“മോനെ നീ ഇങ്ങനെയൊന്നും ആവരുത്. നിന്റെ പെങ്ങന്മാരും ഈ കുടുംബവും നിന്നെ കുറിച്ച് ഇങ്ങനെ കേൾക്കുമ്പോൾ വല്ലാതെ പതറി പോകും..
പ്രസവത്തോടുകൂടി രുഗ്മണി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരിയായിട്ടു ആയിരുന്നില്ല ..
എന്റെ കുഞ്ഞിനു മുലയൂട്ടാൻ പറ്റുന്നൊരു പെണ്ണിനെ കിട്ടുമ്പോ നിങ്ങള് പറ, ഞാൻ വന്നു താലിക്കെട്ടി ഭാര്യയാക്കി കൂടെ കൊണ്ടുവന്നോളാം.