Tag Anuragi

അനുരാഗി : ഭാഗം 04

രചന – ആയിഷ അക്ബർ വേദ മുറിയിലേക്ക് ചെന്നാ കാട്ടിലിലേക്ക് മലർന്നു കിടന്നു….. കണ്ണുനീർ പോലും തന്നെ തലോടാൻ തുനിയുന്നില്ല….. അവൾ കണ്ണുകൾ മിഴിച്ചു കൊണ്ട് കറങ്ങുന്ന ഫാനിലേക്ക് നോക്കിയങ്ങനെ കിടന്നു…. നേരം ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്…… അവൾ പതിയെ എഴുന്നേറ്റു…. ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യമില്ലെന്ന് അവരോട് പറഞ്ഞ സ്ഥിതിക്ക് ഏത് സമയവും…

അനുരാഗി : ഭാഗം 03

രചന – ആയിഷ അക്ബർ പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴും അവന്റെ കാര്യങ്ങളൊന്നിലേക്കും വേദ തിരിഞ്ഞിരുന്നില്ല…. പ്രസാദ് അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും അവളോട് ആവശ്യപ്പെടാനുള്ള ധൈര്യം അവനുമുണ്ടായില്ല…… ഇതൊക്കെ ചെയ്യാതെ എവിടെ പോയി കിടക്കാ അവള്…….. ഷൂ വെച്ചയിടത് നിന്നുമെടുത് അതിലെ പൊടി തട്ടി കളയുന്ന പ്രസാദിനെ നോക്കിയാണ് സുലോചന യത് ചോദിച്ചത്…… വേണ്ട അമ്മേ…..…

അനുരാഗി : ഭാഗം 02

രചന – ആയിഷ അക്ബർ പതിവ് പോലെ രാവിലെ എഴുന്നേറ്റവൾ അടുക്കളയിലേക്ക് കയറി…. ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ഭക്ഷണം പാകം ചെയ്യുമ്പോഴും തനിക്ക് സ്വന്തമായൊരിഷ്ടം ഈ വീട്ടിലില്ലെന്നത് അവളോർത്തു….. എന്നത്തേതിലും വ്യത്യസ്തമായൊരു തളർച്ചയാണ് ഇന്ന് ശരീരത്തിനും മനസ്സിനും…. ഇന്നലെ കണ്ട കാഴ്ച കണ്ണുകളിൽ നിന്നു മായുന്നില്ല…… അവൾ സാരി തലപ്പ് ഒന്ന് കൂടി എളിയിലേക്ക് തിരുകി വെച്ചു………

അനുരാഗി : ഭാഗം 01

രചന – ആയിഷ അക്ബർ ആ വീടിന്റെ വാതിൽ തുറക്കപ്പെട്ടതും പ്രസാദ് അവളിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് വിട്ട് കൊണ്ട് ഒരു ഞെട്ടലോടെ അകന്ന് മാറി…. വാതിൽ പടിയിലേക്ക് മിഴികൾ നീക്കാൻ അവനു വല്ലാത്ത ഭയം തോന്നിയെങ്കിലും തന്നെ നോക്കി നിർവികാരമായി നിൽക്കുന്ന വേദയെ അവൻ വ്യക്തമായി കണ്ടിരുന്നു…… അവൾക്കരികിലായി തന്നെ ഉറ്റു നോക്കി നിൽക്കുന്ന…