10/02/2026

അവളുടെ മനസ്സിൽ ആയിരം ചോദ്യങ്ങൾ ഉയർന്നു. പക്ഷെ അതിന് ഒന്നിനും ഉത്തരം ഇല്ലായിരുന്നു.

മറുതീരം തേടി……every love have a second chance.
🤍🤍🤍🤍🤍🤍
കനി… ഇനി നിനക്ക് മുന്നിൽ രണ്ട് വഴികളെ ഉള്ളു. ഒന്നെങ്കിൽ അയാൾ പറഞ്ഞത് പോലെ ആറു മാസത്തേക്ക് അയാളുടെ ഭാര്യയാവുക. അല്ലെങ്കിൽ അമ്മയുടെ കാര്യം നീ മറന്നേക്ക്..
അത് കേട്ടതും ആ പെൺകുട്ടിയുടെ ഉള്ളിൽ ഒരു നേരിപൊട് ഉണ്ടായി.
ഹേയ്…. അമ്മയെ മറക്കാനോ… അത് പറ്റില്ല. പത്തു ലക്ഷം അത് അത്ര പെട്ടന്ന് ഒന്നും ഉണ്ടാക്കാനും കഴിയില്ല. കഴിഞ്ഞ നാലു കൊല്ലമായി ഇപ്പോൾ ജോലി ശരിയാകും എന്ന് കരുതി കാത്തിരിക്കുന്നു. ഇനിയും വയ്യ.

അപ്പോൾ നീ mr. ധ്രുവന്റെ ഭാര്യയാകാൻ തയ്യാർ ആണോ..?
ഗൗരവമേറിയ ആ ചോദ്യം കനിയുടെ കാതുകളിൽ തുളച്ചുകയറി.
അമ്മ… അമ്മയെ രക്ഷിക്കാൻ ഇത് മാത്രമാണ് വഴി. സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും ആറു മാസത്തേക്ക് ഒരു കടലാസ്സു കഷ്ണത്തിന് മുന്നിൽ വെച്ച് ഒപ്പിട്ടു കൊടുക്കാൻ അവൾ തീരുമാനിച്ചു.

“ഞാൻ… തയ്യാറാണ്,” കനിയുടെ ശബ്ദം നേർത്തതായിരുന്നു, പക്ഷേ അതിൽ ഒടുങ്ങാത്ത ഒരു നിസ്സഹായതയുടെ ശക്തിയുണ്ടായിരുന്നു.
അത് കേട്ടതും​ചോദ്യം ചോദിച്ചയാൾ, മിസ്റ്റർ ധ്രുവന്റെ നിയമോപദേഷ്ടാവായ
അഡ്വ. രവീന്ദ്രൻ, ഒരു നേരിയ ചിരിയോടെ തന്റെ മുന്നിലിരുന്ന ലെതർ ബാഗിൽ നിന്നും മടക്കിവെച്ച ചില പേപ്പറുകൾ എടുത്തു.
“നന്നായി, മിസ്സ്‌ കനി. ഇത് കരാർ രേഖകളാണ്. ആറു മാസത്തേക്ക് മാത്രമുള്ള നിയമപരമായ ബന്ധം. അതിനുശേഷം യാതൊരു കാരണവശാലും മിസ്റ്റർ ധ്രുവനുമായി യാതൊരുവിധ ബന്ധവും ഉണ്ടാകില്ല. ഈ സമയത്ത്, നിങ്ങൾ ഒരു ഭാര്യ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥയാണ്.
നാളെ രാവിലെ അദേഹത്തിന്റെ ഡ്രൈവർ ഇവിടെ വരും നിങ്ങളെ പിക്ക് ചെയ്യാൻ. ബാക്കി കാര്യങ്ങൾ അപ്പോൾ പറയാം.
അയാൾ പേപ്പർ എല്ലാം ഭദ്രമായി ബാഗിൽ വച്ചു യാത്രയായി.
തനിക്ക് കുറച്ച് സമയം തന്റെ ചുറ്റും നടക്കുന്ന നടക്കുന്നത് ഒന്നും മനസ്സിലായില്ല. കണ്ണിലും മനസ്സിലും ഒരുപോലെ ഇരുട്ട് കയറുന്നു. ആറുമാസം . ആറുമാസത്തേക്ക് ഞാൻ എന്നെ പണയം വെച്ചിരിക്കുന്നു.അതും ഒരു അപരിചിതന്റെ ഭാര്യ യായി.
അവളുടെ ഓർമ്മകൾ രണ്ടുമാസം മുൻപുള്ള ഒരു വൈകുന്നേരത്തേക്ക് പോയി.
അന്നാണ് താൻ അയാളെ ആദ്യമായി കാണുന്നത്.
ധ്രുവ്.
D&D cooptation നിൽ ഒരു ജോലി അതായിരുന്നു എന്റെ സ്വപ്നം. അന്ന് അവിടെ വച്ചാണ് അയാളെ ഞാൻ ആദ്യമായ് കാണുന്നതും ധ്രുവ്. D&D യുടെ ഏക അനതരാവകാശി.
സമ്പത്തും അധികാരവും ഉള്ളതിന്റെ അഹങ്കാരം അയാളുടെ സംസാരത്തിലും നടത്തിലും ഉണ്ടായിരുന്നു. ജനങ്ങൾ അയാളെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുന്നു.
അയാൾക്ക് ഒപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.
​അവൾ ആരെന്നോ, ധ്രുവനുമായുള്ള ബന്ധം എന്തെന്നോ കനിക്ക് അറിയില്ലായിരുന്നു. പക്ഷേ, ആ പെൺകുട്ടി ധ്രുവൻ്റെ അടുത്ത് നിൽക്കുമ്പോൾ അയാളുടെ മുഖത്ത് ഒരു നേരിയ ഭാവമാറ്റം വരുമായിരുന്നു. ഗൗരവം അല്പം കുറഞ്ഞ്, അവൾക്ക് വേണ്ടി അയാൾ മറ്റെല്ലാവരെയും അവഗണിക്കുന്നുണ്ടായിരുന്നു.
എന്നിട്ടും എന്തിനായിരിക്കും
ഞാൻ?

മിസ്സ്‌. കനി. ഓപ്പറേഷൻ പണം അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയിട്ടുണ്ട്. നമുക്ക് നെക്സ്റ്റ് month തന്നെ പ്രൊസീജർ ചെയ്യാം.
