The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അതിസുന്ദരി : ഭാഗം 10

രചന – ആയിഷ അക്ബർ അവൻ പോയ വഴിയേ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ജാനകിയെ കാണുമ്പോൾ വീണയിൽ നിറഞ്ഞതത്രയും സംശയങ്ങളായിരുന്നു….. ആരോരുമല്ലാത്ത അനാഥനായ കാശിയെ ഇവരിത്രത്തോളം ഭയക്കുന്നത് എന്തിനെന്നു അവൾക്കറിയുന്നില്ലായിരുന്നു…. ഒരു പക്ഷെ അപ്പച്ചി പറഞ്ഞത് മുഴുവൻ കളവാകുമോ….. ഈ സ്വത്തുക്കളുടെ മുഴുവൻ അവകാശി കാശിയായിരിക്കുമോ…. ആലോചിക്കുമ്പോൾ തന്നെ അവളുടേ നെഞ്ചിലൊരു കല്ല് വെച്ച ഭാരം…








