Karimizhi

The World of Malayalam Stories

Gayathry Surendran

മിഴി : ഭാഗം 01

രചന – ഗായത്രി സുരേന്ദ്രൻ “അമ്മേ എന്തേലും തരാനുണ്ടേൽ ഇവൾടെ കയ്യിലു കൊടുത്തു വിടണോ?ഇവിടെ വേറാരും ഇല്ലേ?”ചായക്കപ്പിലമർത്തി പിടിച്ചുകൊണ്ട് മിഴി തേങ്ങലുകളടക്കിപ്പിടിച്ചു…..അവളുടെ വേദനതുളുമ്പുന്ന മുഖം അവനിൽ അസഹ്യതയുളവാക്കി…..ഒരുപാടിഷ്ടായോണ്ടല്ലേ കുഞ്ഞേട്ടന്റെ ഓരോ കാര്യങ്ങളും അണുവിട വ്യത്യാസം വരുത്താതെ ഞാനിങ്ങനെ ചെയ്തു പോരുന്നത്….എന്നിട്ടും…..കണ്ണിലു മുന്നിലെന്നെ കണ്ടാൽ പിടിക്കില്ല്യാ…. ദൂരത്തൊക്കെ പഠിച്ചു വന്നപ്പോ ചുരിദാറോ പട്ടുപാവാടയോ ഇട്ടു നടക്കണ പെണ്ണു…