ഡോക്ടർ അത്രയും പറഞ്ഞതും അവളുടെ മനസ്സിൽ നേർ ത്തെ മഴപെയ്തതുപോലെത്തെ തോന്നി.
അവൾ അമ്മയ്ക്ക് അരികിലേക്ക് പോയി നല്ല ഉറക്കാണ്.അവൾ അമ്മയുണർത്താതെ അമ്മയുടെ മൂർദ്ധവിൽ ഒരു ചുംബനം നൽകി.
നാളെ രാവിലെ ഞാൻ പോകും.
എ ങ്ങോട്ടെന്നു എന്തിനെന്നോ ഒന്നും അറിയില്ല അയാളുടെ ആവശ്യം ഒരു ഭാര്യയാണ്.
ആറുമാസം മാത്രമാണ് എൻ്റെ കാലാവധി. അതിനുശേഷം ഞാൻ തിരിച്ചു വരും. അമ്മ സുഖമായി ഇരുന്നാൽ മാത്രം മതി.”
​ആ നിമിഷം അവളുടെ എല്ലാ നിസ്സഹായതകളും വേദനകളും അമ്മയോടുള്ള സ്നേഹത്തിൽ അലിഞ്ഞില്ലാതായി. ഇനി വരുന്നതെന്തും നേരിടാൻ അവൾ തയ്യാറായി. ആറു മാസത്തെ അഭിനയം. അതിലൂടെ തൻ്റെ അമ്മയെ രക്ഷിക്കാൻ കഴിയുമെങ്കിൽ, മറ്റൊന്നും അവൾക്ക് പ്രശ്നമല്ലായിരുന്നു.
അടുത്ത ദിനം നേരം പുലർന്നതും കോടികൾ വില മതിക്കുന്ന ഒരു കർ ആശുപത്രിയിൽ വന്നു. ആളുകൾ എല്ലാം അതിലേക്ക് ഉറ്റു നോക്കുന്നുണ്ടായിരുന്നു. കനി ഒരു പ്രതിമ കണക്ക് അതിൽ കയറി ഇരുന്നു.
സാറിന് അറിയുന്ന ഒരു രജിസ്റ്റർ ഓഫീസ് ഉണ്ട് അവിടെ പോകാം.
ഡ്രൈവർ അവളോട് പറഞ്ഞു. അവൾ ഒന്ന് തലയാട്ടി.
കാർ അതിവേഗം ഒരു ചെറിയ രജിസ്റ്റർ ഓഫീസിൽ എത്തി.
കനി പുറത്തേക്ക് നോക്കി. പഴയ ഓടിട്ട ഒരു കെട്ടിടം. ധ്രുവനെപ്പോലെ കോടീശ്വരനായ ഒരാൾക്ക് വിവാഹം കഴിക്കാൻ ഇതിലും നല്ല സ്ഥലമില്ലേ എന്നൊരു ചിന്ത അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
​”വാ, മിസ്സ്‌ കനി,” ഡ്രൈവർ വാതിൽ തുറന്നു.
​അകത്ത് തടിച്ച, വട്ടക്കണ്ണട വെച്ച ഒരാൾ കസേരയിലിരിപ്പുണ്ടായിരുന്നു. അഡ്വ. രവീന്ദ്രനും അവിടെയുണ്ടായിരുന്നു.
​”വരൂ, മിസ്സ്‌ കനി. മിസ്റ്റർ ധ്രുവൻ ഉടൻ എത്തും. നമ്മൾ ഇപ്പോൾ രജിസ്റ്ററിൽ ഒപ്പിട്ട് ഈ കരാർ നിയമപരമാക്കുകയാണ്. മിസ്റ്റർ ധ്രുവൻ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ രഹസ്യമായിരിക്കണം.” രവീന്ദ്രൻ പറഞ്ഞു.
​അവൾ തലയാട്ടി. ചുറ്റും നോക്കിയെങ്കിലും ധ്രുവനെ കണ്ടില്ല.
സാർ. ഇപ്പോൾ വരും. കുറച്ചു സമയം കാത്തിരിക്കണം.
കനി അതിനും പ്രതികരിച്ചില്ല.
അങ്ങനെ ഒരുപാട് സമയം കഴിഞ്ഞതും ദുർവ് അവിടെ എത്തി ചേർന്നു.​അയാൾ എപ്പോഴും ധരിക്കുന്നതുപോലെ കറുത്ത ഷർട്ടും ഇളം നീല ജീൻസുമായിരുന്നു വേഷം. മുഖത്ത് ഒരു ഭാവമാറ്റവുമില്ല. ഒരു ബിസിനസ്സ് മീറ്റിംഗിന് പോകുന്ന അതേ ഗൗരവം. കനിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ അയാൾ നേരെ രവീന്ദ്രൻ്റെ അടുത്തേക്ക് നടന്നു.
​”എല്ലാം തയ്യാറല്ലേ, രവീന്ദ്രൻ?” അയാളുടെ ശബ്ദം താഴ്ന്നതായിരുന്നു, എന്നാൽ അതിലെ അധികാരം ആ ചെറിയ മുറിയിൽ നിറഞ്ഞു.
​”യെസ് സർ. മിസ്സ്‌ കനി സമ്മതിച്ചു. ഇതാണ് കരാർ രേഖ.”
​ധ്രുവൻ ആ പേപ്പറുകൾ ഒരൊറ്റ നോട്ടത്തിൽ ഓടിച്ചു നോക്കി. അതിൽ എഴുതിയിരിക്കുന്നത് വ്യക്തമാണ്: ആറു മാസത്തെ നിയമപരമായ ഭാര്യ. പ്രതിഫലം 10 ലക്ഷം രൂപ. ഈ ബന്ധം രഹസ്യമായിരിക്കും.
​അവളോട് ഒരു വാക്ക് പോലും സംസാരിക്കാതെ, ഒരൊറ്റ നോട്ടം പോലും നൽകാതെ അയാൾ രജിസ്റ്ററിൽ ഒപ്പിട്ടു. പേനയുടെ ശബ്ദം അവളുടെ ഹൃദയമിടിപ്പ് പോലെ ചെവിയിൽ മുഴങ്ങി.
