രചന – ആയിഷ അക്ബർ
ഞാനൊന്ന് കുളിക്കട്ടെ…..
രാവിലെ നേരത്തെ പോകേണ്ടതല്ലേ…..പെട്ടെന്ന് കിടക്കാം നമുക്ക്……
അല്ലെങ്കിൽ ഡ്രൈവ് ചെയ്യാൻ സാധിക്കില്ല…..
വീട്ടിലെത്തിയതും അതും പറഞ്ഞു സഞ്ജു ബാത്‌റൂമിലേക്ക് കയറുമ്പോൾ നന്ദയും ഡ്രസ്സ് മാറിയിരുന്നു…..
അവൾ ഡ്രസ്സ് മാറി കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോഴും സഞ്ജു ബാത്‌റൂമിൽ നിന്നിറങ്ങിയിട്ടില്ലായിരുന്നു…….
അവളാ കട്ടിലിലേക്കിരുന്നു….
എന്നാലും നാളെ എങ്ങോട്ടാവും പോകുന്നത്….
അവളോർതിരിക്കെ യാണ് കട്ടിലിൽ കിടക്കുന്ന അവന്റെ ഫോൺ കാണുന്നത്……
അവളതൊന്ന് കയ്യിലെടുത്തു……
തങ്ങളുടെ പഴയ കല്യാണ ഫോട്ടോയാണ് വാൾപേപ്പർ ആക്കി സെറ്റ് ചെയ്തിരിക്കുന്നത്….
ഒരു പക്ഷേ ഒരുമിച്ചുള്ള ഫോട്ടോ അത് മാത്രമായിരിക്കുമുള്ളത് ….
നന്ദക്ക് വല്ലാതെ സന്തോഷം തോന്നി…..
ലോക്ക് ആയ ആ ഫോണിന്റെ പാസ്സ്‌വേർഡ് അവൾക്കൂഹിക്കാൻ കഴിയുമായിരുന്നു…..
ഈ വർഷങ്ങളത്രയും ഞാൻ നിന്നേ കുറിച്ചാണ് ഓർത്തിരുന്നതെന്ന് പറഞ്ഞാൽ നീ വിശ്വാസിക്കുമോ നന്ദ…..
ആ ചോദ്യം അവളുടെ കാതുകളിൽ മുഴങ്ങി നിന്നു…….
അതേ….
നന്ദാ…..
അവൾ പാസ്സ്‌വേർഡിലൂടെ അക്ഷരങ്ങൾ ടൈപ് ചെയ്തതും തങ്ങളുടെ ചിത്രത്തിന്റെ മങ്ങിയ രൂപം ആ ഐഫോണിന്റെ ഹോം സ്‌ക്രീനിൽ തെളിഞ്ഞു….
അവൾ പോലുമറിയാതേ അവളൊന്നു പുഞ്ചിരിച്ചു….
ഇന്നെടുത്ത ഫോട്ടോകളിലൂടെ അവൾ വെറുതെയൊന്ന് വിരലോടിച്ചു…….
എല്ലാവരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരി തന്നെയാണ്……
അവളങ്ങനെ നോക്കിയിരിക്കുമ്പോഴാണ് സഞ്ജു കുളി കഴിഞ്ഞ് പുറത്തേക്ക് വരുന്നത്…..
അവൾ പെട്ടെന്നൊന്നു തലയുയർത്തി……
പതിവ് പോലെ തന്നെ അവനൊന്നു കൂടി ചുവന്നിട്ടുണ്ട്….
ഷർട്ട് ഇടാത്തത് കൊണ്ട് നെഞ്ചിലെ രോമങ്ങൾ എടുത്ത് കാണിക്കുന്നുണ്ട്…..
അവളുടെ മനസ്സറിഞ്ഞെന്ന വണ്ണം പണ്ടത്തെ പോലെ ഒരു ഡാർക്ക് ഗ്രീൻ കളർ മുണ്ടാണ് വേഷം…..
ഒരു വേള അവൾക്കവനെ നോക്കാൻ കഴിഞ്ഞിരുന്നില്ല…..
അവൾ ഫോണിലേക്ക് മുഖം പൂഴ്ത്തി…..
