Category Malayalam short stories

മെൻസ്‌ട്രുൽ കപ്പിനെക്കുറിച്ച് നേരത്തെ ഒരു പോസ്റ്റിട്ടപ്പോ “പെണ്ണുങ്ങൾ ഇങ്ങനൊക്കെ പറയാമോ”

രചന – അബ്രഹാമിന്റെ പെണ്ണ് മെൻസ്‌ട്രുൽ കപ്പിനെക്കുറിച്ച് നേരത്തെ ഒരു പോസ്റ്റിട്ടപ്പോ “പെണ്ണുങ്ങൾ ഇങ്ങനൊക്കെ പറയാമോ” എന്ന് ചോദിച്ച ആ കുലസ്ത്രീയും “എന്തൊരു തൊലിക്കട്ടിയാ പെണ്ണുമ്പിള്ളേ നിങ്ങക്ക് “എന്ന് ചോദിച്ച നിവിൻ പോളിയുടെ ഫോട്ടോ വെച്ച് ഇൻബോക്സിൽ വന്ന് പാട്ട് പാടി വെറുപ്പിക്കുന്ന ആ വേട്ടാവളിയനും മൂലയ്ക്കോട്ട് നീങ്ങി നില്ല്..ബാക്കിയുള്ളവർ വായിച്ചാൽ മതി..പീരിയ്ഡിന്റെ അസ്വസ്ഥതകൾ അങ്ങേയറ്റം…

നാളെയെങ്കിലും ഇതിനൊരുഅവസാനമുണ്ടാക്കണം.

രചന – ശിവാംഗി ശിവ ” ഉണ്ണ്യേട്ടന് ചിരിക്കാൻ അറിഞ്ഞൂടെ…? ഇതെന്തിനാ സദാ സമയോം ഇങ്ങനെ മസിൽ പിടിച്ചു നടക്കണേ…? “” നീയെന്തിനാടി ന്റെ കാര്യത്തിൽ ഇടപെടണത്? ഞാൻ ചിരിച്ചാലും കരഞ്ഞാലും നിനക്കെന്താ… “ചിരി പ്രതീക്ഷിച്ച മുഖത്തുനിന്നും ഈ ചോദ്യം അവളൊട്ടും കരുതിയില്ല. പിന്തിരിഞ്ഞു നടക്കുമ്പോഴും തിരികെ വിളിച്ചിരുന്നെങ്കിൽ എന്നവൾ മോഹിച്ചു. എവടെ വിളിക്കാൻ… !”…

വീട്ടിലൊന്നും അമ്മയും പെങ്ങളുമില്ലേ.പെട്ടെന്നു ബസിലെ തിരക്കിനിടയിൽ അവളുടെ അലർച്ച കേട്ടു ഞാനൊന്നു ഞെട്ടി

രചന – സുധീ മുട്ടം “തനിക്കൊന്നും എന്താടോ കണ്ണുകാണില്ലേ.വീട്ടിലൊന്നും അമ്മയും പെങ്ങളുമില്ലേ.പെട്ടെന്നു ബസിലെ തിരക്കിനിടയിൽ അവളുടെ അലർച്ച കേട്ടു ഞാനൊന്നു ഞെട്ടി.ഇവളിതാരോടാ പറയുന്നേ.നോക്കിയപ്പോൾ എന്നോട് തന്നെ.”എന്താ കാര്യം.”തനിക്കൊന്നും അറിയില്ല പാവം.കുളിച്ചു സുന്ദരക്കുട്ടപ്പനായി ഒരുങ്ങി ചിലയവന്മാർ എഴുന്നുളളിക്കൊള്ളും.എന്നിട്ട് മുട്ടലും” ഞാനറിയാതെയൊന്നു ഞെട്ടി.ഈശ്വരാ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബാലൻസ് കിട്ടിയില്ല.മുന്നിൽ നിന്നവളെ ചെന്നൊന്ന് മുട്ടിയതിനു ഇത്രയും ഒച്ചപ്പാട് എന്തിനാ…”പെങ്ങളെ…

ഇതൊക്കെയല്ലെ സേട്ടാ..ഒരു വെറൈറ്റി”.

രചന – സുധീ മുട്ടം വിവാഹത്തിനു വെറൈറ്റി വേണമെന്ന് പ്രതിശ്രുത വരൻ പറഞ്ഞു.എങ്കിൽ അങ്ങനെയാകട്ടെയെന്ന് ഞാനും കരുതി.എങ്കിൽ സദ്യക്ക് പകരം ബിരിയാണി മതി.ഞാനെന്റെ നിലപാട് അറിയിച്ചു. ചിക്കൻ ..ബീഫ് ഇത് വരന്റെ ഇഷ്ടം ആകാമെന്ന് ഞാനും..എങ്കിൽ ഇതൊന്നും വേണ്ട കുറച്ചു കോസ്റ്റിലിയാകട്ടെ..മട്ടൺ മതി.സത്യത്തിൽ ഞാൻ ശരിക്കും ഞെട്ടി… കാലമാടൻ സ്ത്രീധനം ആവശ്യത്തിനു കൊടുത്തിട്ടും പിന്നെയും പെണ്ണിന്റെ…

കൂടപ്പിറപ്പായി ഒരു പെങ്ങളില്ലാത്ത അവൻ പെങ്ങളില്ലായ്മയാണ് ഏറ്റവും വലിയ ദാരിദ്ര്യം എന്ന് ഒരായിരം തവണ പറഞ്ഞിട്ടുണ്ടെന്നോട് .

