Category ചെറുകഥകൾ

“എനിക്കൊരു ഉമ്മ തരുവോ സേതുവേട്ട….!!!”

രചന – ശേഷ്മ ധനീഷ് “എനിക്കൊരു ഉമ്മ തരുവോ സേതുവേട്ട….!!!” തമാശയോടെയാണെങ്കിലും എന്റെയാ ചോദ്യം ആളെയൊന്ന് വലച്ചു… എനിക്ക് നേരെയുള്ള ആ ഗൗരവമേറിയ കണ്ണുരുട്ടലിന് ഒരു താക്കീതിന്റെ ഭാവമായിരുന്നു… ചിരിയോടെ പാവാടത്തുമ്പുയർത്തി തോട്ടുവക്കിലൂടെ ഞാൻ വേഗത്തിൽ ഓടുമ്പോൾ കലുങ്കിന്റെ തടിപ്പാലത്തിലിരുന്ന് ആളെന്നെ ചിരിയോടെ നോക്കുന്നത് ഞാനറിഞ്ഞു… ഇങ്ങനെയാണ് ഞങ്ങളുടെ സേതുവേട്ടൻ… ഒരൽപ്പം സ്വർത്ഥത പുരട്ടി പറഞ്ഞാൽ…

അന്തക്ഷോഭം കൊണ്ടു അവൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിലായി. അമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ…ഒരിക്കൽ…ഒരിക്കൽ മാത്രം……

രചന – മിനി ജോർജ് മനസ്താപം അന്തക്ഷോഭം കൊണ്ടു അവൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിലായി. അമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ…ഒരിക്കൽ…ഒരിക്കൽ മാത്രം…… ഇനി തിരിച്ചു പോകാൻ വയ്യ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് ഉണ്ടായത്. അതിൻ്റെ സമ്മർദ്ദത്തിൽ വീട്ടിലേക്കൊരു തിരിച്ചു പോക്ക് അവനിനി വയ്യ. ഓർക്കും തോറും അവനു ശ്വാസം മുട്ടി തുടങ്ങി. പലവട്ടം പ്രണവിനോട്…

ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്….

രചന – നവാസ് ആമണ്ടൂർ #താരാട്ട് ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്. പെട്ടന്ന് ഡ്രസ്സ്‌ ശരിയാക്കി സന അവനിൽ നിന്നും മാറി. അവൻ എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ രണ്ട് പോലിസുകാർ. “പുറത്തോട്ട് ഇറങ്ങി നിൽക്ക്.. എന്താണ് നിങ്ങളുടെ പേര്.. ” “ഞാൻ അനസ്.. ഇവൾ സന..’…

എന്താ മോളേ, വീട്ടിലേക്കുള്ള വഴിയെല്ലാം നീ മറന്നോ ?

രചന – പ്രതീഷ് എന്താ മോളേ, വീട്ടിലേക്കുള്ള വഴിയെല്ലാം നീ മറന്നോ ? ഒരു വർഷത്തോള്ളമായി നീ വീട്ടിലേക്ക് വന്നിട്ട്, ഭർത്താവും കുഞ്ഞും കുടുംബവും മാത്രം മതിയെന്നായല്ലെ ? അച്ഛന്റെ ചോദ്യം കേട്ട് ഭ്രമിക ഒന്നു ചിരിച്ചു, “ആഗ്രഹമില്ലാത്തോണ്ടല്ലാ അച്ഛാ തിരക്കൊഴിഞ്ഞ് വരാനൊരു ഒഴിവു കിട്ടണ്ടേ ? ഇന്നു തന്നെ എല്ലാം ഒഴിവാക്കിയും ഇല്ലാത്ത സമയമുണ്ടാക്കിയും…

അച്ഛനില്ലാത്തതിന്റെ വിഷമം അറിയിക്കാതെ ആയിരുന്നു ആ അമ്മ അവനെ വളർത്തിയിരുന്നത്..

രചന – പ്രവീൺ ചന്ദ്രൻ ## മാലാഖ “നഴ്സോ… നിനക്ക് വേറെ ആരേയും കിട്ടിയില്ലേ പ്രേമിക്കാൻ.. എന്റെ മോൻ ഇപ്പോഴേ അതങ്ങ് മറന്നേക്ക്”… അമ്മയുടെ വാക്കുകൾ ഉറച്ചതായിരുന്നു എന്ന് അവന് മനസ്സിലായി… അച്ഛനില്ലാത്തതിന്റെ വിഷമം അറിയിക്കാതെ ആയിരുന്നു ആ അമ്മ അവനെ വളർത്തിയിരുന്നത്.. അത് കൊണ്ട് തന്നെ അമ്മ പറയുന്നതായിരുന്നു അവന് അവസാനവാക്കും.. പക്ഷെ വിൻസി…

