ഓലക്കുടി കത്തിച്ച് കട്ടൻ ചായക്ക് വെള്ളം വെച്ചു.. അടുത്ത അടുപ്പിൽ രണ്ടു മൂന്നു വിറക് കഷ്ണം തിരുകി ചോറിനു വെള്ളം വെച്ചു…
പണ്ടെങ്ങോ എയിഡ്സ് വന്നു ചത്ത തന്തേടേം തള്ളേടേം മോളാ ആ പെണ്ണ്” എന്ന് പലോരും പറയുമ്പോ ഇന്നവള് മെല്ലെ ഒന്ന് ചിരിക്കും…