Category ചെറുകഥകൾ

അമ്മേ ദേവി എനിക്ക് എഫ്ബി അക്കൗണ്ടില്ലാത്തൊരു പയ്യനെ വിവാഹം കഴിക്കാൻ കിട്ടണേ…” പ്രാർത്ഥന ഉച്ചത്തിലായതിനാൽ അമ്പലത്തിലെ തിരുമേനി കേട്ടു..

രചന – സുധീ മുട്ടം ‘അമ്മേ ദേവി എനിക്ക് എഫ്ബി അക്കൗണ്ടില്ലാത്തൊരു പയ്യനെ വിവാഹം കഴിക്കാൻ കിട്ടണേ…” പ്രാർത്ഥന ഉച്ചത്തിലായതിനാൽ അമ്പലത്തിലെ തിരുമേനി കേട്ടു.. “എന്താ ശിവഭദ്ര ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള ചെറുക്കനെ കിട്ടുവോ…” “അതല്ല..തിരുമേനി എഫ്ബിയിൽ കുത്തിയിരുന്ന് ഞാൻ മടുത്തു. എന്നെ നേർവഴിക്ക് നയിക്കാൻ അങ്ങനെയെങ്കിലും ഒരാളുണ്ടാകുന്നതല്ലെ നല്ലത്…” ഞാൻ മനോഹരമായിട്ട് പുഞ്ചിരിച്ചു. തിരുമേനി…

എന്നിട്ടെവിടെ? ഞാനെപ്പോഴും നിങ്ങളോട് പറയുന്നതാ, ഓരോ സാരിയുടെയും മാച്ചിങ്ങ് ബ്ളൗസ് അതിൻ്റെ കൂടെത്തന്നെ മടക്കിവയ്ക്കണമെന്ന്…

രചന – സജി തൈപറമ്പ് ചേട്ടാ.. ഇന്നലെ കഴുകിയിട്ട എൻ്റെ പച്ച ബ്ളൗസെവിടെ? അടുക്കളയിൽ കൊച്ചിന് കൊടുക്കാനുള്ള തിളപ്പിച്ച പാല് കുപ്പിയിലേക്ക് പകർത്തുമ്പോഴാണ്, അയാൾ ഭാര്യയുടെ അലർച്ച കേട്ടത്. വെപ്രാളത്തിന് പാൽകുപ്പി അടയ്ക്കുമ്പോൾ ,ചൂട് പാല് വീണ് അയാളുടെ കൈകൾ പൊള്ളി. ഞാനത് അലമാരയിൽ തന്നെ വച്ചിട്ടുണ്ടായിരുന്നല്ലോ? പരിഭ്രമത്തോടെ മുറിയിലേക്ക് ഓടിവന്ന് ,അയാൾ ഭാര്യയോട് പറഞ്ഞു.…

മനസ്സു വെന്തു നീറാ ൻ തുടങ്ങി…വേദനിപ്പിച്ചു ഞാൻ അവനെ…വേണ്ടിയിരുന്നില്ല…മൂന്നാം വർഷത്തെ ദാമ്പത്യം…

രചന – ഷമിത രവി എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…ഐ നീഡ് ഡിവോഴ്സ്…” കണ്ണുകൾ അനുസരണയില്ലാതെ നിറയുന്നതറി ഞ്ഞുകൊണ്ടുതന്നെയാണ് മനുവിൽ നിന്നു ഞാൻ മുഖം തിരിച്ചു നിന്നത്.. പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറികൾ ഒന്നും തന്നെ ഇല്ലായിരുന്നു…ഏറെ നേരത്തെ നിശബ്ദത ക്കുശേഷം മുഖം തിരിച്ചപ്പോൾ അവൻ നിന്നിടം ശൂന്യമായിരുന്നു.. മനസ്സു വെന്തു നീറാ ൻ തുടങ്ങി…വേദനിപ്പിച്ചു ഞാൻ അവനെ…വേണ്ടിയിരുന്നില്ല…മൂന്നാം വർഷത്തെ…

എനിക്കയാളെ ഭർത്താവായി അംഗീകരിക്കൻ തന്നെ പ്രയാസമായി തോന്നി……

രചന : സമ്പത് ഉണ്ണികൃഷ്ണൻ. “ഈ തലയണ മാറ്റി ഒന്ന് അടുത്തേക്ക് കിടന്നൂടെ..” കല്യാണം കഴിഞ്ഞ അഞ്ചാം ദിവസവും തലയണ കൊണ്ട് കിടക്കയിൽ വേലി തീർത്ത എന്നോട്. എന്റെ ഭർത്താവ് ചോദിച്ച ചോദ്യത്തിന് മൗനമല്ലാതെ മറ്റൊരു മറുപടിയും എനിക്കില്ലായിരുന്നു…. എനിക്കയാളെ ഭർത്താവായി അംഗീകരിക്കൻ തന്നെ പ്രയാസമായി തോന്നി…… കല്യാണം കഴിഞ്ഞ നാൾ മുതൽ എന്നെ സ്വന്തം…

സാംപിൾ പാക്കറ്റുകൾ തൻ്റെ നേരെ നീട്ടി അതിൻ്റെ ഗുണങ്ങൾ പറയുന്നതിനിടയിൽ, സെയിൽസ് ഗേളിൻ്റെ ചോദ്യം കേട്ട് വിലാസിനിയമ്മയുടെ കൈയിൽ നിന്ന് തേയില പാക്കറ്റുകൾ ഊർന്നു വീണു.

