പ്രിയേ പ്രാണനേ : ഭാഗം 29 & 30
രചന – ജിഫ്ന നിസാർ “ഇനിയെന്ത് വയ്യാവേലിയാണാവോ ദൈവമേ..” പിന്നിൽ നിന്നും ആദിയുടെ ശബ്ദം കേട്ടതും പ്രിയ ആദ്യമോർത്തത് അതായിരുന്നു. പക്ഷേ, എങ്ങനെയെങ്കിലുമൊരു സോറി പറഞ്ഞിട്ട് ഈ മനസ്സിന്റെ ഭാരമിറക്കിവെക്കണമെന്ന വേവലാതിയായിരുന്നു ആദിയുടെ വിളിയിലുണ്ടായിരുന്നത്. തലേന്ന് രാത്രി മുതൽ തന്നെ ചൂഴ്ന്ന് നിന്നിരുന്ന ആശങ്കകളും കുറ്റബോധവും ഈ ഒരു മാപ്പ് പറച്ചിലോട് കൂടി അവസാനിക്കുമെങ്കിൽ അതൊന്നിറക്കി…
പ്രിയേ പ്രാണനേ : ഭാഗം 27 & 28
രചന – ജിഫ്ന നിസാർ “ദേ പ്രിയേ ഒന്ന് മതിയാക്കി എഴുന്നേറ്റു വരുന്നുണ്ടോ നീ. നേരം ഒരുപാടായി പെണ്ണേ. എന്തോന്നാ ഇതിന് മാത്രം ഈ കുളത്തിലിങ്ങനെ നോക്കിയിരിക്കാൻ?” ഇന്ദു പ്രിയയെ നോക്കി കണ്ണുരുട്ടി. “നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലേ ഇന്ദു പൊയ്ക്കോളാൻ ” പ്രിയ അവളെ നോക്കി ചിരിയോടെയാണ് പറഞ്ഞത്. “ആഹ്.. എന്നെ പറഞ്ഞു…
പ്രിയേ പ്രാണനേ : ഭാഗം 25 & 26
രചന – ജിഫ്ന നിസാർ “ഇത്രേം അവഗണനയും കുറ്റപ്പെടുത്തലും ഏറ്റ് വാങ്ങാൻ വേണ്ടിയാരും മനഃപൂർവം വീഴാറില്ല ആദിത് സർ..” തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നിട്ടും ഇറങ്ങി പോകും മുൻപ് പ്രിയ പറഞ്ഞിട്ട് പോയ വാക്കുകൾ ആദിയുടെ കാതിനെ ചുട്ട് പൊള്ളിക്കുന്നുണ്ട്. അവളിറങ്ങി പോയത് മുതൽ ഇതാണവസ്ഥ. ആദ്യ ദിവസം ആഘോഷമാക്കാൻ കൊതിച്ചവൻ അന്ന് ശ്വാസം മുട്ടുന്നത്…
പ്രിയേ പ്രാണനേ : ഭാഗം 16 & 17
രചന – ജിഫ്ന നിസാർ പ്രിയ കവലയിൽ വന്നിറങ്ങുമ്പോൾ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. വീട്ടിൽ വിളിച്ചിട്ട് ഇച്ചിരി വൈകുമെന്ന് പറഞ്ഞത് കൊണ്ട് തന്നെ അവരുടെ കാര്യമോർത്തവൾക്ക് പേടിയെന്നുമില്ല. പക്ഷേ പ്രതീക്ഷിച്ചത് പോലെ തന്നെ തുറിച്ചു നോട്ടങ്ങളും അടക്കം പറച്ചിലുകളും മുറക്ക് നടക്കുന്നു, അവളവിടെ ബസ്സിറങ്ങിയത് മുതൽ. താനെവിടെ ചെന്നാലും നിഴൽ പോലെ അവയെല്ലാം ആരുടെയെങ്കിലും നാവിൽ…