​”മിസ്സ്‌ കനി, നിങ്ങളുടെ ഊഴമാണ്.” രജിസ്ട്രാറുടെ ശബ്ദം.
​കനി മുന്നോട്ട് നടന്നു. പേന കൈയിലെടുത്തു. താൻ ഒപ്പിടാൻ പോകുന്നത് വെറും ഒരു വിവാഹക്കരാറിലല്ല, മറിച്ച് തൻ്റെ ആറു മാസത്തെ സ്വാതന്ത്ര്യത്തിലേക്കുള്ള ജയിൽവാറണ്ടിലാണെന്ന് അവൾക്ക് തോന്നി. അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ കണ്ണുകൾ അടച്ചു.
​കനി എന്ന് അവൾ ഒപ്പിട്ടു.
​ആ നിമിഷം, അവർ നിയമപരമായി ഭാര്യാഭർത്താക്കന്മാരായി. ധ്രുവൻ രവീന്ദ്രനോട് സംസാരിക്കുകയായിരുന്നു.
​”വീട്ടിലേക്ക് പോകാം. ഇനി അവിടത്തെ കാര്യങ്ങൾ കനി അറിയട്ടെ.” ധ്രുവൻ രവീന്ദ്രനോടാണ് പറഞ്ഞതെങ്കിലും അത് കനിക്കുള്ള ഉത്തരവായിരുന്നു.
​”വരൂ മിസ്സ്‌ കനി, ഇനിയെൻ്റെ കൂടെ വരേണ്ടത് നിങ്ങൾ സർൻ്റെ ഭാര്യ എന്ന നിലയിലാണ്,” ഡ്രൈവർ മൃദുവായി പറഞ്ഞു.
​പുറത്തുവന്നപ്പോൾ ധ്രുവൻ മറ്റൊരു ലക്ഷ്വറി കാറിൻ്റെ വാതിൽ തുറന്ന് അതിൽ കയറി. കനി ഡ്രൈവർ ഓടിച്ച ആദ്യത്തെ കാറിലാണ് ഇരുന്നത്. ഭാര്യാഭർത്താക്കന്മാരായിട്ട് പോലും, അവർ രണ്ട് വ്യത്യസ്ത കാറുകളിലാണ് യാത്ര തിരിച്ചത്.
അവൾക്ക് അന്നേരം മനസ്സിലായി.
​യാത്ര വളരെ ദൈർഘ്യമുള്ളതായിരുന്നു. ഒടുവിൽ കാർ നിർത്തിയത് ഒരു വലിയ ഗേറ്റിന് മുന്നിൽ. സുരക്ഷാ ജീവനക്കാർ ഗേറ്റ് തുറന്നു. ആധുനിക വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണം എന്ന് പറയാവുന്ന ഒരു കൊട്ടാരം പോലുള്ള വീടാണ് കനി കണ്ടത്. ‘D’ എന്നെഴുതിയ ഒരു വലിയ ഫൗണ്ടൻ മുറ്റത്തുണ്ടായിരുന്നു.
​കാർ പോർച്ചിൽ നിന്നു. ഡ്രൈവർ വേഗം ഇറങ്ങി ഡോർ തുറന്നു.
​അവൾ കാറിൽ നിന്നിറങ്ങി. മുന്നിൽ വലിയ മാർബിൾ പടവുകൾ. കാവൽകാർ. എല്ലാം കൂടി ഒരു വലിയ കൊട്ടാരം തന്നെ.
ധ്രുവ് വേലക്കാരോട് എന്തൊക്കെയോ പറഞ്ഞു.
അവർ തലയാട്ടിക്കൊണ്ട് വേഗം കനിയുടെ അരികിലേക്ക് വന്നു അവളുടെ ബാഗുകൾ വാങ്ങി മുന്നോട്ടു നടന്നു അവൾ പിറകെ യും.
ആദ്യമായി ആയിരിക്കും ഇത്രയും വലിയ വീടും ആർഭാടങ്ങളും ഒക്കെ കാണുന്നത്? ധ്രുവിന്റെ സംസാരത്തിൽ ഒരുതരം പരിഹാസം ഉണ്ടായിരുന്നു.
ഇവിടെ വേറെ ആരും ഇല്ലേ…?
കനി
തിരിച്ചു ചോദിച്ചു.
ഇല്ല…. എനിക്ക് അമ്മ യും അച്ഛനും ഇല്ല. ആകെ ഉള്ളത് ഒരു മുത്തശ്ശൻ ആണ് അവർ നാട്ടിൽ ആണ്. നമുക്ക് നാളെ അവിടെ പോകണം.
അപ്പൊ… നമ്മൾ ഇവിടെ…
കനി ചോദിക്കാൻ വന്നതും ധ്രുവ് അവന്റെ വിരൽ ചുണ്ടിൽ വച്ചു.
ഒരു ദിവസം ഒരു ചോദ്യം.അതോടെ കനി നിശബ്ധത പാലിച്ചു. അവൾ ഫോൺ എടുത്തു ഹോസ്പിറ്റലിലേക്ക് വിളിക്കാൻ ഒരുങ്ങി. എന്നാൽ ദുർവിന്റെ വിന്റെ വേലക്കാർ അത് അവളുടെ അരികിൽ നിന്നും പിടിച്ചു വാങ്ങി.
ഇത് കരാരിൽ ഇല്ലായിരുന്നു. അവളുടെ ശബ്ദത്തിൽ ദയനീയത നിറഞ്ഞു.
ഇത് ഇവിടുത്തെ നിയമമാണ്. ധ്രുവിന്റെ നിയമം. ഇനിയുള്ള ആറുമാസക്കാലം നീ ഫോൺ ഉപയോഗിക്കാൻ പാടില്ല.
അപ്പോ എനിക്കറിയേണ്ടേ എന്റെ അമ്മയ്ക്ക് എന്തായി എന്ന്.
അത് കേട്ടതും അവൻ ഫോണെടുത്ത് ഹോസ്പിറ്റലിൽ വിളിച്ചു.
യെസ് സർ she is കമ്പ്ലീറ്റ്ലി ഫൈൻ. എല്ലാ വിവരങ്ങളും ഞങ്ങൾ കൃത്യമായി സാറിന് അപ്ഡേറ്റ് ചെയ്യാം.
അത് കേട്ടതും കനി ക്ക് പകുതി ആശ്വാസം ആയി.
അമ്മ സുരക്ഷിതയാണ്.
അന്ന് വില കൂടിയ ഒരുപാട് വസ്ത്രങ്ങളും ആഭരങ്ങളും വസ്ത്രങ്ങളും വേലകാർ അവൾക്ക് മുന്നിൽ നിരത്തി. എന്നാൽ അവൾ അത് തിരിഞ്ഞു നോക്കിയില്ല. അവളുടെ ഉള്ളിൽ മുഴുവൻ സങ്കടകടൽ ആയിരുന്നു.
കുറെ കഴിഞ്ഞപ്പോൾ ധ്രുവ്അവിടേയ്ക്ക് വന്നു. രാവിലെ കണ്ട ആൾ ആയിരുന്നില്ല അപ്പോൾ അവൻ മദ്യലഹരി യിൽ കണ്ണുകൾ ചുവന്നിരുന്നു കാലുകൾ നിലത്തു ഉറയിക്കുന്നില്ല.
നിങ്ങളെ ഇപ്പൊ വീഴും…അവന്റെ നിൽപ്പും ഭാവവും കണ്ട് കനിക്ക് ഭായ മായി അവൻ ഓടി ചെന്നു അവനെ പിടിച്ചു. അതോടെ രണ്ടാളും ഒരുമിച്ചു നിലത്തേക്ക് പതിച്ചു. അവളുടെതല മുടികൾ അവന്റെ മുഖത്തു അല പോലെ ഒഴുകി.ധ്രുവൻ്റെ കൈ അവളുടെ അരക്കെട്ടിൽ മുറുകെ പിടിച്ചിരുന്നു.അവരുടെ ശ്വാസമെടുപ്പുകൾ പോലും ഒരേ താളത്തിലായി. ഒരു നിമിഷം അവർ പരസ്പരം നോക്കി നിന്നു.
സോറി… ഞാൻ അറിയാതെ…
കനി പെട്ടന്ന് അവനിൽ നിന്നു ശ്രദ്ധ മാറ്റി.
എന്തിന്… നീ അറിയ്യോ എന്നോട് ഒരു തെണ്ടി യും ഇത് വരെ സോറി പറഞ്ഞിട്ടില്ല. കൂടെ നടന്നു സ്നേഹം നടിച്ചു എന്റെ പൈസ മുഴുവൻ എടുത്തു തൻ്റെ കള്ള കാമുകന് കൊടുത്ത…”
അത് പറയുമ്പോയേക്കും ധ്രുവ് കട്ടിലിൽ വീണിരുന്നു.
കനി അവന്റെ ചെരുപ്പ് അഴിച്ചു നിലത്തു ഇട്ടു. എന്നിട്ട് ഒരു പുതപ്പ് എടുത്തു അവന്റെ ശരീരം മൂടി.
അവൾ അവനെ നോക്കി. അവൻ ഉറക്കത്തു എന്തൊക്കെയോ പിച്ചും പെയ്യും പറയുന്നുണ്ട്. ആരെയൊക്കെയോ ചീത്ത വിളിക്കുന്നു. പുറമെ കാണുമ്പോൾ പരുക്കൻ ആയി തോന്നുമെങ്കിലും ആഴത്തിൽ എവിടെയോ അവന്റെ ഹൃദയവും മുറിഞ്ഞിട്ടുണ്ട്. പക്ഷെ അത് സ്നേഹം കൊണ്ടാണ്. അവൾക്ക് മനസിലായി.
അടുത്ത ദിവസം രാവിലെ ഉണർന്നതും അവൻ നല്ല ഉറക്കം തന്നെയാണ്. കനി അവനെ സൂക്ഷിച്ചു നോക്കി. ചെറിയ മീശ.കട്ടി പുരികം. ആൾ സുന്ദരൻ ആണ്.
പക്ഷെ അപ്പോയെക്കും ധ്രൂവ് ഉണർന്നു.

അവൻ കനിയെ കണ്ടു. കട്ടിലിന് അരികിൽ കസേരയിലിരുന്ന് തന്നെത്തന്നെ നോക്കിയിരിക്കുന്ന അവളെ.
​”നീ… എന്തിനാണ് ഇവിടെ ഇരിക്കുന്നത്?”
അവന്റെ ശബ്ദത്തിൽ യാതൊരു സ്നേഹമോ പരിഗണനയോ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി മദ്യലഹരിയിൽ തകർന്നടിഞ്ഞവന്റെ നിസ്സഹായതയല്ല, മറിച്ച് പരുക്കനും അഹങ്കാരിയും ആയ ധ്രുവ്ആയിരുന്നു.
ഞാൻ… ഇന്നലെ… കനി അവനെ എന്തൊക്കെയോ ഓർമ്മിപ്പിക്കാൻ ശ്രമിച്ചു.
ഓ… ഇന്നലെ എനിക്ക് ഒന്നും ഓർമ്മയില്ല. നമ്മൾക്ക് ഇടയിൽ എന്തെങ്കിലും സംഭവിച്ചോ…? അങ്ങനെ ആണെങ്കിൽ അതിന് കൂടി ക്യാഷ് തരാം.
​ധ്രുവിന്റെ ആ വാക്കുകൾ കനിയുടെ ചെകിട്ടത്ത് ഏറ്റ അടിയേക്കാൾ ശക്തമായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു, പക്ഷേ അവൾ കണ്ണീരിനെ ഉള്ളിലേക്ക് ഒതുക്കി. ആ നിമിഷം അവൾക്ക് ധ്രുവൻ വെറും മനുഷ്യത്വമില്ലാത്ത ഒരു രാക്ഷസനായി തോന്നി.
“നിങ്ങൾ… നിങ്ങൾക്ക് എന്നെക്കുറിച്ച് അറിയില്ലായിരിക്കാം. നിങ്ങളുടെ പണത്തിന് വാങ്ങാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇന്നലെ രാത്രി നിങ്ങൾ നിലത്ത് വീഴാൻ പോയപ്പോൾ ഞാൻ പിടിച്ചു, അത്രമാത്രം. അതിന പ്പുറം ഒന്നും സംഭവിച്ചിട്ടില്ല. എനിക്ക് എന്റെ അമ്മയെ രക്ഷിക്കാനുള്ള 10 ലക്ഷം രൂപ മാത്രമാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ അഹങ്കാരം നിറഞ്ഞ ഔദാര്യമല്ല,” കനിയുടെ ശബ്ദം നേർത്തതാണെങ്കിലും അതിൽ തീവ്രമായ ദേഷ്യവും ആത്മാഭിമാനവും നിറഞ്ഞിരുന്നു.
