Category ചെറുകഥകൾ

ഇന്ന് അവൻ്റെ ബർത്ഡേ ആയിരുന്നു

രചന – സജി തൈപ്പറമ്പ് ഇന്ന് അവൻ്റെ ബർത്ഡേ ആയിരുന്നു സാധാരണ എല്ലാ ബർത്ഡേയ്ക്കും രാവിലെ മകനെയും കൂട്ടി ,അത് വരെ പോയിട്ടില്ലാത്ത ഏതെങ്കിലും ഡെസ്റ്റിനേഷനിലേക്ക് ഒരു ട്രിപ്പ് പോകും ,അവന് ഇഷ്ടപ്പെട്ട ഫുഡ് കഴിച്ച് ,വെള്ളച്ചാട്ടത്തിൽ കുളിച്ച് പകലന്തിയോളം എൻജോയ് ചെയ്തിട്ട്, രാത്രിയോടെ വീട്ടിലേക്ക് മടങ്ങും ,ഇതിനിടയിൽ അവന് കരുതി വച്ചിരിക്കുന്ന സർപ്രൈസ് ഗിഫ്റ്റ്…

ഊർമ്മിളയുടെ ഭർത്താവ് ആനന്ദ് മരിച്ച വിവരം നാടാകെ ഒരു ഞെട്ടലോടെയാണ് കേട്ടത്

രചന – സജി തൈപ്പറമ്പ് ഊർമ്മിളയുടെ ഭർത്താവ് ആനന്ദ് മരിച്ച വിവരം നാടാകെ ഒരു ഞെട്ടലോടെയാണ് കേട്ടത് അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളു, അറ്റാക്കായിരുന്നത്രേ, അവൾക്ക് ജാതകദോഷമുണ്ടായിരുന്നെന്നാണ് പറഞ്ഞ് കേട്ടത് ,ഈ ആനന്ദിന് അതിലൊന്നും വിശ്വാസമില്ലായിരുന്നത്രേ എന്നിട്ട് ഇപ്പോൾ എങ്ങനെയിരിക്കുന്നു? ജാതക പ്പൊരുത്തമില്ലാതെ കല്യാണം കഴിപ്പിച്ചാൽ ഇതായിരിക്കും ഫലം അപ്രതീക്ഷിത വാർത്ത കേട്ട…

ഞാൻ ബൈക്ക് വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു, എന്നാൽ പിന്നെ സ്കൂട്ടർ വാങ്ങിയാൽ പോരെ അതാകുമ്പോൾ വല്ലപ്പോഴും എനിക്കും കൂടെ യൂസ് ചെയ്യാമല്ലോ

രചന – സജി തൈപ്പറമ്പ് ഞാൻ ബൈക്ക് വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു, എന്നാൽ പിന്നെ സ്കൂട്ടർ വാങ്ങിയാൽ പോരെ അതാകുമ്പോൾ വല്ലപ്പോഴും എനിക്കും കൂടെ യൂസ് ചെയ്യാമല്ലോ എന്ന്, ഞാൻ പറഞ്ഞു, എനിക്കിഷ്ടം ബൈക്കാണ്, സ്കൂട്ടറാകുമ്പോൾ മൈലേജും കുറവാണ്, ബൈക്കിൻ്റെ അത്രയും പെർഫോമൻസും കിട്ടില്ലന്ന് ,അത് കൊണ്ട് ഞാൻ ബൈക്കേ വാങ്ങുന്നുള്ളുവെന്ന്…

ഞാനൊന്ന് നാട്ടിൽ പോയിട്ട് വന്നാലോ എന്നാലോചിക്കുവായിരുന്നു,,

രചന – സജി തൈപ്പറമ്പ് ഞാനൊന്ന് നാട്ടിൽ പോയിട്ട് വന്നാലോ എന്നാലോചിക്കുവായിരുന്നു,, രാത്രി കിടക്കാൻ നേരം, ശിവാനി, ഭർത്താവ് രാജീവിനോടായി പറഞ്ഞു അതെന്താ പെട്ടന്ന് അങ്ങനൊരു തോന്നൽ ? അല്ലാ ,അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് ഒരാഴ്ചയായി വിളിക്കുമ്പോൾ പറയുന്നുണ്ട് ,അമ്മയെ നല്ലൊരു ഡോക്ടറെ കാണിക്കണം, ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യണം ,അതിന് കൊണ്ട് പോകാൻ…

ഇന്ന് എന്റെ നീല ഷർട്ട്‌ അയേൺ ചെയ്തു വെച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ…

രചന – രതീഷ് അമ്പാടി 🌻സ്നേഹസാഗരം🌻 മായേ… ഇന്ന് എന്റെ നീല ഷർട്ട്‌ അയേൺ ചെയ്തു വെച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതല്ലേ… ഓഫീസിൽ പോകുന്നതിന് മുൻപുള്ള പതിവ് ഒരുക്കങ്ങൾക്കിടയിൽ നിന്നും സിദ്ധു വിളിച്ചു ചോദിച്ചു ഇന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വീട്ടിൽ ചെല്ലാമെന്നു സിദ്ധു പറഞ്ഞിട്ടുണ്ട് ഇന്നലെ വന്നപ്പോഴേ മായയോട് അവനാ കാര്യം പറഞ്ഞേൽപ്പിച്ചതാണ്.…

