Category ചെറുകഥകൾ

അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ”

രചന – ഷാൻ കബീർ “അന്റെ പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല മോനേ. പക്വത ഉണ്ടേൽ അവൾ രാവിലെ ആറുമണിവരെ പോത്ത് പോലെ കിടന്നുറങ്ങോ” നേരം വെളുക്കുമ്പോൾ തന്നെ തന്റെ കെട്ട്യോളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ഷാൻ കബീർ ദയനീയമായൊന്ന് നോക്കി “ഉമ്മാ, അവൾ ഈ വീട്ടിലേക്ക് കേറി വന്നിട്ട് ഒരാഴ്ചയല്ലേ ആയൊള്ളൂ. ശരിയായിക്കോളും…

ഒരു സ്ത്രീ അവർക്കു വിവാഹം കഴിഞ്ഞു ഇരുപത് വർഷങ്ങൾ കഴിഞ്ഞട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല…..നാട്ടുകാരും ബന്ധുക്കളും അവളെ കേൾക്കെയും അല്ലാതെയും ഒരുപാട് കളിയാക്കിയും കുത്തുവാക്കുകൾ പറഞ്ഞു വിഷമിപ്പിച്ചിരുന്നു

രചന – നിജി ഒരു സ്ത്രീ അവർക്കു വിവാഹം കഴിഞ്ഞു ഇരുപത് വർഷങ്ങൾ കഴിഞ്ഞട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല…..നാട്ടുകാരും ബന്ധുക്കളും അവളെ കേൾക്കെയും അല്ലാതെയും ഒരുപാട് കളിയാക്കിയും കുത്തുവാക്കുകൾ പറഞ്ഞു വിഷമിപ്പിച്ചിരുന്നു …..എന്തെങ്കിലും ബന്ധുക്കളുടെ വീട്ടിൽ പരിപാടികളിൽ പങ്കെടുക്കാൻ പോയാൽ ഓരോ കുത്തുവാക്കും അതൊക്കെ കേട്ടു അവൾ ഉള്ളിൽ കരഞ്ഞു…….. പിന്നെ അവൾ ആ വീട്ടിൽ നിന്നു…

ഛെ! ഒന്നിനും കൊള്ളാത്തവൻ….ഭർത്താവിനെ തള്ളിമാറ്റി വസ്ത്രങ്ങൾ നേരെയാക്കി അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു.

രചന – സജി തൈപറമ്പ് ”ഛെ! ഒന്നിനും കൊള്ളാത്തവൻ ‘ ഭർത്താവിനെ തള്ളിമാറ്റി, വസ്ത്രങ്ങൾ നേരെയാക്കി, അവൾ കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നു. ആ വാക്കുകൾ കൂരമ്പായി നെഞ്ചിലേക്കേറ്റു വാങ്ങുമ്പോൾ, അപകർഷതാബോധം കൊണ്ടയാൾ പിടഞ്ഞു. “ആ കുട്ടികൾ നിങ്ങളുടെത് തന്നെയാണോന്നാ എനിക്കിപ്പോൾ സംശയം ” തളർന്ന് പോയ മനസ്സിനകത്ത് ചൂണ്ട കൊളുത്തി വലിക്കുന്ന വേദന പിന്നെയും…

റിട്ടയേർഡ് ജസ്റ്റീസ് രാജ് മോഹൻ തമ്പി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ …..! ആ വാർത്ത കേട്ടാണ് ഗ്രാമം ഞെട്ടിയുണർന്നത് …

രചന – ജയകുമാർ മാരാത്ത് അവിഹിതം ………… റിട്ടയേർഡ് ജസ്റ്റീസ് രാജ് മോഹൻ തമ്പി വസതിയിൽ കൊല്ലപ്പെട്ട നിലയിൽ …..! ആ വാർത്ത കേട്ടാണ് ഗ്രാമം ഞെട്ടിയുണർന്നത് … കേട്ടവർ കേട്ടവർ കുന്നിൻ മുകളിലുള്ള അദ്ദേഹത്തിൻ്റെ ബംഗ്ലാവിലേക്കോടി.. നിമിഷ നേരം കൊണ്ട് അവിടം ജനസമുദ്രമായി മാറി.. പോലീസ് സംഘം ,ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ പാഞ്ഞെത്തിയിരുന്നു. മുൻവാതിൽ ഭദ്രമായി…

നിലത്ത് ,നീ കിടക്കുമോ ? അതോ ഞാൻ കിടക്കണോ? ആദ്യരാത്രിയിൽ വൈകി, മുറിയിലെത്തിയ, ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി .

