എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ഇത്രയും ഒരു നെറികെട്ടവനെ സ്നേഹിച്ചതിന്.
മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ മാടിയൊരുക്കി അവൾ ആകടൽ തീരത്ത് അങ്ങനെ ഇരുന്നു…. ഇതിനുമുമ്പ് ഇങ്ങനെയുള്ള സായാഹ്നങ്ങളിൽ തനിക്കൊപ്പം ഉണ്ടായിരുന്നവനെ കുറിച്ച് ഓർക്കുമ്പോൾ ചുണ്ടിൽ ഒരു പുച്ഛച്ചിരി…