രചന –  ആദർശ് മോഹനൻ ” ഓരോരുത്തരേം വിളിച്ചു കേറ്റുമ്പോൾ പ്രായം തികഞ്ഞൊരു പെൺകൊച്ചുള്ള വീടാണിതെന്നോർക്കണം ആദി “അമ്മായിയത് പറഞ്ഞപ്പോൾ പ്രായത്തേ മാനിച്ച് ഞാനെന്റെ പല്ലുകൂട്ടിക്കടിച്ച് ഉമ്മറത്തേക്കൊന്നു മുഖം തിരിച്ചുപിടിക്കുക മാത്രമേ ചെയ്തുള്ളൂ തിണ്ണയിലിരിക്കുന്ന കണ്ണന്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി, നിറഞ്ഞ കണ്ണുകളോടെ എനിക്ക് നേരെയവൻ പല്ലിളിച്ചു കാട്ടിയപ്പോൾ തക്ക സമയത്ത് അമ്മായിക്കുള്ള ചുട്ട മറുപടിയെനിക്ക്…

“ചതിച്ചല്ലൊ ഭഗവാനെ..കുരുത്തം കെട്ടവൾ ഒളിച്ചോടിയൊ…”

രചന – സുധീ മുട്ടം “ആദ്യരാത്രിയുടെ ആലസ്യത്തിൽ താമസിച്ചാണവൻ എഴുന്നേറ്റത്.എഴുന്നേറ്റപാടെ ഉടുത്തിരുന്ന ഉടുമുണ്ട് തപ്പിയെടുത്ത് അവൻ ചാടിയെഴുന്നേറ്റു.കാലുകൾ നിലത്തുറപ്പിച്ചപ്പോൾ പതിയെ അവൻ വേച്ചുപോയി…. തലക്കു വല്ലാത്തൊരു പെരിപ്പും മന്ദതയും.മനസാകെ വല്ലാത്തൊരസ്ഥത…പതിയെ അവൻ കട്ടിലിലേക്കിരുന്നു.അലങ്കരിച്ചിരിക്കുന്ന മുറിയും ബെഡ്ഡിലെ ചതഞ്ഞരഞ്ഞ മുല്ലമൊട്ടും കണ്ടവനൊന്ന് ശരിക്കും ഞെട്ടി… പതിയെ സ്ഥലകാലബോധം വന്നു തുടങ്ങി. ഇന്നലെ ആയിരുന്നു തന്റെ വിവാഹം. ആദ്യരാത്രിയും…

“വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി”

രചന – സുധിൻ സദാനന്ദൻ ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്,.. മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് ഞാനും,..”വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി” എന്ന് അവൾക്കുനേരെ ആക്രോശിച്ചപ്പോൾ…

ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം,

രചന: സുധിൻ സദാനന്ദൻ , വൈദ്ദേഹി വൈഗ ഭർത്താവിൻ്റെ മരണം നേരിൽ കണേണ്ടിവന്നതിലുള്ള ഷോക്കിലാവാം, ഒന്ന് കരയുക പോലും ചെയ്യാതെ അവൾ മൂകമായി ഇരിക്കുന്നതെന്ന്, മഹിയേട്ടൻ്റെ മൃതദേഹം കാണാനെത്തിയവർ സഹതാപത്തിൻ്റെ സ്വരത്തിൽ പരസ്പരം പറയുന്നുണ്ടായിരുന്നു,..മഹിയേട്ടൻ്റെ മരണത്തിൽ ദു:ഖമുണ്ടോ എന്ന ചോദ്യം തൻ്റെ മനസ്സാക്ഷിയോട് ചോദിച്ചാൽ ഒരുപക്ഷെ ‘ഇല്ല’ എന്നായിരിക്കില്ലേ മറുപടി,..അയാൾ തനിയ്ക്ക് ഒരു നല്ല ഭർത്താവായിരുന്നോ,..?കനലെരിയുന്ന…

സമ്പാദ്യം ആയപ്പോൾ ആദ്യം തിരിച്ചെടുത്തു അമ്മയെ ഏൽപ്പിച്ചത് ആ മാലയായിരുന്നു.

രചന  സുജ അനൂപ് താലിമാല “അമ്മേ, എനിക്കിനിയും പഠിക്കണം…”പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നൂ. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാടു മോഹിച്ചത് തെറ്റായി പോയി. എങ്ങനെ എങ്കിലും പഠിച്ചു വിദേശത്തു…

ഇതിപ്പം ഞാൻ ദിവ്യഗർഭം ധരിച്ചതു പോലെയാണല്ലൊ നിങ്ങളുടെ വർത്തമാനം കേട്ടാൽ…”

രചന – സുധീ മുട്ടം ഇടിത്തീ പോലെയാണ് ആ വാർത്ത അവന്റെ കാതിൽ പതിച്ചത്….” ഭാര്യ രണ്ടാമതും ഗർഭിണി ആയിരിക്കുന്നു…വിവരമറിഞ്ഞതും അവൻ നെഞ്ചത്ത് കൈവെച്ചു…ഈശ്വരാ ഞാനീ ചതി പ്രതീക്ഷിച്ചില്ലല്ലോ…”വിവരമറിഞ്ഞതും പണി സ്ഥലത്ത് നിന്ന് അവൻ പാഞ്ഞു വീട്ടിലെത്തി…”സത്യമാണോടീ നീ പറഞ്ഞത്.രണ്ടാമതും…”അവളവനെ രൂക്ഷമായിട്ടൊന്നു നോക്കി.താനെന്തൊ വലിയ തെറ്റു ചെയ്ത ഭാവത്തിൽ ചോദ്യം ചെയ്യുന്നതു കൊണ്ട്അവൻ ആധിയോടെ വീണ്ടും…