രചന – അനൂപ് അനു
ഭാര്യ
✒✒✒
”സുധിയേട്ടാ ഒന്നു നിന്നേ.എങ്ങോട്ടാ ഇത്രേം വേഗത്തിൽ .ഇതുവരെ എവിടായിരുന്നു,,
കൂട്ടുകാരുമൊത്തുള്ള ചെറിയ ഒരു കമ്പനികൂടൽ അവർ കൂടുതൽ നിർബന്ധിച്ചപ്പോൾ ഒരു സിപ്പ്മാത്രം.. അതു കഴിഞ്ഞുള്ള തിരിച്ചു വരവായിരുന്നു,അവൾക്ക് പിടികൊടുക്കാതെ
പതിയെ റൂമിലോട്ട് കയറി കൂടാനുള്ള പരിശ്രമം ആയിരുന്നു പക്ഷെ മ്മടെ പ്രിയതമയുടെ വാതിൽക്കൽ നിന്നുള്ള വിളികേട്ട് നിന്നുപോയി.
എന്റെ അഞ്ജു, ഞാൻ ചുമ്മാ അവമ്മാരുടെ കൂടെ വർത്തമാനവും പറഞ്ഞിരിക്കുകയായിരുന്നുടോ.ആകെ ഒരു ഞായർ അല്ലെ ഒഴിവ് കിട്ടുന്നൊള്ളു,,
‘ആണോ ന്നാൽ മോൻ ഒന്നു ഊതിക്കേ’
‘യ്യോ ഈ പെണ്ണ് ഇതെങ്ങനെ മണത്തറിയുഞ്ഞു,നമ്മുടെയൊക്കെ ഒരു യോഗം നോക്കണേ വല്ലപ്പോഴും കുടിച്ചാൽ റോഡിൽ ആണേൽ പോലീസ് ഏമ്മാൻമാർ പിടിച്ചു നിർത്തി ഊതിപ്പിക്കൽ ദേ ഇപ്പോ വീട്ടിൽ ആണേൽ മ്മടെ ഭാര്യയുടെ വകയും.ഹും
പൂഹൂ .പൂഹൂ.പൂഹൂ.
‘ദേ സുധിയേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടേ…ഉള്ളിലോട്ടല്ല പുറത്തോട്ട് ‘
പൂഹൂ പൂഹൂ
‘അമ്മേ ദേ സുധിയേട്ടൻ കള്ളുകുടിച്ചു വന്നിരിക്കുന്നേ’
‘യ്യോ പെണ്ണേ സോറി ഒച്ചവെക്കല്ലേ പ്ലീസ് ‘.. പതിയെ അഞ്ജുവിന്റെ വായും പൊത്തി റൂമിലോട്ട് തള്ളികൊണ്ടുപോയി.
‘അഞ്ജു സോറീടീ അറിയാതെ പറ്റിപോയി ഒന്നു ക്ഷമിക്കടോ’
‘ഓരോ ഭർത്താക്കന്മാർ ഭാര്യ ഗർഭിണി ആയിരിക്കുമ്പോ അവരുടെ കൂടെ തന്നെ കാണും ഒഴിവുകിട്ടുമ്പോൾ എപ്പോഴും. എന്റെ ഒരു അവസ്‌ഥ നോക്കണേ ഇങ്ങനെ ഒരു കള്ളുകുടിയനെ ആണല്ലോ എനിക്ക് കിട്ടിയത്.
ച്ചേ തെറ്റായി പോയി ,അവൾ ഇങ്ങനെ ഇരിക്കുമ്പോൾ പാടില്ലായിരുന്നു,അവമ്മാരുടെ നിർബദ്ധത്തിന് വഴങ്ങി ഒന്നു സിപ്പ് ചെയ്തതേ ഉള്ളു. എന്തു പറയും ഇനി ഇവളോട്.
‘അമ്മേ.ഹാവൂ’
‘ന്തേ അഞ്ജു എന്തുപറ്റി’
അച്ഛന്റെ അല്ലെ മോനായാലും മോളയാലും .ഇവിടെ എന്തേലും പറഞ്ഞാൽ തുടങ്ങും കുട്ടി അനങ്ങാൻ.
