The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പാർവതി പരിണയം : ഭാഗം 38

രചന – മൈഥിലി മിത്ര “ചേച്ചി… അത്താഴം കഴിക്കാൻ വരണില്ലേ”…. മീനൂട്ടിയെ കഴിപ്പിച്ചതിനു ശേഷം , തോളിലിട്ട് തട്ടിയുറക്കുകയായിരുന്നു രേവതി… നേരത്തെ പാറു ഉപയോഗിച്ച മുറിയിലാണ് അവളും കുഞ്ഞിപ്പെണ്ണും ഇപ്പോൾ കിടക്കുന്നത്…. മീനുവിന് ഒരു വയസ്സ് കഴിഞ്ഞേപിന്നെയുള്ള ശീലമാണിത്… ഇടയ്ക്ക് രാത്രിയിൽ കരഞ്ഞാൽ, പാലൂട്ടാൻ വേണ്ടി മാത്രം പാറുവിന്റെയടുത്തു കൊണ്ടുചെല്ലും…. രേവതിയുടെ ചൂട് പറ്റി കിടന്നുറങ്ങാൻ…