രചന – സന്തോഷ് അപ്പുക്കുട്ടൻ #സെയിൽസ് ഗേൾ “അമ്മേ ഇവിടുത്തെ മൂത്ത മോനെകൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചൂടെ ” സാംപിൾ പാക്കറ്റുകൾ തൻ്റെ നേരെ നീട്ടി അതിൻ്റെ ഗുണങ്ങൾ പറയുന്നതിനിടയിൽ, സെയിൽസ് ഗേളിൻ്റെ ചോദ്യം കേട്ട് വിലാസിനിയമ്മയുടെ കൈയിൽ നിന്ന് തേയില പാക്കറ്റുകൾ ഊർന്നു വീണു. വിലാസിനിയമ്മ നാലുപാടും അമ്പരപ്പോടെ നോക്കി. ഭാഗ്യം! ആരുമില്ല. വിലാസിനിയമ്മ…

സിഗരറ്റു ഗന്ധവും, വിസ്കിയുടെ രൂക്ഷതയും സമന്വയിച്ച കിടപ്പറയിൽ, പ്രമോദിന്റെ നീലക്കാഴ്ച്ചകൾക്ക് വിരാമം കുറിച്ചത് ഈ ശരീരത്തിലായിരുന്നു.

രചന – രഘു കുന്നുമ്മക്കര പുതുക്കാട് ഊഷരം …………………………………………………………………… സമയമെന്തായി കാണും? സുബിത, തലചരിച്ചു ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര കഴിഞ്ഞിരിക്കുന്നു. തുലാമാസം അതിന്റെ സായന്തനങ്ങളെ ഇരുൾ മേഘങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു. പ്രഭാതത്തിലെ നീലമേഘങ്ങൾ എത്ര പൊടുന്നനേയാണ് മാഞ്ഞുപോയത്. ഉച്ചവെയിലാറാൻ തുടങ്ങിയാൽ ആകാശമിരുളും. സന്ധ്യയ്ക്കു മുൻപേ മഴയെത്തും. ഇടിനാദങ്ങളും, മിന്നൽ പ്രഭയും മഴയുടെ വരവറിയിക്കും. അമർത്തി…

ഇന്നു തന്നെ പോണോ ആവോ.. എന്താണാവോ പഠിക്കേണ്ടത്…

രചന: റിനില അഭിലാഷ്. എനിക്ക് പഠിക്കാൻ പോണം” . രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്ന മഹേഷിൻ്റെ അടുത്തെത്തി തനൂജ ഇത് പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു. “ഇന്നു തന്നെ പോണോ ആവോ.. എന്താണാവോ പഠിക്കേണ്ടത്… നീ പി.ജി.വരെ പഠിച്ചതല്ലേ.,,, ഇനിയെന്തു പഠിക്കാൻ’.. പിന്നെ നാലു വയസ്സും രണ്ടു വയസ്സുമുള്ള ഈ മക്കളെ നോക്കാനെ നിനക്കു സമയം…

മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും

രചന – സജി തൈപറമ്പ് നിശ്ചയിച്ചുറപ്പിച്ച ചെറുക്കന് പകരം, കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ട്കാരൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൻ്റെ നൈരാശ്യത്തിലായിരുന്നു ഞാൻ. മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും, കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നുമറിയുന്നത് . അങ്ങനെ കല്യാണം മുടങ്ങാതിരിക്കാനും, നാണക്കേട് ഒഴിവാക്കാനുമായി, മുഹുർത്തത്തിൽ തന്നെ വിവാഹം…

“രണ്ടാം കെട്ടിലെയാണെന്ന് കരുതി ഞാൻ നിങ്ങളുടെ അനിയത്തി തന്നെയാണ്” അകത്ത് നിന്ന് അവളുടെ വാക്കുകൾ …

രചന – സുധീ മുട്ടം രണ്ടാം കെട്ടിലെയാണെന്ന് കരുതി ഞാൻ നിങ്ങളുടെ അനിയത്തി തന്നെയാണ്”അകത്ത് നിന്ന് അവളുടെ വാക്കുകൾ ശക്തമായി പുറത്തേക്കൊഴുകി എന്റെ കാതിൽ തന്നെയാണ് വന്ന് തറച്ചത്..ഒരക്ഷരം പോലും ശബ്ദിക്കാൻ എനിക്ക് കഴിഞ്ഞില്ല.അമ്മ മരിച്ചതിനുശേഷം അച്ഛൻ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാൻ അന്ന് ശക്തമായി എതിർത്തിരുന്നു. “മക്കളൊന്നുമില്ലാത്ത എത്രയൊ ആൾക്കാരുണ്ട്.അവരെയെങ്ങാനും വിവാഹം കഴിച്ചാൽ…

അച്ഛാ.. എനിക്ക് തീരെ വയ്യ. കാലിൽ കൂടി ചോരയൊലിക്കുന്നുണ്ട്.

രചന – മുഹമ്മദ് ഫൈസൽ “”അച്ഛാ.. എനിക്ക് തീരെ വയ്യ. കാലിൽ കൂടി ചോരയൊലിക്കുന്നുണ്ട്. അടിവയറിൽ നല്ല വേദനയുമുണ്ട്.”” അനുമോൾ രണ്ട് കൂട്ടുകാരികളുടെ തോളിൽ തൂങ്ങി നടന്നു വരവേ പറഞ്ഞു. അവൾ കരയുന്നുണ്ടായിരുന്നു സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുകയായിരുന്ന മോഹൻ മകളുടെ കരഞ്ഞു കൊണ്ടുള്ള സംസാരം കേട്ട് പേടിച്ചെഴുന്നേറ്റു. അനുമോൾ പറഞ്ഞത് കേട്ട കൂട്ടുകാരികളുടെ മുഖത്ത് അല്പം…