എന്താ നോക്കുന്നത്….
അതും ചോദിച്ചു കൊണ്ടവൻ ഫോണിലേക്ക് നോക്കുമ്പോൾ അവളോട് വല്ലാതെ ചാരി നിന്നിരുന്നു….
അവനുപയോഗിച്ച സോപ്പിന്റെ മധിപ്പിക്കുന്ന ഗന്ധം അവളെയാകെ പൊതിഞ്ഞു പിടിച്ചു……
തന്റെ കഴുത്തിനോട് ചേർന്നാണ് അവന്റെ താടി തുമ്പുള്ളത്…..
താനൊന്നനങ്ങിയാൽ പോലും അവ തന്നെ സ്പർഷിച്ചേക്കാം…..
അവന്റെ കണ്ണുകൾ ഫോണിലാണെങ്കിൽ കൂടി ചുണ്ടിലൊരു കുസൃതിച്ചിരിയുണ്ട്…..
ശ്വാസം വലിച്ചു പിടിച്ചിരിക്കുന്ന നന്ദയെ കണ്ട് അവനു ശെരിക്കും ചിരി വന്നിരുന്നു….
അവൻ ഒരു നിമിഷം അങ്ങനെ തന്നെ നിന്ന് കൊണ്ട് അവളിലേക്കൊന്ന് മിഴികൾ നീക്കി….
തന്നിലേക്കുള്ള നോട്ടം അറിഞ്ഞതും വിടർന്ന കണ്ണുകളാൽ അവളവനെ നോക്കുമ്പോൾ ആ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് പോലെ ഒരു വേള സഞ്ജുവിന് തോന്നിയിരുന്നു…..
അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു….
പകരം തീവ്രമായ എന്തോ ഒരു വികാരം അവനെ കീഴ്പ്പെടുത്തി….
അവൻ പെട്ടെന്നവളുടെ മുഖം കൈ കുമ്പിളിലെടുത്തു ആ അദരങ്ങളിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കെ ചിമ്മിയിരുന്നു….
അവന്റെ മുതുകിൽ അവളുടെ വിരലുകൾ അമർന്നിരുന്നു……
അതവനെ കൂടുതൽ വികാരാദീതനാക്കി..
അവനവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു…….
അവൾ കയ്യിൽ പിടിച്ചിരുന്ന ഫോൺ അവൻ വാങ്ങി ബെഡിലേക്കെറിഞ്ഞു…..
ഒരിളം കാറ്റ് അവരെ തഴുകിയെന്ന പോൽ കടന്ന് വന്നു……
അവളെ പതിയെ കട്ടിലിലേക്ക് കിടത്തി അവനും ചേർന്ന് കിടക്കുമ്പോൾ ശരീരം തമ്മിൽ ചേരുന്നതിന്റെ ചൂട് ഇരുവരെയും തളർത്തിയിരുന്നു…..
മനസ്സിൽ നിറഞ്ഞു വന്ന പേടിയോ ആശങ്കയോ എല്ലാം കൊണ്ടാവാം അവളുടെ ചെന്നിയിലൂടെ വിയർപ്പ് തുള്ളി ഒലിച്ചിറങ്ങി….
പെട്ടെന്നത് കണ്ടതും സഞ്ജുവിന്നവളോട് എന്തെന്നില്ലാത്തൊരു അലിവ് തോന്നി….
അവളിലേക്ക് താഴ്ന്നിരുന്ന അവൻ പതിയെ അവളിൽ നിന്നും വിട്ട് മാറി…..
അവൾ കണ്ണുകൾ നീക്കിയവനെ നോക്കിയെങ്കിലും നാണത്താൽ അവളുടെ നോട്ടം തെന്നി നീങ്ങി പോയിരുന്നു…
അവനെഴുന്നേറ്റ് എ സി യുടെ സ്വിച് ഓൺ ചെയ്തു …..
പിന്നെ പതിയെ അവൾക്കരികിലേക്ക് നീങ്ങി കിടന്നു കൊണ്ട് അവളെ ചേർത്ത് പിടിച്ചു….
അവന്റെ മുഖം ശാന്തമായിരുന്നു….
