17/02/2026

പ്രണയാർദ്രം :ഭാഗം -25

രചന : അഞ്ചു തങ്കച്ചൻ

സീത ഗൗതമിന്റെ അരികിൽ എത്തി.ഏട്ടന് ചായ കൊടുത്തോ സീതേ…? ഗൗതം ചോദിച്ചു.ഉവ്വ്…
അവൾ അയാളുടെ അരികിൽ ഇരുന്നു.
എന്താടോ മുഖത്ത് ഇത്ര ഗൗരവം??അയാൾ ചോദിച്ചു.ഒന്നുമില്ല ഗൗതം.എനിക്കീ മുഖം കണ്ടാൽ അറിയാം, പറ എന്താ?നമ്മൾ കരുതുംപോലെയല്ല ഗൗതം, ഏട്ടൻ ഇപ്പോഴും കാർത്തുവിനെമറന്നിട്ടില്ല. ഏട്ടൻ ഇന്നലെ മുറിയിൽ ഇരുന്ന് കരയുന്നത് ഞാൻ കണ്ടു. ഇതിങ്ങനെ പോയാൽ ശരിയാകില്ല.
കാർത്തുവിനെ പോലെ ഒരു സുന്ദരി പെണ്ണിനെ കൊണ്ട് ഏട്ടന്റെ വിവാഹം നടത്തണം.അതൊന്നും നടക്കില്ലെടോ, എന്റെ ഏട്ടനെ എനിക്ക് ശരിക്കും അറിയാം.എങ്കിലും നമുക്കൊന്ന് ശ്രെമിച്ചു കൂടെ ഗൗതം?ശ്രമിക്കാം..

പിന്നെ എനിക്ക് വേറെ ഒരു കാര്യം പറയാനുണ്ട്എന്താ?ഒരു കുഞ്ഞ് ഗൗതം ഉള്ളിൽ വളരുന്നുണ്ടോ എന്നൊരു സംശയം..നേരാണോ?
അയാൾ ചാടി എഴുന്നേറ്റു…ആന്ന് തോന്നുന്നു.
അയാൾക്ക് സന്തോഷം കൊണ്ട് ഒന്ന് തുള്ളി ചാടണമെന്ന് തോന്നി.വിവരം എല്ലാവരും അറിഞ്ഞതോടെ ആ വീട്ടിൽ സന്തോഷം നിറഞ്ഞു.
കുറേ നാളുകൾക്കു ശേഷം ആ വീടുണർന്നു.
പുതിയൊരാളെ വരവേൽക്കാനായി ആ വീട് ഒരുങ്ങി.
ആദ്യ മാസം ആയതുകൊണ്ട് അവൾക്ക് പ്രേത്യേകിച്ചു ക്ഷീണമോ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ വീട്ടിലുള്ളവർ അവളെ സ്നേഹത്താലും പരിഗണനകളാലും പൊതിഞ്ഞു.ഗുപ്തനും ഗൗതമും എന്നും അവൾക്കായി എന്തെങ്കിലുമൊക്കെ വാങ്ങി വരുക പതിവായി.കഴിഞ്ഞുപോയ നരകതുല്യമായ ജീവിതത്തെ സീത പതിയെ മറന്നു തുടങ്ങി.
അവളും പുതിയ ജീവിതത്തിൽ ആ കുഞ്ഞ് അഥിതിക്കായുള്ള കാത്തിരിപ്പിലാണ്.