പ്രിയേ പ്രാണനേ : ഭാഗം 15
രചന – ജിഫ്ന നിസാർ നൂറ്റിപതിനേഴെന്നെഴുതിയ മുറിക്ക് മുന്നിൽ ചെന്നു നിന്നിട്ട് പ്രിയ ഇടവും വലവും നോക്കി. യാതൊരു പരിചയവുമില്ലാത്ത ഏതെക്കെയോ മുഖങ്ങളുണ്ട്. അവളൊന്നു ശ്വാസമെടുത്തിട്ടാണ് വാതിലിൽ പതിയെയൊന്ന് തട്ടി നോക്കിയത്. തല മാത്രം അകത്തേക്കിട്ട് താൻ തേടി വന്നയാൾ തന്നെയാണോ ഉള്ളിലെന്നു നോക്കിയിട്ടാണ് വാതിൽ മുഴുവനും തുറന്നത്. “ആഹാ.. ആരാത്.. ഇങ്ങട് കയറി വാ…
പ്രിയേ പ്രാണനേ : ഭാഗം 13 & 14
രചന – ജിഫ്ന നിസാർ തലേന്ന് പ്രിയ പോയി കഴിഞ്ഞതിനു ശേഷമായിരുന്നു രാജീവും മാധവൻ മാഷും തമ്മിലുള്ള കൂടി കാഴ്ച നടന്നത് എന്നതിനാൽ, അതിന്റെ പരിണിത ഫലമായുള്ള കുത്തി പറച്ചിലും അർഥം വെച്ചുള്ള തുറിച്ചു നോട്ടവും പ്രിയക്ക് നേരെ ഭയങ്കരമായിരുന്നു. അവർ തമ്മിലുള്ള സംസാരമൊന്നും കേട്ടിട്ടില്ല എന്നത് കൊണ്ട് തന്നെ ഇതിന് മാത്രം തന്നോട് ഇവർക്കുള്ള…
പ്രിയേ പ്രാണനേ : ഭാഗം 10
രചന – ജിഫ്ന നിസാർ സ്വയം ജീവനൊടുക്കാൻ കൂടി കഴിയാത്ത വിധം തന്റെ അമ്മയുടെ നിസ്സഹായതയാണ് താനെന്ന് അന്നും പത്മയോർത്തു വേദനിച്ചു. ഒരക്ഷരം മിണ്ടാതെ.. എല്ലാം മനസ്സിലായിട്ടും അതെല്ലാം മനസ്സിലൊതുക്കി തന്നെ വീൽചെയറിലേക്കിരുത്തി നിവരുമ്പോൾ ലോകത്തോട് മുഴുവനും മടുപ്പ് തോന്നുന്നൊരു ഭാവം അമ്മയുടെ മുഖത്തുണ്ടായിരുന്നുവെന്ന് പത്മ തിരിച്ചറിഞ്ഞതാണ്. അനൂപ് അവിടെ വന്നിട്ടുണ്ടെന്നുറപ്പുണ്ടായിട്ടും അതിനെ കുറിച്ചൊന്നും മിണ്ടാതെ…
പ്രിയേ പ്രാണനേ : ഭാഗം 05
രചന – ജിഫ്ന നിസാർ മോളെ… ” സുജ ആവിശ്വനീയതയോടെ വിളിച്ചിട്ടും പ്രിയ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു. “രാജീവ്.. അവനങ്ങനെയൊക്കെ പറഞ്ഞോ പ്രിയേ..?”. പത്മയപ്പോഴും വിശ്വാസമായില്ലെന്നത് പോലെ അവളെ നോക്കി ചോദിച്ചു. “പിന്നെ ഞാൻ നുണ പറയുന്നുവെന്നാണോ?” പ്രിയയുടെ വാക്കുകൾ കൂർത്തു. “ശോ .. അങ്ങനല്ലടി.. അവൻ.. അവനിങ്ങോട്ട് ആലോചനയുമായി വന്നിട്ട്. പിന്നെ..”…