രചന – സജി തൈപറമ്പ് നിലത്ത് ,നീ കിടക്കുമോ ? അതോ ഞാൻ കിടക്കണോ? ആദ്യരാത്രിയിൽ വൈകി, മുറിയിലെത്തിയ, ഭർത്താവിൻ്റെ ചോദ്യം കേട്ട് വിജില പകച്ചുപോയി . കല്യാണ പന്തലിൽ നിന്നും അമ്മയോടും ബന്ധുക്കളോടും യാത്ര ചോദിച്ച് ,അംബാസ്സഡർ കാറിലേക്ക് കയറുമ്പോൾ , മനസ്സ് മരവിച്ചൊരവസ്ഥയിലായിരുന്നവൾ . അച്ഛനില്ലാത്ത രണ്ട് പെൺമക്കളെ വളർത്തിയെടുക്കാൻ, പെടാപാട് പെട്ട…

എന്ത്‌ ചെയ്താലും കുറ്റം പറയുന്നയൊരു അമ്മായിയമ്മയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നതാണ് അവളുടെ ഇമ്പമില്ലാത്ത കുടുംബം.

രചന – ഗുരുജി എന്ത്‌ ചെയ്താലും കുറ്റം പറയുന്നയൊരു അമ്മായിയമ്മയും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നതാണ് അവളുടെ ഇമ്പമില്ലാത്ത കുടുംബം. അടുക്കളയിലെ ഗ്യാസ് തീർന്നാലും തക്കാളി ചീഞ്ഞാലും അലക്കാത്ത ഏതെങ്കിലുമൊരു തുണി മുഷിഞ്ഞ് കണ്ടാലും അമ്മായിയമ്മയ്ക്ക് അവളോടുള്ള കലി പുറത്ത് വരും. അനിഷ്ട്ടം തോന്നിയവരെ താഴ്ത്തിക്കെട്ടാൻ തെറ്റ് കുറ്റങ്ങൾ കണ്ടുപിടിക്കുകയെന്നത് വളരേ നിസ്സാരമായ ഒരു സംഗതിയാണല്ലോ..!…

തൻറെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ആ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അജ്മൽ… ദുബായിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയത് ഇന്നലെയാണ്…

രചന – ️Divya Kashyap തൻറെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ആ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അജ്മൽ… ദുബായിൽ നിന്ന് രണ്ട് മാസത്തെ ലീവിന് നാട്ടിലെത്തിയത് ഇന്നലെയാണ്… പക്ഷേ ഒരു ദിവസം പോലും വീട്ടുകാരോടൊപ്പം നിൽക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല അവന്…. കാണണം… അവളെ കാണണം… നാട് അറിയാം പക്ഷേ വീട് എവിടെയാണെന്നൊ വഴി എങ്ങനെയാണെന്നൊ…

ആളുകൾക്കിടയിൽ ഒരു മിന്നായം പോലെ ആണ് ഞാൻ ആ മുഖം കണ്ടത്. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. “ശ്രീനന്ദ..”.

രചന – റാണി നിധി ശ്രീ നന്ദ ——— ആളുകൾക്കിടയിൽ ഒരു മിന്നായം പോലെ ആണ് ഞാൻ ആ മുഖം കണ്ടത്. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. “ശ്രീനന്ദ..”. ഇവളെന്താ ഇവിടെ. വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വന്നത് എന്തു പ്രശ്നം ഉണ്ടാക്കാൻ ആണോ എന്തോ. തേച്ച കാമുകനോട് പകരം വീട്ടാൻ തുനിഞ്ഞു ഇറങ്ങിയതാണോ എന്തോ.…

ഏട്ടാ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ? പ്രിയ നവീനിന്റെ ഫോണിലേക്കു വിളിച്ചു. നീ അച്ഛന്റെയും അമ്മയുടെയും ഒപ്പം കഴിച്ചോ?

രചന – കൃഷ്ണ ദാസ് ഏട്ടാ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ? പ്രിയ നവീനിന്റെ ഫോണിലേക്കു വിളിച്ചു. നീ അച്ഛന്റെയും അമ്മയുടെയും ഒപ്പം കഴിച്ചോ? ഞാൻ വരാൻ അൽപ്പം വൈകും. പ്രിയക്ക് സങ്കടം വന്നു. ഇന്ന് വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ വിഷു ആണ്. രാവിലെ നാലുമണിക്ക് അടുക്കളയിൽ കയറി വിഭവങ്ങൾ ഒരുക്കാൻ തുടങ്ങിയതാണ്. നവീൻ ഇന്നലെ…

കല്യാണപ്രായമായ ഒരു മകൾ വീട്ടിലുണ്ടെന്ന് പോലും കരുതാതെ അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ.

രചന – മഹാദേവൻ കല്യാണപ്രായമായ ഒരു മകൾ വീട്ടിലുണ്ടെന്ന് പോലും കരുതാതെ അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ വെറുപ്പായിരുന്നു മനസ്സിൽ. അന്ന് രണ്ടാനമ്മയുമായി ഉമ്മറത്തെത്തിയ നേരം കൂടെ വന്ന ആരോ ” നിലവിളക്ക് എടുത്തു കൊടുക്ക് മോളെ ” എന്ന് പറഞ്ഞപ്പോൾ ആദ്യം അവരുടെ മുഖത്തു നോക്കി ആട്ടാൻ ആണ് ആരതിക്ക് തോന്നിയത്. പക്ഷേ, ഉള്ളിൽ…