*********

മഴ പൊടിയാൻ തുടങ്ങിയപ്പോൾ,സാന്ദ്ര ടെറസ്സിൽൽ വിരിച്ച തുണികൾ എടുക്കാനായി പോയതായിരുന്നു.
തുണിയെടുത്ത് തുടങ്ങിയപ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു.തുണിയെടുത്തു താഴെ വന്നപ്പോഴേക്കും അവളാകെ നനഞ്ഞു.പോർച്ചിനരുകിൽ നിൽക്കുകയായിരുന്ന രാജു ശാസനയോടെ തോളിൽ കിടന്ന തോർത്ത്‌ എടുത്ത് അവളുടെ തല തുവർത്തിക്കൊടുത്തു.സാന്ദ്ര ഒന്നും മിണ്ടിയില്ല. ഡാഡി പോയതിൽ പിന്നെ ആരിൽ നിന്നും സ്നേഹത്തിന്റെ കണിക പോലും ലഭിക്കാറില്ലാത്തത് കൊണ്ടാകാം അയാളുടെ ആ പ്രവർത്തിയിൽ അവളുടെ മനസ്സിൽ അയാളോട് ഒരിഷ്ടം തോന്നിപ്പിച്ചുപ്പിച്ചു.അല്ലെങ്കിലും അയാളെ കാണുമ്പോൾ മനസിന്‌ ഒരു സന്തോഷമാണ്.
അവൾ അയാളെ നോക്കി, വലിയ സൗന്ദര്യം ഒന്നുമില്ല.. എങ്കിലും കരുത്തുറ്റ ഒരു പുരുഷൻ ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.
ആറടിപൊക്കവും അതിനൊത്ത വണ്ണവും ഉള്ള അയാൾക്ക്‌ കറുത്ത കട്ടിമീശയുണ്ട്.

കാഴ്ച്ചയിൽ ഒരു ദേഷ്യക്കാരൻ ആണെന്ന് തോന്നുമെങ്കിലും, തന്റെ മനസ്സിൽ അയാളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടെന്ന് അവൾക്ക് തോന്നി.
ചെല്ല് ഈ നനഞ്ഞ ഡ്രസ്സ്‌ മാറ്റ്. അയാൾ പറഞ്ഞു.അവൾ അകത്തേക്കു പോയി.രാജു അവളെ നോക്കി നിന്നു…മോളേ… ഏറി വന്നാൽ ഒരാഴ്ച, അതിനുള്ളിൽ നീ കൈകളിൽ ഒതുങ്ങി കിടക്കും…
എന്റെയാകും നീയും നിന്റെ സമ്പത്തും.അയാൾ ഊറിച്ചിരിച്ചു.രാത്രിയിൽ പതിവില്ലാതെ സാന്ദ്ര അയാളെ ഭക്ഷണം കഴിക്കാൻ വിളിച്ചു.
സാധാരണ, ജോലിക്കാരി അയാൾക്കുള്ള ഭക്ഷണം ഔട്ട്‌ ഹൌസിൽ കൊണ്ട് വയ്ക്കുകയാണ് പതിവ്. ജോലിക്കാരി ആറ് മണി ആകുമ്പോൾ സ്വന്തം വീട്ടിലേക്ക് പോവും. അതിനുമുൻപ് അവർ അയാൾക്കുള്ള ഭക്ഷണം കൊണ്ടുവന്നു മൂടി വയ്ക്കും.ഇന്ന് ഭക്ഷണം കൊടുക്കണ്ട എന്ന് സാന്ദ്ര നേരത്തെ അവരോടു പറഞ്ഞിരുന്നു

