രചന : ലീനഷിജു
ഇതായിരുന്നു അല്ലെ വിഷ്ണു ഏട്ടാ നിങ്ങളുടെ മനസ്സിൽ….ഞാനുമായുള്ള കല്യാണം..അപ്പോൾ പിന്നെ രെമ്യ ചേച്ചി യുമായി സ്നേഹിച്ചത് അഭിനയം ആണ്…അല്ലെഇതുഒരുചതിആയിരുന്നു…അല്ലെ…ഗായത്രി….ഡീ…എന്താ ആലോചിക്കുന്നേ…
നീ ഈ പാർക്കിൽ വിളിച്ചു കൊണ്ട് വന്നിട്ട് സ്വപ്നം കാണുവാണോ…!ഞാൻ പഴയ കാര്യംങ്ങൾ എല്ലാം ഓർത്തു പോയി…എല്ലാം മറക്കണം ഗായത്രി നിന്നെ വേണ്ടാത്തവനെ നിനക്കും വേണ്ട.. അങ്ങനെ കരുതണം..എന്റെ ഈശ്വര… എന്റെ ശിവട്ടൻ കുഞ്ഞു…അവൾ മനസ്സിൽ കരഞ്ഞു
ഇല്ല ഞങ്ങൾ ഒന്നിക്കും… അതിന് നിന്നെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യും..ഗായത്രി യുടെ ഉള്ളിൽ ഒരു കടൽ ഇരമ്പി….എന്താ ഗായത്രി ഞാൻ പറഞ്ഞതിന് നീ ഒരു മറുപടി തന്നില്ല..വാ ഇരിക്കു….! വിഷ്ണു അവളെ പാർക്കിന്റ സൈഡിൽ ഒരു ബഞ്ചിലേക്ക് ഇരുത്തി….ഒരു ആലോചനയോടെ ഇരുന്നിട്ട് പുഞ്ചിരിയിൽ വിഷ്ണു വിനെ നോക്കി…എന്നെ അത്രേക്ക് ഇഷ്ടം ആണോ…?വിഷ്ണു ഏട്ടൻ….!
എന്റെ ജീവനാണ് നീ.നിന്റെ 18 വയസ്സ് മുതൽ തുടങ്ങിയത് ആണ് എന്റെ പ്രണയം…ഒരു പെണ്ണിന്റ മുഖത്ത് പോലും ഞാൻ നോക്കിട്ടില്ല 😌ശരീരത്ത് തൊട്ടിട്ടില്ല… സത്യം… അറിയോ നിനക്ക്….
എവിടെ അറിയാൻ…? അല്ലെ… നിനക്ക് ഞാൻ സഹോദരൻ അല്ലെ……അപ്പോൾ… രെമ്യ ചേച്ചി യോട് ഉള്ള പ്രണയം…?അത് ഒരു ഡ്രാമ ആയിരുന്നു… നിന്നെ സ്വന്തം ആക്കാൻ….എല്ലാം മറക്കാം മോളെ നമുക്ക് ഒരുപുതിയ ജീവിതം…തുടങ്ങാം മാമനും, വല്ലുമ്മേ പിന്നെ നമ്മളും നമ്മൾ ക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങളും അങ്ങനെ അങ്ങനെ.. ഒരു മിച്ചു ജീവിക്കാം….
ഈ സ്നേഹത്തിൻ എന്താ ഞാൻ തിരികെ തരുക… ഗായത്രി വിഷ്ണു വിലേക്ക് ചേർന്നു നിന്നു…അപ്പോൾ കുറച്ചു അപ്പുറത് ആയി…
ഒന്നും അറിയാതെ ഫോട്ടോകൾ മിന്നി മാഞ്ഞത് ഗായത്രി അറിഞ്ഞില്ല…വിഷ്ണു അവളെ കെട്ടിപിടിച്ചു….മോളെ ഗായത്രി….!ഗായത്രി ക്ക് സ്നേഹം അഭിനയിക്കാതെ വഴിയില്ല ആയിരുന്നു. പകരത്തിനു പകരം….എനിക്കു എന്റെ ശിവേട്ടനും കുഞ്ഞുo….അവരെ കിട്ടാൻ വേണ്ടി ഇതു അല്ലാതെ വേറൊരു വഴിയില്ല…ഓക്കേ കല്യാണത്തിന് സമ്മതിക്കാം… പക്ഷേ എനിക്കു കുറച്ചു കണ്ടീഷൻസ് ഉണ്ട്…
എന്റെ പ്രണയം തിരിച്ചു അറിഞ്ഞില്ലേ… നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യാൻ റെഡി ആണ്….ഗായത്രി 1,എനിക്കു മുറിയിൽ അടച്ചിട്ടു ഇരിക്കാൻ താല്പര്യമില്ല…രണ്ടാമതത്തെ…എനിക്കു അവസാനം ആയി ശിവേട്ടനെ കുഞ്ഞിനെ കാണണം..!നീ ഇപ്പോൾ പറഞ്ഞ രണ്ടാമത്തെ എനിക്കു സാധിച്ചു തരാൻ കഴിയില്ല… ആദ്യം പറഞ്ഞത് മാത്രം…നോക്കാം നിന്റെ മുറി ലോക്ക് ചെയ്യില്ല… ഫ്ലാറ്റിൽ ഉള്ളിൽ പൂർണ്ണ സ്വാതന്ത്ര്യം… അത് മാത്രം….പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല…
ഇവിടെ അടുത്ത് “”ഡോദ്ധ ബസവാന ഗുഡി “” അമ്പലം ഉണ്ട്… അവിടെ വെച്ച് ആകാം താലി കെട്ട്..നമുക്കും പോകും വഴി നിനക്ക് ഉള്ള കല്യാണഡ്രസ്സ് കൂടി എടുക്കാം ഇനി അതിന് ആയിട്ട് പുറത്ത് പോകേണ്ട…ഉം…. ഗായത്രി ഒന്നുമൂളി…
മോൾക്ക് എന്താ വേണ്ടത്…ഐസ് ക്രീം, എന്തേലും ഡ്രിങ്ക്സ്… വിഷ്ണു ആവേശത്തോടെ ചോദിച്ചു..