‘ഹ ഹ ഹ സ്നേഹം ഉള്ളവർ
അതെങ്ങനെ തന്നല്ലേ ‘
‘ദേ മനുഷ്യ എന്നോട് മിണ്ടാൻ വരേണ്ട കള്ളും കുടിച്ചു വന്നിരിക്കുന്നു ഹും’
‘വരുന്നുണ്ടേൽ വാ വല്ലതും വിളമ്പി തരാം.അതിന് എങ്ങനാ വയറു നിറയെ കള്ള് കാണുമല്ലോ’
പുറത്തേക്ക് പോകവെ അവൾ പറയുന്നത് കേട്ടു, മടിച്ചു നിന്നാൽ ഇനി പച്ചവെള്ളം കിട്ടില്ല ,വേഗം പോയി തന്നതും കഴിച്ചു തിരിച്ചു റൂമിൽ എത്തിയതും ദേ ബെഡ് ഷീറ്റും തലയിണയും താഴെ കിടക്കുന്നു,
‘ന്തേ മിഴിച്ചു നിൽക്കുന്നേ കള്ളുകുടിയൻ താഴെ കിടന്നാൽ മതി ഇന്ന് ‘
മുഖത്ത് ഒളിപ്പിച്ച ചിരിയും ഒതുക്കികൊണ്ടവൾ പറഞ്ഞൊപ്പിച്ചു,
ഒന്നും നോക്കിയില്ല താഴെ തലയിണയും ചേർത്ത്പിടിച്ച് മിണ്ടാതെ കിടന്നു,അപ്പോഴാണ് പുറത്തു മഴയുടെ ലക്ഷണവും
ഇടിവെട്ടുന്ന ശബ്ദങ്ങളും കേൾക്കുന്നത്..ഇടിയുടെ ശബ്ദം അഞ്ജുവിന് വലിയ പേടിയാണല്ലോ ,ഇപ്പൊ കാണാം അഞ്ജുവിന്റെ തനിനിറം.
കുറേക്കൂടി കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ
പെണ്ണിന്റെ വിളി വന്നു
‘സുധിയേട്ടാ ഉറങ്ങിയോ,സുധിയേട്ടാ ഇടിവെട്ടുന്നു നിക്ക് പേടിയാവുന്നുട്ടോ ‘
ചിരി വന്നെങ്കിലും
വെറുതെ ഉറക്കം നടിച്ച് കിടന്നു
‘ദേ മനുഷ്യാ നല്ല മഴ വരുന്ന ലക്ഷണമുണ്ട് ,താഴെ തണുപ്പ് കൂടും ഇങ്ങോട്ട് വരുന്നുണ്ടോ’
ഹ ഹ പെണ്ണിന്റെ ഐഡിയ കേട്ടിട്ട് ചിരി അറിയാതെ പുറത്ത് വന്നു
‘അല്ല ഇപ്പൊ കള്ളുകുടിച്ചതിന് കുഴപ്പം ഒന്നുമില്ലേ ?’
‘ഹും ഒക്കെ കേട്ടിട്ട് കിടക്കുകയായിരുന്നു അല്ലേ ,പാവം തോന്നി വിളിച്ചത് ആണ്,അവിടെ തന്നെ കിടന്നോ’
‘ഓഹ് ആയിക്കോട്ടേ മോളേ’.മുഖം തിരിച്ചു കിടന്നു ചിരിച്ചും കൊണ്ട്
ഇടിയുടെ ശബ്ദം ഒന്നൂടി കൂടിയതേ ഉള്ളു ,രണ്ടു കൈകൾ മേലേ പതിയുന്നു,ആഹാ ഇത്രേം വേഗം എത്തിയോ
‘അയ്യേ പുലിക്കുട്ടി ഇത്രവേഗം പൂച്ചകുട്ടി ആയോ’
ഇപ്പൊ പാവം അല്ലെന്ന് കരുതി ഞാൻ ക്ഷമിച്ചു ഇനി ആവർത്തിച്ചാൽ കാണിച്ചു തരാം ഞാൻ മീശയും പിടിച്ചു വലിച്ചുകൊണ്ടവൾ പറഞ്ഞു
‘വാ മുകളിൽ തന്നെ കിടക്കാം’ ഇടിയുടെ ശബ്ദം കൂടുംതോറും പെണ്ണിന് പേടിയും കൂടുന്നുണ്ട്
ഒരു രാത്രികൂടി ഈ ദാമ്പത്യജീവിതത്തിലെ പിണക്കങ്ങളും ഇണക്കങ്ങളും ചിരിയും കളിയും ബാക്കിയാക്കി മായാൻ നിൽക്കുന്നു
എപ്പോഴോ അവളെ ഒന്നൂടി ചേർത്തു പിടിച്ചപ്പോൾ
‘ടാ കള്ള്കൂടിയാ ഇപ്പൊ രണ്ടാൾ അല്ലേ മൂന്നാമതൊരാൾ കൂടിയുള്ളത് ഓർമവേണേ’
യ്യോ അറിയാതെ പറ്റിപോയി. കുറച്ചു നീങ്ങി അവളെ നോക്കി കിടന്നപ്പോൾ ദേ പെണ്ണ് വന്ന് നെഞ്ചോട് ചേർന്ന് കിടക്കുന്നു.
‘ഈ ഹൃദയമിടിപ്പും ശ്വാസവും തട്ടി കിടക്കുന്ന സുരക്ഷിതത്വം എനിക്ക് വേറെ എവിടെ കിട്ടാനാണ് സുധിയേട്ടാ’
നിറഞ്ഞമനസ്സോടെ അവളെ ചേർത്തു പിടിച്ചു.ഒരിക്കൽ കൈകോർത്തുകിട്ടിയ ഈ സ്നേഹ ബന്ധം മരണത്തിൽ പോലും വേർപിരിയരുതേ എന്ന പ്രാർത്ഥനയോടെ.

by