18/04/2026

ദാവണിപ്പെണ്ണ് – ഭാഗം 49

രചന : ലീന ഷിജു

എല്ലാവരും പോയി കഴിഞ്ഞതും രാമേട്ടാ ഞാൻ ഒന്നു ഗായത്രി യുടെ അടുത്തേക്ക് പോയിട്ടു വരാം…
ഫുഡ് ഒന്നും കഴിച്ചിട്ടും ഇല്ല….അവൾ
മോനും ആഹാരം കഴിച്ചില്ല ല്ലോ.. അത് ഒന്നും സാരമില്ല….മോൻ ഗായത്രി മോളുടെ അടുത്തേക്ക് പൊക്കോ….മോന്റെ മുഖത്ത് എന്താ വിഷമം…
അവർ ഒക്കെ പോയപ്പോൾ ഒരു സങ്കടം കുടുംബം പോലെ കഴിഞ്ഞത് അല്ലേ.മോന്റെ ജീവിതത്തിൽ അവരൊക്കെ ഉള്ളതാണ് കുഴപ്പം… എല്ലാവരും ഓരോ ഭാഗത്തു ആക്കി ഇല്ലേ.ഇനി രെമ്യ….ഉം രെമ്യ യുടെ വിവാഹവും കൂടെ കഴിഞ്ഞാൽ… സ്വസ്ഥം… 🤗

രെമ്യ ഓരോ കപ്പ് ചായ യുമായി അപ്പോഴേക്കും എത്തി…രെമ്യ… താങ്ക്സ്…വല്ലാത്ത തലവേദന… ഞാൻ ഒരു ചായ പറയാൻ ഇരുന്നതാ അപ്പോഴേക്കും ചായ എത്തി….ശിവ സന്തോഷത്തോടെ അതും വാങ്ങി രെമ്യ നോക്കി ചിരിച്ചു..നന്ദി ഒന്നും വേണ്ട എനിക്കു അറിയാം…രെമ്യ കണ്ണുകളിലെ പ്രണയം… ശിവ തിരിച്ചു അറിഞ്ഞില്ല ആ സമയം…വെറുമൊരു ഫ്രണ്ട്‌സ് ഷിപ് അല്ലേ സഹോദര സ്നേഹം…
അത് ആയിരുന്നു ശിവ ക്ക് രെമ്യ യോട്.

ഇന്ന രാമേട്ടാ ചായ…രെമ്യ വിഷ്ണു….. എവിടെ..ശിവ തിരക്കി..മുറിയിൽ ഉണ്ട് ഞാൻ ഇപ്പോൾ അവിടുന്ന് വന്നതേ ഉള്ളു…ചായ കപ്പ് കൊടുത്തിട്ട്ശിവ മുകളിലേക്ക് പോയി…..ശിവേട്ട…..എന്താ രെമ്യ…ഞങ്ങളുടെ കല്യാണം. ഉടനെ വേണ്ട ഞാൻ നേരത്തെ പറഞ്ഞില്ലേ. ശിവേട്ടന്റ ഗായത്രി യുടെ കുഞ്ഞു ഒക്കെ വന്നിട്ടു പയ്യെ മതി.കുറച്ചു മുന്നേ എന്റെ കാര്യം പറയുന്നത് കേട്ട് അതാ പറഞ്ഞത്..വിഷ്ണു എന്താ പറയുന്നത് നിന്റെ അതെ അഭിപ്രായം ആണോ…?

വിഷ്ണു ഏട്ടൻ അതെ അഭിപ്രായം ആണ്…
പെങ്ങളുടെ കുഞ്ഞിനെ ഒക്കെ കണ്ടിട്ട് മതി എന്ന്…. എന്നെ പറഞ്ഞു ഏല്പിച്ചത് വിഷ്ണു ഏട്ടൻ ആണ്….ഉം…. ശരി ഞാൻ ഒന്നു ഗായത്രി യുടെ അടുത്തേക്ക് പോകട്ടെ…ശിവ പോയതും…
രാമേട്ടാ ശിവേട്ടൻ എന്നെ പറഞ്ഞു വിടാൻ ധൃതി ആയി ന്ന് തോന്നുന്നു അല്ലേ….വാക്കുകൾ നീരസം ഒളിഞ്ഞു കിടപ്പുണ്ട്…കുഞ്ഞിന് തോന്നുന്നതാ
എന്റെ തോന്നൽ ആയിരിക്കും. നമ്മുടെ ഒക്കെ ഭാഗ്യം ആണ് അല്ലേ രാമേട്ടാ ശിവേട്ടൻ.

കുഞ്ഞു ഇപ്പോൾ പറഞ്ഞത് ഞാൻ യോജിക്കില്ല ജീവിതത്തിൽ നിങ്ങളെ ഒക്കെ പരിചയപെട്ട് ഇവിടെ കൂട്ടി കൊണ്ട് വന്നതാ ജീവിതത്തിൽ ശിവ മോൻ ചെയ്ത തെറ്റ്.അത് കൊണ്ട് അല്ലേ മോൻ കടമകൾ തീർക്കാൻ ആയി വിധി വന്നത് പറഞ്ഞിട്ട് കാര്യം എല്ലാം വിധി….ആണ് ആ വിധി കൊണ്ട് എനിക്കു കുറച്ചു പെൺകുട്ടികൾ അച്ഛൻ ആകാൻ പറ്റി… ഇതിൽ പരം പുണ്യം എനിക്കു കിട്ടാൻ ഇല്ലകുട്ടി.
ശിവ മോനുo ഗായത്രി യും അവരുടെ സന്തോഷ ആയിട്ട് പോയാൽ മതി ആയിരുന്നു.ഇപ്പോൾ എന്ത കുഴപ്പം രാമേട്ടാ അവരുടെ ജീവിതത്തിൽ..?

കുട്ടി ശിവേ നോക്കുന്നത് ഞാൻ കണ്ടു…ഇപ്പോഴും ശിവേ കുട്ടിക്ക് ഇഷ്ടം ആണ് അല്ലേ…എല്ലാം മറക്ക് മോളെ…. അവർക്ക് ഒരു ജീവിതം ആയി ഇനി അവരുടെ ജീവിതത്തിലേക്ക് ചെല്ലാതെ മോൾ വിഷ്ണു വിനെ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കാൻ നോക്ക്…കണ്ടിടത്തോളം ആ വിഷ്ണു മോൻ നല്ല സ്വഭാവം ആണ്….രെമ്യ ഒന്നും മിണ്ടില്ല….മോൾ ചെല്ല്……. രാമേട്ടൻ കുറച്ചു പണി ബാക്കി ഉണ്ട്…കിളവ നിങ്ങൾഅവർക്ക് സപ്പോർട്ട് ആയിട്ട് നിന്നോ… നിങ്ങളുടെ ശിവ മോൻ ഒരു പെണ്ണ് ഉണ്ടേൽ അത് ഞാൻ ആയിരിക്കും അല്ലാതെ ഗായത്രി അല്ല…രാമേട്ടൻ പോകുന്നതും നോക്കി അവൾ പറഞ്ഞു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഗായത്രി മോളെ….തലയിണയും കെട്ടിപിടിച്ചു ഉറങ്ങുന്ന ഗായത്രി ശിവ പ്രേണയത്തോടെ നോക്കി….ഗായത്രി….എന്താ…..?
എഴുന്നേൽക്ക്… ഏട്ടൻ വല്ലതും കഴിക്കാൻ എടുത്തു കൊണ്ട് വരാം… അവർ ഒക്കെ പോയപ്പോൾ മോൾ. താഴേക്ക് വരാഞ്ഞത് ഒട്ടും ശരി ആയില്ല…
നിന്നെ ഭൂമി മറ്റുള്ളവരും…തിരക്കി..ഓഹോ… അപ്പോൾ ശിവട്ടൻ ഞാൻ താഴെക്ക് വരാഞ്ഞത് ആണ് അല്ലേ കുഴപ്പം…?എന്റെ കാര്യം ത്തിൽ എന്തെങ്കിലും ശ്രെദ്ധ ഉണ്ടോ…?ശിവേട്ടൻ മറ്റുള്ളവരുടെ കാര്യം നോക്കാൻ അല്ലേ സമയം ഉള്ളു…