വികാരങ്ങളുടെ വേലിയേറ്റങ്ങളില്ല……
ഒരു പുഞ്ചിരിയോടെ അവനിരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു……
അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…..
ഹൃദയമിടിപ്പ് പൂർവ സ്ഥിതിയിലേക്ക് തിരിച്ചു വന്നു…….
നീയെനിക്ക് വെറും ശരീരം മാത്രമല്ല നന്ദ……
അത് കൊണ്ട് തന്നെ കേവലം എന്റെ പ്രണയം നിന്റെ ശരീരത്തിലൊതുങ്ങാനും ഞാൻ ആഗ്രഹിക്കുന്നില്ല…
നീ സന്തോഷമായിരിക്കുക എന്നതിനേക്കാൾ മറ്റൊന്നിനും പ്രസക്തിയുമില്ല….
അവനതും കൂടി പറഞ്ഞപ്പപ്പോഴെക്കും അവളുടെ മനസ്സ് വല്ലാതെ നിറഞ്ഞിരുന്നു….
അവൾ അവനെ ചുറ്റി പ്പിടിച്ചു അവനോട് ഒന്ന് കൂടി ചേർന്ന് കിടന്നു…..
പിന്നെ പതിയെ തന്റെ അധരങ്ങൾ അവന്റെ കവിളുകളിൽ അമർത്തി…..
അവന്റെ കണ്ണുകളിൽ കാണുന്ന ഭാവത്തിന് തീവ്രത യേറെ യുള്ളത് കൊണ്ട് തന്നെ അവൾക്കധിക നേരം അവനെ നോക്കാൻ കഴിഞ്ഞില്ല….
എങ്കിലും ആ മിഴികൾ തന്നോടനുവാദം ചോദിക്കുന്നത് പോലെ….
രണ്ട് പേരെന്നതിൽ നിന്നും ഒന്നാവാൻ…..
അവൾ സമ്മതമെന്നോണം മിഴികൾ താഴ്ത്തി അവന്റെ മാറിലേക്ക് മുഖം അടുപ്പിച്ചു കിടന്നു……
അവൻ ചുംബനങ്ങളാൽ മൂടി അവളിലെ അവളെ തൊട്ടുണർത്തിയിരുന്നു…..
അവൻ അവളിൽ അലിഞ്ഞു ചേർന്നൊരാ നിമിഷം അവന്റെ മുതുകിൽ അവളുടെ നഖം ആഴ്ന്നിറങ്ങി……
ഏറിയ കിതപ്പോടെ അവനവളിൽ നിന്നും അകന്ന് മാറി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ നാണം കൊണ്ടവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു……
നന്ദ……
അവൻ പതിയെ വിളിക്കുമ്പോൾ അവൾ കണ്ണുകൾ തുറന്നവനെ നോക്കി…
എഴുന്നേൽക്ക്…..
സമയമായി…..
അവനത് പറഞ്ഞതും അവൾ പതിയെ മുടി വാരി കെട്ടി എഴുന്നേൽക്കുമ്പോൾ അവന്റെ നെഞ്ചിലെ ചൂട് പറ്റി ഒന്ന് മയങ്ങിയിട്ടേ യുള്ളൂ എന്നവൾക്ക് തോന്നിപ്പോയി…..
വെളിച്ചത്തേ കാത്തിരിക്കുന്ന ഇരുട്ടിലൂടെയുള്ളൊരു യാത്ര……
സുഖമുള്ളൊരു തണുപ്പ് ഭൂമിയെ പൊതിഞ്ഞു പിടിച്ചൊരാ നിമിഷങ്ങൾ…..
അവൻ അവളുടെ വിരലുകളിൽ വിരൽ കോർത്തു…..
പതിയെ അവ ചുണ്ടോടു ചേർത്തു….
നീണ്ട ആ യാത്ര ചെന്നു നിന്നത് അത്യാവശ്യം വലിയൊരു വീടിനു മുമ്പിലായിരുന്നു…..
നന്ദ കാറ് നിന്നതറിഞ്ഞതും പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്നു…..
നേരം വെളുത്തു തുടങ്ങിയിട്ടുണ്ട്….
