Month March 2026

ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റ

ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു. സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി. എന്താണ് സംഭവിയ്ക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാതെ ആ അടിയിൽ മരവിച്ചു തറഞ്ഞു നിൽക്കുകയായിരുന്നു അവൾ. കവിളിൽ നോവ് പതിഞ്ഞു…

പ്രിയം

പ്രിയം. ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട് ,പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ പ്രിയതമയും. എന്തോ ഉൾവിളിയെന്നോണം ശരത്തിന്റെ കൈകൾ തന്നിൽ നിന്ന് പതിയെ അടർത്തി മാറ്റിക്കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരത് അതിന് അനുവദച്ചില്ല. “നീയിതെങ്ങോട്ടാ… കുറച്ചു നേരം കൂടി കഴിഞ്ഞിട്ട് എഴുന്നേൽക്കാം.” ഉറക്ക ചടവില്ലെങ്കിലും അവളെ ഒന്നുകൂടി മുറുകെ പിടിച്ച് കൊണ്ടു ശരത് പറഞ്ഞു.…

സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ .. എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ

” സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ .. എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ..” രണ്ട് ബസ് മാറിക്കേറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത് വരാനും പോകാനും. ക്ഷീണം കൊണ്ട് കണ്ണടഞ്ഞുപോകുന്നതാണെന്ന് അറിയാം എന്നാലും ബസ് കമ്പിയിൽ തൂങ്ങി സീറ്റിലേക്ക് ചാരി നിന്നുറങ്ങുന്ന സുധേച്ചിയുടെ ചിത്രം തെല്ലൊന്നുമല്ല എന്നെ ചിരിപ്പിച്ചത്.. എന്നെപോലെ പുലർച്ചെ…

ഔ… ഔ.. ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ..

“ഔ… ഔ.. ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ…” കാലുകൾ മടക്കിപിടിച്ച് ചുരുണ്ട് ,പൂർവാധികം ശക്തിയോടെ ഞാൻ ഒന്നുകൂടി നിവർന്നു. കുറച്ചുനാള് കൂടി ഇങ്ങനെ സഹിക്കണംന്നാ തമ്പാട്ടിയും അമ്മയും പറഞ്ഞത്. അവരോടല്ലാതെ എനിക്കിപ്പോൾ പരിഭവവും പരാതിയും പറയാനും ആരുമില്ലല്ലോ.. കണ്ണും പൂട്ടി ഇരുട്ട് നിറഞ്ഞൊരാ ഇടത്തിലെ വെള്ളത്തിൽ കിടക്കുമ്പോൾ ,…

“എടീ സാലമ്മേ ഇന്ന് വൈകുന്നേരമാണ് അവരുടെ ഫ്ലൈറ്റ്.. നീയാ ഉണ്ടയും കിടുതാപ്പും ഇന്നെങ്ങാനും പൊതിഞ്ഞു തീർക്കുമോ.

“എടീ സാലമ്മേ ഇന്ന് വൈകുന്നേരമാണ് അവരുടെ ഫ്ലൈറ്റ്.. നീയാ ഉണ്ടയും കിടുതാപ്പും ഇന്നെങ്ങാനും പൊതിഞ്ഞു തീർക്കുമോ..” കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുന്നതിനിടക്ക് അകത്തേക്ക് നോക്കി എന്നോട് പറയുന്നതിനിടയിൽ ബാബുച്ചായൻ ചുളിവ് തീർന്ന് വടിപോലെ നിൽക്കുന്ന സിൽക്ക് ജൂബാ ഒന്നുകൂടി വലിച്ചിടുന്നതും മടക്കിവച്ച കൈ ഉഴിഞ്ഞ് വിരലിൽ കിടന്ന നവരത്നമോതിരം ശരിക്കിടുന്നതും തുറന്ന് കിടക്കുന്ന വാതിലിൽ കൂടി…

ചത്തോടാ അവള്? നാശം!  നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..”

