The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല.

രചന – പ്രതീഷ് ലോകത്തൊരു പെണ്ണും വിവാഹശേഷം തന്റെ പൂർവ്വകാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല….., മാത്രമല്ല ഇനി അഥവ യാദൃശ്ചികമായി കണ്ടാൽ തന്നെ അവിടുന്ന് മെല്ലെ മാറുകയോ മറ്റെന്തെങ്കിലും മറയാക്കി മറഞ്ഞു നിൽക്കുകയോ മാത്രമേ ചെയ്യൂ., എന്നിട്ടും പന്ത്രണ്ടു വർഷങ്ങക്കിപ്പുറം.., അവൾക്ക് എന്നെ ഒരിക്കൽ കൂടി കാണണമത്രെ…, ഒരേയൊരു പകൽ മാത്രം തമ്മിൽ പഴയത് പോലെ ചിലവഴിച്ചാലോ…