ഷട്ട് അപ്പ്‌.എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്? നിന്റെ വില എനിക്കറിയാം. നീ വെറും ആറ് മാസത്തേക്ക് എന്റെ ഭാര്യയായി അഭിനയിക്കാൻ വന്ന ഒരു കരാർ തൊഴിലാളിയാണ്. നിന്റെ അമ്മയെ രക്ഷിക്കാൻ എന്റെ പണം വാങ്ങിയപ്പോൾ നീ നിന്റെ ആത്മാഭിമാനവും എനിക്ക് വിറ്റുകഴിഞ്ഞു.
സൊ… Do യുവർ വർക്ക്‌.
കനി തളർന്നുപോയിരുന്നു. അവന്റെ വാക്കുകൾ വിഷം പോലെ അവളുടെ മനസ്സിൽ പടർന്നു. അവൾ ഒരു വാക്കുപോലും പറയാതെ മുറിയിൽ നിന്നും വേഗത്തിൽ പുറത്തേക്ക് നടന്നു.
പുറത്തു ധ്രുവിന്റെ ജോലിക്കാർ അവളെ അണിയിച്ചൊരുക്കാൻ തയ്യാർ ആയി നിന്നിരുന്നു.
അവൾ അവരെ തടഞ്ഞില്ല. ജീവൻ ഇല്ലാത്ത ഒരു പാവ പോലെ എല്ലാത്തിനും നിന്ന് കൊടുത്തു.
Perfect. ഇപ്പോൾ ആ ദാരിദ്ര വാസി ലുക്ക്‌ പോയിട്ടുണ്ട്. അവൻ അവളെ നോക്കി പറഞ്ഞു.
ആ ദരിദ്രവാസിക്ക് ജീവൻ ഉണ്ടായിരുന്നു. ഇത് ശവം ആണ്.
അവൾ അവനു മറുപടി കൊടുത്തു. എന്നിട്ട് കണ്ണാടിക്ക് മുന്നിൽ എത്തി. അതിൽ നോക്കിയപ്പോൾ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
അങ്ങനെ അവർ മുത്തശ്ശന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. മുത്തശ്ശൻ വീട്ടിലേക്കുള്ള യാത്രയുടെ ദൈർഘ്യവും വളരെ വലുതായിരുന്നു. യാത്രയിൽ ഉട നീളം അവർ ഇരുവരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തില്ല. എന്നാൽ മുത്തച്ഛന്റെ വീട്ടിലെത്തിയതും അവൻ അവളുടെ ചുമരിൽ കയ്യിട്ടു. മുന്നോട്ടു നടന്നു. അവൾ അത് തടയുവാൻ ശ്രമിച്ചെങ്കിലും അവൻ അവളെ രൂക്ഷമായി നോക്കി .
അവരെ കണ്ടതും മുത്തശ്ശരൻ വളരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു.
അന്ന് നിന്നോടൊപ്പം കണ്ടത് ഈ കുട്ടിയെ തന്നെയായിരുന്നോ?
മുത്തശ്ശനു സംശയം ആയി.
അല്ല.. ആ പെൺകുട്ടി എന്നെ വിട്ടു പോയ്‌.
അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.
സാരമില്ല. ഇവൾ നല്ല ഐശ്വര്യം ഉള്ള മോളാണ്. കനി അതല്ലേ പേര്.
മുത്തശ്ശൻ ഓർത്തെടുത്തു ചോദിച്ചു.
കനി അതിനും ഒന്ന് മൂളി.
നിങ്ങൾ തമ്മിൽ ഇഷ്ടത്തോടെ അല്ലെ വിവാഹം ചെയ്യത്തത്? മുത്തശ്ശൻ ചോദിച്ചു.

മുത്തശ്ശൻ്റെ ചോദ്യം കേട്ട് ധ്രുവനും കനിയും ഒരേപോലെ നിശബ്ദരായി. ധ്രുവൻ്റെ കൈ കനിയുടെ ചുമലിൽ മുറുകി. ഒരു നിമിഷത്തെ മൗനത്തിന് ശേഷം ധ്രുവൻ മുത്തശ്ശനെ നോക്കി
അതെ.. മുത്തശ്ശ… ഞങ്ങൾ

ഇഷ്ടത്തോടെ തന്നെയാണ് വിവാഹം ചെയ്തത്. കുറച്ച് തിരക്കുകളുണ്ടായിരുന്നത് കൊണ്ട് ആരെയും അറിയിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഉടൻ ഇങ്ങോട്ട് വന്നത്. അവൻ കനിയേ നോക്കാതെ പറഞ്ഞു.
മുത്തശ്ശൻ സ്നേഹത്തോടെ കനിയുടെ കൈയ്യിൽ പിടിച്ചു. “മോൾ ധ്രുവനെ നന്നായി നോക്കണം. അവൻ പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ സ്നേഹമുള്ളവനാണ്. അവന് ഏറ്റവും പ്രിയപ്പെട്ടവർ അവനെ ഒറ്റപ്പെടുത്തിയ വേദനയിലാണ് അവൻ.ആദ്യം അച്ഛൻ പിന്നെ അമ്മ. ഇപ്പോൾ ആ പെൺകുട്ടി. അവൻ ജീവിതത്തിൽ ഒറ്റപ്പെടും എന്ന കാരണത്തിൽ ആണ് അവൻ ഒരു കല്യാണം കഴിച്ചാൽ മാത്രമേ എന്റെ സ്വത്തുക്കൾ മുഴുവൻ അവനു നൽകു എന്ന കരാർ വച്ചത്.അവന്റെ കമ്പനി കൾ എനിക്ക് എന്തിനാ…?
ഓഹോ… അപ്പൊ സ്വത്തുക്കൾക്ക് വേണ്ടിയാണ് എന്നെ ഈ വിഡ്ഢി വേഷം കെട്ടിപ്പിച്ചത്.
കനി മനസ്സിൽ ഓർത്തു.