സ്ഥലമേതെന്നോ എന്തിനു വന്നെന്നോ അറിയില്ലെങ്കിൽ കൂടി നന്ദ സഞ്ജു ഇറങ്ങിയതിനു പിറകെ ഇറങ്ങി…..
കാറിന്റെ ശബ്ദം കേട്ടെന്ന വണ്ണം ഒരു കുഞ്ഞു തല വാതിലിനു പിറകിൽ നിന്നും തങ്ങളെ എത്തി നോക്കി…….
ഉണ്ട കണ്ണുകൾ വിടർത്തി അവൾ തങ്ങളെ നോക്കുമ്പോൾ നന്ദയും അവളിലേക്ക് തന്നെ നോക്കി…..
സഞ്ജു ആ നേരം ഡിക്കിയിൽ നിന്നെന്തൊക്കെയോ എടുത്ത് പുറത്തേക്ക് വെക്കുകയായിരുന്നു….
അവൻ നന്ദയിലേക്കൊന്ന് നോക്കുമ്പോൾ അവളുടെ കണ്ണുകൾ പതിഞ്ഞ വാതിലിനു പിറകിലേക്ക് അവനും നോക്കിയിരുന്നു …..
നന്ദ ആരാണെന്ന ഭാവത്തിൽ സഞ്ജുവിലേക്ക് പുരികമുയർത്തി…..
ഈ കിന്ഡർ ജോയിയൊക്കെ കൂടിയിനി ആർക്കാ കൊടുക്കാ ഈശ്വരാ……
നന്ദ നോക്കിയതും സഞ്ജു തടിക്ക് കൈ വെച്ചത് കൊണ്ടത് പറയുമ്പോൾ അവൾക്കൊന്നും മനസ്സിലായിരുന്നില്ല….
ആദിക്ക്….
അവൾ കണ്ണുകൾ മിഴിച്ചു എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി യങ്ങനെ നിൽക്കുമ്പോഴാണ് ആ കൊച്ചു കാന്താരി വാതിലിനു പിറകിൽ നിന്നതും പറഞ്ഞ് കൊണ്ടോടി വരുന്നത്……
അവളുടെ വരവ് പ്രതീക്ഷിരുന്നു എന്നത് പോൽ അവളോടി വന്നതും അവനവളെ ഇരു കൈകൾ കൊണ്ടും എടുത്ത് വട്ടം കറക്കിയിരുന്നു…..
ഒരു നാലഞ്ചു വയസ്സ് പ്രായം കാണും…..
നല്ല വട്ട മുഖം…. നീളൻ മുടി പോണി ടൈൽ കെട്ടി വെച്ചിട്ടുണ്ട്…….
എവിടെയോ കണ്ട് നല്ല പരിചയമുള്ള മുഖം…….
ആരാണെന്ന് ചോദിക്കാൻ തോന്നിയെങ്കിലും സഞ്ജു അവളെയെടുത്ത് ഏറെ കൊഞ്ചിക്കുന്നത് കണ്ടത് കൊണ്ട് തന്നെ അവളൊരു പുഞ്ചിരിയോടെ അവരെ നോക്കി നിന്നു പോയി….
എന്നാൽ അപ്പോഴാണ് അവളൊരു കാര്യം ശ്രദ്ധിച്ചത്….
സഞ്ജുവിന്റെയും അവളുടെയും മുഖങ്ങൾ തമ്മിൽ നല്ല സാമ്യതയുണ്ട്…..
അതേ കണ്ണുകൾ…. അതേ ചുണ്ട്..
അങ്ങനെ എവിടെയൊക്കെയോ…..
ഹാ…. നിങ്ങള് വന്നോ….
നന്ദ ആലോചനയോടെ അങ്ങനെ നോക്കുമ്പോഴാണ് ആ ശബ്ദം കേട്ടിടത്തേക്കൊന്ന് തിരിഞ്ഞത്…..
സംഗീത ചേച്ചി…..
നന്ദ അവൾ പോലുമറിയാതെ മനസ്സറിഞ്ഞോന്നു പുഞ്ചിരിച്ചിരുന്നു….