വാ നമുക്ക് ആ ജ്യൂസ് ബാറിൽലേക്ക് പോയി ഇരിക്കാം…അധികം തിരക്ക് ഇല്ലാത്ത ശാന്ത മായ ഒരിടം….വിഷ്ണു ഏട്ടാ… എനിക്കു വാഷ്റൂം വരെ പോകണം….ഞാൻ വരാം കൂടെ ഒറ്റക്ക് പോകേണ്ട…എയ് ഞാൻ ഒറ്റക്ക് പോകാം അവിടെ males നെ കയറ്റില്ല…ഓഹ് സോറി മോൾ പോയിട്ടു വാ.. ഞാൻ വാതിൽ നിൽക്കാം….അത് വേണ്ട അവിടെ പോയിരുന്നോ.. ഞാൻ വരുമ്പോഴേക്കും… ഓർഡർ ചെയ്യൂ….ഗായത്രി പോയതും എന്തെന്ന് അറിയാത്ത ടെൻഷനു ആയി വിഷ്ണു തിരിച്ചു ടേബിൾ വന്നിരുന്നു……
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഹലോ ഇവിടെ നെറ്റ് വളരെ ശോകം.. ഞാൻ പിന്നെ വിളിക്കാം…എന്ന് പറഞ്ഞു കൊണ്ട്.ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ ഒന്നു നോക്കി ചിരിച്ചു ഗായത്രി…അയ്യോ മലയാളി ആണ് ആ പെൺകുട്ടി…കുട്ടി….ആ എന്താ…. മലയാളി ആണ് അല്ലെ…ഉം… Hi ഞാൻ മായ….ഗായത്രി..ഒക്കെ എന്താ വിളിച്ചത്…എനിക്കു ഒരു സഹായം വേണം.. അത്യാവശ്യം ആണ്… ഞാൻ ഒരു അപകടത്തിൽ ആണ്… എന്നെ സഹായിക്കുമോ പ്ലീസ്….
എന്താ… പ്രശ്നം… വെപ്രാളപെടാതെ… പേടിക്കേണ്ട ട്ടൊ… സമാധാനത്തോടെ പറ…..മായ അവളെ ആശ്വാസിപ്പിച്ചു….ഞാൻ ഇപ്പോൾ ഒരാളിന്റെ…… ഗായത്രിഅവളുടെ കാര്യം ങ്ങൾ എല്ലാം തുറന്നു പറഞ്ഞു….അയ്യോ എന്നിട്ട് കുട്ടി ടെ ഭർത്താവ് കുഞ്ഞുo…അറിയില്ല അവർക്ക് എന്താ പറ്റിയത് എന്ന്.. രെമ്യ ചേച്ചി യുമായി സുഖം ആയിട്ട് ജീവിക്കുന്നു എന്നാ പറയുന്നത് പക്ഷേ അത് സത്യം അല്ല…പുറത്തു അയാൾ എന്നെ പ്രതീക്ഷിച്ചു ഇരിക്കുക ആണ്…ഞാൻ ഇപ്പോൾ എന്താ ചെയ്യുക പോലീസ് നെ അറിയിക്കാം… എനിക്കു പരിചയം ഉള്ള… ഫ്രണ്ട് ഉണ്ട് അവളോട് പറയാം…
രണ്ട് ദിവസം ആണ് എന്റെ മുന്നിൽ…ഒക്കെ ശരി ഞാൻ ഒരു അത്യാവശ്യം ആയി കാൾ ചെയ്യുക ആണ്…വരട്ടെ ഗായത്രി….മായ….ഗായത്രി നിസ്സഹായതയോടെ നോക്കി….സഹായിക്കാൻ ആഗ്രഹം ഉണ്ട് ഗായത്രി… പക്ഷേ iam so helpless… നാട്ടിൽ നിന്ന് അമ്മ പ്രേതേകം പറഞ്ഞിട്ട് ഉണ്ട്.. ഒരു പ്രശ്നം ത്തിനും തല ഇടപെടരുത് എന്ന്…ഞാൻ എന്റെ ഫ്രണ്ട് നെ അറിയിക്കാം…നിങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് ന്റെ വഴി പറ….ഒക്കെഞാൻ പറ്റുന്ന പോലെ നോക്കാം ഉറപ്പ് ഇല്ല…ആ പ്രേതീക്ഷ യുo അവസാനിച്ചു എന്ന് അവൾക്ക് തോന്നി….
മനസ്സും വല്ലാതെ വേദനിച്ചു…. ഉള്ളിൽ ഉള്ള സങ്കടം ഗായത്രി പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു…ഗായത്രി നീ എന്താ താമസിച്ചത്… വാ ഇരിക്കു…ജ്യൂസ് ന്റെ തണുപ്പ് പോയി…ഞാൻ വേറെ പറയാം…വേണ്ട ഇതു മതി…….മായ ഇതു എല്ലാം നോക്കി നിന്നു….
തുടരും…..