക്ക് പറഞ്ഞു. ശപിച്ചു. എന്നിട്ടും…
ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ എന്നെ വേദനിപ്പിച്ചിട്ട് നിങ്ങൾ സന്തോഷിച്ചില്ലല്ലോ…? ആരും കാണാതെ ഉരുകി തീരുക എല്ലായിരുന്നോ….? അമ്മു തിരിച്ചു ചോദിച്ചു.
അമ്മു.. അന്ന് അപ്പു മരിച്ചത്.. എന്റെ…. അവനു വാക്കുകൾ പൂർത്തി യാക്കാൻ കഴിഞ്ഞില്ല.
എനിക്ക് അറിയാം. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ നിങ്ങൾക്ക് ഒപ്പം വന്നത്. അന്ന് നിങ്ങൾ ഏട്ടനെ വഴിയിൽ ഉപേക്ഷിച്ചില്ലല്ലോ…? ആശുപത്രിയിൽ കൊണ്ട് പോയ്. ചികിത്സ നൽകി. ഓടി പോകാമായിരുന്നിട്ടും കൂടെ നിന്നു. സ്വന്തം ജീവിതം ആഗ്രഹങ്ങൾ എല്ലാം ഹോമിച്ചു. നിങ്ങളെ ഞാൻ എങ്ങനെ ശിക്ഷിക്കാൻ ആണ്.
അമ്മുവിന്റെ ചോദ്യം ഉണ്ണിയുടെ ഹൃദയത്തിൽ തട്ടി.
അവൻ അവളെ ചേർത്തുപിടിച്ചു. ഒരുപാട് കരഞ്ഞു. അവന്റെ കണ്ണീർത്തുള്ളികൾ അവളുടെ മുടിയിയകളെ നനയിപ്പിച്ചു.
ആരുമുണ്ടായിരുന്നില്ല ഇന്നേവരെ എന്നെ മനസ്സിലാക്കാൻ മീനു പോലും… അവന്റെ ചുണ്ടുകൾ അവളുടെ കവിളുകളിൽ ചുംബിച്ചു.
എന്നാൽ പെട്ടെന്ന് അവൾ കുതറി മാറി. അവർക്കിടയിൽ ഇപ്പോഴും മീനു ഒരു മറയായിട്ടുണ്ട്.
അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഉണ്ണിയുടെ അമ്മ സംഭവങ്ങളെല്ലാം അറിഞ്ഞു അവർക്കൊപ്പം വന്നുചേർന്നു. അപകടത്തിന്റെ വിവരം അവരിൽ നിന്നും മറച്ചുവെച്ചതിന് അമ്മുവിനോട് അവർക്ക് ചെറിയ നീരസം ഉണ്ടായിരുന്നു എന്നാൽ അപകടത്തിന്റെ വിവരം അവരിൽ നിന്നും മറച്ചുവെച്ചതിന് അമ്മുവിനോട് അവർക്ക് ചെറിയ നീരസം ഉണ്ടായിരുന്നു എന്നാൽ അവളുടെ പരിചരണവും സ്നേഹവുമാണ് അവനെ മാറ്റിയത് എന്നറിഞ്ഞപ്പോൾ അത്. ഇഷ്ടമായി മാറി
ഉണ്ണി പൂർണ്ണമായി അല്ലെങ്കിലും ഭാഗികമായി മദ്യപാനം ഉപേക്ഷിച്ചു. പക്ഷേ അമ്മോം പക്ഷേ അമ്മുവും അവനും തമ്മിൽ ഇപ്പോഴും ഒരു ഭാര്യ ഭർത്താവ് ബന്ധം ഉണ്ടായിരുന്നില്ല. മീനു എങ്ങനെ ജീവിക്കുന്നു എന്നറിയാതെ അവൻ ഓരോ ദിവസവും ഒരു ഉരുകുകയായിരുന്നു. എന്നാൽ ഒരു ദിവസം ഉണ്ണിക്ക് ഒരു ഫോൺകോൾ വന്നു. അമ്മുവിന്റെ ആയിരുന്നു അത്. നിങ്ങളെ കാണാൻ ഇവിടെ രണ്ടുപേര് വന്നിട്ടുണ്ട്. മീനുവും അവളുടെ ഭർത്താവ് മഹേഷും ആയിരുന്നു അത്.
ഉണ്ണിയേട്ടനോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. മറിച്ച് സങ്കടമായിരുന്നു. ഉണ്ണിയേട്ടൻ ചെയ്തത് ശരിയാണെന്ന് പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് മനസ്സിലായി. പക്ഷേ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ജീവിതം കൈവിട്ടുപോയി എന്ന് തോന്നിയെടുത്തതാണ് മഹേഷേട്ടൻ ആശ്വാസമേകിയത്. ജീവിതം അങ്ങനെയാണ് ഉണ്ണിയേട്ടാ ചിലപ്പോൾ നമ്മൾ തിരഞ്ഞെടുത്ത വഴികളിലൂടെആയിരിക്കില്ല നമ്മൾ സഞ്ചരിക്കേണ്ടിയിരിക്കുന്നത്. അമ്മു നല്ല കുട്ടിയാണ്. അവൾക്ക് എല്ലാം മനസ്സിലാകും. എനിക്ക് വേണ്ടി വിട്ടു തരാൻ വരെ അവള് തയ്യാറായില്ലേ. ആ സ്നേഹം ഉണ്ണിയേട്ടൻ ഇനി കണ്ടില്ല എന്ന് നടിക്കരുത്. ഞാൻ ഹാപ്പിയാണ്. മഹേഷേട്ടൻ എന്റെ എല്ലാമാണ് അവൾ മഹേഷിനെ കെട്ടിപ്പിടിച്ചു.
ഉണ്ണി നിറ കണ്ണുകളോടെ അമ്മു നെ നോക്കി. അവൾ അവിടെ നിന്നും ഓടി പോയ്.
കഴിഞ്ഞുപോയതൊക്കെ മറക്കാനെ നമുക്ക് സാധിക്കൂ… മറക്കുക ക്ഷമിക്കുക.
ഇനിയും നീ ആ കുട്ടിയെ വിഷമിപ്പിക്കരുത്. ആരും ഇല്ലാത്തവൾ ആണ്.
നീ ഒരു താലി മാല അഗ്നിസാക്ഷിയാക്കി അവളുടെ കഴുത്തിൽ ചാർത്തണം. അമ്മ അവനെ ഉപദേശിച്ചു. ഉണ്ണി അമ്മുവിനെ നോക്കി അവളും അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു.
പുറത്ത് അപ്പോഴും നല്ല മഴയായിരുന്നു. അവർ ഇരുവരും ഒരുമിച്ച് ആ മഴ നനഞ്ഞു.പരസ്പരം കൈകൾ കോർത്തു. അവരുടെ മനസ്സുകൾ അടുത്തു. അവൻ അവൾക്ക് സ്നേഹചുംബനം നൽകി. ദൂരെ നിന്ന് അപ്പു ഇത് കാണുന്നുണ്ടായിരുന്നു. ഒരു തുള്ളിയായി. നിഴലായി. അവന്റെ പ്രിയപ്പെട്ട അനിയത്തിക്കൊപ്പം.

by