ഈ മഴയിൽ : ഭാഗം 27
രചന – ശ്രീ അവരെ കണ്ടതും രുദ്ര തിരിഞ്ഞു ഓടാൻ തുടങ്ങി….. പക്ഷെ അവൾ തിരിഞ്ഞതും അടുത്തുണ്ടായ എന്തോ തട്ടി മറിഞ്ഞു താഴെ വീണു…….. അവൾ അതൊന്നും വക വക്കാതെ അവിടെ നിന്നും ഓടി……. എന്നാൽ അവളുടെ ഓട്ടം കണ്ട ആ നാലു ജോഡി കണ്ണുകൾ ദേഷ്യത്താൽ ചുവന്നു…….. രുദ്ര ഓടുന്നത് മേഘയുടെ കൂട്ടാളികൾ കണ്ടു……….