സംഗീത ഓടി വന്നത് സഞ്ജുവിനടുത്തേക്കായിരുന്നില്ല…..
മറിച് നന്ദയെ കെട്ടി പിടിക്കാനായിരുന്നു….
നന്ദയും അവരെ ഏറെ സ്നേഹത്തോടെ വാരി പുണർന്നു…..
അപ്പോഴാണ് സഞ്ജുവിന്റെ കയ്യിലിരിക്കുന്ന ആ സുന്ദരിയിലേക്ക് അവളൊന്നു കൂടി നോക്കിയത്……
ആദ്യ…. ഞങ്ങടെ ആദി കുട്ടി ….
അവളുടെ നോട്ടം അറിഞ്ഞെന്ന വണ്ണം സഞ്ജു അതും പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ചുണ്ടുകളമർത്തി…..
വരു….. അകത്തേക്ക് കയറു…..
സംഗീത അവരെ വീണ്ടും അകത്തേക്ക് വിളിച്ചു…..
രണ്ട് പേരും ഒന്ന് ഫ്രഷ് ആയിട്ട് വരു….
നമുക്ക് കഴിക്കാം…..
അജീഷേട്ടനെവിടെ…..
കുളിക്കാൻ തോർത്തു കൊടുത്തിട്ട് സംഗീത അത് പറഞ്ഞു തിരിയുമ്പോഴാണ് സഞ്ജു ചോദിച്ചത്…..
കടയിലേക്ക് പോയി….
ഇപ്പോൾ വരും… നിങ്ങളെത്തിയാൽ വിളിക്കാൻ പറഞ്ഞിരുന്നു…..
സംഗീത അതും പറഞ്ഞു കൊണ്ട് വീണ്ടും അടുക്കളയിലേക്ക് തിരിഞ്ഞു……
മുറിയിലുള്ള ആ സോഫയിൽ സഞ്ജു ഇരുന്നപ്പോൾ മടിയിലായി ആദി കയറിയിരുന്നിരുന്നു…
നന്ദ…. ആ ബാഗിലുള്ള കിന്ഡർ ജോയ് എടുത്ത് കൊടുക്ക്….
ആദി അവർക്കെതിരായി നിൽക്കുന്ന നന്ദയെ കൂർപ്പിച്ചു നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് സഞ്ജുവത് പറഞ്ഞത്…
നന്ദ വേഗം ബാഗ് തുറന്നതും അതിൽ വെച്ചിരുന്ന വലിയൊരു പെട്ടി കിന്ഡർ ജോയെടുത് അവൾക്ക് നേരെ നീട്ടി……
അത് കണ്ട് അവളുടെ വലിയ കണ്ണുകൾ ഒന്ന് കൂടി വിടർന്നിരുന്നു…..
അവൾ അവന്റെ മടിയിലിരുന്നു കൊണ്ട് തന്നെ കൈ നീട്ടി……
ഇങ് വാ…..
നന്ദ അവൾ നിന്നിടത് തന്നെ നിന്ന് കൊണ്ട് വിളിച്ചു…..
ഇതാരാ സഞ്ജു…..
അവളെ വിളിക്കുന്ന നന്ദയെ നോക്കി അമർത്തി പ്പിടിച്ചു കൊണ്ട് സഞ്ജുവിന്റെ ചെവിയിലായാണ് അവളത് ചോദിച്ചതെങ്കിലും അതിനു നല്ല ശബ്‍ദമുണ്ടായിരുന്നത് കൊണ്ട് തന്നെ നന്ദ ചിരിച്ചിരുന്നു…..
അതോ…… അത്……
അവൻ അതും പറഞ്ഞു കൊണ്ട് നന്ദയിലേക്കൊന്ന് നോക്കി…..
ആ കണ്ണുകളിൽ എന്തൊക്കെയോ തിളങ്ങുന്നുണ്ട്….
അവൾ തന്റെതാണെന്ന് അവൻ മനോഹരമായി പറഞ്ഞു വെക്കുന്നത് കേൾക്കാൻ അവൾ കാതുകൾ കൂർപ്പിച്ചങ്ങനെ നിന്നു…..
(തുടരും)