നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….
കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു.