The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഞാൻ ആമി
എന്റെ ആദ്യത്തെ പോസ്റ്റ് ആണ് അഭിപ്രായങ്ങളും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു 🙏🏻
“നമുക്ക് ഈ കുഞ്ഞിനെ വേണ്ട പൊന്നു…” അത് പറയുമ്പോള്‍ ഹരിയുടെ ശബ്ദം ഇടറിയിരുന്നു…കണ്ണുകൾ നിറഞ്ഞിരുന്നു..
“ഏട്ടന്‍ എന്താ ഈ പറയുന്നേ… ഈ കുഞ്ഞിനെ നമുക്ക് വേണം..
ഇത് എന്‍റെ ഏട്ടന്‍റെ കുഞ്ഞല്ലേ.. നമ്മുടെ കുഞ്ഞല്ലേ..
ഇതിനെ കളയാന്‍ ഞാന്‍ സമ്മതിക്കില്ലാ….
എങ്ങനെ തോന്നി എന്നോട് ഇങ്ങനെ പറയാൻ.
എനിക്ക് വേണം ഏട്ടാ കുഞ്ഞിനെ..” ഹരിയെ കെട്ടിപ്പിടിച്ച് അവള്‍ കരയാന്‍ തുടങ്ങി… അവളുടെ കണ്ണുനീരില്‍ അയാളുടെ നെഞ്ച് നനഞ്ഞു..
“ഇങ്ങനെ കരയാതെ പെണ്ണെ… എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ…. പക്ഷെ….”
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അവള്‍ ശ്രീയുടെ വായ പൊത്തി.
“ഒരു പക്ഷേയുമില്ല ഏട്ടാ… നല്ലതേ നടക്കുകയുള്ളൂ..ഇതിനെ വേണ്ടാന്നു മാത്രം പറയല്ലേ…”
നെഞ്ച് പൊട്ടി കരയുന്ന തന്‍റെ പൊന്നുനെ നോക്കി മറുത്ത് ഒരു വാക്ക് പറയാന്‍ ആവാതെ, അവളെ മാറോടടക്കിപ്പിടിച്ച് മൗനാനുവാദം നല്‍കാനേ ഹരിക്കായുള്ളൂ……
ഹരിയും പൊന്നുവും മുഖപുസ്തകത്തിലൂടെ അടുത്തവരാണ്.. നല്ല സൗഹൃദമായിരുന്നു ഇരുവർക്കിടയിലും..
ആദ്യം അക്ഷരമായും പിന്നെ ശബ്ദമായും അടുത്തവർ…
പിന്നീടെപ്പോഴോ സൗഹൃദം പ്രണയത്തിന് വഴിമാറി…അവരുടെ ഇഷ്ടത്തില്‍ രണ്ടുകൂട്ടരുടെ വീട്ടുകാര്‍ക്കും യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ചു നാള്‍ നീണ്ട അവരുടെ പ്രണയത്തിനൊടുവില്‍ ഒരു പ്രശ്നവും ഇല്ലാതെ അവര്‍ വിവാഹിതര്‍ ആയി.. കണ്ടാല്‍ ആരും അസൂയപ്പെട്ടുപോകുന്ന ദമ്പതികള്‍. ഇണക്കങ്ങളും പിണക്കങ്ങളുമായി ഒരുവർഷം കടന്നുപോയി..
അപ്പോഴേക്കും നാട്ടുകാരും വീട്ടുകാരും ചോദിച്ചുതുടങ്ങി പൊന്നുന് വിശേഷം ഒന്നും ആയില്ലേ എന്ന്..
പൊന്നുന് കുട്ട്യോള് ഉണ്ടാവില്ല എന്ന് ഹരിക്ക് മുന്നേ അറിയാമായിരുന്നു.ഇതെല്ലാം അറിഞ്ഞാണ് കൂടെ കൂടിയതും…
അവന്റെ നെഞ്ചോട് ചേർന്ന് അവളെപ്പോഴും പറയുമായിരുന്നു..മുറ്റം നിറയെ കുട്ട്യോള് വേണം എന്ന്..പക്ഷെ ദൈവം കരുതിയത് മറ്റൊന്നായിരുന്നു..
കുറെ ട്രീറ്റ്മെന്റ് നടത്തി… ഫലം കണ്ടില്ല. പിന്നീട് വളരെ നാള്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ഒടുവിലായി ആ ചുവന്ന അടയാളം മാറി. അവളുടെ ഉള്ളില്‍ അവന്‍റെ ജീവന്‍റെ തുടിപ്പുകള്‍…
ജീവിതത്തിലെ മനോഹരങ്ങളായ നിമിഷങ്ങള്‍… അതിനു ശേഷം അവളുടെ വാശിയും കുസൃതിയും കൂടി വന്നു.