​കനി ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.
മുത്തശ്ശാ, ഞങ്ങൾ ഒന്ന് ഫ്രഷ് ആകട്ടെ. യാത്ര ചെയ്ത് ക്ഷീണിച്ചു.” ധ്രുവൻ സംഭാഷണം മാറ്റാൻ ശ്രമിച്ചു.
​”ശരി മോനെ. മോളിവിടെ മരുമകളായി വന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അകത്തേക്ക് വാ.”
​അവർ വീടിനുള്ളിലേക്ക് നടന്നു. മുത്തശ്ശൻ്റെ വീട് ധ്രുവൻ്റെ കൊട്ടാരം പോലെ ആഡംബരമുള്ളതായിരുന്നില്ല, പക്ഷേ അതിന് ഒരുപാട് സ്നേഹത്തിൻ്റെയും ശാന്തതയുടെയും ഭംഗിയുണ്ടായിരുന്നു.
ധ്രുവൻ കനിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ മുറി വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു.
​”ഇതാണ് നിൻ്റെ റൂം. ഞാനും നീയും ഇവിടെയാണ് താമസിക്കേണ്ടത്. മുത്തശ്ശൻ്റെ മുന്നിൽ ഒരു ഭാര്യ-ഭർത്താവായി നീ നന്നായി അഭിനയിക്കണം. ഇവിടെ വെച്ച് ഇന്നലത്തെ മണ്ടത്തരങ്ങളൊന്നും ആവർത്തിക്കരുത്. എൻ്റെ ആവശ്യം നടക്കണം, നിനക്ക് പണവും കിട്ടും.” ധ്രുവൻ ഭാവഭേദമില്ലാതെ പറഞ്ഞു.
​”ഇത് നിങ്ങളുടെ മുറിയല്ലേ?” കനി ചോദിച്ചു.
​”ഇവിടെ ഞാൻ താമസിച്ചിരുന്ന മുറിയാണ്. എന്താ, നിനക്ക് എൻ്റെ കൂടെ കിടക്കാൻ ബുദ്ധിമുട്ടുണ്ടോ?” അവൻ പരിഹാസത്തോടെ ചോദിച്ചു.
​പണം അതാണ് നിങ്ങളുടെ അഹങ്കാരം. പക്ഷെ നിങ്ങൾക്ക് അറിയില്ല പണത്തിനേക്കാൾ വലുതായി വേറെയും പലതും ഉണ്ടെന്ന്. ഒരിക്കൽ കാലം ഇതിന് എല്ലാം നിങ്ങൾക്ക് മറുപടി തരും. അവൾ കണ്ണുകൾ നിറച്ചു. രാത്രി ഉറങ്ങാൻ നേരം ആദ്യത്തെ പോലെ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ കനി നേരത്തെ കിടന്നു. എന്നാൽ അന്ന് ധ്രുവും നേരത്തെ എത്തി. സമാധാനം ആയി കിടന്നുറങ്ങുന്ന കനിയേ കണ്ടതും അവൻ ചവിട്ടി താഴെ ഇട്ടു.
നിന്റെ സ്ഥാനം അതാണ്… അവിടെ കിടന്നോ…
കനി ഒന്നും മിണ്ടാതെ നിലത്തു കിടന്നു. പിന്നീട് ഏറെ രാത്രി ആയപ്പോൾ കണ്ണ് തുറന്നു. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത് ധ്രുവും തന്റെ അരികിൽ തന്നെയുണ്ട്.അവൾ എഴുന്നേറ്റു ബെഡിൽ നോക്കി. രണ്ട് കൂറകൾ അവിടെ ഇരിപ്പുണ്ട്.
സൊ…. Mr. അഹങ്കാരിക്ക് കൂറകളെ പേടിയാണ്.
കാണിച്ചു തരാം…അവൾ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി രാത്രി കിടന്നുറങ്ങി. രാവിലെ അവൻ ഉറങ്ങുന്നു എന്ന് ഉറപ്പ് വരുത്തി പുറത്തേക്ക് പോയി.
തിരിച്ചു വരുമ്പോൾ അവളുടെ കൈയിൽ രണ്ട് കൂറകൾ ഉണ്ടായിരുന്നു. അവൾ അറിയാത്തത് പോലെ അതിന്റെ അവന്റെ അരികിൽ ഇട്ടു. ഉറക്കത്തിൽ കൈയിൽ ഏതോ തടഞ്ഞതും അവൻ എഴുന്നേറ്റു. കൂറ യെ കണ്ടതും തന്റെ അടുത്തുള്ള കനിയുടെ പിറകിൽ ഒളിച്ചു. കനി അവനിൽ നിന്ന് മാറി നിൽക്കാൻ നോക്കി. പക്ഷെ അപ്പോയെക്കും രണ്ട് പെരും ഒരുമിച്ചു നിലത്തു വീണു.
മെത്തയിലേക്ക് അവർ അമർന്നു. ധ്രുവൻ കനിയുടെ മുകളിലായിരുന്നു. അവൻ്റെ കൈകൾ അവളുടെ അരക്കെട്ടിലും, കനിയുടെ കൈകൾ അവൻ്റെ തോളിലും അറിയാതെ മുറുകിപ്പോയിരുന്നു.
​ശ്വാസം നിലച്ചുപോയതുപോലെ ഒരു നിമിഷം. ചുറ്റുമുള്ള ലോകം നിശ്ചലമായി. അവരുടെ ഹൃദയമിടിപ്പുകൾ മാത്രമാണ് അവിടെ ഉയർന്നുകേട്ടത്. ദേഷ്യം കൊണ്ടും, അപ്രതീക്ഷിതമായ ഈ അടുപ്പം കൊണ്ടും അവരുടെ നെഞ്ചുകൾ ഒരുപോലെ ഉയർന്നുതാണു.
​ധ്രുവൻ്റെ കണ്ണുകൾ കനിയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. ദേഷ്യത്തിൻ്റെ തീ കെട്ടുപോയി. അവിടെ പകരം, ഒരു അപ്രതീക്ഷിത പ്രണയത്തിൻ്റെ കനലെരിഞ്ഞു. കനിയുടെ ചുണ്ടുകൾ വിറച്ചു. ആ പരുക്കൻ ഭാവത്തിനടിയിൽ തൻ്റെ ശരീരം അമർന്നിരിക്കുന്നത് അവൾക്ക് ഒരുതരം വികാരതീവ്രത നൽകി.