ഞാൻ കഴിച്ചോ എന്തായി അവസ്ഥ…? ഒന്നും തിരക്കില്ല ല്ലോ…ആരുപറഞ്ഞു നിന്നോട്… ഞാൻ വിഷ്ണു വിനോട് എല്ലാം തിരക്കുന്നുണ്ട് ആയിരുന്നു..
വിഷ്ണു ഏട്ടൻ ആണോ എന്റെ ഭർത്താവ് എല്ലാം പറഞ്ഞു ഏല്പിക്കാൻ… ഗായത്രി… ദേ എനിക്കു ദേഷ്യം വരുന്നുണ്ട്….പാവം വിഷ്ണു ഏട്ടൻമാത്രം ഉള്ളു എന്നോട് ശ്രെദ്ധ..ഇവിടെ ചിലർക്ക് കല്യാണം നോക്കൽ ആണല്ലോ പണി….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വിഷ്ണു… ഗായത്രി പറയുന്നത്… ഒക്കെ ഒളിഞ്ഞു നിന്ന് കേട്ട്…രെമ്യ ക്ക് ഒരു മിസ്സ്‌ കാൾ അടിച്ചു.. ഒരു ടെക്സ്റ്റ്‌ മെസ്സേജ്..ഇട്ട് ഇവിടെ ശിവയും ഗായത്രി വഴക്ക് രണ്ട് പേരും കൂടി ഓടിവാകേൾക്കാം….രെമ്യ രണ്ടും കൂടി അടി ഇടട്ടെ…..ഗായത്രി…
വേണ്ട ശിവേട്ടാ സ്വയം ന്യായികരിക്കാൻ ശ്രെമിക്കണ്ട…വിഷ്ണു ഏട്ടൻ എനിക്കു ഉള്ള ഫുഡ് എടുത്തു കൊണ്ട് വന്നു നിർബന്ധിച്ചു കഴിപ്പിച്.. അറിയോ…സ്വന്തം ഭർത്താവ് ചെയ്യേണ്ട കാര്യം അല്ലേ….

എനിക്കു അതിന് ഉള്ള ഭാഗ്യം ഇല്ല… ഗായത്രി ശിവ യുടെ മുഖത്ത് നോക്കി പറഞ്ഞു…
ഇനി എന്റെ കാര്യം നോക്കുമോ… മറ്റുള്ളവരെ കൂടി ചെയ്യിപ്പിക്കാതെ…ഗായത്രി ശിവേ ഒളി കണ്ണിട്ട് നോക്കി എടി കള്ളി… 🙄നീ വെറുതെ ഡയലോഗ് അടിച്ചത് ആണ് അല്ലേ….ഇനി എന്റെ മോളുടെ കൂടെ ആയിരിക്കും…സോറി ഡീ…. 😘
ശിവ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി…അതിൽ അലിഞ്ഞു പോയിരുന്നു ഗായത്രി യുടെ പരിഭവങ്ങൾ….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വിഷ്ണു ഏട്ടാ നിങ്ങൾ ഇത് കാണിക്കാൻ ആയിരുന്നോ എന്നെ ഇങ്ങോട്ട് വിളിപ്പിച്ചത്…
വിഷ്ണു വിനു ദേഷ്യം കൊണ്ട്…ഭിത്തിയിൽ ആഞ്ഞു ഇടിച്ചു…നാശം…ഇങ്ങനെ ഉള്ള ചെറിയ ചെറിയ ഐഡി കൊണ്ട് അവരെ… പിരിക്കാനോ ഒന്നും പറ്റില്ല…കാത്തിരികാം നമുക്ക് അതിന് ഉള്ള അവസരം ഉണ്ടാകും….

….. തുടരും….