സാന്ദ്ര പോയി അയാളെ വിളിച്ചു കൊണ്ടുവന്നു.
ഒറ്റക്കിരുന്നുള്ള ഭക്ഷണം കഴിക്കൽ വല്ലാത്ത മടുപ്പാണ് അവൾ പറഞ്ഞു.എനിക്കും അതെ… അയാൾ പറഞ്ഞു.അവൾ അയാൾക്ക്‌ ഭക്ഷണം വിളമ്പി.അവർ ഭക്ഷണം കഴിച്ച് തുടങ്ങി…ഒരുപാട് കാലം കൂടിയാണ് ഇത്രയും കഴിക്കുന്നത്‌. അയാൾ കഴിച്ചെഴുന്നേറ്റു.
ഒപ്പം അവളും.വിരോധമില്ലെങ്കിൽ നമുക്ക് അൽപ്പം സംസാരിച്ചിരിക്കാം അവൾ പറഞ്ഞു.ശരി ആവാം… ഞാൻ സംസാരം തുടങ്ങിയാൽ പിന്നെ നിർത്താൻ കുറച്ച് പാടാണ് കേട്ടോ.അത് സാരമില്ല.
അവർബാൽക്കണിയിൽഅടുത്തടുത്തിരുന്നു.ബാൽക്കണിയിൽ ചെടിച്ചട്ടിയിൽ കുറേ പൂക്കൾ വിരിഞ്ഞു നിൽപ്പുണ്ട്.ഇരുളും, പൂക്കളുടെ ഗന്ധവും അവളുടെ മനസ്സിനെ പ്രണയാതുരമാക്കി.അവർ എന്തൊക്കെയോ സംസാരിച്ചിരുന്നു..മിഴികൾ പരസ്പരം കൊരുക്കുമ്പോഴൊക്കെയും ഉള്ളിൽ ഏതോ വികാരങ്ങളുടെ കെട്ടുകൾ അഴിയുന്നത് അവർ പരസ്പരം അറിയുന്നുണ്ടായിരുന്നു.
അയാൾ ഉള്ളിൽ ചില കണക്കുകൂട്ടൽ നടത്തി.

എത്ര സ്ത്രീകളെ താൻ കണ്ടിരിക്കുന്നു….
നനുത്ത സ്നേഹത്തിന്റെ പൂമാരിയിൽ നനയുവാനാണ് അവർക്കു കൂടുതൽ ഇഷ്ട്ടം.അയാൾ അൽപ്പം കൂടി അവളോട്‌ ചേർന്നിരുന്നു.നിലാവിൽ, സാരിക്കിടയിലൂടെ അവളുടെ അവളുടെ അണിവയറിന്റെ ഒരൽപ്പം കാണാം.രണ്ടും കല്പ്പിച്ചയാൽ കൈ അവളുടെ ഉദരത്തിൽ ചേർത്തു വച്ചു…അവൾ അയാളുടെ മുഖത്ത് നോക്കി. അവളുടെ ചുടുശ്വാസം അയാളുടെ മുഖത്ത് തട്ടി.
എന്തിനോ വെമ്പുന്ന അവളുടെ അധരങ്ങളിൽ അയാൾ നനുത്ത ഒരുമ്മ നൽകി.അവൾ അനങ്ങിയില്ല.നേരം കുറേ ആയി ഞാൻ പോട്ടെ അയാൾ ചോദിച്ചു.ഉം…. അവൾ തലയാട്ടി

തിരികെ പോരുമ്പോൾ അയാൾ ഉള്ളിൽ ചിരിക്കുകയായിരുന്നുകൊടുത്ത ഒരു ചുംബനത്തിന്റെ ലഹരിയിൽ നീയെന്നെ മോഹിക്കും പെണ്ണേ… നീയൊക്കെ വെറും പെണ്ണാണ്. എനിക്കറിയാം നീയെന്റെ പിന്നാലെ വരും.അതാടീ പുരുഷന്റെ ഗുണം.പട്ടിക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷ്ണം പോലെ, നിനക്ക് ഞാൻ ഇതുപോലെ ഇത്തിരി ഇത്തിരി പ്രേമോപഹാരം നൽകും.നിന്നെ കൊതിപ്പിച്ചു പിന്നാലെ നടത്താൻ എനിക്ക് സാധിക്കും.കുറച്ച് നാൾ കഴിഞ്ഞാൽ ഈ സാമ്പത്തിന്റെ എല്ലാം ഉടമയായി ഒരു രാജാവിനെ പോലെ ജീവിക്കണം.അയാൾ ഉറക്കെ ചിരിച്ചു.

***********
തുടരും.