രണ്ടാം വർഷത്തെ മെഡിസിൻ പഠനത്തിന് ഒരു ചെറിയ ഇടവേള. ഇത്തവണ വെക്കേഷന് ഒത്തിരി

രചന – സൗമ്യ സോമൻ വാടക വീടുകൾ ❤️ രണ്ടാം വർഷത്തെ മെഡിസിൻ പഠനത്തിന് ഒരു ചെറിയ ഇടവേള. ഇത്തവണ വെക്കേഷന് ഒത്തിരി പ്രതീക്ഷയോടെ ആണ് അവൾ നാട്ടിൽ എത്തിയത് ഹരി ഇത്തവണ താനുമായുള്ള കല്യാണആലോചന കുറച്ച് സീരിയസ് ആയി തന്നെ എടുത്തിട്ടുണ്ട് ബാംഗ്ലൂരിൽ നിന്ന് കായംകുളത്തേക്ക് കൊച്ചുവേളി ട്രെയിൻ നിർത്തുമ്പോൾ എന്നത്തേതും പോലെ അന്ന്…

ങ്ഹാ സന്ധ്യേ,, ഇത് ഞാനാണ്, സ്റ്റേഷനിൽ വേറെ ആരൊക്കെയുണ്ട് ?

രചന – സജി തൈപ്പറമ്പ് ങ്ഹാ സന്ധ്യേ,, ഇത് ഞാനാണ്, സ്റ്റേഷനിൽ വേറെ ആരൊക്കെയുണ്ട് ? ci സാറായിരുന്നു അത് ,സ്റ്റേഷനിലെ ലാൻറ് ഫോണിലേയ്ക്ക് വിളിക്കാതെ അദ്ദേഹം തൻ്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ, സന്ധ്യയാകെ പരിഭ്രമിച്ചു ഗോപാലൻ സാറ് ,ബിനു സാറിനെയും ബൈജു സാറിനെയും കൂട്ടി നൈറ്റ്പട്രോളിങ്ങിന് പോയി ,പിന്നെ പാറാവ് സനീഷും ഞാനും മാത്രമേ ഉള്ളു…

മൂന്നു വര്ഷങ്ങള്ക്കു മുന്നെയാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരുന്നത്. ഏതൊരുപെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്ന അഭിയേട്ടൻ. എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു..

രചന – ഉനൈസ് #അമ്മമനസ്സ് ക്ഷമിക്കണം ഇവർക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല. ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്. അഭിയേട്ടന്റെ കൈയ്യിലെ എന്റെ പിടുത്തതിന് ശക്തികൂടി. എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണീർ ചാലിട്ടൊഴുകി, അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞാൻ തേങ്ങി തേങ്ങി കരഞ്ഞു… എന്താ ചാരു ഇത്.. ആളുകൾ ശ്രദ്ധിക്കും നീ കരയാതെ.. അഭിയേട്ടന്റെ സ്വാന്തനവാക്കുകളൊന്നും ഉൾക്കൊള്ളാൻ…

ഒരിക്കലൂടെ നമ്മുടെ മോനെ സാക്ഷി നിർത്തി ഈ താലി ഞാൻ നിന്റെ കഴുത്തിൽ ചാർത്തിക്കോട്ടെ,

രചന – ഉനൈസ് #താലി കോടതിമുറിയിൽ വെച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്. മുഖത്തെ പ്രസന്നത മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ കണ്ടിട്ടും എന്നിലേക്ക് മിഴിയെറിയാതെ അലക്ഷ്യമായി കാണാത്ത ഭാവം നടിക്കുകയാണവൾ. എന്തായിരിക്കും അവളിപ്പോൾ ചിന്തിക്കുന്നത്.. പോയകാലത്തിലെ മധുരമൂറുന്ന ഓര്മകളാവുമോ.. ഹേയ് ആയിരിക്കില്ല. ചിലപ്പോൾ വരാൻ പോകുന്ന സുഖങ്ങളെ കുറിച്ചുള്ള ചിന്തയിലായിരിക്കും. നിനക്ക് ആരുടെ കൂടെ പോകണം.…

അർജുൻ ബുള്ളറ്റ് അങ്ങാടിപുറത്തുള്ള രാമേട്ടന്റെ ചായക്കടയുടെ സൈഡിൽ പാർക്ക് ചെയ്‌ത്‌ ഹെൽമറ്റൂരി ബൈക്കിന്റെ മിററിൽ തൂക്കി. രാമേട്ടനോട് പറഞ്ഞു.

രചന – ഫൈസൽ ബാബു അർജുൻ ബുള്ളറ്റ് അങ്ങാടിപുറത്തുള്ള രാമേട്ടന്റെ ചായക്കടയുടെ സൈഡിൽ പാർക്ക് ചെയ്‌ത്‌ ഹെൽമറ്റൂരി ബൈക്കിന്റെ മിററിൽ തൂക്കി. രാമേട്ടനോട് പറഞ്ഞു. “രാമേട്ടാ ഒരു ചായ ” അപ്പോഴാണ് ചായ അടിക്കുന്നതിനിടയിൽ രാമേട്ടൻ തല പൊക്കി അവനെ നോക്കിയത്. “ആരാ ഇത് അർജുൻ മോനോ മോനെവിടന്നാ രാത്രി ഈ നേരത്ത് എസ്റ്റേറ്റിൽ നിന്നാണോ.…