ആളും തിരക്കും സഹതപിക്കലുകളും വിലാപവുമൊഴിഞ്ഞ മൂന്നാമത്തെ പകലിൽ മുറിയിലെ വെറും തിണ്ണയുടെ തണുപ്പിൽ നിന്നവളെഴുന്നേറ്റു…
ഉപ്പയുടെ മരണം മനസിന്റെ താളം തെറ്റിക്കുക മാത്രമായിരുന്നില്ല.. അടുപ്പിലെ പുക ഉയരുന്നത് പോലും ഉപ്പയിലൂടെ ആയിരുന്നെന്ന് വീട്ടിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞു തുടങ്ങിയപ്പോൾ ആയിരുന്നു മനസിലായത്..