പത്രം ഇടുന്ന എന്നോട് പ്രായമായ ആൾ പറഞ്ഞു ഇനി മുതൽ പത്രം വീട്ടിലെ ബെൽ അടിച്ചു എന്നെ ഏൽപ്പിച്ചേ പോകാവൂ അഞ്ഞൂറ് രൂപ കൂടുതൽ തരാം പക്ഷെ അതിന്റെ കാരണം ശരിക്കും ഞെട്ടിച്ചു

രചന – കൃഷ്ണ ദാസ് വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ…

എടി കുഞ്ഞിനെ നടുക്ക് നിന്ന് മാറ്റിക്കിടത്ത് ഒരു കാര്യം പറയട്ടെ. നിങ്ങള് പറയാൻ പോകുന്ന കാര്യം എനിക്ക് കേൾക്കണ്ട, അല്ലേലും…

രചന – അമ്മു സന്തോഷ് നക്ഷത്രവിളക്ക് “എടി കുഞ്ഞിനെ നടുക്ക് നിന്ന് മാറ്റിക്കിടത്ത് ഒരു കാര്യം പറയട്ടെ ” “നിങ്ങള് പറയാൻ പോകുന്ന കാര്യം എനിക്ക് കേൾക്കണ്ട .അല്ലേലും അമ്മേം പെങ്ങന്മാരേം കണ്ടു കഴിഞ്ഞാൽ പിന്നെ എന്നെ ഇത് വരെ കണ്ടിട്ടേയില്ലാത്ത ഭാവമാ” അവൾ തിരിഞ്ഞു കിടന്നു പിറുപിറുത്തു “എന്റെ ചക്കരയല്ലേ ഞാൻ എന്നാ പറഞ്ഞെന്നാ?”അവൻ…

“ഹാ അവളോട് എന്ത് ചോദിയ്ക്കാൻ??? അല്ലെങ്കിൽ തന്നെ പെൺപിള്ളേരോട് ആരെങ്കിലും അനുവാദം ചോദിക്കുമൊ?

രചന – കണ്ണൻ സാജു “ഹാ അവളോട് എന്ത് ചോദിയ്ക്കാൻ??? അല്ലെങ്കിൽ തന്നെ പെൺപിള്ളേരോട് ആരെങ്കിലും അനുവാദം ചോദിക്കുമൊ? ജാതക പൊരുത്തം ശരിയായ സ്ഥിതിക്കും മോന്റെ അച്ഛനും അമ്മയും പറഞ്ഞ തുക തരാൻ ഞങ്ങൾ തയ്യാറായ സ്ഥിതിക്കും ഇനി എത്രയും വേഗം മുഹൂർത്തം കുറിക്കുക.. ” പെൺകുട്ടിയുടെ അച്ഛന്റെ വാക്കുകൾ കേട്ടു ഒരു നിമിഷം ആനന്ദ്…

നാൽപ്പത്തഞ്ചാം വയസ്സിൽ പച്ച മാങ്ങ വേണമെന്നമ്മ അച്ഛനോട് വാശി പിടിച്ചു പറയുന്നതു കേട്ടപ്പോൾ ഇടനെഞ്ചിൽ ഇടിത്തീ വീണ പോലെ ഞാൻ നിന്നു.

രചന – ആദർശ് മോഹനൻ നാൽപ്പത്തഞ്ചാം വയസ്സിൽ പച്ച മാങ്ങ വേണമെന്നമ്മ അച്ഛനോട് വാശി പിടിച്ചു പറയുന്നതു കേട്ടപ്പോൾ ഇടനെഞ്ചിൽ ഇടിത്തീ വീണ പോലെ ഞാൻ നിന്നു. ജീവിതത്തിലാദ്യമായ് അച്ഛന്റെ മുഖം നാണം കൊണ്ടു ചുവന്നു തുടിക്കുന്നത് കണ്ടപ്പോൾ ഉളളിൽ അടക്കാനാകാത്ത ദേഷ്യമാണുണ്ടായത്. വയസ്സാംകാലത്ത് ഈ കാർന്നോർക്ക് എന്തിന്റെ കേടാണെന്ന രീതിയിലച്ഛനെ കടുപ്പിച്ചൊന്നു നോക്കി, എനിക്ക് മുഖം…

“എനിക്കിഷ്ടല്ലച്ചാൽ ഇഷ്ടല്ല, നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ”….

രചന – അനുശ്രീ “നീയെന്താ ദേവൂട്ടീ ഈ പറേണത് ?” അവളുടെ കുട്ടിത്തമാർന്ന മുഖത്ത് ഇപ്പോൾ ഗൗരവം നിറഞ്ഞിരിക്കുന്നു,. “എനിക്കിഷ്ടല്ലച്ചാൽ ഇഷ്ടല്ല, നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ ” അതും പറഞ്ഞ് അവൾ നടന്ന് നീങ്ങുമ്പോൾ ആശങ്കകളുടെ ഒരു ലാവ തന്നെ രൂപപ്പെടുകയായിരുന്നു എന്റെ ഉള്ളിൽ,.…