രാത്രിയിൽ മസാലദോശയ്ക്ക് വേണ്ടി വാശിപിടിച്ചു…ഉറങ്ങാൻ അനുവദിക്കാതെ നീരുവെച്ച കാലുകൾ അവനെകൊണ്ട് തിരുമ്മിച്ചു.. പച്ചമാങ്ങ തിന്നാനുള്ള കൊതിമൂത്ത് ഹരിയെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ഉച്ചിയിൽ വരെ കയറ്റിച്ചു…
പ്രെഗ്നന്‍സിയില്‍ കുറച്ച് കോംപ്ലികേഷന്‍ ഉള്ളത് കൊണ്ട് ആകെ പേടിയായിരുന്നു. അബോര്‍ഷെന്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ ആണ് സമ്മതിക്കാതിരുന്നത്. ആറ്റുനോറ്റിരുന്നു കിട്ടിയ കണ്മണി ആയതിനാല്‍ അതിനെ വിട്ടുകളയാനും മനസ്സനുവദിച്ചില്ല. അവളുടെ വാശിക്ക് വഴങ്ങി ഹരി അതിനും സമ്മതിച്ചു.
വീർത്തവയറും നീരുവെച്ച കാലുകളും കാണുമ്പോൾ ഹരിക്ക് സങ്കടം വരും..ഇഷ്ടമില്ലാത്ത സാധനങ്ങൾ വരെ കുഞ്ഞിന് വേണ്ടി അവള് വാരിവലിച്ചു കഴിക്കുമ്പോൾ അവൻ അമ്മയുടെ വിലയറിഞ്ഞു…
സ്വന്തം വീടിനെ ഒരുപാട് സ്നേഹിച്ചിരുന്ന പെണ്ണ് ഏഴാം മാസം കൂട്ടികൊണ്ട് പോകാൻ വന്നപ്പോൾ ഹരിയേട്ടനെ വിട്ട് പോകില്ല എന്ന് തേങ്ങി കരഞ്ഞു..അന്ന് അറിഞ്ഞു എത്രമേൽ ഭ്രാന്തമാണ് നിന്റെ സ്നേഹം എന്ന്..
പിന്നീട് ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി എന്നും പൊന്നുനേ കാണാൻ പോകുമായിരുന്നു..ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും…
അന്ന് പതിവില്ലാതെ നല്ല മഴയുള്ള ഒരു ദിവസമായിരുന്നു…ഊണു കഴിക്കാൻ ഇരുന്നപ്പോഴാണ് അളിയന്റെ ഫോൺ.. പൊന്നുന് വേദന വന്നു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു എന്ന്..
എടുത്ത ഭക്ഷണം പോലും കഴിക്കാതെ എങ്ങനെയോ ഡ്രസ്സ് മാറി ആശുപത്രിയിൽ എത്തിയപ്പോഴേക്കും പൊന്നുനേ ലേബർറൂമിലേക് കയറ്റിയിരുന്നു..
പിന്നെ ഒരു കാത്തിരിപ്പായിരുന്നു… സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർകഗ്യം ആയിരുന്നു…
വിളിക്കാത്ത ദൈവങ്ങളില്ല..നേരാത്ത വഴിപാടുകളില്ല..കുഞ്ഞിനേക്കാളേറെ പൊന്നുന് ഒന്നും വരുത്തല്ലേ എന്നായിരുന്നു പ്രാർത്ഥന…
പെട്ടെന്ന് ആണ് ശിവയുടെ ആരാ ഉള്ളത് എന്ന് ഒരു മാലാഖ വിളിച്ചു ചോദിച്ചത്…
ഹരിയുടെ ശബ്‌ദം പുറത്തുവരുന്നില്ല കാലുകൾ അനങ്ങുന്നില്ല..പൊന്നുന് എന്തെങ്കിലും ആവുമോ എന്ന ചിന്തയാണ് ഉള്ള് നിറയെ..
അവര് വീണ്ടും ആവർത്തിച്ചപ്പോൾ ഓടിച്ചെന്നു..അവര് പറഞ്ഞു ശിവ പ്രസവിച്ചു ആണ്കുട്ടി ആണ് എന്ന്…
കുഞ്ഞിനെ നോക്കുന്നതിന് മുമ്പ് അവരോട് ചോദിച്ചത് പൊന്നു സുഖമായിരിക്കുന്നോ എന്നാണ്..
മുജന്മ പുണ്യമോ…പ്രാർത്ഥനയുടെ ഫലമോ അവൾ സുഖമായിരിക്കുന്നു
കുഞ്ഞികണ്ണുള്ള ഇളംറോസ് നിറത്തിലുള്ള ഒരു കുഞ്ഞ് ഹരിയുടെ കണ്ണുനിറഞ്ഞുപോയി…
പരീക്ഷണങ്ങള്‍ക്കൊടുവില്‍ ദൈവം ഞങ്ങൾക്കായി കരുതിവെച്ച നിധി. ഇന്ന് ഞങ്ങൾ ജീവിക്കുന്നു… ഞങ്ങളുടെ മാത്രമായ സ്വര്‍ഗത്തില്‍…. വീണ്ടും ഒരു ഇരട്ടപൂവുകളെയും കാത്ത്….