ആ ഒരു നിമിഷം അവനു സ്വയം നഷ്ട്ടപെടുന്നത് പോലെ തോന്നി. അറിയാതെ ആണെങ്കിലും അവൻ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു.
എന്ത് കൊണ്ടോ അവൾ അവനെ തടഞ്ഞില്ല.
പിന്നീട് മുത്തശ്ശൻ ഡോറിൽ മുട്ടിട്ടപ്പോഴാണ് അവർ സ്വാബോധത്തിൽ തിരിച്ചു വന്നത്.
ധ്രുവൻ വേഗം കനിയുടെ മുകളിൽ നിന്ന് എഴുന്നേറ്റുമാറി. അവൻ്റെ മുഖം വിയർത്തിരുന്നു, കണ്ണുകൾ ചുവന്നു, പക്ഷേ ദേഷ്യം കൊണ്ടായിരുന്നില്ല, വികാരം കൊണ്ടായിരുന്നു. കനി ഒരു വാക്കുമുരിയാടാതെ കട്ടിലിൽ നിന്നെഴുന്നേറ്റു നിന്നു.
അവിടെ നിന്ന് തിരിച്ചു വരുമ്പോൾ അവർ പരസ്പരം ഒന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മനസ്സിൽ അവളുടെ സ്പർശനം ഒരു കുളിർ ആയി മാറിയിരുന്നു. അങ്ങനെ
ദിവസങ്ങൾ കൊഴിഞ്ഞു പോയികൊണ്ടേയിരുന്നു. മുത്തശ്ശൻ കമ്പനി അവന്റെ പേരിലാക്കി .
അവർ വീട്ടിൽ മടങ്ങിയെത്തി.
ധ്രൂവ് മദ്യപിച്ചാലും ഇല്ലെങ്കിലും കനിയുടെ അരികിൽ വന്നു കിടക്കുക പതിവാക്കിയിരുന്നു.
അങ്ങനെ ഒരു നാൾ രാത്രി അന്ന് ധ്രുവിന്റെ ശരീരം നന്നായി പൊള്ളുന്നുണ്ടായിരുന്നു. കനി അവനെ തൊട്ടു നോക്കി. നല്ല ചൂടുണ്ട്.
കനി വേഗം പോയി തണുത്ത വെള്ളവും ഒരു തുണിയും എടുത്തു വന്നു. അവൾ അവൻ്റെ നെറ്റിയിൽ തണുത്ത തുണി വെച്ചു. അവൻ്റെ ശരീരം തീക്കനൽ പോലെ ചുട്ടുപൊള്ളുന്നു. അവൾ ആ രാത്രി മുഴുവൻ അവനരികിലിരുന്നു.
​പനിയോടൊപ്പം അവൻ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നുണ്ടായിരുന്നു. “പോകരുത്… ഒറ്റയ്ക്കാക്കരുത്… ചതിയൻ…” അവൻ്റെ വാക്കുകൾ വ്യക്തമല്ലായിരുന്നെങ്കിലും, അവൻ്റെ ഉള്ളിലെ വേദന അവൾക്ക് മനസ്സിലായി.അവൾ ഒരു കുഞ്ഞിനെ പോലെ അന്ന് അവനെ പരിപാലിച്ചു.പിറ്റേന്ന് ഡോക്ടർ വന്നു കുറച്ചു മരുന്നൊക്കെ കൊടുത്തു. ധ്രുവ് കെയർ ഗിവർ എന്ന് പറഞ്ഞു അവളെ അയാൾക്ക് പരിചയപ്പെടുത്തി.അവൾക്ക് അത്ഭുതം തോന്നി. ഇത് വരെ തനിക്ക് ഒരു മനുഷ്യ ജീവി എന്ന പരിഗണന നൽക്കാത്തയാൾ. മുത്തശന്റെ വീട്ടിൽ അല്ലാതെ മറ്റെവിടെയും തന്നെ കൊണ്ട് പോകാത്തയാൾ. ഇന്ന് അയാൾ തന്നെ കെയർ ടേക്കർ ആയി പരിഗണിചിരിക്കുന്നു.
താങ്ക്സ്… എനിക്ക് വേണ്ടി ആരും ഇത് വരെ ഇങ്ങനെ കഷ്ട്ടപെട്ടില്ല.
അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു.പിന്നീട് അവന്റെ സ്വഭാവത്തിലും ഒരുപാട് മാറ്റം ഉണ്ടായി. പുറമെ കാണിക്കുന്നില്ലെങ്കിലും കനിയേ അവൻ കെയർ ചെയ്യാൻ തുടങ്ങി. അമ്മ യുടെ ഓപ്പറേഷൻ കഴിഞ്ഞ വിവരം അവൻ വളരെ സന്തോഷത്തോടെ ആണ് അവളെ അറിയിച്ചത്.
​ദിവസങ്ങൾ കടന്നുപോകുന്തോറും അവർക്കിടയിലെ അകലം കുറഞ്ഞു. കനി അവന്റെ എല്ലാ ദുഖത്തിലും കൂടെ നിന്നു. അവൻ പറയാതെ അവനായി കാത്തിരുന്നു. അവളുടെ സ്നേഹം ഒരു മാജിക്‌ പോലെ യായിരുന്നു.
ധ്രുവ് ജോലികഴിഞ്ഞ് വരുമ്പോൾ കനിയെ അടുത്ത് ഇരുത്തും. സിനിമ കാണും, പക്ഷേ അധികം സംസാരിക്കില്ല. എന്നാൽ അവൾ സന്തോഷിക്കുന്നുണ്ടോ എന്ന് ഇടയിക്ക് ഒളിഞ്ഞു നോക്കും.രാത്രിയിൽ അവർ ഒരുമിച്ച് കിടന്നുറങ്ങും. ജോലിക്കാരോട് അവൾക്ക് ഇഷ്ട്ടപെട്ടവ മാത്രം ഉണ്ടാക്കാൻ പറയും. അവൾക്ക് അവളുടെ ഫോൺ തിരിച്ചു കൊടുത്തു.