“ചത്തോടാ അവള്? നാശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..”   പൂർണനഗ്നയായി കട്ടിലിൽ മലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ അയാൾ ഒച്ച വച്ചു.   അവളുടെ കാലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുകൊഴുത്ത രക്തത്തിനാൽ നനഞ്ഞു കുതിർന്ന് വെളുത്ത നിറമുള്ള ബെഡ്ഷീറ്റിന്റെ നിറം മാറിയിരുന്നു. മുഖം മറഞ്ഞ് പരന്നുകിടക്കുന്ന നീളമുള്ള മുടിയൊതുക്കി,…

മോളേ… നീ എന്തിനാ ഈ കാണിക്കുന്നത്? നിന്നെ വളർത്തിയ അച്ഛനെയും അമ്മയെയും കുറിച്ച് നിനക്ക് ഒരു ചിന്തയുമില്ലേ?”

“എന്റെ കൂടെ ജീവിക്കണമെന്നുണ്ടെങ്കിൽ ഇപ്പോൾ ഇറങ്ങി വാ… നിന്നെ പൊന്നുപോലെ നോക്കിക്കോളാൻ എനിക്ക് പറ്റും.” അർജുൻ ആ വീടിന്റെ മുറ്റത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സിറ്റൗട്ടിൽ തരിച്ചുനിന്ന നിലാവരി അവനരികിലേക്ക് ഓടാൻ തുടങ്ങിയതും, അച്ഛൻ രഘു അവളുടെ കൈകളിൽ ശക്തമായി പിടിച്ചു. “മോളേ… നീ എന്തിനാ ഈ കാണിക്കുന്നത്? നിന്നെ വളർത്തിയ അച്ഛനെയും അമ്മയെയും കുറിച്ച്…

പെയ്തൊഴിയാത്ത മഴയായ് നീ

പെയ്തൊഴിയാത്ത മഴയായ് നീ “മോളേ, ഈ വേഷമൊക്കെ ഒന്ന് മാറി കുളിച്ച് വാ… ദേ, ഇടാനുള്ള വസ്ത്രം ഞാൻ അലമാരയിൽ വെച്ചിട്ടുണ്ട്.” അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് മീര സ്വബോധത്തിലേക്ക് വന്നത്. ഒരു സുമംഗലിയായി, കസവ് സാരിയും ആഭരണങ്ങളും അണിഞ്ഞ് നിൽക്കുമ്പോഴും അവളുടെ ഉള്ളിൽ കനൽ എരിയുകയായിരുന്നു. അമ്മ മുറി വിട്ടിറങ്ങിയതും മീര വാതിലടച്ച് കുറ്റിയിട്ടു.…

ചെറുകഥ

  “ഇങ്ങനെയൊക്കെ സംഭവിക്കാൻ മ്മടെ കുട്ടി എന്ത് പിഴച്ചു നാത്തൂനേ…” ജാനുവമ്മയുടെ തേങ്ങൽ ആ ഉമ്മറത്ത് തട്ടി പ്രതിധ്വനിച്ചു. 28 വയസ്സായിട്ടും മകൾ അനഘയുടെ വിവാഹം നടക്കാത്തതിലുള്ള ആധി അവരെ തളർത്തിയിരുന്നു. സർക്കാർ സ്കൂളിൽ ജോലിയുണ്ട്, കാണാൻ ലക്ഷണമൊത്ത പെൺകുട്ടി. എന്നിട്ടും ഓരോ ആലോചനകളും അവസാന നിമിഷം മുടങ്ങുന്നു. കഴിഞ്ഞ മാസം നടന്ന ആദർശുമായുള്ള നിശ്ചയം…

അവളുടെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു. തലയ്ക്കു ചുറ്റും ഇരുട്ട് പടരുന്നത് പോലെ അവൾക്ക് തോന്നി. ഭിത്തിയിൽ ചാരി നിന്ന്

  ആലിലകൾ കാറ്റിലാടുന്നതുപോലെ അനിഘയുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കവിളിൽ പടർന്ന വിരലടയാളങ്ങൾ കനലായി എരിയുന്നു. വീടിന്റെ ഉമ്മറത്ത് നിൽക്കുമ്പോൾ ഉള്ളിലെ അമർഷം ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കാൻ വെമ്പി. “ആരുടെയൊക്കെ ഭാര്യയാവണം ഞാൻ ഇവിടെ? പറയുമ്പോഴെങ്കിലും മര്യാദയ്ക്ക് പറ!” അനിഘയുടെ ആ ചോദ്യം ആ വീട്ടിലെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. ദേഷ്യവും അപമാനവും കൊണ്ട്…