ഇപ്പോൾ ധ്രുവ് അവളെ നിലത്തേക്ക് ചവിട്ടിയിടാറില്ല, അവളുടെ അരികിൽ ശാന്തമായി കിടന്ന്,അവളെ നോക്കി ചിലപ്പോൾ അറിയാതെ അവളുടെ കൈകളിൽ ചേർത്തു പിടിക്കും.എന്നിട്ട് അവൾ അറിയാതെ അവളുടെ മൂർദ്ധാവിൽ ചുമ്പിക്കും. അവനിലെ സ്നേഹത്തിൻ്റെ ചൂട് മെല്ലെ മെല്ലെ കനി അറിഞ്ഞുതുടങ്ങി. അങ്ങനെ ഒരു നാൾ അന്ന് പുറത്തു നല്ല മഴയായിരുന്നു. ധ്രുവ് നല്ലത് പോലെ മദ്യപിച്ചു അവൾക്ക് അരികിലെത്തി.
കനി… ഐ ആം സോറി. ഞാൻ അറിഞ്ഞുകൊണ്ടല്ല.
ഒരുവളെ സ്നേഹിച്ചു ജീവൻ വരെ കൊടുക്കാൻ തയ്യാറായി. അവൾ മാത്രമാണ് ലോകം എന്ന് ഞാൻ വിചാരിച്ചു. പക്ഷെ അവൾ എന്നെ വിട്ടു മറ്റൊരുത്തന്റെ ചൂട് തേടി പോയ്‌. അന്ന് മുതൽ പേടിയായിരുന്നു ആരെയെങ്കിലും സ്നേഹിക്കാൻ. നീ അന്ന് ഓഫീസിൽ വന്നപ്പോൾ അവൾ പറഞ്ഞത് കെട്ടാണ് ജോലി തരാതിരുന്നത്. പിന്നെ അവളോട് ഉള്ള വാശിക്കാണ് നിന്നെ ഈ ജോലിക്ക് നിയമിച്ചതും. നിനക്കും പണം ആവശ്യമായിരുന്നു.
നാളെ… നമ്മുടെ കോൺട്രാക്ട് കഴിയും. പക്ഷെ എനിക്ക്… എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല. നിന്നോടൊപ്പം ഒരായിരം ദൂരം എനിക്ക് ഒരുമിച്ചു നടക്കണം. നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ എനിക്ക് ഇനി സ്നേഹിക്കാൻ പറ്റില്ല.ധ്രുവ് അവളെ കെട്ടിപിടിച്ചു. ചുംബങ്ങൾ കൊണ്ട് മൂടി. എന്നാൽ കനി അവനിൽ നിന്നു കുതറി. കാരണം അവനിപ്പോ മധ്യ ലഹരിയിൽ ആണ്. ഹൃദയം ആണോ മദ്യം ആണോ സംസാരിക്കുന്നത് എന്നറിയില്ല. തന്റെ മനസ്സിലെ ഇഷ്ടം മൂടി വച്ചു അവൾ അവനോട് ചിരിച്ചു. പിറ്റേന്ന് അവൻ ഉണരും മുൻപേ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് അവൾ അവിടെ നിന്നും പോയ്‌. ധ്രുവ് ഭ്രാന്ത് പിടിച്ചത് പോലെയായി. കാരണം അവൾ മാത്രം ആയിരുന്നു അവന്റെ പ്രണയം. അവൻ ഉടനെ അവളുടെ വീട്ടിലെത്തി. പക്ഷെ അവൾ അവിടെ ഇല്ലായിരുന്നു. അന്ന് അവൻ ഒരുപാട് കരഞ്ഞു. അവളോട് ചെയ്തതും പറഞ്ഞതും എല്ലാം തെറ്റ് ആയിരുന്നു എന്ന് തിരിച്ചു അറിഞ്ഞ നിമിഷം.
പ്ലീസ്… കനി. കം ബാക്ക്….
വർഷങ്ങൾ പിന്നെയും പിന്നെയും കഴിഞ്ഞു. ഒരു നാൾ അവൻ അവളെ വീണ്ടും കണ്ടെത്തി. പക്ഷെ അവൾ അന്നും ഒന്നും മിണ്ടാതെ പോയ്‌. പക്ഷെ അവൻ അവളെ തടഞ്ഞു.
കനി, ഞാൻ ഒരു ഭീരുവായിരുന്നു. നിന്നെ വേദനിപ്പിച്ചതിന് എനിക്ക് നിന്നോട് മാപ്പ് ചോദിക്കാൻ വാക്കുകളില്ല,” ധ്രുവ് പറഞ്ഞു. “എൻ്റെ അഹങ്കാരം എൻ്റെ ഇഷ്ട്ടങ്ങളെ തകർത്തു. പണത്തിനേക്കാൾ വലുതാണ് സ്നേഹം എന്ന് നീയാണ് എന്നെ പഠിപ്പിച്ചത്.”നീ ഇല്ലാതെ ഞാൻ പൂർണമാകില്ല.
അവന്റെ കണ്ണുനീർ അവളുടെ ഉള്ളും നനച്ചു. അവൾ അവന്റെ കൈകൾ കൂട്ടി പിടിച്ചു. അവളുടെ കണ്ണീർ അവന്റെ കൈകൾ ഏറ്റു വാങ്ങി.
ഒരുപാട് ശ്രമിച്ചു. മറക്കാൻ പക്ഷെ കഴിഞ്ഞില്ല. അകന്നിരുന്നപ്പോൾ ആണ് എത്രത്തോളം അടുത്തെന്ന് മനസിലായത്. ഇഷ്ട്ടമാണ്. ഇഷ്ടം മാത്രം…
അവൾ മറുപടി പറഞ്ഞു.
കനിയുടെ മറുപടി ധ്രുവിൻ്റെ ഹൃദയത്തിൽ ഒരു കുളിരായി പടർന്നു.
അവൻ അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ കൊണ്ട് സ്നേഹ ചുംബനം നൽകി. അതൊരു തുടക്കം ആയിരുന്നു. പ്രണയത്തിന്റെ,വിശ്വാസത്തിന്റെ,
കരുതലിന്റെ…..വാശിയുടെയും അഹങ്കാരത്തിൻ്റെയും മറവിൽ ധ്രുവ് തുടങ്ങിയ ആ യാത്ര, ഒടുവിൽ പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും മറുതീരത്ത് എത്തിച്ചേർന്നു